ആദ്യ പടം പൊട്ടിപാളീസായി, പുതിയ സിനിമയ്ക്ക് RK വാങ്ങുന്നത് 150 കോടി പ്രതിഫലം! ലെക്‌സസ് കാറിൽ കറക്കം

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമയായ രാമായണത്തിനായി ആളുകൾ കാത്തിരിക്കുകയാണ്. ശ്രീരാമനായി രൺബീർ കപൂർ എത്തുമ്പോൾ രാവണനായി എത്തുന്നത് നടൻ യഷാണ്. സായ് പല്ലവി, സണ്ണി ഡിയോൾ, രവി ദുബേ, ആലിയ ഭട്ട് എന്നിങ്ങനെ വമ്പൻ താരനിര അണിനിരക്കുന്ന എപ്പിക്ക് സിനിമ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ബജറ്റ് കൂടിയ ചിത്രങ്ങളില്‍ ഒന്നാണെന്നാണ് വിവരം. നിലവിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ രാമായണത്തിന്റെ ഒന്നാം ഭാഗത്തിന്റെ ട്രെയിലറും വലിയ ഓളം സൃഷ്ടിച്ചിരുന്നു. വ്യത്യസ്ത വേഷങ്ങൾ ചെയ്യാനുള്ള രൺബീറിന്റെ കഴിവും, വെല്ലുവിളി നിറഞ്ഞ വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വഴക്കവും രാമനെ അവതരിപ്പിക്കാൻ രൺബീറിനേക്കാൾ പറ്റിയ വേറൊരാൾ ബോളിവുഡിൽ ഇല്ലെന്ന് പറയാം.

രൺബീറിന്റെ അവസാന പടം അനിമൽ വാരിയതിനേക്കാൾ പണമായിരിക്കും രാമയണം സൃഷ്ടിക്കാൻ പോവുന്നത്. ഇന്ന് 345 കോടി രൂപ മൂല്യമുള്ള നടനാണ് അദ്ദേഹം. ഒരുപടത്തിൽ അഭിനയിക്കാനായി 30 കോടി മുതൽ 50 കോടി രൂപ വരെ പ്രതിഫലം കപൂർ ഫാമിലിയിലെ ഇളമുറക്കാരൻ കൈപ്പറ്റുന്നുണ്ടെന്നാണ് കണക്കുകൾ. അതേസമയം രണ്ട് ഭാഗങ്ങളായി എത്തുന്ന രാമായണത്തിൽ വേഷമിടാൻ ആകെ 150 കോടി രൂപയാണ് നായകൻ വാങ്ങുന്നത്.

Bollywood Actor Ranbir Kapoor Spotted In Lexus LM 350h Luxury MPV Worth Rs 2 50 Crore

ചിത്രത്തിന്റെ ഓരോ ഭാഗത്തിനും 75 കോടി വീതം ചാർജ് ചെയ്യുമെന്ന് സാരം. രാമയണത്തിന്റെ ഷൂട്ടിംഗ് തിരക്കുകൾ അവസാനിച്ചതോടെ കൂളാണ് കക്ഷി. ഇപ്പോഴിതാ ഷൂട്ടിംഗ് തിരക്കുകളിൽ നിന്നും വിട്ടുനിൽക്കുന്ന രൺബീർ കപൂറിന്റെ വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുന്നത്. പാപ്പരാസികൾ ക്ഷണിച്ചത് പ്രകാരം പുത്തൻ ലുക്കിൽ കാറിന് മുന്നിൽ വന്ന് താരം പോസ് ചെയ്യുന്നത് വീഡിയോയിൽ കാണാം.

2.50 കോടി രൂപ വിലമതിക്കുന്ന പുതിയ ലെക്‌സസ് LM ലക്ഷ്വറി എംപിവിയിലാണ് ബോളിവുഡ് സ്റ്റാറിന്റെ കറക്കം. സിനിമാ താരങ്ങൾക്കിടയിൽ ഏറെ പ്രസിദ്ധമായ ലക്ഷ്വറി എംപിവിക്ക് പകരം വെക്കാൻ മറ്റൊരു വണ്ടിയില്ലെന്നതാണ് സത്യം. 4, 7 സീറ്റർ കോൺഫിഗറേഷനുകളിൽ ലെക്‌സസിന്റെ പിപ്പീൾ മൂവർ വാങ്ങാനാവും. ഇതിൽ രൺബീറിന്റെ ഗരാജിലുള്ളത് ഫോർ സീറ്റർ പതിപ്പാണെന്നാണ് വിവരം. കാരണം ഈ കാറിൽ തനിയെ താരം അത്രകണ്ട് യാത്ര ചെയ്യാറില്ല. ഡ്രൈവറെ വെച്ചാണ് നായകനടന്റെ സഞ്ചാരം.

Bollywood Actor Ranbir Kapoor Spotted In Lexus LM 350h Luxury MPV Worth Rs 2 50 Crore

4-സീറ്റർ വേരിയന്റിന് മുന്നിലും പിന്നിലും സീറ്റുകൾക്കിടയിൽ ഒരു പാർട്ടീഷൻ ലഭിക്കുന്നുള്ളതിനാൽ പ്രൈവസി പ്രശ്‌നവും വരില്ല. ഉപഭോക്താവിൻ്റെ ആവശ്യാനുസരണം താഴ്ത്താനോ ഉയർത്താനോ കഴിയുന്ന ഗ്ലാസ് പാനലും എംപിവിയുടെ പ്രത്യേകതയാണ്. 48 ഇഞ്ച് ടിവി, എയർലൈൻ-സ്റ്റൈൽ റിക്‌ലൈനർ സീറ്റുകൾ, പ്രീമിയം സൌണ്ട് അനുഭവത്തിനായി 23-സ്പീക്കർ സിസ്റ്റം, ഫോൾഡ്-ഔട്ട് ടേബിളുകൾ, ഹീറ്റഡ് ആംറെസ്റ്റുകളും ഓട്ടോമൻസും, വയർലെസ് ഫോൺ ചാർജർ, ഫ്രിഡ്ജ് എന്നിവയും ജാപ്പനീസ് വാഹന നിർമാതാക്കൾ കാറിനകത്ത് ഒരുക്കിയിട്ടുണ്ട്.

റിയർ ഗ്ലൗസ് ബോക്‌സുകൾ, ഡിജിറ്റൽ റിയർവ്യൂ മിറർ, അംബർല ഹോൾഡർ, വെഹിക്കിൾ ഡിറ്റക്ഷൻ, ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ, സ്റ്റിയറിംഗ് അസിസ്റ്റ് ഉള്ള ലെയ്ൻ ഡിപ്പാർച്ചർ അലേർട്ട്, ഓട്ടോമാറ്റിക് ഹൈ ബീം, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ അസിസ്റ്റ്, സേഫ് എക്സിറ്റ് അസിസ്റ്റ് എന്നിവ ഉൾപ്പെടുന്ന ADAS ടെക്കിൻ്റെ സുരക്ഷാ ഫീച്ചറുകളും എന്നിവയാണ് ആഡംബര എംപിവിയിലെ മറ്റ് സവിശേഷതകൾ.

ലെക്‌സസ് LM ലക്ഷ്വറി എംപിവി ശരിക്കും ടൊയോട്ട വെൽഫയറിന്റെ കൂടുതൽ ആഡംബരമായ ലെക്‌സസ് കാറാണ്. ഡിസൈനിലും അതെല്ലാം വ്യക്തമായി മനസിലാക്കാനും സാധിക്കുമെന്നതാണ് പ്രത്യേകത. വലിയ ഫ്രണ്ട് ഗ്രില്ലിനൊപ്പം ഫ്യൂച്ചറിസ്റ്റിക് രൂപകൽപനയാണ് LM മോഡലിന് ലഭിക്കുന്നത്. മിനുസമാർന്ന എൽഇഡി ഹെഡ്‌ലാമ്പുകൾ, ബമ്പറിൽ ലംബമായി അടുക്കിയിരിക്കുന്ന എൽഇഡി ഫോഗ് ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ തുടങ്ങിയവ വണ്ടിയുടെ ആഡംബരത്തം വിളിച്ചോതുന്നുമുണ്ട്.

വശക്കാഴ്ച്ചയിലേക്ക് നോക്കിയാൽ വലിയ ഗ്ലാസ് ഏരിയ തന്നെയാണ് ലെക്‌സസ് LM 350h എംപിവിയുടെ പ്രത്യേകത. ഒപ്പം ഇലക്ട്രിക്കലായി തുറക്കാനും അടയ്ക്കാനുമാവുന്ന സ്ലൈഡിംഗ് ഡോറുകളും കൂടി ചേരുന്നതോടെ സംഗതി കളറാവുന്നുണ്ട്. 2.5 ലിറ്റർ, 4 സിലിണ്ടർ, ശക്തമായ ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് LM 350h മോഡലിന്റെ ഹൃദയം. സാധാരണ പെട്രോൾ എഞ്ചിനേക്കാൾ വളരെ കാര്യക്ഷമമാണെങ്കിലും പെർഫോമൻസിൽ കാര്യമായ കുറവൊന്നും സംഭവിക്കാതെയാണ് വണ്ടി പണിതിറക്കിയിരിക്കുന്നത്.

ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഈ 2500 സിസി എഞ്ചിന് 250 bhp കരുത്തിൽ പരമാവധി 239 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഹൈബ്രിഡ് മോഡലായതിനാൽ തന്നെ ഇ-സിവിടി ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ലെക്‌സസിൻ്റെ ഇ-ഫോർ വീൽ ഡ്രൈവ് സിസ്റ്റത്തിന്റെ കരുത്തും വാഹനത്തിനുണ്ട്. ലെക്‌സസ് കൂടാതെ രൺബീറിന്റെ ഗരാജിൽ മറ്റ് അത്യാഡംബര കാറുകളും ഇടംപിടിച്ചിട്ടുണ്ട്.

ബെന്റ്ലി കോണ്ടിനെന്റൽ ജിടി, ലാൻഡ് റോവർ റേഞ്ച് റോവർ, മെർസിഡീസ് ബെൻസ് G63 എഎംജി, ഔഡി A8 L W12, ഔഡി R8 തുടങ്ങിയ കാറുകളാണ് രൺബീർ കപൂറിന്റെ പോർച്ചിലുള്ളത്. ആഡംബര ജീവിതം നയിക്കുന്ന താരം ഏറ്റവും കൂടുതൽ പണം ചെലവാക്കുന്നത് കാറുകൾ വാങ്ങിക്കൂട്ടുന്നതിനാണ്. അടുത്തകാലത്തായി ഒരുപാട് പുത്തൻ മോഡലുകൾ ഇങ്ങേരുടെ പോർച്ചിലേക്ക് എത്തിയിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, August 2, 2025, 14:26 [IST]
English summary
Bollywood actor ranbir kapoor spotted in lexus lm 350h luxury mpv worth rs 2 50 crore
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X