50 ലക്ഷത്തിന്റെ പുത്തൻ എസ്‌യുവിയുമായി ബോളിവുഡ് സ്റ്റാർ; ഗരാജിലെ ബജറ്റ് മോഡലിന് ഫാൻസി നമ്പരും

ബോളിവുഡ് എന്ന് കേൾക്കുമ്പോൾ നേരത്തെ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അമീർ ഖാൻ, ഹൃത്വിക് റോഷൻ എന്നിവരുടെ മുഖമായിരുന്നു യൂത്തിന് ഓർമ വരുന്നതെങ്കിൽ ഇന്ന് ഇക്കൂട്ടത്തിലേക്ക് അല്ലെങ്കിൽ ഇതിനും മുകളിൽ മറ്റൊരു പേരും കൂടി എഴുതി ചേർക്കേണ്ടതുണ്ട്. മറ്റാരുടേയുമല്ല പ്രടനംകൊണ്ട് ഏവരേയും വിസ്‌മയിപ്പിച്ച റൺവീർ സിംഗിന്റെ പേരാണത്. ഫാഷന്റെയും പുത്തന്‍ ട്രെന്‍ഡുകളുടേയും കാര്യത്തില്‍ പോലും പലരുടേയും ഇഷ്‌ടതാരമാണ് രൺവീർ.

നെപ്പോട്ടിസം അരങ്ങുവാഴുന്ന ബോളിവുഡിൽ തന്റെതായ സ്ഥാനം ഊട്ടിയുറപ്പിച്ച രൺവീർ താരറാണിയായ ദീപിക പദുക്കോണിനെയാണ് ജീവിത സഖിയായി കൂടെക്കൂട്ടിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും അറിയപ്പെടുന്ന സെലിബ്രിറ്റി ദമ്പതികളും ബോളിവുഡിലെ ഏറ്റലും വിലകൂടിയ താരങ്ങളുമാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും. ആയതിനാൽ തന്നെ ഇരുവരുടേയും വാർത്തകളും വിശേഷങ്ങളും അറിയാൻ ആരാധകർക്ക് എപ്പോഴും പ്രത്യേക താത്പര്യമാണുള്ളത്.

Bollywood Actor Ranveer Singh Added New Toyota Fortuner Legender SUV Worth Rs 50 Lakh

ഇപ്പോഴിതാ തന്റെ ഗരാജിലേക്ക് പുത്തനൊരു കാർ വാങ്ങിയിരിക്കുകയാണ് നായക നടൻ. സൂപ്പർ-ലക്ഷ്വറി മെർസിഡീസ് ബെൻസ് മെയ്ബാക്ക് GLS600 ഉൾപ്പെടെയുള്ള എസ്‌യുവികളുടെ വിലയേറിയ ശേഖരം സ്വന്തമായുള്ള രൺവീർ സിംഗ് തന്റെ ഗരാജിലേക്ക് ടൊയോട്ട ഫോർച്യൂണർ ലെജൻഡർ സ്പോർട്‌ യൂട്ടിലിറ്റി വാഹനമാണ് എത്തിച്ചിരിക്കുന്നത്. ഇനിയുള്ള യാത്രകൾക്ക് കൂടുതൽ ഹരമേകാനായി ഓൺറോഡിലും ഓഫ്റോഡിലും തകർക്കാൻ ഈ ജാപ്പനീസ് എസ്‌യുവിയാവും താരത്തിനൊപ്പം ഉണ്ടാവുക.

വർഷങ്ങളായി കൈവശം വച്ചിരുന്ന മാരുതി സുസുക്കി സിയാസ് അടുത്തിടെ വിറ്റതിനാൽ നിലവിൽ രൺവീറിന്റെ ഗരാജിലെ ഏറ്റവും താങ്ങാനാവുന്ന കാറായും ഇനി ഫോർച്യൂണർ അറിയപ്പെടും. രൺവീർ സിംഗിന്റെ പുതിയ ടൊയോട്ട ഫോർച്യൂണർ ലെജൻഡർ താരത്തിന്റെ പ്രിയ നമ്പരും സ്വന്തമാക്കിയിട്ടുണ്ട്. MH 02 FR 6969 എന്ന ഫാൻസി നമ്പരാണ് എസ്‌യുവിക്കായി വാങ്ങിയിരിക്കുന്നത്. "69" എന്ന നമ്പറിനോടുള്ള പ്രത്യേക ഇഷ്ടമാണ് രൺവീർ സിംഗ് തന്റെ കാറുകൾക്കായി ഈ നമ്പർ തെരഞ്ഞെടുത്തതിന് പിന്നിലെ രഹസ്യം.

Bollywood Actor Ranveer Singh Added New Toyota Fortuner Legender SUV Worth Rs 50 Lakh

ബോളിവുഡ് നടന്റെ ജാഗ്വർ XJ, ആസ്റ്റൺ മാർട്ടിൻ റാപ്പിഡ് തുടങ്ങിയ ആദ്യ ആഡംബര കാറുകൾ മുതൽ മെർസിഡീസ് മെയ്‌ബാക്ക് GLS 600, ലംബോർഗിനി ഉറൂസ് തുടങ്ങിയ ഏറ്റവും പുതിയ മോഡലുകളിൽ വരെ രൺവീർ രജിസ്‌ട്രേഷൻ നമ്പറായി "6969" ആണ് സ്വന്തമാക്കുന്നത്. ലെജൻഡറിന്റെ ബ്ലാക്ക് എഡിഷൻ മോഡലാണിത് എന്നത് ഗാംഭീര്യം കൂട്ടുന്നുണ്ട്. മുംബൈയിൽ പുതിയ ടൊയോട്ട ഫോർച്യൂണർ ലെജൻഡർ എസ്‌യുവിക്ക് ഏകദേശം 50 ലക്ഷം രൂപയാണ് ഓൺറോഡ് വിലവരുന്നത്.

2021-ലാണ് ഇന്ത്യൻ വിപണിയിൽ ഫോർച്യൂണർ ലെജൻഡർ ആദ്യമായി അവതരിപ്പിക്കുന്നത്. സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് കാര്യമായ വ്യത്യാസം കാണുന്നതിന് പുറമെ അകത്തും പുറത്തും നിരവധി മാറ്റങ്ങളോടെയാണ് ഇത് വരുന്നത്. ലെജൻഡർ ഒരു 4X2 ഓട്ടോമാറ്റിക് വേരിയന്റിൽ മാത്രമേ ലഭ്യമാകൂ. കൂടാതെ 37.58 ലക്ഷം രൂപയോളമാണ് ഇതിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഇത് ടോപ്പ്-എൻഡ് സ്റ്റാൻഡേർഡ് ഫോർച്യൂണർ 4X4 ഓട്ടോമാറ്റിക്കിനെക്കാൾ ചെലവേറിയതാക്കുന്നു.

ഡിസൈനിലേക്ക് വന്നാൽ അടിസ്ഥാന രൂപം ഒന്നാണെങ്കിലും മുൻവശത്ത്, യുണീക്കായി കാണപ്പെടുന്ന എൽഇഡി ഡിആർഎല്ലുകളുള്ള ഓൾ-എൽഇഡി ഡ്യുവൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകളാണ് ടൊയോട്ട ഫോർച്യൂണർ ലെജൻഡറിൽ അവതരിപ്പിക്കുന്നത്. ആക്രമണാത്മക രൂപം വർധിപ്പിക്കുകയും സ്‌പോർട്ടിയർ ടച്ച് നൽകുകയും ചെയ്യുന്ന വ്യതിരിക്തമായ ഗ്രില്ലും ഇതിന്റെ പ്രധാന പ്രത്യേകതകളാണ്.

ഇന്റീരിയറിലേക്ക് കയറിയാലും സംഭവം കളറാണ്. ടൊയോട്ട ഫോർച്യൂണർ ലെജൻഡറിന് സുഷിരങ്ങളുള്ള ലെതർ സീറ്റുകളുള്ള ഡ്യുവൽ-ടോൺ ഇന്റീരിയർ, വയർലെസ് ചാർജിംഗ് സിസ്റ്റം, ലെഗ് സ്വീപ്പ് ഉപയോഗിച്ച് തുറക്കാൻ കഴിയുന്ന പവർഡ് ടെയിൽഗേറ്റ്, പിന്നിൽ ഡ്യുവൽ ചാർജിംഗ് പോയിന്റുകൾ പോലുള്ള അധിക സവിശേഷതകൾ സ്റ്റാൻഡേർഡ് മോഡലിൽ നിന്നും അധികമായി ലഭിക്കും.

Bollywood Actor Ranveer Singh Added New Toyota Fortuner Legender SUV Worth Rs 50 Lakh

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് ടൊയോട്ട ഫോർച്യൂണർ ലെജൻഡർ വിപണിയിൽ എത്തുന്നത്. പെട്രോൾ വേരിയന്റുകളിൽ 2.7 ലിറ്റർ എഞ്ചിനാണ് പ്രവർത്തിക്കുന്നത്. അത് 164 bhp കരുത്തിൽ പരമാവധി 245 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഡീസൽ വേരിയന്റുകളിൽ 2.8 ലിറ്റർ V-GD എഞ്ചിനാണ് ലഭിക്കുക. ഇത് 204 bhp പവറിൽ 500 Nm torque നൽകും.

ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ മാത്രമേ ലെജൻഡർ ലഭ്യമാകൂ. സ്റ്റാൻഡേർഡ് ഫോർച്യൂണറിന്റെ തെരഞ്ഞെടുത്ത വകഭേദങ്ങൾക്കൊപ്പം ഓപ്‌ഷണൽ 4X4 സിസ്റ്റം ലഭ്യമാണെങ്കിലും, ലെജൻഡറിൽ ഇത് ലഭ്യമല്ല. നിരവധി സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട വാഹനമാണ് ടൊയോട്ടയുടെ ഈ തട്ടുപൊളിപ്പൻ എസ്‌യുവി. ഏത് റോഡിലും മികച്ച പെർഫോമൻസ് കാഴ്ച്ചവെക്കാനാവുന്ന ഫോർച്യൂണറിന് ദീർഘദൂര യാത്രകളിൽ മികച്ച യാത്രാ സുഖവും പ്രദാനം ചെയ്യാനാവും.

More from DriveSpark

Article Published On: Wednesday, September 27, 2023, 12:46 [IST]
English summary
Bollywood actor ranveer singh added new toyota fortuner legender suv worth rs 50 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X