അടുത്ത ബൈക്കും വിൽക്കാൻ തീരുമാനിച്ച് സിനിമ താരം, ഇത്തവണ കൊടുക്കുന്നത് പോർച്ചിലെ വിലകൂടിയ മോഡൽ

ഹിന്ദി ടെലിവിഷൻ രംഗത്തും സിനിമയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് രോഹിത് റോയ്. നടൻ എന്ന നിലയിൽ ഒരുപാട് അവസരങ്ങൾ കൈവന്നിട്ടുള്ള താരം 2007-ൽ പുറത്തിറങ്ങിയ ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്‌വാല എന്ന പടത്തിലൂടെയാണ് ദക്ഷിണേന്ത്യയിലും ശ്രദ്ധിക്കപ്പെടുന്നത്. ഹൃധ്വിക് റോഷന്റെ കാബിൽ എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷം ചെയ്‌തിട്ടുള്ള രോഹിത് പണ്ട് 25 ദിവസം കൊണ്ട് 16 കിലോഗ്രാം കുറച്ച് വരെ വാർത്തകളിൽ ഇടംനേടിയിട്ടുണ്ട്. ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്‌വാല എന്ന സിനിമയ്ക്കു വേണ്ടിയാണ് ഇത്തരത്തിലൊരു രൂപമാറ്റം ഇദ്ദേഹം നടത്തിയത്. മിനി സ്ക്രീനിലും വെള്ളിത്തിരയിലും തിളങ്ങി നിൽക്കുന്ന താരം ഒന്നാന്തരം വാഹനപ്രേമി കൂടിയാണ് കേട്ടോ.

കാറുകളേക്കാൾ ബൈക്കുകൾ ഇഷ്‌ടപ്പെടുന്ന രോഹിത് റോയ് തന്റെ പ്രിയപ്പെട്ട മോട്ടോർസൈക്കിളുകളിൽ ഒന്ന് വിൽക്കാനിട്ടിരിക്കുകയാണ്. താരം തന്നെയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജ് വഴി പങ്കുവെച്ചിരിക്കുന്നത്. ആഡംബര ബൈക്കായ ഇന്ത്യൻ സ്കൗട്ടാണ് വിൽക്കാൻ വെച്ചിരിക്കുന്നത്. 14 ലക്ഷം രൂപയിൽ കൂടുതൽ രൂപ മുടക്കിയാണ് ബോളിവുഡ് താരം ഇത് സ്വന്തമാക്കിയിരുന്നത്.

Bollywood Actor Rohit Roy Selling His Indian Scout Bobber Luxury Bike

ബൈക്കിന്റെ ചിത്രങ്ങളും ബാക്കി വിവരങ്ങളുമെല്ലാം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ രോഹിത് റോയ് പങ്കുവെച്ചിട്ടുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ബൈക്കിനെക്കുറിച്ചുള്ള വൈകാരികമായ അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. നടൻ വാങ്ങുന്ന ആദ്യത്തെ ഇന്ത്യൻ മോട്ടോർസൈക്കിളായിരുന്നു ഇതെന്നും ഇതിനുശേഷം നിരവധി സൂപ്പർബൈക്കുകൾ വാങ്ങിയിട്ടുണ്ടെങ്കിലും അവയ്‌ക്കൊന്നും സ്കൗട്ട് ബോബർ നൽകുന്ന റൈഡിംഗ് സുഖം നൽകാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പരാമർശിക്കുന്നു.

2019 മോഡൽ-ഇയർ രജിസ്ട്രേഷൻ ബൈക്കാണെങ്കിലും പുതിയതു പോലെയാണിരിക്കുന്നതെന്നും തകരാറുകളോ മറ്റ് കംപ്ലയിന്റുകളോ ഒന്നുമില്ലെന്നും ബോളിവുഡ് താരം പരാമർശിച്ചിട്ടുണ്ട്. ഓഡോമീറ്റർ റീഡിംഗിനെക്കുറിച്ചോ രജിസ്ട്രേഷനെക്കുറിച്ചോ ഉള്ള വിശദാംശങ്ങൾ അദ്ദേഹം പോസ്റ്റിൽ പങ്കുവെച്ചിട്ടില്ല. ഈ മോട്ടോർസൈക്കിളിന് ചോദിക്കുന്ന വില ഏകദേശം 9 ലക്ഷം രൂപയാണ്. വില കുറയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം പരാമർശിക്കുന്നു.

Bollywood Actor Rohit Roy Selling His Indian Scout Bobber Luxury Bike

രോഹിത് റോയിയുടെ ഉടമസ്ഥതയിലുള്ള ഈ ഇന്ത്യൻ സ്കൗട്ട് ബോബർ മോട്ടോർസൈക്കിൾ വാങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ +91 98922 00623 (അമിത്) എന്ന വാട്ട്‌സ്ആപ്പ് നമ്പറിൽ മെസേജ് അയച്ചുകൊണ്ടോ അല്ലെങ്കിൽ [email protected] എന്ന ഇമെയിൽ വിലാസത്തിൽ രോഹിത് റോയിയുടെ ടീമുമായി ബന്ധപ്പെട്ടോ വിൽപ്പനക്കാരനുമായി ബന്ധപ്പെടാം. വാങ്ങിയാൽ എന്തായാലും അതൊരിക്കലും നഷ്‌ടമായിരിക്കില്ല കേട്ടോ.

രോഹിത് റോയിയുടെ ഇന്ത്യൻ സ്കൗട്ട് ബോബർ മോട്ടോർസൈക്കിൾ മാറ്റ് ബ്ലാക്ക് കളർ ഓപ്ഷനിൽ ഒരുങ്ങിയിരിക്കുന്ന പ്രീമിയം ക്രൂയിസർ മോഡലാണേ. സ്റ്റാൻഡേർഡ് സ്കൗട്ടിന് കരുത്ത് പകരുന്ന അതേ 1,131 സിസി വി-ട്വിൻ എഞ്ചിനാണ് വാഹനത്തിന്റേയും ഹൃദയം. 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ ഈ കൂറ്റൻ എഞ്ചിൻ 99 bhp പവറിൽ പരമാവധി 98 Nm പീക്ക് ടോർക്ക് ഉത്പാദിപ്പിക്കാൻ വരെ യോഗ്യമാണ്.

Bollywood Actor Rohit Roy Selling His Indian Scout Bobber Luxury Bike

മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ മുന്നിൽ പുതിയ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ 25 mm സസ്‌പെൻഷനുാണ് ഇന്ത്യൻ സ്കൗട്ട് ബോബറിൽ ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി രണ്ട് വീലുകളിലും ഡിസ്ക് ബ്രേക്കുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. കൂടാതെ അധിക സുരക്ഷക്കായി ബ്രീട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കൾ എബിഎസും സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നുണ്ട്.

രോഹിത് റോയ് തന്റെ ബൈക്ക് കളക്ഷനിൽ നിന്നും ആദ്യമായല്ല ഒരു ബൈക്ക് വിൽക്കുന്നത്. കഴിഞ്ഞ മാസമാണ് നടൻ തന്റെ ശേഖരത്തിൽ നിന്ന് മറ്റൊരു ഇന്ത്യൻ മോട്ടോർസൈക്കിളായ FTR 1200 സൂപ്പർബൈക്കും വിൽപ്പനയ്ക്ക് വെച്ചിരുന്നു. ഇതിന് 8.50 ലക്ഷം രൂപയ്ക്കാണ് വിൽക്കാൻ തയാറായിരുന്നത്. ഈ വാഹനങ്ങൾ എന്തുകൊണ്ടാണ് വിറ്റ് ഒഴിവാക്കുന്നതെന്ന് താരം ഇതുവരെ എവിടെയും വെളിപ്പെടുത്തിയിട്ടില്ല. എന്തെങ്കിലും സാമ്പത്തിക ബാധ്യതയുണ്ടായിട്ടാണോ അതോ ഉപയോഗം തീരെ കുറവായതിനാലോയെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.

More from DriveSpark

Article Published On: Thursday, May 8, 2025, 12:48 [IST]
English summary
Bollywood actor rohit roy selling his indian scout bobber luxury bike
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X