ബെൻസിന്റെ ലക്ഷ്വറി എസ്‌യുവി വാങ്ങി നടന്റെ മുൻകാമുകി, 92.99 ലക്ഷത്തിന്റെ കാറിനേക്കാൾ നോട്ടം വസ്ത്രത്തിലേക്ക്
മോഡലിംഗ് രംഗത്ത് നിന്നും അഭിനയത്തിലേക്ക് ചുവടുമാറിയ നിരവധി നടിമാർ സിനിമാ ലോകത്തുണ്ട്. അക്കട്ടൂത്തിലെ ഗ്ലാമർ താരങ്ങളിൽ ഒരാളാണ് ജോർജിയ ആൻഡ്രിയാനി (Giorgia Andriani). പെട്ടന്ന് പേര് പറയുമ്പോൾ മനസിലായില്ലെങ്കിലും പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങളിലൂടെ പലർക്കും സുപരിചിതമാണ് ഈ മുഖം. അഭിനയം, മോഡലിംഗ് എന്നിവയ്ക്ക് പുറമെ ഒരു പ്രൊഫണൽ ഡാൻസർ കൂടിയാണ് ജോർജിയ. ബോളിവുഡിലാണ് (Bollywood) പുള്ളിക്കാരി പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്ന് സിനിമാ പ്രേമികൾക്കെല്ലാം അറിയാവുന്ന കാര്യവുമാണ്. ആൻഡ്രിയാനിയുടെ വെൽക്കം ടു ബജരംഗപൂഡ എന്ന ഹിന്ദി ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്.
സൂപ്പർതാരം സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാന്റെ മുൻകാമുകി കൂടിയാണ് ഇറ്റലിക്കാരിയായ ജോർജിയ ആൻഡ്രിയാനി. അടുത്തിടെ നടനുമായുള്ള വേർപിരിയലിനെക്കുറിച്ച് തുറന്നുപറയുകയും പ്രണയബന്ധം ഉപേക്ഷിക്കുന്നത് എല്ലായ്പ്പോഴും ബുദ്ധിമുട്ടാണെന്ന് തുറന്നുപറയുകയും ചെയ്‌തിരുന്നു താരം. എന്തായാലും കരിയറിൽ ഫോക്കസ് ചെയ്‌ത് മുമ്പോട്ടു പോവുന്ന നടിയുടെ ജീവിതത്തിലേക്ക് പുതിയൊരു സന്തോഷം കടന്നുവന്നിരിക്കുകയാണ്.

മറ്റൊന്നുമല്ല, യാത്രകൾക്കായി പുത്തനൊരു ആഡംബര കാർ വാങ്ങിയതാണ് ആ സന്തോഷം. ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ് GLC എസ്‌യുവിയാണ് ബോളിവുഡിലെ മുൻനിര നായിക കൂടെക്കൂട്ടിയിരിക്കുന്നത്. 75.90 ലക്ഷം രൂപയാണ് ഇന്ത്യൻ വിപണിയിൽ ഈ കാറിൻ്റെ ഇപ്പോഴത്തെ പ്രാരംഭ വില. ടാക്‌സും ഇൻഷുറൻസുമെല്ലാമായി ഓൺ-റോഡ് വില 92.99 ലക്ഷം രൂപയോളം ആവുകയും ചെയ്യും.
75.90 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന GLC 300 4MATIC പെട്രോൾ, 76.90 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന 220d 4MATIC ഡീസൽ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് GLC ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഇതിൽ GLC എസ്‌യുവിയുടെ പെട്രോൾ പതിപ്പിന് 90.24 ലക്ഷം രൂപയാണ് മുംബൈയിൽ വരുന്ന ഓൺ-റോഡ് വില. അതേസമയം ഡീസലാണെങ്കിൽ 92.99 ലക്ഷവും ഓൺ-റോഡ് വിലയായി ചെലവഴിക്കേണ്ടി വരും.

ഇതിൽ ഏത് മോഡലാണ് ജോർജിയ ആൻഡ്രിയാനി തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. താരം ജിമ്മിലേക്ക് പോവാനായി പുത്തൻ വാഹനത്തിൽ വന്നിറങ്ങുന്ന വീഡിയോയും ഇന്റർനെറ്റിൽ വൈറലായിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മെർസിഡീസ് വാഹനമാണ് GLC. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ എസ്‌യുവിയുടെ ആദ്യത്തെ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന് 254 bhp കരുത്തിൽ 400 Nm torque വരെ വികസിപ്പിക്കാൻ കഴിയും.
അതേസമയം GLC എസ്‌യുവിയുടെ 2.0 ലിറ്റർ ഡീസൽ എഞ്ചിന് 194 bhp കരുത്തിൽ പരമാവധി 440 Nm torque വരെയും നൽകും. രണ്ട് എഞ്ചിൻ ഓപ്ഷനുകളും 9-സ്പീഡ് ഓട്ടോമാറ്റിക് ഗിർബോക്‌സുമായാണ് വരുന്നത്. കാര്യക്ഷമത വർധിപ്പിക്കുന്നതിനായി 48-വോൾട്ട് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും എഞ്ചിനൊപ്പം ജോടിയാക്കിയിട്ടുണ്ട്. ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ സംവിധാനത്തെ മെർസിഡീസ് ബെൻസ് EQ ബൂസ്റ്റ് എന്നാണ് പറയുന്നതും.

6.2 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും ജോർജിയ ആൻഡ്രിയാനിയുടെ മെർസിഡീസ് ബെൻസ് GLC എസ്‌യുവിക്കാവും. അതേസമയം മോഡലിന്റെ പരമാവധി വേഗത മണിക്കൂറിൽ 240 കിലോമീറ്ററായി കമ്പനി നിജപ്പെടുത്തിയിട്ടുമുണ്ട്. കാഴ്ച്ചയിൽ ആയാലും ആരേയും മോഹിപ്പിക്കുന്ന രൂപമാണ് ഈ ആഡംബര സ്പോർട് യൂട്ടിലിറ്റി വാഹനത്തിനുള്ളത്.
ഇന്റീരിയറിലേക്ക് കയറിയാൽ MBUX മൾട്ടിമീഡിയ ടച്ച്സ്ക്രീൻ സിസ്റ്റം, മെർസിഡീസ് മീ കണക്റ്റ്, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വോയ്‌സ് കൺട്രോൾ, മെമ്മറി ഫംഗ്‌ഷനും ലംബർ സപ്പോർട്ടും ഉള്ള ഇലക്‌ട്രോണിക് അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകൾ, വ്യത്യസ്‌ത ഡ്രൈവ് മോഡുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, ബർമെസ്റ്ററിൽ നിന്നുള്ള പ്രീമിയം സൗണ്ട് സിസ്റ്റം, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, റോളർ സൺബ്ലൈൻഡ്, 360-ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ് പോലുള്ള ഫീച്ചറുകളെല്ലാം ബെൻസിന്റെ എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്.


Click it and Unblock the Notifications








