ഭാര്യയുടെ വീഡിയോ കണ്ടത് 190 കോടി പേർ, കൂളിംഗ് ഗ്ലാസും വെച്ച് കിടിലൻ ലുക്കിൽ റേഞ്ച് റോവറിൽ വന്നിറങ്ങി 'ധുരന്ദർ'

ബോളിവുഡിലെ ഏറ്റവും വില പിടിപ്പുള്ള നായകൻമാരിൽ ഒരാളാണ് രൺവീർ സിങ്. ഒരു ചിത്രത്തിൽ അഭിനയിക്കാൻ 30 കോടി മുതൽ 50 കോടി രൂപ വരെയാണ് താരം പ്രതിഫലമായി ഈടാക്കുന്നതെന്നാണ് വിവരം. ഇത്രയും തുക വാങ്ങുമ്പോൾ എന്തായാലും ഇവരുടെ ജീവിതം എത്ര ആഡംബരപൂർവമായിരിക്കുമെന്ന് ഊഹിക്കാല്ലോ. യാത്ര ചെയ്യുന്ന കാറുകളായാലും താമസിക്കുന്ന വീടായാലുമെല്ലാം ഏതൊരു മനുഷ്യനും മോഹിച്ചുപോവുന്ന തരത്തിലുള്ളതാണ്. അടിക്കടി താരം വാർത്തകളിൽ നിറയാറുമുണ്ട്. പ്രായമായ ആരാധികയുടെ കാൽ തൊട്ട് വന്ദിച്ച്, കൈയിൽ ചുംബിക്കുകയും ചെയ്‌ത താരത്തിന്റെ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വളരെ ചർച്ചയായിരുന്നു.

രൺവീറിന്റെ പെരുമാറ്റത്തെ അഭിനന്ദിച്ചുകൊണ്ടാണ് ഫാൻസ് രംഗത്തുവന്നത്. സ്ക്രീനിന് പുറത്തെ ഹൃദയസ്പർശിയായ പ്രവൃത്തിയിലൂടെ രൺവീർ വീണ്ടും ആരാധകരുടെ ഹൃദയം കീഴടക്കി. അതിനിടയിൽ ഇൻസ്റ്റഗ്രാമിൽ പ്രൊമോഷണൽ റീലിലൂടെ ഇൻസ്റ്റാഗ്രാമിൽ പുതിയ റെക്കോർഡ് കുറിച്ച് ഭാര്യ ദീപിക പദുകോണും വാർത്തകളിൽ ഇടംനേടി. ഇൻസ്റ്റയിൽ ഏറ്റവുമധികം പേർ കണ്ട വീഡിയോ ഇനി ദീപികയുടെ പേരിലാവും അറിയപ്പെടുക. 190 കോടിയിലധികം പേരാണ് ദീപികയുടെ റീൽ ഇൻസ്റ്റഗ്രാമിൽ കണ്ടത്.

Bollywood Actor Ranveer Singh Spotted In New Range Rover LWB Luxury SUV

ഭാര്യ ദീപിക പദുക്കോണിന്റെ വീഡിയോ ഹിറ്റായതിന് ഇതിന് പിന്നാലെ തന്റെ ആഡംബര കാറിൽ എയർപോർട്ടിൽ വന്നിറങ്ങുന്ന നടന്റെ വീഡിയോയും ഇൻസ്റ്റഗ്രാമിൽ വൈറലായിട്ടുണ്ട്. കിടിലൻ ലുക്കിൽ കൂളിംഗ് ഗ്ലാസും വെച്ച് വന്നിറങ്ങിയ രൺവീർ ആരാധകർക്കൊപ്പം നിന്ന് ഫോട്ടോടയെടുക്കാനും മറന്നില്ല. എന്നാൽ വണ്ടിഭ്രാന്തൻമാരുടെയെല്ലാം കണ്ണുപോയത് താരം വന്നിറങ്ങിയ കാറിലാണ്.

ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവർ റേഞ്ച് റോവർ എസ്‌യുവിയിലാണ് രൺവീർ വിമാനത്താവളത്തിലേക്ക് എത്തിയത്. കസ്റ്റമൈസ് ചെയ്‌തിരിക്കുന്ന പ്രത്യേക ഗ്രീൻ നിറമാണ് ബോളിവുഡ് താരത്തിന്റെ ഗരാജിലുള്ളത്. റേഞ്ച് റോവറിന്റെ ലോംഗ് വീൽബേസ് (LWB) വേരിയന്റാണിത്. ഒരു പുതിയ റേഞ്ച് റോവർ എസ്‌യുവിക്ക് 2.36 കോടി രൂപ മുതൽ 4.98 കോടി രൂപ വരെയാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില.

Bollywood Actor Ranveer Singh Spotted In New Range Rover LWB Luxury SUV

ഓൺ-റോഡിലിറങ്ങുമ്പോൾ ടാക്‌സും ഇൻഷുറൻസുമെല്ലാമായി കാശ് പിന്നെയും കൂടും. കോടികൾ വില വരുന്നതിനാൽ അത്യാഡംബരമായിട്ടാണ് വാഹനം പണികഴിപ്പിച്ചിരിക്കുന്നത്. 35-സ്പീക്കർ മെറിഡിയൻ സൗണ്ട് സിസ്റ്റം പോലുള്ള സവിശേഷതകളുമായാണ് റേഞ്ച് റോവർ വരുന്നത്. വീൽ വൈബ്രേഷനുകൾ, ടയർ നോയ്സ്, കൗണ്ടർ ക്യാൻസലിംഗ് സിഗ്നലുകൾ ഉപയോഗിച്ച് എഞ്ചിൻ ശബ്ദങ്ങൾ ഫിൽട്ടറും ചെയ്യുന്നതിനാൽ രാജകീയമായ യാത്രയാവും അകത്ത് ലഭിക്കുക.

പുതിയ 13.1 ഇഞ്ച് ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, ഫോർ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, റിയർസീറ്റ് എൻ്റർടെയ്ൻമെൻ്റ് സ്‌ക്രീൻ എന്നിവയാണ് ലക്ഷ്വറി എസ്‌യുവിയിലെ മറ്റ് സവിശേഷതകൾ. ആദ്യമായി റേഞ്ച് റോവർ മൂന്നാം നിര സീറ്റ് വാഗ്ദാനം ചെയ്യുന്നതും ഈ ലോംഗ് വീൽബേസ് LWB പതിപ്പിനൊപ്പമായിരുന്നു.

Bollywood Actor Ranveer Singh Spotted In New Range Rover LWB Luxury SUV

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെയാണ് റേഞ്ച് റോവർ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. എസ്‌യുവിയുടെ പെട്രോൾ പതിപ്പിന് കരുത്തേകുന്നത് 3.0 ലിറ്റർ, 6-സിലിണ്ടർ ടർബോചാർജ്ഡ് മൈൽഡ് ഹൈബ്രിഡ് എഞ്ചിനാണ്. ഇത് 394 bhp പവറിൽ പരമാവധി 550 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ് കേട്ടോ. റേഞ്ച് റോവറിൻ്റെ ഡീസൽ പതിപ്പിൽ 346 bhp കരുത്തിൽ 700 Nm torque നൽകുന്ന 3.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് MHEV എഞ്ചിനാണ് ഉപയോഗിക്കുന്നത്.

ഈ രണ്ട് എഞ്ചിൻ ഓപ്ഷനുകളും ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വിപണനത്തിന് എത്തുന്നത്. ഒപ്പം ഫോർവീൽ ഡ്രൈവ് സംവിധാനത്തിന്റെ അകമ്പടിയും രണ്‍വീര്‍ സിംഗിന്റെ സ്വന്തം ആഡംബര എസ്‌യുവിയിലുണ്ട്. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ധുരന്ദർ എന്ന പുതിയ ആക്ഷൻ ഡ്രാമയുടെ തിരക്കിലാണ് താരമിപ്പോൾ. ആദിത്യ ധർ സംവിധാനം ചെയ്ത മാസ് ആക്ഷൻ ത്രില്ലർ ചിത്രത്തിൽ നായികയായി എത്തുന്നത് സാറാ അർജുൻ ആണ്.

മലയാളത്തിലെ ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രം അവതരിപ്പിച്ച കുട്ടിത്താരമാണിത്. ചിത്രത്തിന്റെ ടീസർ വലിയ ചർച്ചയായിരുന്നു. 40-കാരൻ രൺവീറിന്റെ നായികയായി ഇരുപതുകാരി വരുന്നത് സോഷ്യൽ മീഡിയയിൽ വലിയ ചൂടുപിടിച്ച ചർച്ചയായിരുന്നു. ചിത്രം 2025 ഡിസംബറിന് ആഗോള റിലീസായെത്തും. നിലവിൽ ഈ ചിത്രത്തിന്റെ തിരക്കിലാണ് രൺവീർ.

More from DriveSpark

Article Published On: Saturday, August 9, 2025, 11:56 [IST]
English summary
Bollywood actor ranveer singh spotted in new range rover lwb luxury suv
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X