രാഷ്ട്രീയത്തിൽ ബിജെപിയുടെ രാജ്ഞിയായി കങ്കണ, 3.50 കോടിയുടെ കാറിൽ എംപി ബോർഡ് വെക്കും

ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഒരുകാലത്തും വിവാദങ്ങൾക്ക് പഞ്ഞമൊന്നുമില്ലാത്ത താരം ഇനി മുതൽ വെറും സെലിബ്രിറ്റി മാത്രമല്ല. രാഷ്ട്രീയത്തിലെ രാജ്ഞി കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരത്തിനിറങ്ങിയ സുന്ദരി പാട്ടുംപാടിയാണ് ജയിച്ചുകയറിയിരിക്കുന്നത്. എതിർസ്ഥാനാർഥിയായ കോൺഗ്രസിന്റെ വിക്രമാദിത്യ സിങിനെ എതിരാല്ലാത്ത 74,755 വോട്ടുകൾക്കാണ് കങ്കണ തരിപ്പണമാക്കിയത്. നടി എന്നതിനു പുറമെ എംപിയെന്ന ബോർഡും ഇനി വാഹനത്തിന്റെ ഫ്രണ്ടിൽ വെക്കാം. അടിക്കടി വിവാദങ്ങളുണ്ടാക്കുന്നുണ്ടെങ്കിലും ജൻമനാട്ടിൽ ലഭിച്ച സ്വീകാര്യത താരത്തിന്റെ തിളക്കം കൂട്ടുന്നുമുണ്ട്.

വിശ്വസ്തയായ ഒരു പൊതുപ്രവർത്തകയാകാൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നതെന്നും സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം കങ്കണ പ്രതികരിക്കുകയും ചെയ്‌തു. ഇനി സിനിമയിൽ നിന്നും വിട്ട് പൂർണമായും രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങുമോയെന്നാണ് ഫാൻസ് ഉറ്റുനോക്കുന്നത്. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ മഹേഷ് ബട്ട് സംവിധാനം ചെയ്ത ഗാംങ്‌സ്റ്ററിലൂടെയാണ് ഹിന്ദി സിനിമ ലോകത്തേക്ക് കങ്കണ എത്തുന്നത്.

Bollywood Actress And BJP MP Kangana Ranaut Exotic Car Collection

പിന്നീട് പല ഗ്ലാമറസ് റോളുകളിലൂടെ ഹിന്ദി സിനിമയുടെ മുൻനിരയിലേക്ക് കങ്കണ റണാവത്ത് സ്ഥാനം ഉറപ്പിക്കുകയും ചെയ്‌തു. അടുത്തിടെ താരത്തിന്റേതായി പുറത്തിറങ്ങിയ മണികർണിക ഉൾപ്പടെയുള്ള ഒട്ടുമിക്ക ചിത്രങ്ങളും ബോക്‌സ് ഓഫീസിൽ തകർന്നടിയുകയും ചെയ്‌തിരുന്നു. എന്തായാലും പൊതുപ്രവർത്തക എന്ന നിലയിലും മിന്നിത്തിളങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് കങ്കണ.

എംപിയുടെ ഔദ്യോഗിക വാഹനമായി എത്തുന്നത് ഏത് വണ്ടിയായിരിക്കുമെന്ന കാര്യം അറിയാനും പലർക്കും താത്പര്യമുണ്ടാവും. കോടികൾ വിലമതിക്കുന്ന ആഡംബര കാറുകളുടെ കമനീയ ശേഖരമാണ് കങ്കണ റണാവത്ത് എംപിയുടെ ഗരാജിൽ ഇടംപിടിച്ചിട്ടുള്ളത്. ഏറ്റവും പുതിയ മെർസിഡീസ് മെയ്ബാക്ക് ഉൾപ്പടെ ആരും കണ്ടാൽ കൊതിക്കുന്ന വാഹന ശേഖരം ഏതെല്ലാമെന്ന് ഒന്ന് നോക്കിയാലോ?

Bollywood Actress And BJP MP Kangana Ranaut Exotic Car Collection

ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്വം പ്രഖ്യാപിച്ചതോടെ കങ്കണ പ്രചരണങ്ങൾക്കായും ഇനിയുള്ള യാത്രകൾക്കായും വേണ്ടി സ്വന്തമാക്കിയ വാഹനമാണ് മെർസിഡീസ് മെയ്ബാക്ക് GLS S680. കങ്കണയുടെ നിർമ്മാണ കമ്പനിയായ മണികർണിക ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ കീഴിലാണ് ഏകദേശം 2.96 കോടി രൂപ വിലമതിക്കുന്ന മെർസിഡീസ് മെയ്ബാക്ക് GLS 600 4MATIC ലക്ഷ്വറി സെഡാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

2.96 കോടി രൂപയാണ് എക്സ്ഷോറൂം വിലയെങ്കിലും ടാക്സും ഇൻഷുറൻസുമെല്ലാമായി ഏകദേശം 3.50 കോടി രൂപയാണ് കങ്കണ റണാവത്തിന്റെ ഏറ്റവും പുതിയ വാഹനത്തിനായി മുടക്കേണ്ടി വരുന്ന ഓൺ-റോഡ് വില. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 5980 സിസി എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഇത് 603.46 bhp കരുത്തിൽ പരമാവധി 900 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Bollywood Actress And BJP MP Kangana Ranaut Exotic Car Collection

പഴയ തലമുറയിലുള്ള ബിഎംഡബ്ല്യു 7 സീരീസ് 730LD എന്ന അത്യാഡംബര കാറിന് ഉടമ കൂടിയാണ് ഹിമാചൽ പ്രദേശിലെ മാണ്ഡി എംപി. 1.45 കോടി രൂപയാണ് ബിഎംഡബ്ല്യുവിന്റെ മുൻനിര സെഡാന് അവസാനമായി രേഖപ്പെടുത്തിയ എക്സ്ഷോറൂം വില. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ 262 bhp പവറിൽ 620 Nm torque വരെ നൽകുന്ന 3.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിനായിരുന്നു 7-സീരീസിന് തുടിപ്പേകിയിരുന്നത്.

മെർസിഡീസ് ബെൻസ് GLE 350d എന്ന ജർമൻ കാറും കങ്കണ റണാവത്തിന്റെ ഗരാജിലെ അതിഥിയാണ്. പഴയതലമുറ മോഡലാണെങ്കിലും ഇന്നും പ്രതാപത്തിന് ഒട്ടും മങ്ങലേൽക്കാത്ത ലക്ഷ്വറി കാറാണിത്. 3400 ആർപിഎമ്മിൽ 255 bhp കരുത്തും 1600 ആർപിഎമ്മിൽ 620 Nm ടോർക്കും പുറപ്പെടുവിപ്പിക്കുന്ന 3.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് ഈ എസ്‌യുവിയുടെ ഹൃദയം. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ഇത് വരുന്നത്.

എംപിയുടെ ഗരാജിലെ മറ്റൊരു ലക്ഷ്വറി കാറാണ് ഔഡി Q3. നിലവിൽ കോംപാക്ട് ലക്ഷ്വറി എസ്‌യുവിക്ക് 44.89 ലക്ഷം മുതൽ 50.39 ലക്ഷം രൂപ വരെയാണ് വില എക്സ്ഷോറൂം വില വരുന്നത്. 188 bhp പവറിൽ പരമാവധി 320 Nm torque വരെ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ജർമൻ എസ്‌യുവിയിൽ പ്രവർത്തിക്കുന്നത്. 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി വരുന്ന ഇതിന് ഔഡിയുടെ ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട്.

More from DriveSpark

Article Published On: Wednesday, June 5, 2024, 16:37 [IST]
English summary
Bollywood actress and bjp mp kangana ranaut exotic car collection
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X