വിമാനത്തിൽ നിന്നും 3.77 കോടിയുടെ കാറിലേക്ക്, കുഞ്ഞ് ദുവയെ ചേർത്ത് പിടിച്ച് ഇന്ത്യൻ സിനിമയുടെ രാജ്ഞി

കന്നടയിലൂടെ അരങ്ങേറ്റം കുറിച്ച് ബോളിവുഡിന്റെ ഭാഗ്യനായികയായി മാറിയ താരമാണ് ദീപിക പദുകോൺ. ഷാരൂഖ് ഖാൻ നായകനായ ഓം ശാന്തി ഓമിലൂടെ ഹിന്ദിയിൽ തുടക്കമിട്ട നായികയ്ക്ക് പിന്നീട് കരിയറിൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കാഴ്ച്ചയിലുള്ള സൌന്ദര്യം മാത്രമല്ല അഭിനയത്തിലെ മികവും കൂടിയാണ് മറ്റ് താരങ്ങളിൽ നിന്നും ദീപികയെ വേറിട്ടുനിർത്തുന്നത്. 2018 ൽ റിലീസ് ചെയ്ത‌ പദ്‌മാവതിന് ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയെന്ന റെക്കോഡ് വരെ ദീപിക പദുകോൺ തുക്കിയിരുന്നു. ബാഡ്മിറ്റൻ കളിക്കാരിയായി തുടക്കം കുറിച്ച് പിന്നീട് മോഡലിംഗിലേക്കും അവിടുന്ന് വെള്ളിത്തിരയിലേക്കും എത്തിയ താരസുന്ദരിയുടെ ഫാൻഫോളോയിംഗ് തന്നെ വേറെ ലെവലാണ്.

ഭർത്താവും ബോളിവുഡിലെ യുവതാരങ്ങളിൽ ഒരാളായ രൺവീർ സിംഗാണ്. ഒരു സിനിമയ്ക്ക് 20 കോടിയോളം രൂപയാണ് ദീപിക പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം രൺവീർ ആവട്ടെ 30 കോടി മുതൽ 50 കോടി രൂപ വരെയാണ് പ്രതിഫലമായി കൈപറ്റുന്നത്. ഹിന്ദി സിനിമയിലെ പവർകപ്പിൾസ് എന്നറിയപ്പെടുന്ന താരജോടികൾക്ക് 725 കോടി രൂപ ആസ്‌തിയുണ്ടെന്നാമ് റിപ്പോർട്ടുകൾ.

Bollywood Actress Deepika Padukone Spotted In Mercedes Maybach GLS SUV With Her Daughter Dua

ദീപിക അവസാനം അഭിനയിച്ച 4 സിനിമകളും ബോക്‌സ് ഓഫീസിൽ നിന്നും വാരിയത് 1513 കോടി രൂപയാണ്. ക്യൂൻ ഓഫ് ഇന്ത്യൻ സിനിമയെന്ന ചെല്ലപ്പേര് വിളിക്കാൻ വേറെന്തെങ്കിലും കാരണം വേണോ. അടുത്തിടെ ദീപിക അമ്മയായവുകയും ചെയ്‌തിരുന്നു. ദുവ പദുക്കോൺ സിംഗ് എന്ന കുട്ടിയുടെ പേരെല്ലാം മാധ്യമങ്ങൾക്ക് വലിയ വാർത്തയായിരുന്നു. ഇപ്പോൾ മകളുമായി മുംബൈയിലെ കലിന വിമാനത്താവളത്തിൽ ദീപിക പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

ആരാധകരുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ ഒരുപോലെ ആകർഷിച്ച ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്നും മെർസിഡീസ് മെയ്ബാക്ക് GLS ആഡംബര എസ്‌യുവിയിലേക്കാണ് ദീപികയും മകളും കയറുന്നത്. ഇന്ത്യയിലെ സെലിബ്രിറ്റികൾക്കിടയിൽ ഏറ്റവും ജനപ്രിയമായ കാറുകളിലൊന്നാണിത്. ദക്ഷിണേന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാറായ നയൻതാരയുടെ ഗരാജിലും ഇതേ മോഡലുണ്ട്.

Bollywood Actress Deepika Padukone Spotted In Mercedes Maybach GLS SUV With Her Daughter Dua

3.35 കോടി രൂപയാണ് എക്‌സ്ഷോറൂം വില വരുന്ന മെർസിഡീസ് ബെൻസ് ജിഎൽസ് എസ്‌യുവിക്ക് ടാക്‌സും ഇൻഷുറൻസ് ചെലവുകളുമെല്ലാമായി ഏകദേശം 3.77 കോടി രൂപവരും ഓൺ-റോഡ് വിലയെന്നാണ് റിപ്പോർട്ടുകൾ. 4.0 ലിറ്റർ, ട്വിൻ-ടർബോ V8 പെട്രോൾ എഞ്ചിനാണ് 2024 മെർസിഡീസ് മെയ്ബാക്ക് GLS 600 എസ്‌യുവിയുടെ ഹൃദയം. കാര്യക്ഷമത വർധിപ്പിക്കുന്നതിനായി 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയാണ് എഞ്ചിൻ വരുന്നത്.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 557 bhp കരുത്തിൽ 730 Nm torque വരെ ഉത്പാദിപ്പിക്കാൻ ആഡംബര എസ്‌യുവിയുടെ 4.0 ലിറ്റർ, ട്വിൻ-ടർബോ V8 പെട്രോൾ എഞ്ചിനാവും. മൈൽഡ് ഹൈബ്രിഡ് സിസ്റ്റം അധികമായി 22 bhp കരുത്തിൽ 250 Nm torque വരെ വികസിപ്പിക്കാനും പ്രാപ്‌തമാണെന്നും ജർമൻ ആഡംബര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നുണ്ട്. ഓൾ വീൽ ഡ്രൈവ് സംവിധാനമുള്ള കാറ് കൂടിയാണിത്.

Bollywood Actress Deepika Padukone Spotted In Mercedes Maybach GLS SUV With Her Daughter Dua

0-100 കിലോമീറ്റർ വേഗത 4.9 സെക്കൻഡിൽ കൈവരിക്കാനാവുന്ന മെയ്ബാക്ക് GLS എസ്‌യുവിയുടെ പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്ററാണെന്നും മെർസിഡീസ് ബെൻസ് അവകാശപ്പെടുന്നു. അഡാപ്റ്റീവ് ഡാംപറുകളും വാഹനത്തിൽ സ്റ്റാൻഡേർഡായി ലഭിക്കും. കോടികളുടെ മുതലായതിനാൽ തന്നെ അത്യാഡംബര ഫീച്ചറുകളാലും ദീപിക പദുകോണിന്റെ മെയ്‌ബാക്ക് സമ്പന്നമാണ് കേട്ടോ.

ബർമെസ്റ്റർ-സോഴ്‌സ്ഡ് സറൗണ്ട് സൗണ്ട് മ്യൂസിക് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, അക്കോസ്റ്റിക് കംഫർട്ട് പാക്കേജ്, പുതിയ സ്റ്റിയറിംഗ് വീൽ ഡിസൈൻ, രണ്ടാം നിര വരെ നീളുന്ന സെൻ്റർ കൺസോൾ, ഇന്റഗ്രേറ്റഡ് ഫ്രിഡ്‌ജ്, ഷാംപെയ്ൻ ഫ്ലൂട്ടുകൾ, ലെവൽ 2 ADAS, റിയർ ഇൻഫോടെയ്ൻമെൻ്റ് സ്ക്രീനുകൾ, പാർക്കിംഗ് അസിസ്റ്റ്, ആംബിയൻ്റ് ലൈറ്റിംഗ്, ലെഗ് റെസ്റ്റ്, ഫോൾഡ്-ഡൗൺ ആംറെസ്റ്റിൽ ഒരു സെൻട്രൽ ടാബ്‌ലെറ്റ്, റിയർ 11.6 ഇഞ്ച് MBUX സ്‌ക്രീനുകൾ എന്നിവയെല്ലാമാണ് മെയ്ബാക്കിലെ ആഡംബര ഫീച്ചറുകൾ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, December 11, 2024, 13:13 [IST]
English summary
Bollywood actress deepika padukone spotted in mercedes maybach gls suv with her daughter dua
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X