തുറന്ന് പറച്ചിലുകളുടെ രാജകുമാരിക്ക് ബിഎംഡബ്ല്യുവിന്റെ പുത്തൻ കാർ, പൊടിച്ചത് 76.22 ലക്ഷം രൂപ

ബോളിവുഡിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നടിമാരിൽ ഒരാളാണ് ഇഷാ ഗുപ്‌ത. പേര് പറഞ്ഞിട്ട് മനസിലാവാത്തവർക്ക് റാസ്‌-3, ജന്നത്ത്-2 എന്നീ ഇമ്രാൻ ഹാഷ്മിയുടെ ചിത്രങ്ങളിലെ നായിക എന്നുപറഞ്ഞാൽ ആളെ പിടികിട്ടും. ഗ്ലാമറസ് റോളുകളിലൂടെ ശ്രദ്ധ നേടിയ ഇഷാ വളരെ വേഗം ബി-ടൌണിലെ തിരക്കേറിയ നടിമാരിൽ ഒരാളായി മാറിയത്. എന്നാൽ പല താരങ്ങളും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ തുറന്നുപറഞ്ഞ് സിനിമ മേഖലയിൽ നിന്നും ശത്രുക്കളെയുണ്ടാക്കിടെയുത്ത നടി വളരെ വേഗം ഫീൽഡ്ഔട്ടാവുന്ന കാഴ്ച്ചയാണ് ആരാധകർക്ക് നോക്കിനിൽക്കേണ്ടി വന്നത്. കാസ്റ്റിംഗ് കൗച്ചിന് ഇരയാവേണ്ടി വന്നിട്ടുണ്ടെന്ന് ഇഷാ വെളിപ്പെടുത്തിയതെല്ലാം വലിയ വാർത്തയായിരുന്നു.

2014-ൽ റിലീസ് ചെയ്ത ഹംഷകൽസ് എന്ന സിനിമയുടെ വൻ പരാജയമാണ് തന്റെ കരിയർ ഇല്ലാതാക്കിയതെന്ന് ഇഷ തന്നെ പ്രസ്താവിക്കുകയും ചെയ്‌തിരുന്നു. എന്തായാലും ഇപ്പോൾ വെബ് സീരീസുകളിലൂടെയെല്ലാം കത്തിനിൽക്കുന്ന ഇഷാ ഫിറ്റ്നെസിന്റെ കാര്യത്തിലെല്ലാം അതീവശ്രദ്ധയുള്ളയാളാണ്. 74 കോടി രൂപയാണ് നടിയുടെ ഇപ്പോഴത്തെ ആസ്‌തിയെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ ഇഷാ ഗു്ൃപ്‌തയുടെ ജീവിതത്തിലേക്ക് പുതിയൊരു കൂട്ട് എത്തിയിരിക്കുകയാണ്.

Bollywood Actress Esha Gupta Spotted In New BMW 3 Series Luxury Sedan

മറ്റൊന്നുമല്ല യാത്രകൾക്കായി പുബോളിവുഡിലെ ഔട്ട്‌സ്‌പോക്കണ്‍ നടിയായി ത്തനൊരു ആഡംബര കാർ സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡിലെ ഔട്ട്‌സ്‌പോക്കണ്‍ നടി. ബിഎംഡബ്ല്യുവിന്റെ 3 സീരീസാണ് താരം പുതുതായി വാങ്ങിയിരിക്കുന്നത്. പുതിയ കാറുമായി പൊതുനിരത്തിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇഷയുടെ പുത്തൻ വാഹനത്തെ കുറിച്ചുള്ള വിവരം പുറത്തുവന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ കാർസ് ഫോർ യൂ എന്ന യൂട്യൂബ് ചാനൽ പുറത്തുവിട്ടിട്ടുമുണ്ട്.

ഇന്ത്യയിൽ 72.64 ലക്ഷം മുതൽ 79.21 ലക്ഷം രൂപ വരെയാണ് ബിഎംഡബ്ല്യു 3 സീരീസ് ആഡംബര സെഡാനായി മുടക്കേണ്ടി വരുന്ന ഓൺ-റോഡ് വില. ഇതിൽ പെട്രോൾ ടോപ്പ് എൻഡാണ് താരം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വിവരം. ഇതിന് 76.22 ലക്ഷം വരും മുംബൈയിലെ ഓൺ-റോഡ് വിലയെന്നാണ് കണക്കുകൾ. മുമ്പ് ഫോർഡ് ഇക്കോസ്പോർട്ടിലായിരുന്നു ഇഷാ ഗുപ്‌തയുടെ യാത്രകളെല്ലാം. ഡിസൈനിലേക്ക് നോക്കിയാൽ ആരേയും മോഹിപ്പിക്കുന്ന രൂപവുമായിട്ടാണ് ഗ്രാൻ ലിമോസിന്റെ വരവ്.

Bollywood Actress Esha Gupta Spotted In New BMW 3 Series Luxury Sedan

ബ്ലാക്ക്-ഔട്ട് കിഡ്‌നി ഗ്രിൽ, അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഗ്ലോസി ബ്ലാക്ക് റിയർ ഡിഫ്യൂസർ, ഡാർക്ക് ഷാഡോ മെറ്റാലിക് ഫിനിഷുള്ള ഫ്രണ്ട് ബമ്പർ ട്രിം, M-സ്‌പെസിഫിക് ഇൻസേർട്ടുകളുള്ള കാർ കീ, മുന്നിലും പിന്നിലും M ഡോർ സിൽ ഫിനിഷറുകൾ, എം-സ്‌പെസിഫിക് എയ്‌റോ പാക്കേജ് എന്നിവയെല്ലാമാണ് ബിഎംഡബ്യുവിന്റെ ആഡംബര കാറിലെ പ്രധാന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. മിനറൽ വൈറ്റ്, സ്കൈസ്‌ക്രാപ്പർ ഗ്രേ, കാർബൺ ബ്ലാക്ക്, പോർട്ടിമാവോ ബ്ലൂ എന്നീ നാല് നിറങ്ങളിൽ വാഹനം സ്വന്തമാക്കാനുമാവും.

ഇതിൽ സ്കൈസ്‌ക്രാപ്പർ ഗ്രേയാണ് ഇഷാ ഗുപ്‌ത തെരഞ്ഞെടുത്തിരിക്കുന്നത്. ആഡംബര ഫീച്ചറുകളാൽ സമ്പന്നമായ അകത്തളം തന്നെയാണ് ബിഎംഡബ്ല്യു 3 സീരീസ് സെഡാനിലും ഒരുക്കിയിരിക്കുന്നത്. 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 12.3 ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾക്കൊള്ളുന്ന ബിഎംഡബ്ല്യു കർവ്ഡ് ഡിസ്‌പ്ലേയാണ് ഇന്റീരിറിലെ ഏറ്റവും വലിയ ഹൈലൈറ്റ്.

Bollywood Actress Esha Gupta Spotted In New BMW 3 Series Luxury Sedan

ഏറ്റവും പുതിയ ഐഡ്രൈവ് 8 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇവ പ്രവർത്തിക്കുന്നതും. ബിഎംഡബ്ല്യുവിന്റെ മൾട്ടി ഫങ്ഷൻ സ്റ്റിയറിംഗ് വീൽ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ടച്ച് അല്ലെങ്കിൽ വോയ്‌സ് കൺട്രോൾ ഉപയോഗിച്ച് ക്രമീകരിക്കാൻ കഴിയുന്ന ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജിംഗ്, പാർക്ക് അസിസ്റ്റന്റ് പ്ലസ്, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ആറ് എയർബാഗുകൾ തുടങ്ങിയ സവിശേഷതകളെല്ലാം ഇതിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

2.0 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻ ലിമോസിന് തുടിപ്പേകുന്നത്. ഇതിൽ പെട്രോൾ മോഡലാണ് ഇഷാ ഗുപ്‌തയുടെ ഗരാജിലെത്തിയിരിക്കുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന പെട്രോൾ എഞ്ചിന് 258 bhp കരുത്തിൽ പരമാവധി 400 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

6.2 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ബിഎംഡബ്ല്യു 3 സീരീസ് പെട്രോൾ മോഡലിന് സാധിക്കും. കൂടാതെ 15.39 കിലോമീറ്റർ ഇന്ധനക്ഷമത നൽകാനും ഈ ആഡംബര സെഡാൻ യോഗ്യമാണ്. ഇനി ഡീസലിലേക്ക് നോക്കിയാൽ 190 bhp പവറിൽ 400 Nm torque വരെ നിർമിക്കാൻ കഴിയുന്ന വാഹനത്തിന് 7.6 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗം കൈവരിക്കാനാവും. ഇതിന് 19.61 കിലോമീറ്റർ മൈലേജാണ് ബിഎംഡബ്ല്യു അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Monday, February 24, 2025, 14:15 [IST]
English summary
Bollywood actress esha gupta spotted in new bmw 3 series luxury sedan
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X