യാത്രയിനി 75 ലക്ഷത്തിന്റെ ലക്ഷ്വറി കാറിൽ, പുത്തൻ ബിഎംഡബ്ല്യു വാങ്ങിയത് ആരെന്നു കണ്ടോ?

ഇന്ത്യൻ സിനിമ താരങ്ങളെല്ലാം പുത്തൻ ആഡംബര കാറുകൾ തങ്ങളുടെ ഗരാജിലേക്ക് എത്തിക്കുന്ന തിരക്കിലാണിപ്പോൾ. മലയാള ചലചിത്ര രംഗത്ത് മാത്രമല്ല, തമിഴിലെയും തെലുങ്കിലെയും ഹിന്ദിയിലെയും താരങ്ങളെല്ലാം അടുത്തിടെ വാങ്ങിയ വാഹന വിശേഷങ്ങൾ ഇന്റർനെറ്റിലെ ട്രെൻഡ് സെറ്ററാണ്. തങ്ങളുടെ പ്രിയ സെലിബ്രിറ്റികൾ സ്വന്തമാക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകർ ഏറ്റെടുക്കുകയാണ്.

ദേ ഇപ്പോൾ തന്റെ ഗരാജിലേക്ക് പുത്തൻ ലക്ഷ്വറി കാർ എത്തിച്ചിരിക്കുകയാണ് ബോളിവുഡ് യുവതാരവും ജാക്കി ഷിറോഫിന്റെ മകനുമായ ടൈഗര്‍ ഷിറോഫ്. ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു എന്ന ബ്രാൻഡിനോട് പ്രത്യേക താത്പര്യമുള്ള താരം 5 സീരീസിനു പിന്നാലെ 3 സീരീസ് ഗ്രാന്‍ ലിമോസിനെയാണ് തന്റെ യാത്രകൾക്ക് ഹരമേകാനായി കൂടെക്കൂട്ടിയിരിക്കുന്നത്.

Tiger Shroff Buys BMW 3 Series Gran Limousine

പൂജ എന്റര്‍ടെയ്‌ന്മെന്റ് ആന്റ് ഫിലിംസിന്റെ ഓഫീസിലേക്ക് പുതിയ കാറുമായി എത്തിയ ടൈഗർ ഷിറോഫിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. മലയാളികൾക്കും ഏറെ പ്രിയങ്കരനായ ബോളിവുഡ് നടൻ ജാക്കി ഷിറോഫിനും ആയിഷ ദത്തിനും ജനിച്ച ടൈഗർ ആക്ഷൻ റൊമാൻസ് ചിത്രമായ ഹീറോപന്തിയിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

പിന്നീട് അസാമാന്യമായ മെയ്‌വഴക്കത്തിലൂടെയും ആക്ഷൻ രംഗങ്ങളിലൂടെയും വലിയ ആരാധകവൃന്ദത്തെ സൃഷ്‌ടിച്ച ടൈഗർ ഹിന്ദി സിനിമ രംഗത്തെ വില പിടിപ്പുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ്. ഏകദേശം 60 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻ ലിമോസിന് കൊച്ചിയിൽ ഏകദേശം 75 ലക്ഷം രൂപയോളമാണ് ഓൺ-റോഡ് വില വരുന്നത്.

Tiger Shroff Buys BMW 3 Series Gran Limousine

പെട്രോള്‍, ഡീസല്‍ വേരിയന്റുകളിൽ വരുന്ന ലക്ഷ്വറി സെഡാന്റെ 330Li M സ്പോർട്ട് പെട്രോൾ വേരിയന്റാണ് ഹിന്ദി താരം സ്വന്തമാക്കിയിരിക്കുന്നത്. ടൈഗർ ഗരാജിലെത്തിച്ച ബിഎംഡബ്ല്യു ഇന്ത്യ പുതിയ 2023 മോഡൽ 3 സീരീസ് ഗ്രാൻ ലിമോസിൻ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഈ വർഷം ജനുവരിയിലാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. 2021 ജനുവരിയിൽ ലോഞ്ച് ചെയ്തതിന് ശേഷമുള്ള ആഡംബര സെഡാനിനായുള്ള ആദ്യ അപ്‌ഡേറ്റോടെ എത്തിയ ആഡംബര വാഹനത്തിന് വലിയ സ്വീകാര്യതയാണ് ആഭ്യന്തര വിപണിയിലുള്ളത്.

330Li പെട്രോൾ, 320Ld ഡീസൽ എന്നീ രണ്ട് വകഭേദങ്ങൾക്കും M സ്‌പോർട്ട് പാക്കേജ് സ്റ്റാൻഡേർഡായി ലഭിക്കും. മുൻഗാമിയെ അപേക്ഷിച്ച് നവീകരിച്ച ഇന്റീരിയറിനൊപ്പം പുതിയ ഫ്രണ്ട് ഫാസിയയും ഫെയ്‌സ്‌ലിഫ്റ്റ് നൽകുന്നു. ഡിസൈനിലേക്ക് നോക്കിയാൽ പുതിയ 3 സീരീസ് ഗ്രാൻ ലിമോസിന്റെ മുൻവശത്തെ ഏറ്റവും വലിയ ഹൈലൈറ്റ് ബിഎംഡബ്ല്യുവിന്റെ സിഗ്നേച്ചർ കിഡ്‌നി ഗ്രില്ലാണ്. ഇതിൽ ക്രോം ഗാർണിഷ് ചേർത്ത് പ്രീമിയം ഫീൽ ഉയർത്താനും ജർമൻ ബ്രാൻഡിനായിട്ടുണ്ട്.

Tiger Shroff Buys BMW 3 Series Gran Limousine

ഐ-ബ്രോ ആകൃതിയിലുള്ള ഡിആർഎല്ലുകളുള്ള പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ മുന്നിലും പിന്നിലുമുള്ള ബമ്പറുകൾ എന്നിവയെല്ലാം വണ്ടിയുടെ അഴക് വർധിപ്പിക്കുന്നു. ഇനി അകത്തേക്ക് കയറിയാൽ രാജകീയ യാത്രക്കായി ഇന്റീരിയറിലും അതിസമ്പന്നമായ ഫീച്ചറുകളും സാങ്കേതികവിദ്യകളുമാണ് ബിഎംഡബ്ല്യു കോർത്തിണക്കിയിരിക്കുന്നത്. ഡ്രൈവർ ഡിസ്‌പ്ലേക്കായുള്ള 12.3 ഇഞ്ച് യൂണിറ്റും ഫ്രെയിംലെസ് 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും കർവ്‌ഡ് സ്റ്റൈലിൽ ഒരുക്കിയിരിക്കുന്നതിനാൽ ആദ്യകാഴ്ച്ചയിൽ തന്നെ മനംകുളിർപ്പിക്കും.

ഇതുകൂടാതെ, 3 സീരീസ് പവർ സീറ്റുകൾ, പനോരമിക് സൺറൂഫ്, ലെതർ അപ്ഹോൾസ്റ്ററി, ഒരു ഹർമൻ കാർഡൺ സ്റ്റീരിയോ സിസ്റ്റം, പാർക്കിംഗ് അസിസ്റ്റന്റ് തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിലുണ്ട്. സെന്റർ കൺസോളിൽ പുതുതായി രൂപകൽപന ചെയ്ത ഡ്രൈവ് സെലക്ടർ ലിവറും അടിപൊളിയാണ്. ടച്ച് അല്ലെങ്കിൽ വോയ്‌സ് കൺട്രോൾ ഉപയോഗിച്ച് ക്രമീകരിക്കാൻ കഴിയുന്ന ത്രീ-സോൺ ക്ലൈമറ്റ് കൺട്രോളും ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സപ്പോർട്ടും ഈ ലക്ഷ്വറി കാറിന്റെ ഭാഗമാണ്.

BMW 3 Series

പുതിയ ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻ ലിമോസിന്റെ എഞ്ചിൻ ഓപ്ഷനിലേക്ക് വന്നാൽ ആദ്യത്തെ 330Li M സ്പോർട്ട് 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ടൈഗർ ഷിറോഫ് സ്വന്തമാക്കിയ ഈ വേരിയന്റിന് 258 bhp കരുത്തിൽ പരമാവധി 400 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം 320Ld ഡീസൽ പതിപ്പിലെ 2.0 ലിറ്റർ എഞ്ചിന് 190 bhp പവറിൽ 400 Nm torque നൽകാനാവും.

രണ്ട് എഞ്ചിനും ഒരു 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻ ലിമോസിന്റെ 330Li പെട്രോൾ എഞ്ചിന് 6.2 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവുമ്പോൾ 15.39 കിലോമീറ്റർ മൈലേജും നൽകുമെന്ന് കമ്പനി പറയുന്നു. അതേസമയം 320Ld ഡീസലിന് 7.6 സെക്കൻഡിൽ 0-100 കി.മീ. വേഗതയിലെത്തുമ്പോൾ മൈലേജ് 19.61 കി.മീ. ആണ്.

BMW 3 Series

പുതുതായി സ്വന്തമാക്കിയ ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻ ലിമോസിന് പുറമെ ആരെയും ആകർഷിക്കുന്ന വലിയൊരു വാഹന ശേഖരം തന്നെയാണ് ബോളിവുഡ് സൂപ്പർസ്റ്റാറിനുള്ളത്. ബിഎംഡബ്ല്യു M5, ബിഎംഡബ്ല്യു 5 സീരീസ്, ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി, ടൊയോട്ട ഇന്നോവ, ടൊയോട്ട ഫോര്‍ച്യുണര്‍, ജാഗ്വര്‍ SS100, പോണ്ടിയാക് ഫയര്‍ബേഡ് എന്നിങ്ങനെയുള്ള വലിയ കളക്ഷനാണ് താരത്തിന്റെ പക്കലുള്ളത്. ഈ നിരയിലേക്കാണ് പുതിയ ജർമൻ ലിമോസിനും കടന്നുവന്നിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, July 27, 2023, 13:10 [IST]
English summary
Bollywood actor tiger shroff buys bmw 3 series gran limousine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X