വരുമാനം ചില്ലറയല്ല, കുമിഞ്ഞുകൂടുന്ന സമ്പത്ത് കാർ വാങ്ങി തീർക്കുന്ന സിനിമ നടൻ; പുതുതായി വാങ്ങിയത് 1.57 കോടിയുടെ

ലക്ഷ്വറി കാറുകൾ വാങ്ങുന്നതിലും സമ്മാനം കൊടുക്കുന്നതിലും യാതൊരു പിശുക്കും കാണിക്കാത്തവരാണ് സെലിബ്രിറ്റികൾ. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ ബോളിവുഡ് നടനും അവതാരകനുമായ ശേഖര്‍ സുമന്റെ പേര് പറയാതെ വയ്യ. വിവാഹ വാർഷികത്തിന് ഭാര്യയ്ക്ക് 2.4 കോടിയുടെ ആഡംബര ഇലക്ട്രിക് കാർ സമ്മാനിച്ചതും അടുത്തിടെ താരം തന്റെ മകന് ഒന്നര കോടിയുടെ ഇവി ഗിഫ്റ്റായി കൊടുത്തതുമെല്ലാം വലിയ വാർത്തയായിരുന്നു. ഹീരാമണ്ഡിയിലെ അഭിനയത്തിന് ഏറെ പ്രശംസ നേടിയ സുമൻ ബി-ടൗണിലെ പ്രമുഖ നടനാണ്. നടൻ എന്നനിലയിൽ മാത്രമല്ല, അവതാരകൻ എന്ന നിലയിലും വിലപിടിപ്പുള്ള താരമാണ് ശേഖർ.

അടുത്തിടെ ബിജെപിയിൽ ചേർന്ന ശേഖർ സുമൻ ശരിക്കും വലിയ സമ്പത്തും ആസ്‌തിയുമുള്ള കോടീശ്വരൻ കൂടിയാണ്. അതിനാൽ തന്നെ ആഡംബരപൂർവമായ ജീവിതമാണ് ഇദ്ദേഹം നയിക്കുന്നതും. ഭാര്യക്കും മകനും ഇലക്ട്രിക് കാറുകൾ സമ്മാനം നൽകിയതിന് പിന്നാലെ ഇപ്പോഴിതാ സ്വന്തമായൊരു ലക്ഷ്വറി കാർ കൂടി വാങ്ങിയിരിക്കുകയാണ് ബോളിവുഡ് താരം. ഇനിയുള്ള യാത്രകൾക്ക് കൂട്ടായി മെർസിഡീസ് ബെൻസിന്റെ അത്യാഡംബര കാറാണ് അദ്ദേഹം കൂടെക്കൂട്ടിയിരിക്കുന്നത്.

Bollywood Actor Shekhar Suman

നടൻ, രാഷ്ട്രീയക്കാരൻ, അവതാരകൻ, നിർമ്മാതാവ്, സംവിധായകൻ, ഗായകൻ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച് വിജയം കൈവരിച്ചിരിക്കുന്ന ശേഖർ സുമൻ മെർസിഡീസ് ബെൻസ് CLE കാബ്രിയോലെറ്റ് എഎംജി പെർഫോമൻസ് കാറാണ് തന്റെ വീട്ടിലെത്തിച്ചിരിക്കുന്നത്. കുടുംബാംഗങ്ങൾക്കൊപ്പം ഡീലർഷിപ്പിൽ എത്തിയാണ് തൻ്റെ പുതിയ കാറിനെ താരം വരവേറ്റിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലുമാണ്.

മെർസിഡീസ് ബെൻസ് CLE കാബ്രിയോലെറ്റ് എഎംജി ഒരു കൺവേർട്ടിബിൾ കാർ കൂടിയാണെന്നതാണ് രസകരമായ കാര്യം. ഒബ്‌സിഡിയൻ ബ്ലാക്ക് നിറത്തിലുള്ള റെഡ് സോഫ്റ്റ് ടോപ്പോടുകൂടിയ ലക്ഷ്വറി വാഹനത്തിന് 1.10 കോടി രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ടാക്‌സും ഇൻഷുറൻസും എല്ലാമായി മുംബൈയിൽ 1.30 കോടി രൂപയോളമാണ് ഈ മോഡലിന് വരുന്ന ഓൺ-റോഡ് വില.

Bollywood Actor Shekhar Suman

ബെൻസിന്റെ മോഡുലാർ റിയർ ആർക്കിടെക്ചർ (MRA) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന വാഹനം അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. സി-ക്ലാസ് സെഡാനുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ CLE കാബ്രിയോലെറ്റ് അൽപ്പം നീളം കൂടിയതാണ്. കൺവെർട്ടബിൾ കാർ വിഭാഗത്തിലെ ഏറ്റവും ഫീച്ചർ സമ്പന്നമായ മോഡലുകളിൽ ഒന്നാണ് ഈ ജർമൻ കാർ എന്നതും എടുത്ത് പറയേണ്ട വിഷയമാണ്.

12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 11.9 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേ, മസാജ് ഫംഗ്‌ഷനുള്ള വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡോൾബി അറ്റ്‌മോസോടുകൂടിയ 17 സ്പീക്കർ ബർമെസ്റ്റർ ഓഡിയോ സിസ്റ്റം, സ്പീക്കറുകളുള്ള മുൻ സീറ്റ് ഹെഡ്‌റെസ്റ്റുകൾ, നോയ്‌സ് ക്യാൻസലേഷൻ ടെക്‌നോളജി തുടങ്ങിയ കിടിലൻ ഫീച്ചറുകളുടെ ആഡംബരമാണ് CLE കാബ്രിയോലെറ്റ് എഎംജി ലക്ഷ്വറി കാറിൽ മെർസിഡീസ് ബെൻസ് ഒരുക്കിയിരിക്കുന്നത്.

സേഫ്റ്റിയുടെ കാര്യത്തിലും ആള് പുലിയാണ്. 10 എയർബാഗുകൾ, ADAS സ്യൂട്ട് എന്നിവ പോലുള്ള ഗംഭീര സവിശേഷതകളോടെയാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്. പിന്നിലെ യാത്രക്കാർക്കായി പ്രത്യേക ഹെഡ് എയർബാഗുകളുള്ള വാഹന നിർമ്മാതാക്കളുടെ ആദ്യ കാബ്രിയോലെറ്റ് കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. നാല് സീറ്റുകളുള്ള ലേഔട്ടാണ് മോഡലിന് ലഭിക്കുന്നത് എന്നതിനാൽ പ്രായോഗികതയും അധികമാണ്.

ചുവപ്പ് നിറത്തിൽ പൂർത്തിയാക്കിയ സോഫ്റ്റ് ടോപ്പിന് 60 കിലോമീറ്റർ വേഗതയിൽ 20 സെക്കൻഡിനുള്ളിൽ തുറക്കാനും അടയ്ക്കാനും കഴിയുമെന്നാണ് കമ്പനി പറയുന്നത്. 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് വാCLE കാബ്രിയോലെറ്റ് എഎംജിക്ക് തുടിപ്പേകുന്നത്. 9-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കുമായിട്ടാണ് ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 254 bhp പവറിൽ പരമാവധി 400 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനും കഴിയും.

CLE 300 കാബ്രിയോലെറ്റിന് പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗത കൈവരിക്കാൻ 6.6 സെക്കൻഡ് മതി. മണിക്കൂറിൽ 250 കിലോമീറ്ററാണ് വാഹനത്തിൻ്റെ പരമാവധി വേഗം. ഡിസൈനിന്റെ കാര്യത്തിലേക്ക് വന്നാൽ ഷാർക്ക്-നോസ് ഇഫക്‌റ്റുള്ള ഒരു വലിയ ഗ്രില്ലും നീളമുള്ള ബോണറ്റും ബൂട്ടിലേക്ക് ഒതുങ്ങുന്ന സോഫ്റ്റ് ടോപ്പ് ഫാബ്രിക് റൂഫും വലിയ ഇൻടേക്കുകളും പുതിയ അലോയ് വീലുകളുമുള്ള കൂടുതൽ വ്യക്തമായ ബമ്പറുകൾ പോലെയുള്ള സ്പോർട്ടിയർ ടച്ചുകൾ എഎംജി ലൈൻ മോഡലിൽ കമ്പനി ചേർക്കുന്നുണ്ട്.

More from DriveSpark

Article Published On: Friday, September 13, 2024, 9:19 [IST]
English summary
Bollywood actor shekhar suman bought mercedes benz cle cabriolet amg worth rs 1 57 crore
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X