ഔദ്യോഗിക വാഹനമല്ല, 1.65 കോടിയുടെ ലക്ഷ്വറി എസ്‌യുവി വാങ്ങി ബിജെപി എംപിയായ ബോളിവുഡ് നടി

കിരൺ ഖേറിന്റെ മുഖമില്ലാതെ ബോളിവുഡ് അതിന്റെ പൂർണതയിലെത്തില്ലെന്ന് വേണം പറയാൻ. മലയാള സിനിമയ്ക്ക് കെപിഎസി ലളിത, സുകുമാരി എങ്ങനെയായിരുന്നോ അതാണ് ഹിന്ദി സിനിമയ്ക്ക് കിരൺ എന്ന് വേണമെങ്കിൽ പറയാം. ചലചിത്ര മേഖലയിൽ മാത്രമല്ല, രാഷ്ട്രീയത്തിലും തന്റെ കഴിവ് തെളിയിച്ച കലാകാരിയാണ് കിരൺ.

2014 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി ചണ്ഡീഗഡിൽ നിന്നും വിജയിച്ച എംപിയാവാനും നടിക്ക് സാധിച്ചിട്ടുണ്ട്. സിറ്റിംഗ് എംപിയും കോൺഗ്രസ് നേതാവുമായ പവൻ ബൻസാലിനെ കീഴടക്കിയാണ് കിരൺ ഖേർ തന്റെ കഴിവ് തെളിയിച്ചത്. എന്തായാലും ഇപ്പോഴിതാ അടുത്ത തെരഞ്ഞെടുപ്പിന് മുന്നോടിയായി താരത്തിന്റെ യാത്രകൾക്കായി പുതിയൊരു കൂട്ടെത്തിയിരിക്കുകയാണ്.

Bollywood Actress And BJP MP Kirron Kher Added Mercedes Benz GLS SUV

ബോളിവുഡ് നടിയും രാഷ്ട്രീയക്കാരിയുമായ കിരൺ ഖേറിന്റെ ഇനിയുള്ള യാത്രകൾ മെർസിഡീസ് GLS എസ്‌യുവിയിലായിരിക്കും. താരം പുതിയ ലക്ഷ്വറി കാർ വാങ്ങിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയും ആരാധകരും ഏറ്റെടുത്തിട്ടുണ്ടെന്ന് വേണം പറയാൻ. ഏകദേശം 1.30 കോടി രൂപയോളം എക്സ്ഷോറൂം വില വരുന്ന GLS അടുത്തിടെയാണ് മുഖംമിനുക്കി ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ജർമൻ ആഡംബര വാഹന നിർമാതാക്കളുടെ പ്രീമിയം ഡീലറായ മെർസിഡീസ് ബെൻസ് ഓട്ടോ ഹാംഗറിൽ നിന്നുമാണ് നടി പുതിയ വണ്ടി സ്വന്തമാക്കിയിരിക്കുന്നത്.

ഡീലർഷിപ്പാണ് അവരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ കിരൺ ഖേറിന്റെ പുതിയ വാഹനത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഈ വർഷം ജനുവരിയിൽ എത്തിയ മുഖംമിനുക്കിയ GLS അതിന്റെ മുൻ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ചില കോസ്മെറ്റിക് മാറ്റങ്ങൾ വരുത്തുകയും അതിൽ കൂടുതൽ സവിശേഷതകൾ ചേർക്കുകയും ചെയ്തിട്ടുണ്ട്. എസ്‌യുവിയുടെ പെട്രോൾ വേർഷനാണോ ഡീസൽ പതിപ്പാണോ നടി വാങ്ങിയതെന്ന് വ്യക്തമല്ല.

Bollywood Actress And BJP MP Kirron Kher Added Mercedes Benz GLS SUV

GLS 450, GLS 450d എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി എത്തുന്ന വാഹനത്തിന് യഥാക്രമം 1.32 കോടി, 1.37 കോടി എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. നിലവിൽ രാജ്യത്ത് ചൂടപ്പം പോലെ വിറ്റഴിക്കുന്ന ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നാണിതെന്നതും എടുത്തു പറയേണ്ട കാര്യമാണ്. ഡിസൈനിലേക്ക് നോക്കിയാൽ സിൽവർ നിറത്തിൽ പൂർത്തിയാക്കിയ തിരശ്ചീനമായി ഘടിപ്പിച്ചിരിക്കുന്ന 4-സ്ലാറ്റ് റേഡിയേറ്റർ ഗ്രില്ലാണ് GLS ഫെയ്‌സ്‌ലിഫ്റ്റിനെ വേറിട്ടുനിർത്തുന്നത്.

എൽഇഡി ഹെഡ്‌ലാമ്പുകളുടെയും എൽഇഡി ടെയിൽ ലൈറ്റുകളുടെയും രൂപകൽപ്പനയും വരെ മുൻഗാമിയിൽ നിന്നും വ്യത്യസ്‌തമാണ്. റീപ്രൊഫൈൽ ചെയ്ത ഫ്രണ്ട് ബമ്പറിൽ പുതിയ എയർ ഇൻലെറ്റ് ഗ്രില്ലുകളും ഉയർന്ന ഗ്ലോസ് ബ്ലാക്ക് സറൗണ്ടുകളും ഉണ്ട്. ശരിക്കും പറഞ്ഞാൽ GLS എസ്‌യുവി മെർസിഡീസിന്റെ കൂടുതൽ പ്രായോഗികമായ മൂന്നുവരി 7 സീറ്റർ മോഡലാണ്. മൊത്തത്തിൽ 5.2 മീറ്റർ നീളവും 1.96 മീറ്റർ വീതിയുമാണ് ബെൻസിന്റെ ഈ വാഹനത്തിനുള്ളത്.

Bollywood Actress And BJP MP Kirron Kher Added Mercedes Benz GLS SUV

എന്തായാലും എസ്‌യുവിയുടെ ഹൈടെക് സിൽവർ കളർ ഓപ്ഷനാണ് കിരൺ ഖേർ തെരഞ്ഞെടുത്തിരിക്കുന്നത്. വലിയ 21 ഇഞ്ച് അലോയ് വീലുകളിലാണ് വണ്ടി നിരത്തിലെത്തുന്നത്. ഇന്റീരിയറിലേക്ക് കയറിയാൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ ഡ്രൈവർ ഡിസ്‌പ്ലേയും സംയോജിപ്പിച്ച MBUX ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ആദ്യം കണ്ണിലുടക്കുക.

13-സ്പീക്കർ ബർമെസ്റ്റർ 590-വാട്ട് ഓഡിയോ സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഫ്രണ്ട്, റിയർ യാത്രക്കാർക്ക് വയർലെസ് ചാർജിംഗ്, സൗണ്ട് കസ്റ്റമൈസേഷൻ പോലുള്ള സവിശേഷതകളെല്ലാം ഈ ലക്ഷ്വറി വാഹനത്തിന് കമ്പനി സമ്മാനിച്ചിട്ടുണ്ട്. മെർസിഡീസ് ബെൻസ് GLS എസ്‌യുവിയുടെ 2024 പതിപ്പ് ഇപ്പോൾ ബ്ലാക്ക്, ബീജ്, ബ്രൗൺ എന്നിങ്ങനെ മൂന്ന് ഇൻ്റീരിയർ അപ്‌ഹോൾസ്റ്ററി ചോയ്‌സുകളുമായാണ് വരുന്നത്. ഇവയെല്ലാം ഫാക്സ് ലെതറിൽ തീർത്തതാണെന്നും കമ്പനി പറയുന്നു.

Bollywood Actress And BJP MP Kirron Kher Added Mercedes Benz GLS SUV

ഇനി സേഫ്റ്റിയുടെ കാര്യത്തിലേക്ക് നോക്കിയാൽ ഇക്കാര്യത്തിലും ജർമൻ സ്റ്റാൻഡേർഡ് നിലനിർത്താൻ കമ്പനിക്കായിട്ടുണ്ട്. ഒന്നിലധികം എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS), 360-ഡിഗ്രി ക്യാമറ, ക്രമീകരിക്കാവുന്ന എയർ സസ്‌പെൻഷൻ എന്നിവയാണ് കിരൺ ഖേർ സ്വന്തമാക്കിയ ആഡംബര എസ്‌യുവിയിലെ പ്രധാന സുരക്ഷാ സവിശേഷതകൾ.

3.0 ലിറ്റർ 6-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 3.0 ലിറ്റർ ആറ് സിലിണ്ടർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് മെർസിഡീസ് ബെൻസ് എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുന്നത്. ഇതിൽ പെട്രോൾ പതിപ്പുകൾക്ക് 360 bhp പവറിൽ 500 Nm torque വരെ നൽകാനാവും. അതേസമയം ഡീസൽ വേരിയന്റുകൾക്ക് 25 bhp കരുത്തിൽ 700 Nm torque ആണ് ഉത്പാദിപ്പിക്കാനാവുന്നത്. കാര്യക്ഷത വർധിപ്പിക്കാനായി പെട്രോൾ, ഡീസൽ എഞ്ചിനുകൾ പുതിയ 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Saturday, March 16, 2024, 9:00 [IST]
English summary
Bollywood actress and bjp mp kirron kher added mercedes benz gls suv worth 1 65 crore to her garage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X