സഹനടനുള്ള ദേശീയ അവാർഡ് വരെ കിട്ടിയിട്ടുണ്ട്, 85.99 ലക്ഷത്തിന്റെ ആഡംബര എസ്‌യുവി വാങ്ങിയ സിനിമാ താരത്തെ കണ്ടോ

ബോളിവുഡിന്റെ മുഖം മുൻനിര നായകൻമാരാണെങ്കിലും കഴിവുറ്റ സഹതാരങ്ങളും സിനിമയുടെ ജീവനാഢിയാണെന്ന് വേണം പറയാൻ. അക്കാര്യത്തിൽ ഹിന്ദി സിനിമാ മേഖല സമ്പന്നരാണ്. എണ്ണമറ്റ കിടിലൻ താരങ്ങളാണ് സഹനടൻമാരായി അവിടെ വിലസുന്നത്. അക്കൂട്ടത്തിൽ മലയാളികൾക്കിടയിൽ വരെ ഫാൻസുള്ളയാളാണ് നടൻ സൗരഭ് ശുക്ല. പേര് പറഞ്ഞാൽ നമുക്ക് പെട്ടന്ന് മനസിലാകില്ലെങ്കിലും മുഖം കണ്ടാൽ ആളെ പെട്ടന്ന് പിടികിട്ടും. നടൻ എന്നതിലുപരി മികച്ച സംവിധായകനും തിരക്കഥാകൃത്തും കൂടിയാണ് ഇദ്ദേഹം. ബോളിവുഡിന് പുറമെ ഏതാനും തമിഴ് , തെലുങ്ക് സിനിമകളിലും ഇദ്ദേഹം മുഖം കാണിച്ചിട്ടുണ്ട്.

2014-ൽ ജോളി എൽഎൽബി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടാനും സൗരഭ് ശുക്ലയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ സ്വപ്‌നങ്ങളിൽ ഒന്ന് സാധ്യമാക്കിയിരിക്കുകയാണ് ഇദ്ദേഹം. മറ്റൊന്നുമല്ല, ഇനിയുള്ള യാത്രകൾക്കായി പുത്തനൊരു ആഡംബര എസ്‌യുവി വാങ്ങിയതാണ് സംഭവം. ഔഡി Q5 ബോൾഡ് എഡിഷനാണ് താരം കൂടെക്കൂട്ടിയിരിക്കുന്നത്.

Bollywood Actor Saurabh Shukla Bought New Audi Q5

പരിമിതമായ യൂണിറ്റുകളിൽ മാത്രം ഇന്ത്യയിൽ വിപണനത്തിന് എത്തുന്ന ഔഡി Q5 ബോൾഡ് എഡിഷന് ഇന്ത്യയിൽ 72.30 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. മുംബൈയിൽ ടാക്‌സും ഇൻഷുറൻസുമെല്ലാമായി മോഡലിന് ഏകദേശം 85.99 ലക്ഷം രൂപയോളം വരും ഓൺ-റോഡ് വില. സ്റ്റാൻഡേർഡ് Q5 എസ്‌യുവിയെ അപേക്ഷിച്ച് കുറച്ച് അധിക കോസ്മെറ്റിക് നവീകരണങ്ങളോടെയാണ് ബോൾഡ് എഡിഷൻ വരുന്നത്.

ഔഡി Q5 ബോൾഡ് എഡിഷന്റെ മാൻഹട്ടൻ ഗ്രേ കളർ ഓപ്ഷനാണ് സൗരഭ് ശുക്ല തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിനുപുറമെ, ഗ്ലേസിയർ വൈറ്റ്, നവര ബ്ലൂ, മൈത്തോസ് ബ്ലാക്ക്, ഡിസ്ട്രിക്റ്റ് ഗ്രീൻ എന്നിവയിലും ആഡംബര എസ്‌യുവി സ്വന്തമാക്കാനാവും. മോഡലിന്റെ അഴക് വർധിപ്പിക്കാനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന 'ബ്ലാക്ക് സ്‌റ്റൈലിംഗ് പാക്കേജ്' ബോൾഡ് എഡിഷന്റെ സവിശേഷതയായി പറയാം.

Bollywood Actor Saurabh Shukla Bought New Audi Q5

സ്റ്റാൻഡേർഡ് വേരിയന്റിൽ നിന്നും വേറിട്ടുനിർത്താൻ വാഹനത്തിന്റെ ഗ്രില്ലിലെ ഹൈ-ഗ്ലോസ് ബ്ലാക്ക് ആക്‌സൻ്റുകൾ, ഔഡി എംബ്ലങ്ങൾ, വിൻഡോ സറൌണ്ടിംഗ്, ORVM, റൂഫ് റെയിലുകൾ എന്നിവയെല്ലാം പൂർണമായും കറുപ്പിലാണ് ഒരുക്കിയിരിക്കുന്നത്. 19 ഇഞ്ച് സ്‌പോർട് വീലുകളും എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽലൈറ്റുകളും കൂടാതെ ആറ് വ്യത്യസ്ത ഡ്രൈവ് മോഡുകളാൽ പൂരകമായ ഡാംപർ കൺട്രോൾ ഫീച്ചർ ചെയ്യുന്ന സസ്പെൻഷൻ സിസ്റ്റവും Q5 ബോൾഡ് എഡിഷന്റെ ഹൈലൈറ്റായി കമ്പനി പറയുന്നുണ്ട്.

ഇൻ്റീരിയറിനുള്ളിൽ എസ്‌യുവിക്ക് പനോരമിക് സൺറൂഫ്, ജെസ്ച്ചർ കൺട്രോൾ ഇലക്ട്രിക് ടെയിൽഗേറ്റ് ഉള്ള കീലെസ് എൻട്രി, 360-ഡിഗ്രി ക്യാമറ ഉൾപ്പെടുന്ന പാർക്ക് അസിസ്റ്റ്, 3D ഓഡിയോ ഇഫക്‌റ്റുകൾ നൽകുന്ന B&O പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവയും ലഭിക്കും. കൂടാതെ മെമ്മറി പവർഡ് ഫ്രണ്ട് സീറ്റുകൾ, ഔഡി വെർച്വൽ കോക്ക്പിറ്റ് പ്ലസ്, ഔഡി സ്മാർട്ട്ഫോൺ ഇൻ്റർഫേസ് എന്നിവയും സൗരഭ് ശുക്ലയുടെ ആഡംബര എസ്‌യുവിയിലെ പ്രത്യേകതകളാണ്.

Bollywood Actor Saurabh Shukla Bought New Audi Q5

ഒരു പരിധിവരെ കസ്റ്റമൈസേഷൻ വാഗ്ദാനം ചെയ്യുന്നതിനായി ആംബിയൻ്റ് ലൈറ്റിംഗ് പാക്കേജ് പ്ലസ് സർഫസിനും കോണ്ടൂർ ലൈറ്റിംഗിനുമായി വൈവിധ്യമാർന്ന നിറങ്ങളും വാഹനത്തിൽ കമ്പനി അവതരിപ്പിക്കുന്നുണ്ട്. അകത്തളത്തെ അറ്റ്ലസ് ബീജും ഒകാപി ബ്രൗൺ ലെതറെറ്റ് അപ്ഹോൾസ്റ്ററിയും കൊണ്ട് അലങ്കരിക്കാം, പിയാനോ ബ്ലാക്ക് ഇൻലേകളാൽ ആക്സൻ്റ് ചെയ്തിരിക്കുന്ന കാഴ്ച്ചയും മനോഹരമാണ്. എട്ട് എയർബാഗുകൾ ഉൾപ്പെടുന്ന ഔഡി Q5 ബോൾഡ് എഡിഷനിൽ സുരക്ഷയ്ക്കാണ് മുൻഗണന.

2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഔഡി Q5 ആഡംബര എസ്‌യുവിയുടെ ഹൃദയം. ഇത് ഏകദേശം 265 bhp കരുത്തിൽ പരമാവധി 370 Nm torque വരെ വികസിപ്പിക്കാനും പ്രാപ്‌തമാണ്. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. പെർഫോമൻസിലേക്ക് നോക്കിയാൽ 6.1 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. മണിക്കൂറിൽ 240 കിലോമീറ്ററാണ് വാഹനത്തിന് പരമാവധി കൈവരിക്കാനാവുന്ന വേഗം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, August 3, 2024, 16:00 [IST]
English summary
Bollywood actor saurabh shukla bought new audi q5 bold edition luxury suv worth rs 85 99 lakh
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X