വില്ലനാണെങ്കിലും വാങ്ങുന്നത് നായകൻമാരേക്കാൾ പ്രതിഫലം, 4.47 കോടി മുടക്കി 'അധീര' വാങ്ങിയത് അത്യാഡംബര വാഹനം

മലയാളികൾക്ക് സിനിമയോടുള്ള ഇഷ്‌ടം അതൊന്ന് വേറെ തന്നെയാണെന്ന് വേണം പറയാൻ. ഭാഷയൊന്നും പ്രശ്‌നമാക്കാതെ ഏത് നല്ല ചിത്രങ്ങളും ഏറ്റെടുക്കുന്നവരാണ് കേരളത്തിലുള്ളവർ. നമുക്ക് എന്നും ഏറെയിഷ്‌ടമുള്ള ചിത്രങ്ങളും അഭിനേതാക്കളുമാണ് ബോളിവുഡിലുള്ളത്. മുൻനിര താരങ്ങൾക്കൊപ്പം സഹനടൻമാർക്കും വില്ലൻമാർക്കുമെല്ലാം വലിയ ഫാൻബേസും ഇവിടെയുണ്ട്. ഹിന്ദി സിനിമയിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള നായകൻമാരിൽ ഒരാളാണ് സഞ്ജയ് ദത്ത്. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളിലൂടെ മാത്രമല്ല ഓഫ് സ്‌ക്രീനിലെ വിവാദ ജീവിതത്തിന്റെ പേരിലും ഇങ്ങേര് വാര്‍ത്തകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. സഞ്ജു ബാബയെന്ന് സ്നേഹത്തോടെ ആരാധകർ വിളിക്കുന്ന ഇദ്ദേഹം ഇപ്പോൾ തെന്നിന്ത്യൻ സിനിമകളിലാണ് കൂടുതലായും പ്രത്യക്ഷപ്പെടാറ്.

കെജിഎഫിന്റെ രണ്ടാം ഭാഗത്തില്‍ അധീരയായി വന്ന് ഞെട്ടിച്ചതും വിജയിയുടെ ലിയോയിലെ വേഷവും എല്ലാം ആളുകളുടെ മനസിൽ തെളിഞ്ഞുനിൽക്കുന്നുണ്ടാവും. ബിഗ് ബജറ്റ് തെന്നിന്ത്യന്‍ ചിത്രങ്ങളിലെ വേഷങ്ങള്‍ വലിയ താത്പര്യത്തോടെ സ്വീകരിക്കുന്ന സഞ്ജയ് ദത്ത് 10 കോടി രൂപയോളമാണ് ദക്ഷിണേന്ത്യൻ സിനിമകളിൽ വാങ്ങുന്ന പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ.

Bollywood Actor Sanjay Dutt Bought Range Rover SV Autobiography

ഇന്നലെ 65-ാം പിറന്നാള്‍ ആഘോഷിച്ച സഞ്ജയ് ദത്ത് ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ വരവേറ്റിരിക്കുകയാണ്. ഇനിയുള്ള യാത്രകൾക്ക് കൂട്ടായി പുത്തനൊരു ആഡംബര എസ്‌യുവി വാങ്ങിയതാണ് സംഭവം. ഇതിനോടകം തന്നെ വമ്പൻ വാഹനങ്ങളുടെ വലിയ നിരയുള്ള സഞ്ജയ് ബാബയുടെ ഗരാജിലേക്ക് ഇത്തവണ എത്തിയിരിക്കുന്നത് 4.93 കോടി രൂപ വില വരുന്ന റേഞ്ച് റോവർ ആണ്.

സെലിബ്രിറ്റികൾക്കിടയിൽ പ്രത്യേക ഫാൻബേസുള്ള റേഞ്ച് റോവർ എസ്‌യുവിയുടെ SV ഓട്ടോബയോഗ്രഫി വേരിയന്റാണ് സഞ്ജു ബാബ സ്വന്തമാക്കിയിരിക്കുന്നത്. പിറന്നാൽ ദിനത്തിൽ ആഡംബര കാറിന്റെ ഡെലിവറി സ്വീകരിക്കുന്ന വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമ മേഖലയിലെ മിക്ക താരങ്ങളും സ്വന്തമാക്കിയിട്ടുള്ള വാഹനമാണെങ്കിലും സഞ്ജയ് ദത്തിന്റെ റേഞ്ച് റോവറിന്റെ കളറാണ് വേറിട്ടുനിൽക്കുന്നത്.

Bollywood Actor Sanjay Dutt Bought Range Rover SV Autobiography

ഇതുവരെ ആരും അങ്ങനെ തെരഞ്ഞെടുത്ത് കാണാത്ത ഡാർക്ക് ഗ്രീൻ കളർ ഓപ്ഷനാണ് ഇദ്ദേഹം വാങ്ങിയിരിക്കുന്നത്. ഒരു ഫ്ലാറ്റ്‌ബെഡ് ട്രക്കിൻ്റെ പുറകിൽ വെച്ചുകൊണ്ട് താരത്തിന്റെ വസതിയിലേക്ക് റേഞ്ച് റോവർ SV ഓട്ടോബയോഗ്രഫി കൊണ്ടുവരുന്നതിന്റെ വീഡിയോ കാർസ് ഫോർ യൂ എന്ന യൂട്യൂബ് ചാനൽ പുറത്തുവിട്ടിട്ടുണ്ട്. റേഞ്ച് റോവറിൻ്റെ ഡ്രൈവർ സീറ്റിലേക്ക് കയറുന്നതിന് മുമ്പ് സഞ്ജയ് ദത്ത് മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം.

യാത്രക്കാർക്ക് ഏറ്റവും മികച്ച സുഖസൗകര്യങ്ങൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിർമിക്കുന്ന വാഹനങ്ങളാണ് റേഞ്ച് റോവർ എസ്‌യുവികൾ. കാഴ്ച്ചയിലെ ഗാംഭീര്യത കാണുമ്പോൾ തന്നെ ഇക്കാര്യം മനസിലാവുകയും ചെയ്യും. 22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, സിഗ്നേച്ചർ ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ഹീറ്റഡ് വിൻഡ്‌സ്‌ക്രീൻ, എൽഇഡി ഫോഗ് ലൈറ്റുകൾ പോലുള്ള സവിശേഷതകളെല്ലാം എക്സ്റ്റീരിയറിലുണ്ട്.

Bollywood Actor Sanjay Dutt Bought Range Rover SV Autobiography

ഇനി അകത്തേക്ക് കയറിയാൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേ, ഡിജിറ്റൽ ഡ്രൈവർ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, മസാജ് ഫംഗ്‌ഷനോടുകൂടിയ 24-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഹീറ്റഡ് ആൻഡ് കൂൾഡ് സീറ്റുകൾ, ഹീറ്റഡ് വിൻഡ്‌സ്‌ക്രീൻ, പ്ലഷ് ഇൻ്റീരിയർ, കണക്‌റ്റഡ് കാർ ടെക് സവിശേഷതകൾ, മൾട്ടിപ്പിൾ ടച്ച്‌സ്‌ക്രീനുകൾ, ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ പോലുള്ള നിരവധി ഫീച്ചറുകളാൽ സഞ്ജയ് ദത്തിന്റെ റേഞ്ച് റോവർ SV ഓട്ടോബയോഗ്രഫി സമ്പന്നമാണ്.

തെരഞ്ഞെടുക്കാൻ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളും ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ലാൻഡ് റോവർ നൽകുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. എന്നാൽ സഞ്ചു ബാബ സ്വന്തമാക്കിയിരിക്കുന്ന റേഞ്ച് റോവർ SV ഓട്ടോബയോഗ്രഫി 4.4 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിലാണ് വരുന്നത്. ഇത് 523 bhp കരുത്തിൽ പരമാവധി 750 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിൻ ഫോർവീൽ ഡ്രൈവ് ഓപ്ഷൻ സ്റ്റാൻഡേർഡായി നൽകുന്നുമുണ്ട്. എസ്‌യുവിക്ക് 5 മീറ്ററിൽ കൂടുതൽ നീളമുള്ളതിനാൽ ഗംഭീര റോഡ് പ്രസൻസുമുണ്ട്. പുതുതായി വാങ്ങിയ റേഞ്ച് റോവർ കൂടാതെ സഞ്ജയ് ദത്തിന്റെ ഗരാജിൽ മറ്റ് നിരവധി അത്യാധുനിക ആഡംബര കാറുകളുമുണ്ട്. 5 കോടി രൂപ വിലയുള്ള റോൾസ് റോയ്സ് ഗോസ്റ്റ്, മൂന്ന് കോടി രൂപ വിലമതിക്കുന്ന മെർസിഡീസ് മെയ്ബാക്ക് S 580 എന്നിവയാണ് ഇതിൽ പ്രധാനം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, July 30, 2024, 13:43 [IST]
English summary
Bollywood actor sanjay dutt bought range rover sv autobiography luxury suv
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X