ആഡംബര എസ്‌യുവിക്കായി മുടക്കിയത് 3.50 കോടിയോളം, ബോളിവുഡ് നായകന്റെ പുത്തൻ വണ്ടി കണ്ടോ

ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നായകൻമാരിൽ ഒരാളായ ഷാഹിദ് കപൂറിനെ അറിയാൻ വയ്യാത്ത മലയാളികളുണ്ടാവില്ല. ജബ് വി മെറ്റ്, ഉഡ്താ പഞ്ചാബ്, പദ്മാവത്, ജേഴ്‌സി, കബീർ സിങ് പോലുള്ള ഹിറ്റ് സിനിമകൾ സമ്മാനിച്ച താരം അടുത്തിടെ ആമസോൺ പ്രൈമിൽ ഹിറ്റായ ഫർസിയിലൂടെയും പ്രേക്ഷക മനസുകൾ കീഴടക്കിയിരുന്നു. കരിയറിന്റെ ഏറ്റവും മികച്ച സമയങ്ങളിലൂടെ കടന്നു പോവുന്ന താരത്തിന്റെ ജീവിതത്തിലേക്ക് ഒരു സന്തോഷം കൂടി കടന്നുവന്നിരിക്കുകയാണ്.

മറ്റൊന്നുമല്ല, ഇനിയുള്ള യാത്രകൾക്ക് കൂട്ടായി പുത്തനൊരു ആഡംബര വാഹനം വാങ്ങിയതാണ് ആ സന്തോഷ വാർത്ത. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലക്ഷ്വറി കാറുകൾ വാങ്ങുന്നത് ആരെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേയുള്ളൂ... അത് നമ്മുടെ സ്വന്തം സെലിബ്രിറ്റികളായ സിനിമ നടൻമാരും നടികളുമാണ്. അതിനുള്ള ഉദാഹരണമാണ് ഷാഹിദിന്റെ പുത്തൻ അതിഥിയുടെ വരവ്. അടുത്തിടെ ബോളിവുഡിൽ അരങ്ങേറ്റം നടത്തിയ നയൻതാര സ്വന്തമാക്കിയ മെർസിഡീസ് ബെൻസ് മെയ്ബാക്ക് GLS 600 എസ്‌യുവിയാണ് ബോളിവുഡ് നടനും ഗരാജിൽ എത്തിച്ചിരിക്കുന്നത്.

Bollywood Actor Shahid Kapoor Mercedes-Maybach GLS 600 SUV Worth Rs 3.50 Crore

മെഴ്സിഡസ് മെയ്ബാക്ക് ഇന്ത്യയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഷാഹിദ് വാഹനം സ്വന്തമാക്കിയ വാർത്ത ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. പുത്തൻ ആംഡബര എസ്‌യുവിക്ക് മുന്നില്‍ നില്‍ക്കുന്ന ഷാഹിദിന്റെയും ഭാര്യ മീര രാജ്പുത്തിന്റെയും ചിത്രം സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പുതിയ മെർസിഡീസ് ബ്യൂട്ടിയുടെ താക്കോല്‍ ഇരുവരും ചേര്‍ന്നാണ് സ്വീകരിച്ചത്.

ജർമൻ ലക്ഷ്വറി വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസിന്റെ ഓട്ടോ ഹാംഗർ ഡീലർഷിപ്പിൽ നിന്നാണ് വാഹനം വാങ്ങിയിരിക്കുന്നത്. ബോളിവുഡ് അഭിനേതാക്കൾക്കിടയിൽ വളരെ ജനപ്രിയമായ ഒരു വാഹനമായി മെയ്‌ബാക്ക് GLS 600 മാറിയിട്ടുണ്ട്. നമ്മുടെ നയൻസിന് പുറമെ നീതു കപൂർ, കൃതി സനോൺ, ആയുഷ്മാൻ ഖുറാന, രൺവീർ സിംഗ് തുടങ്ങിയ അഭിനേതാക്കളും അടുത്തകാലത്ത് ഈ ലക്ഷ്വറി സ്പോർട്‌ യൂട്ടിലിറ്റി വാഹനം സ്വന്തമാക്കിയ സെലിബ്രിറ്റികളാണ്.

Bollywood Actor Shahid Kapoor Mercedes-Maybach GLS 600 SUV Worth Rs 3.50 Crore

3.50 കോടി രൂപയാണ് ഷാഹിദ് കപൂർ സ്വന്തമാക്കിയ മെർസിഡീസ് ബെൻസ് മെയ്‌ബാക്ക് GLS 600 എസ്‌യുവിയുടെ മുംബൈയിലെ ഓൺ-റോഡ് വില വരുന്നത്. കാറിന്റെ ഇൻഷുറൻസിന് മാത്രം ഏകദേശം 12 ലക്ഷം രൂപയ്ക്ക് അടുത്ത് ചെലവ് വരുന്നുണ്ടെന്നാണ് കണക്കുകൾ. GLS 600 സ്റ്റാൻഡേർഡിനെ അടിസ്ഥാനമാക്കി തന്നെയാണ് മെയ്ബാക്ക് സീരീസിലെ ഈ പതിപ്പിനെയും പണികഴിപ്പിച്ചിരിക്കുന്നത്.

പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഓൾ-ക്രോം മെയ്ബാക്ക് ഗ്രിൽ, 22 ഇഞ്ച് അലോയ് വീലുകൾ, ബി-പില്ലറിലെ ക്രോം ഇൻസെർട്ടുകൾ, എസ്‌യുവിയുടെ ഡി-പില്ലറിലെ മെയ്ബാക്ക് ലോഗോ എന്നിവയാണ് എസ്‌യുവിയുടെ മെയ്ബാക്ക് അപ്‌ഗ്രേഡുകളിൽ ഉൾപ്പെടുന്ന കാര്യങ്ങൾ. ലംബമായി അടുക്കിയ ഒരു കൂറ്റൻ ക്രോം-ഡിപ്പ്ഡ് ഗ്രില്ലാണ് മുൻവശത്തെ ഏറ്റവും വലിയ ആകർഷണം. ഒപ്പം ബോണറ്റിൽ മെയ്‌ബാക്ക് ലോഗോയും ഇടംപിടിച്ചിരിക്കുന്നത് കാണാം.

Bollywood Actor Shahid Kapoor Mercedes-Maybach GLS 600 SUV Worth Rs 3.50 Crore

ബി-പില്ലറിലെ ക്രോം ഇൻസെർട്ടുകളും ഡി-പില്ലറിലെ മെയ്ബാക്ക് ലോഗോയും വാഹനത്തിലെ മറ്റൊരു ശ്രദ്ധേയമായ ഘടകങ്ങളാണ്. മെർസിഡീസ് ബെൻസ് GLS 600 നാല്, അഞ്ച് സീറ്റർ കോൺഫിഗറേഷനുകളിലാണ് വാങ്ങാനാവുന്നത്. യാത്രക്കാരുടെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ഫ്രണ്ടിൽ ക്യാപ്റ്റൻ സീറ്റുകളുമായാണ് വാഹനം വരുന്നത്. റീക്ലൈനിംഗ് സീറ്റുകൾ, റഫ്രിജറേറ്റർ, മസാജിംഗ് ഫംഗ്‌ഷനുള്ള വെന്റിലേഷൻ സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ് എന്നിവയും യാത്രകളുടെ ഹരം വർധിപ്പിക്കും.

ഏറ്റവും പുതിയ MBUX സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന 12.3 ഇഞ്ച് ഡ്യുവൽ സ്ക്രീനുകളും ശ്രദ്ധേയമാണ്. ആഡംബര എസ്‌യുവിക്ക് കരുത്തേകുന്നത് 542 bhp പവറിൽ 730 Nm torque നൽകുന്ന 4.0 ലിറ്റർ V8 ബൈ-ടർബോ എഞ്ചിനാണ്. 21 bhp കരുത്തും 250 Nm torque ഉം നൽകുന്ന 48-വോൾട്ട് സിസ്റ്റം EQ ബൂസ്റ്റ് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്.

Bollywood Actor Shahid Kapoor Mercedes-Maybach GLS 600 SUV Worth Rs 3.50 Crore

9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 4MATIC ഓൾ-വീൽ ഡ്രൈവ് സിസ്റ്റം വഴി ഫോർവീൽ ഡ്രൈവ് ഓപ്ഷനും സ്റ്റാൻഡേർഡായാണ് ഷാഹിദിന്റെ എസ്‌യുവിയിലേക്ക് എത്തുന്നത്. പെർഫോമൻസിലേക്ക് നോക്കിയാൽ വെറും 4.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ മെയ്ബാക്ക് എസ്‌യുവിക്ക് കഴിയും. അതേസമയം ഇലക്‌ട്രോണിക് പരിമിതമായ പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്.

പുത്തൻ വാഹനം കൂടാതെ ഷാഹിദ് കപൂറിന്റെ ഗരാജ് വമ്പൻ ആഡംബര കാറുകളും ബൈക്കുകളാലും സമ്പന്നമാണ്. താരം തന്റെ 41-ാം ജന്മദിനത്തിൽ മെർ‌സിഡീസ്-മെയ്ബാക്ക് S580 സെഡാൻ സ്വന്തമാക്കിയിരുന്നു. ഇതുകൂടാതെ മെർസിഡീസ് ബെൻസ് S400, മെർസിഡീസ് ബെൻസ് GL ക്ലാസ്, മെർസിഡീസ് ML ക്ലാസ്, ലാൻഡ് റോവർ റേഞ്ച് റോവർ വോഗ്, ഹാർലി ഡേവിഡ്‌സൺ ഫാറ്റ്‌ബോയ്, പോർഷ കയീൻ ജിടിഎസ് എന്നിവയും നടൻ ഉപയോഗിക്കാറുണ്ട്.

More from DriveSpark

Article Published On: Wednesday, December 20, 2023, 14:49 [IST]
English summary
Bollywood actor shahid kapoor mercedes maybach gls 600 suv worth rs 3 50 crore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X