പ്രതിഫലം വാങ്ങുന്നത് 25 കോടി രൂപ, പുത്തൻ ആഡംബര കാറിനായി 4.94 കോടി മുടക്കി ബോളിവുഡിന്റെ ഷെഹ്‌സാദ

ബോളിവുഡിലെ യുവതാരങ്ങളിൽ ഏറെ ഫാൻസുള്ളയാളാണ് കാർത്തിക് ആര്യൻ. ഹിന്ദി സിനിമയിലെ ഷെഹ്‌സാദയെന്നാണ് നായകനടന്റെ ഓമനപ്പേര് തന്നെ. യാതൊരു സിനിമ പശ്ചാത്തലവുമില്ലാതെ വന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ ഇടംകണ്ടെത്താനും കാർത്തിക്കിനായിട്ടുണ്ട്. 2011 ൽ ലവ് രഞ്ജൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച താരം ബോളിവുഡിലെ വിലയേറിയ നായകൻ കൂടിയാണ്.

ഇപ്പോള്‍ സൂപ്പര്‍ താരങ്ങളുടെ നിരയിലാണ് കാര്‍ത്തിക്ക് ഉള്ളത്. ഒരു സിനിമയിൽ അഭിനയിക്കുന്നതിന് 20 മുതൽ 25 കോടി രൂപയോളമാണ് താരം പ്രതിഫലം വാങ്ങുന്നതും. ഇതോടൊപ്പം പരസ്യത്തിലൂടെയും താരത്തിന് നല്ലൊരു വരുമാനം ലഭിക്കുന്നുണ്ട്. ആഡംബര ജീവിതം നയിക്കുന്ന കാർത്തിക്കിന് സിനിമ കഴിഞ്ഞാൽ ഏറ്റവും ഇഷ്‌ടം വണ്ടികളോടാണ്. അതും ലക്ഷ്വറി കാറുകളുടെ നീണ്ടനിര തന്നെയാണ് നടന്റെ ഗരാജിൽ കാണാനാവുന്നതും.

Bollywood Actor Kartik Aaryan Buys New Range Rover SV

ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് കോടികൾ വാരിയെറിഞ്ഞ് പുത്തനൊരു ആഡംബര എസ്‌യുവി കൂടിയെത്തിച്ചിരിക്കുകയാണ് കാർത്തിക് ആര്യൻ. ലാൻഡ് റോവർ റേഞ്ച് റോവറാണ് ബോളിവുഡിന്റെ ഷെഹ്‌സാദെ ഗരാജിലെത്തിച്ചിരിക്കുന്നത്. ബ്രിട്ടീഷ് സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ SV എന്ന വേരിയന്റാണ് നടൻ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിന് ഏകദേശം 4.17 കോടി രൂപയോളമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

അതേസമയം ഓൺ-റോഡിൽ എത്തുമ്പോൾ ടാക്‌സും ഇൻഷുറൻസുമെല്ലാമായി മുംബൈയിൽ ഏകദേശം 4.94 കോടി രൂപയോളം വരും ചെലവ്. റേഞ്ച് റോവർ SV കഴിഞ്ഞ വർഷമാണ് ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നത്. ബ്രിട്ടീഷ് ലക്ഷ്വറി എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും ശക്തമായ പതിപ്പാണിത്. ലാൻഡ് റോവറിൻ്റെ സ്പെഷ്യൽ വെഹിക്കിൾ ഓപ്പറേഷൻസാണ് SV വികസിപ്പിച്ചെടുത്തിരിക്കുന്നത്.

Bollywood Actor Kartik Aaryan Buys New Range Rover SV

കാർത്തിക് ആര്യൻ റേഞ്ച് റോവർ SV പതിപ്പിന്റെ ലോംഗ് വീൽബേസ് പതിപ്പാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സ്റ്റാൻഡേർഡ് റേഞ്ച് റോവറുമായി താരതമ്യപ്പെടുത്തുമ്പോൾ SV മോഡലിന് പുതിയ ഫ്രണ്ട് ബമ്പറും 5 ബാർ ഗ്രില്ലും ലഭിക്കുന്നുവെന്നതാണ് ആദ്യത്തെ പ്രത്യേകത. കൂടാതെ ആഡംബരത്തം തുളുമ്പുന്നതിനായി മിനുസമാർന്ന സെറാമിക്സ്, സസ്റ്റൈനബിൾ വുഡ്, മെറ്റൽ പാർട്‌സുകൾ എന്നിവയും വാഹനത്തിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

ഇതുകൂടാതെ ഉപഭോക്താക്കൾക്ക് 23 ഇഞ്ച് വരെ വലിപ്പമുള്ള അലോയ് വീലുകളും തെരഞ്ഞെടുക്കാനുള്ള പ്രത്യേക ഓപ്ഷനും ലാൻഡ് റോവർ വാഗ്ദാനം ചെയ്യുന്നുണ്ട്. കാർബൺ-ഫൈബർ-ടിപ്പ്ഡ് ക്വാഡ് ടെയിൽ പൈപ്പുകളും എക്സ്ക്ലൂസീവ് എയർഫ്ലോ മെച്ചപ്പെടുത്തിയ മുൻഭാഗവുമാണ് റേഞ്ച് റോവർ SV മോഡലിനെ വേറിട്ടു നിർത്തുന്നത്. ഇന്റീരിയറിലും അനേകം കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് ഈ ലക്ഷ്വറി എസ്‌യുവി പണികഴിപ്പിച്ചിരിക്കുന്നത്.

Bollywood Actor Kartik Aaryan Buys New Range Rover SV

റേഞ്ച് റോവർ SV വേണ്ടി അകത്തളം കൂടുതൽ ഭംഗിയുള്ളതാക്കാനും ലാൻഡ് റോവർ ശ്രമിച്ചിട്ടുണ്ടെന്ന് പറയാം. ഇലക്ട്രിക്കലായി വിന്യസിക്കാവുന്ന ക്ലബ് ടേബിളും സംയോജിത റഫ്രിജറേറ്ററും നൽകുന്ന കാർത്തിക് ആര്യന്റെ ആഡംബര വാഹനം സിഗ്നേച്ചർ സ്യൂട്ടിനൊപ്പം നാല് സീറ്റർ ലേഔട്ടിലാണ് വിപണിയിൽ എത്തുന്നത്. യാത്രകൾ കൂടുതൽ ആഡംബരമാക്കുന്നതിനായി പിന്നിലെ സീറ്റുകൾക്ക് 13.1 ഇഞ്ച് എൻ്റർടെയ്ൻമെൻ്റ് സ്‌ക്രീനുകളും നൽകിയിട്ടുണ്ട്.

റേഞ്ച് റോവറിലെ എക്കാലത്തെയും വലിയ സ്‌ക്രീനാണിത്. കാർബൺ-ഫൈബർ ബാക്ക് ഉള്ള എക്സ്ക്ലൂസീവ് SV സ്പെക് പെർഫോമൻസ് സ്‌പോർട്‌സ് സീറ്റുകൾ, ബാക്ക്‌റെസ്റ്റുകളിൽ ഇലുമിനേറ്റഡ് 'SV' ലോഗോകൾ, ട്രാൻസ്‌ലൂസെന്റ് എഡ്ജ്-ലൈറ്റ് ഗിയർ ലിവർ എന്നിവയും ബോളിവുഡ് നടന്റെ വണ്ടിയെ അവിസ്‌മരണീയമാക്കുന്ന ഫീച്ചറുകളാണ്. എഞ്ചിന്റെ കാര്യത്തിലേക്ക് വന്നാൽ 4.4 ലിറ്റർ V8 എഞ്ചിനാണ് റേഞ്ച് റോവർ SV പതിപ്പിന്റെ ഹൃദയം.

Bollywood Actor Kartik Aaryan Buys New Range Rover SV

ഫോർവീൽ ഡ്രൈവിനൊപ്പം 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ഈ കൂറ്റൻ എഞ്ചിന് 626 bhp പവറിൽ പരമാവധി 750 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. 3.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുന്ന റേഞ്ച് റോവർ SV മോഡലിന്റെ പരമാവധി വേഗം കമ്പനി 290 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. V8 എഞ്ചിൻ വേണ്ടെന്നുള്ളവർക്ക് 3.0 ലിറ്റർ ഡീസൽ എഞ്ചിനും എസ്‌യുവിയിൽ തെരഞ്ഞെടുക്കാം.

പരിചിതമായ 3.0 ലിറ്റർ സ്‌ട്രെയിറ്റ്-സിക്‌സ് ഡീസൽ എഞ്ചിന് 341 bhp കരുത്തിൽ 700 Nm torque വരെ നൽകാനാവും. വണ്ട്ഭ്രാന്തനായ കാർത്തിക് ആര്യന്റെ ഇനിയുള്ള യാത്രകൾക്ക് റേഞ്ച് റോവറായിരിക്കും എത്തുക. അതേസമയം ലംബോർഗിനി ഉറൂസ്, മക്‌ലാരൻ ജിടി, മിനി കൂപ്പർ, ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ 1100, റോയൽ എൻഫീൽഡ് ക്ലാസിക് പോലുള്ള അത്യാഡംബര വാഹനങ്ങളും താരത്തിന്റെ വമ്പൻ ഗരാജിലുണ്ട്.

More from DriveSpark

Article Published On: Friday, March 15, 2024, 18:45 [IST]
English summary
Bollywood actor kartik aaryan buys new range rover sv luxury suv worth rs 4 94 crore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X