നാഷണൽ ക്രഷായ ശ്രീലീലയെ അടിച്ചെടുത്ത സുന്ദരൻ, 25 കോടി പ്രതിഫലം വാങ്ങിയിട്ടും കറക്കം ടൊയോട്ടയുടെ എസ്‌യുവിയിൽ

ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ കാറുകളിൽ ഒന്നാണ് ടൊയോട്ട ഫോർച്യൂണർ (Toyota Fortuner SUV). ഏത് തലമുറയിലെ ആളുകളെ എടുത്താലും ഹേറ്റേഴ്‌സില്ലാത്ത എസ്‌യുവിയായിട്ടാണ് ഫോർച്യൂണർ അറിയപ്പെടാറ്. രാഷ്ട്രീയക്കാർ മുതൽ സിനിമ താരങ്ങൾ വരെയുള്ളവർ പോലും ഈ വാഹനം സ്വന്തമാക്കിയിട്ടുണ്ട്. ഏത് കുന്നും മലയും വേണമെങ്കിലും കയറാൻ ശേഷിയുള്ള ഈ വലിയ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് ഏറ്റവും ഫാൻസുള്ള സ്ഥലമാണ് കേരളം. അങ്ങ് ഡൽഹിയിൽ (Delhi) നിന്നും യുപിയിൽ (UP) നിന്നുമെല്ലാം ചറപറ ഇറങ്ങുന്ന വാഹനം വേറെയൊന്നുണ്ടോയെന്ന് വരെ സംശയമാണ്.

പുതിയതിന് മുടക്കേണ്ടി വരുന്ന ഉയർന്ന വിലയും വടേക്കേ ഇന്ത്യയിൽ ഡീസൽ കാറുകൾക്കുള്ള നിരോധനവുമെല്ലാം കാരണമാണ് പലരും ഫോർച്യൂണർ വാങ്ങാൻ സംസ്ഥാനം കടക്കുന്നത്. അതവിടെ നിൽക്കട്ടെ ഇത്രയും താരപരിവേഷമുള്ള മോഡലിന് കേരളത്തിൽ മുടക്കേണ്ടി വരുന്ന ഓൺ-റോഡ് വില എത്രയാണെന്ന് അറിയാമോ? തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് ടൊയോട്ട ഫോർച്യൂണറിന് 44.01 ലക്ഷം രൂപ മുതൽ 67.47 ലക്ഷം രൂപ വരെയാണ് ഓൺ-റോഡ് വില വരിക.

Bollywood Actor Karthik Aaryan Spotted In Toyota Fortuner SUV

നിലവിൽ ടൊയോട്ട ഫോർച്യൂണർ എസ്‌യുവി 2.7 ലിറ്റർ പെട്രോൾ, 2.8 ലിറ്റർ ഡീസൽ എന്നിങ്ങനെ 2 എഞ്ചിൻ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ പെട്രോൾ എഞ്ചിൻ 163.60 bhp കരുത്തിൽ പരമാവധി 245 Nm torque വരെ ഉത്പാദിപ്പിക്കുമ്പോൾ മറുവശത്ത് വാഹനത്തിലെ ഡീസൽ എഞ്ചിൻ പരമാവധി 201.15 bhp പവറിൽ 420 Nm torque ഉത്പാദിപ്പിക്കുന്നതിനായാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സംവിധാനവും 4x4, 4x2 പതിപ്പുകളിലും ടൊയോട്ട ഫോർച്യൂണർ വാങ്ങാനാവും. ഓട്ടോമാറ്റിക് വേരിയന്റുകളിൽ ടോർക്ക് 500 Nm ആയി ഉയരുകയും ചെയ്യും കേട്ടോ. ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ ഫുൾ-സൈസ് എസ്‌യുവി ഇപ്പോൾ വാർത്തകളിൽ നിറയാൻ കാരണം ഒരു ബോളിവുഡ് താരമാണ്. മറ്റാരുമല്ല, യുവതലമുറയിലെ സൂപ്പർസ്റ്റാറായി വാഴ്ത്തപ്പെടുന്ന നമ്മുടെ സ്വന്തം കാർത്തിക് ആര്യനാണ് കക്ഷി.

Bollywood Actor Karthik Aaryan Spotted In Toyota Fortuner SUV

ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയോ, ഗോഡ് ഫാദര്‍മാരുടെ അനുഗ്രഹമോ ഇല്ലാതെ കടന്നുവന്ന കാര്‍ത്തിക് അതിവേഗമാണ് ഹിന്ദി സിനിമകളിലെ നായക വേഷത്തിലേക്ക് വളർന്നുവന്നത്. തുടരെ തുടരെ ഹിറ്റുകള്‍ സമ്മാനിച്ച് തന്റെ സ്ഥാനമുറപ്പിച്ച താരം ബോളിവുഡിന്റെ ഭാവികാല സൂപ്പര്‍ താരമായാണ് അറിയപ്പെടുന്നതും. ഹിന്ദി സിനിമയിലെ ഷെഹ്‌സാദയെന്നാണ് നായകനടന്റെ ഓമനപ്പേര്

ഒരു സിനിമയിൽ അഭിനയിക്കുന്നതിന് 20 മുതൽ 25 കോടി രൂപയോളമാണ് കാർത്തിക് ആര്യൻ പ്രതിഫലം വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതോടൊപ്പം പരസ്യത്തിലൂടെയും താരത്തിന് നല്ലൊരു വരുമാനം ലഭിക്കുന്നുണ്ട്. ആഡംബര ജീവിതം നയിക്കുന്ന കാർത്തിക്കിന് സിനിമ കഴിഞ്ഞാൽ ഏറ്റവും ഇഷ്‌ടം വണ്ടികളോടാണ്. അതും ലക്ഷ്വറി കാറുകളുടെ നീണ്ടനിര തന്നെയാണ് നടന്റെ ഗരാജിൽ കാണാനാവുന്നതും.

Bollywood Actor Karthik Aaryan Spotted In Toyota Fortuner SUV

വലിയ ആഡംബര കാറുകൾ സ്വന്തമായുള്ള കാർത്തിക് ടൊയോട്ട ഫോർച്യൂണറിലേക്ക് കയറിപ്പോവുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ വീഡിയോ കണ്ടാൽ തന്നെ മനസിലാവും ഹിന്ദി സിനിമയിലെ ഷെഹ്‌സാദയുടെ ഫാൻബേസ് എത്രത്തോളമുണ്ടെന്ന്. താരത്തെ കാണാൻ തടിച്ചുകൂടിയ ആരാധകർക്കിടയിലൂടെയാണ് ടൊയോട്ട ഫോർച്യൂണറിലേക്ക് നടൻ കയറിപ്പോവുന്നത്.

കാർത്തിക്കിന്റെ ഓട്ടോഗ്രാഫിനായി അടിപിടി കൂടുന്ന ഫാൻസിനടിലൂടെ ഫോർച്യൂണറിലേക്ക് കയറുന്നത് കാണേണ്ട കാഴ്ച്ച തന്നെയാണ്. എന്തായാലും വീഡിയോ വൈറലായത് ടൊയോട്ട ഫോർച്യൂണറിന് ഒരു പരസ്യമായേക്കും. നിലവിൽ തെലുങ്കു താരം ശ്രീലീലയുമായി കാർത്തിക് ആര്യൻ പ്രണയത്തിലാണെന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്. ഇതിനിടയിലാണ് ഇത്രയും വലിയ ആരാധകൂട്ടത്തിന് നടുവിൽ നടൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പുഷ്‌പയുടെ രണ്ടാം ഭാഗത്തിലെ ഒറ്റ പാട്ടിലൂടെ മലയാളികളെ വരെ ഫാൻസാക്കി പോയ പെൺകുട്ടിയാണ് ശ്രീലീല. കിസിക് എന്ന ഐറ്റം സോംഗിലൂടെ ലോകത്തെമ്പാടും താരം വലിയ ആരാധകവൃന്ദത്തെയാണ് സൃഷ്‌ടിച്ചെടുത്തത്. താരങ്ങള്‍ക്ക് പാന്‍ ഇന്ത്യന്‍ പ്രശസ്തി കൈവരാന്‍ സിനിമ വേണ്ട ഒറ്റ പാട്ട് മതിയെന്ന് ശ്രീലീല തെളിയിക്കുകയും ചെയ്‌തു. നാഷണൽ ക്രഷായി പേരെടുത്ത സുന്ദരിയെ അടിച്ചെടുത്ത വില്ലനായാണ് പലരും ഇപ്പോൾ കാർത്തിക്കിനെ കാണുന്നതും.

More from DriveSpark

Article Published On: Wednesday, April 2, 2025, 18:29 [IST]
English summary
Bollywood actor karthik aaryan spotted in toyota fortuner suv
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X