ബോളിവുഡ് താരം ഹേമ മാലിനിയുടെ യാത്ര ഇനി മുതൽ എംജി ഹെക്ടറിൽ
മുതിർന്ന ബോളിവുഡ് നടിയും പാർലമെന്റ് അംഗവുമായ ഹേമ മാലിനിയുടെ ഗാരേജിലേക്ക് പുതിയ അംഗനെത്തി. നിരവധി വിശാലമായ ആഡംബര കാറുകൾ സ്വന്തമാക്കിയിട്ടുള്ള നടി പുതുതായി വാങ്ങിയിരിക്കുന്നത് വളരെ കുറയ്ച്ചു കാലം കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയ എംജി ഹെക്ടറാണ്. വാഹനത്തിന്റെ ഡെലിവറി ലഭിച്ചതിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും താരം പങ്കിട്ടു.

എംപി വാങ്ങിയ എംജി ഹെക്ടറിന്റെ കൃത്യമായ വകഭേദം ചിത്രങ്ങളിൽ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, നമ്പർ പ്ലേറ്റ് ഉപയോഗിച്ച് തിരഞ്ഞപ്പോൾ ഇത് 2.0 ഷാർപ്പ് പതിപ്പാണെന്ന് വിശദാംശങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ, ഹേമ മാലിനി ഔദ്യോഗികമായി കാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പല സെലിബ്രിറ്റികളും വ്യക്തിഗത ഉപയോഗത്തിനായി കാറുകൾ നിർമ്മാതാക്കളിൽ നിന്ന് ലഭിക്കാറുണ്ടെങ്കിലും മാലിനി ഈ വാഹനം സ്വന്തമായി വാങ്ങിയതായിട്ടാണ് റിപ്പോർട്ടുകൾ.

താൻ ഒരു കാർ വാങ്ങാൻ നോക്കുകയായിരുന്നെന്നും ഭർതൃസഹോദരിയാണ് എംജി ഹെക്ടർ നിർദ്ദേശിച്ചതെന്നും താരം പറഞ്ഞു. വിമാനത്താവളത്തിലും കാർ കണ്ടതായും എസ്‌യുവിയുടെ ഘടന ശരിക്കും ഇഷ്ടപ്പെട്ടുവെന്നും അവർ പറയുന്നു.

ഉയർന്ന സ്ഥാനത്ത് ഇരിക്കാൻ ഇഷ്ടമാണെന്നും ഉയർന്ന വാഹനങ്ങളിൽ കയറുന്നതും ഇറങ്ങുന്നതും വളരെ എളുപ്പമാണെന്നും ഹേമ മാലിനി കൂട്ടിച്ചേർത്തു. റോഡിലൂടെ സഞ്ചരിക്കുമ്പോഴും ഉയർന്ന സ്ഥാനത്ത് ഇരുന്ന് ചുറ്റും നോക്കാൻ ഇഷ്ടപ്പെടുന്നതായും ഹേമ പറഞ്ഞു.

എല്ലാ സവിശേഷതകളോടും കൂടിയ ഉയർന്ന ഷാർപ്പ് പതിപ്പാണ് ഹേമ മാലിനി സ്വന്തമാക്കിയ കാർ. പനോരമിക് സൺറൂഫ്, സൺഗ്ലാസ് ഹോൾഡർ, റെയിൻ സെൻസിങ് വൈപ്പറുകൾ, എട്ട് കളർ ആംബിയന്റ് ലൈറ്റ് സിസ്റ്റം, 7.0 ഇഞ്ച് MID,പവർഡ് ടെയിൽഗേറ്റ്, 360 ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ സവിശേഷതകളാണ് പുതിയ എംജി ഹെക്ടറുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പുഷ്-ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ലെതർ സീറ്റുകൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ക്രോം ഫിനിഷ് ഡോർ ആം റെസ്റ്റ്, എൽഇഡി റീഡിംഗ് ലാമ്പുകൾ.
Most Read: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ ബിഎംഡബ്യു X5M വീണ്ടും വിൽപ്പനയ്ക്ക്

അവയ്ക്കൊപ്പം ആറ് എയർബാഗുകൾ ഉൾപ്പെടെ നിരവധി സുരക്ഷാ സവിശേഷതകളും വാഹനം വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സിസ്റ്റം എന്നിവ ലഭിക്കുന്ന 10.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഹെക്ടർ വാഗ്ദാനം ചെയ്യുന്നു.
Most Read: ഔദ്യോഗിക വാഹനം നന്നാക്കണമെന്ന ആവശ്യവുമായി മുലായം സിങ് യാദവ്; കൈയ്യൊഴിഞ്ഞ് ബിജെപി

വോയ്‌സ് കമാൻഡുകളിലൂടെ വാഹനത്തിന്റെ സവിശേഷതകൾ നിയന്ത്രിക്കാൻ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനവും നിർമ്മാതാക്കൾ ഒരുക്കുന്നു. അത് കൂടാതെ, ലൈവ് ട്രാക്കിങ് സംവിധാനവും വിദൂര നിയന്ത്രിത സവിശേഷതകളും, കണക്റ്റുചെയ്‌ത സ്മാർട്ട്‌ഫോണിലൂടെ എഞ്ചിൻ ഷട്ട് ഡൗൺ ഓപ്ഷനുമുണ്ട്.
Most Read: ഇന്ത്യൻ-ചൈനീസ് രാഷ്ട്ര തലവന്മാരുടെ വാഹനങ്ങൾ ഒന്നു പരിചയപ്പെടാം

ഫിയറ്റിൽ നിന്ന് കടംകൊണ്ട 2.0 ലിറ്റർ ഡീസൽ യൂണിറ്റാണ് എംജി ഹെക്ടറിന്റെ ഹൃദയം. ജീപ്പ് കോമ്പസിനും, ടാറ്റ ഹാരിയറിനും ഇന്ത്യൻ വിപണിയിൽ കരുത്ത് പകരുന്നത് ഇതേ എഞ്ചിനാണ്.

ഹെക്ടറിൽ ഇത് പരമാവധി 170 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഹേമ മാലിനിയുടെ കാർ ശേഖരത്തിൽ ഇതു കൂടാതെ ഒരു മെഴ്‌സിഡസ് ബെൻസ് ML-ക്ലാസ്, ഹ്യുണ്ടായ് സാന്റാ ഫേ, ഔഡി Q5 എന്നിവ ഉൾപ്പെടുന്നു.
Image Courtesy: MG Motor Mumbai West


Click it and Unblock the Notifications








