ശിഖർ ധവാനുമായി ഡേറ്റിംഗിൽ? അതീവ ഗ്ലാമറസായി ബിഎംഡബ്ല്യുവിന്റെ ആഡംബര കാറിൽ വന്നിറങ്ങി ധോണിയുടെ നായിക
ബോളിവുഡ് (Bollywood) നടിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളയാളാണ് ദിഷ പതാനി. എംഎസ് ധോണി ദി അൺടോൾഡ് സ്റ്റോറി (MS Dhoni: The Untold Story) എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ച താരം അതിവേഗമാണ് മുൻനിര നായകൻമാരുടെ നായികയായി ബി-ടൌണിൽ ചുവടുറപ്പിക്കുന്നത്. അഭിനയത്തോടൊപ്പം തന്നെ ഫിറ്റ്‌നസിലും പ്രത്യേക ശ്രദ്ധ കൊടുക്കുന്ന ദിഷ പലരുടേയും ഡ്രീം ഗേൾ കൂടിയാണ്. ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ പോലും ഒരുമടിയുമില്ല സ്വപ്ന സുന്ദരിക്ക്. ഇപ്പോൾ തെന്നിന്ത്യൻ ചിത്രങ്ങളുടെ ഭാഗമാവാൻ കൂടി ദിഷ ശ്രമിക്കാറുണ്ട്.
കൽക്കി വൻഹിറ്റായപ്പോൾ ഏറെ പ്രതീക്ഷയോടെ സൂര്യക്കൊപ്പം അഭിനയിച്ച തമിഴ് പടം കങ്കുവ എട്ടുനിലയിൽ പൊട്ടുകയും ചെയ്‌തു. 300 കോടി മുടക്കി എടുത്ത ചിത്രം ബോക്‌സ്ഓഫീസിൽ തകർന്ന് വീണെങ്കിലും ഇപ്പോഴും കൈനിറയെ പ്രൊജക്റ്റുകളുമായി ദിഷ തിരക്കിലാണ്. ഇന്ന് ഒരുപടത്തിൽ അഭിനയിക്കുന്നതിന് 5 കോടി രൂപയോളമാണ് പ്രതിഫലമായി ദിഷ പതാനി കൈപ്പറ്റുന്നതെന്നാണ് റിപ്പോർട്ടുകൾ.

അതിനാൽ തന്നെ ആഡംബരപൂർണമായ ജീവിതമാണ് താരം നയിക്കുന്നതും. അടുത്തിടെ പതാനി ക്രിക്കറ്റ് താരം ശിഖർ ധവാനുമായി എയർപോർട്ടി പ്രത്യക്ഷപ്പെട്ടതിന്റെ പേരിൽ ഇരുവരുടേയും പേര് ചേർത്ത് ഗോസിപ്പുകളും വരുന്നുണ്ട്. ഇപ്പോഴിതാ സാരിയിൽ അതീവ ഗ്ലാമറസായി പൊതുവിടത്ത് ബിഎംഡബ്ല്യുവിന്റെ ആഡംബര കാറിൽ വന്നിറങ്ങുന്ന ദിഷ പതാനിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയകളിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ നടി കാറിൽ നിന്നും ഇറങ്ങുന്നതാണ് വീഡിയോ. വീഡിയോയിൽ കാണുന്ന വാഹനം ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്യുവിന്റെ ഫ്ലാഗ്ഷിപ്പ് 7 സീരീസ് മോഡലാണ്. ഇത് ദിഷ പതാനിയുടെ സ്വന്തം കാർ അല്ലെന്നാണ് അനുമാനം. ചടങ്ങിലെത്താനായി സംഘാടകർ എത്തിച്ച കാറായിരിക്കാം ഇതെന്നാണ് നിഗമനം. എന്തായാലും ബോളിവുഡ് സെലിബ്രിറ്റികൾക്കിടയിൽ ഏറെ പ്രചാരമുള്ള ലക്ഷ്വറി സെഡാനാണിത്.

1.84 കോടി രൂപയോളം എക്സ്ഷോറൂം വില വരുന്ന ബിഎംഡബ്ല്യു 740d M സ്പോർട്ടിന് ഇന്ത്യയിൽ ഏകദേശം 2.35 കോടി രൂപയോളമാണ് ഓൺ-റോഡ് വില വരുന്നതെന്നാണ് കണക്കുകൾ. ഏറ്റവും പുതിയ സാങ്കേതികവിദ്യ, കണക്റ്റിവിറ്റി, സൗകര്യം, സുരക്ഷാ സൗകര്യങ്ങൾ എന്നിവയെല്ലാം സജ്ജീകരിച്ചിരിക്കുന്ന അത്യാഡംബര സെഡാൻ പകരം വെക്കാനില്ലാത്ത ആഡംബര സെഡാനുകളിൽ ഒന്നാണെന്ന് ഏവർക്കും അറിയാം.
ഡിസൈനിലേക്ക് നോക്കിയാൽ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈനും ചുറ്റും എൽഇഡി ലൈറ്റോടുകൂടിയ വലിയ കിഡ്‌നി ഗ്രില്ലുമാണ് ബിഎംഡബ്ല്യു 7 സീരീസിന് പൊലിമയേകുന്നത്. അസാധാരണമായ വലിപ്പമുള്ള ആഡംബര സെഡാനിൽ ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകളും 19 ഇഞ്ച് എയ്‌റോ ബ്ലേഡ്-സ്റ്റൈൽ അലോയ് വീലുകളും കമ്പനി സമ്മാനിച്ചിട്ടുണ്ട്. പുറത്ത് നിന്നും കാണുന്നതിലും ലക്ഷ്വറിയാണ് കാറിന്റെ അകത്തളം.

ബിഎംഡബ്ല്യുവിന്റെ പുതിയ ഡ്യുവൽ കർവ്‌ഡ് ഡിസ്പ്ലേയാണ് ഇന്റീരിയറിനെ മനോഹരമാക്കുന്നത്. 14.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പിന്നിലെ യാത്രക്കാർക്കായി ബിൽറ്റ്-ഇൻ ആമസോൺ ഫയർ ടിവിയുള്ള 31.3 ഇഞ്ച് 8K റെസല്യൂഷൻ തിയറ്റർ സ്‌ക്രീൻ, ഇൻഫർമേഷൻ സിസ്റ്റം പ്രവർത്തിപ്പിക്കുന്നതിന് റിയർ ഡോറുകളിൽ 5.5 ഇഞ്ച് ടച്ച്‌സ്‌ക്രീനുകൾ, ലോഞ്ച് സീറ്റിംഗ്, 36 ട്വീറ്ററുകളും സബ്‌വൂഫറും ഷേക്കറും ഉള്ള റേഞ്ച് സ്പീക്കറുകൾ തുടങ്ങിയ ഫീച്ചറുകളെല്ലാം 7 സീരീസിനെ കിടിലമാക്കുന്നുണ്ട്.
ബിഎംഡബ്ല്യുവിന്റെ CLAR പ്ലാറ്റ്‌ഫോമിന്റെ വളരെയധികം പരിഷ്‌ക്കരിച്ച പതിപ്പിലാണ് 7 സീരീസ് നിർമിച്ചിരിക്കുന്നത്. അഡാപ്റ്റീവ് എയർ സസ്‌പെൻഷനും ഇലക്ട്രോണിക് നിയന്ത്രിത ഡാംപറുകളും സ്റ്റാൻഡേർഡായി തന്നെ ലഭിക്കുന്നുണ്ട്. ടയറിലെ വായു പൂര്‍ണമായും നഷ്ടമായാല്‍ പോലും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ പ്രാപ്തമാക്കുന്ന പ്രത്യേക തരം ടയറുകളാണ് കാറിൽ കൊടുത്തിരിക്കുന്നത്.
3.0 ലിറ്റർ, ഇൻലൈൻ-6 സിലിണ്ടർ ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ബിഎംഡബ്ല്യു 7 സീരീസ് സെഡാന്റെ ഹൃദയം. ഓട്ടോമാറ്റിക് ട്രാൻസ്മിഷന്റേയും 48V ഇലക്ട്രിക് മോട്ടറിന്റേയും സഹായത്തോടെ 375.4 bhp കരുത്തിൽ പരമാവധി 520 Nm torque വരെ നിർമിക്കാനും കാറിനാവും. അസാധാരണമായ വലിപ്പം ഉണ്ടായിരുന്നിട്ടും 0-100 കിമീ/മണിക്കൂർ വേഗം വെറും 4.7 സെക്കൻഡിനുള്ളിൽ കൈവരിക്കാനും 7 സീരീസിനാവും.


Click it and Unblock the Notifications








