ഔദ്യോഗിക വാഹനം നന്നാക്കണമെന്ന ആവശ്യവുമായി മുലായം സിങ് യാദവ്; കൈയ്യൊഴിഞ്ഞ് ബിജെപി സര്‍ക്കാര്‍

മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ ആഡംബര വാഹനം നന്നാക്കാനുള്ള പണമില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സിന്റെ ML500 ഗാര്‍ഡ് അതിസുരക്ഷ പതിപ്പാണ് അദ്ദേഹം ഉപയോഗിക്കുന്നത്.

ഔദ്യോഗിക വാഹനം നന്നാക്കണമെന്ന ആവശ്യവുമായി മുലായം സിങ് യാദവ്; കൈയ്യൊഴിഞ്ഞ് ബിജെപി സര്‍ക്കാര്‍

അടുത്തിടെ വാഹനം കേടായിരുന്നു. വാഹനം നന്നാക്കിയെടുക്കണമെങ്കില്‍ ഏകദേശം 26 ലക്ഷം രൂപ വരെ ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് വാഹനം നന്നാക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് മാറുന്നത്.

ഔദ്യോഗിക വാഹനം നന്നാക്കണമെന്ന ആവശ്യവുമായി മുലായം സിങ് യാദവ്; കൈയ്യൊഴിഞ്ഞ് ബിജെപി സര്‍ക്കാര്‍

അതേസമയം കേടായ വാഹനത്തിന് പകരം ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ പ്രാഡോ നല്‍കാനുമാണ് സര്‍ക്കാറിന്റെ തീരുമാനം. എന്നാല്‍ സര്‍ക്കാര്‍ തിരുമാനത്തെ എതിര്‍ത്ത് മുലായം രംഗത്തെത്തുകയും ചെയ്തു. തനിക്ക് പ്രാഡോ പോരെന്നും ബെന്‍സ് തന്നെ വേണമെന്നുണ് മുലായത്തിന്റെ നിലപാട്.

ഔദ്യോഗിക വാഹനം നന്നാക്കണമെന്ന ആവശ്യവുമായി മുലായം സിങ് യാദവ്; കൈയ്യൊഴിഞ്ഞ് ബിജെപി സര്‍ക്കാര്‍

പരസ്യങ്ങള്‍ക്കായി കോടികള്‍ മുടക്കുന്ന സര്‍ക്കാര്‍ തന്റെ വാഹനം നന്നാക്കാത്തത് എന്തുകൊണ്ടാണെന്നാണ് മുലായം ചോദിക്കുന്നത്. അടുത്തിടെ സര്‍ക്കാര്‍ അനുവദിച്ച ബംഗ്ലാവില്‍ നിന്ന് ഒഴിയണമെന്ന് മുലായത്തോടെ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ഇസഡ് പ്ലസ് ക്യാറ്റഗറി സുരക്ഷയുള്ള നേതാവാണ് അദ്ദേഹം.

ഔദ്യോഗിക വാഹനം നന്നാക്കണമെന്ന ആവശ്യവുമായി മുലായം സിങ് യാദവ്; കൈയ്യൊഴിഞ്ഞ് ബിജെപി സര്‍ക്കാര്‍

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സിന്റെ എസ്‌യുവി ML -ന്റെ അതിസുരക്ഷ പതിപ്പാണ് ML500 ഗാര്‍ഡ്. VR4 സുരക്ഷ പ്രകാരം നിര്‍മിച്ച കാറിന് വിപണിയില്‍ ഏകദേശം 3 കോടി രൂപയോളമാണ് വില. 2014 -ലാണ് ഈ വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.

ഔദ്യോഗിക വാഹനം നന്നാക്കണമെന്ന ആവശ്യവുമായി മുലായം സിങ് യാദവ്; കൈയ്യൊഴിഞ്ഞ് ബിജെപി സര്‍ക്കാര്‍

4.7 ലീറ്റര്‍ V8 പെട്രോള്‍ എന്‍ജിനാണ് കാറിന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 402 bhp കരുത്തും 600 Nm torque ഉം ഉല്‍പ്പാദിപ്പിക്കുന്നു. നിരവധി സുരക്ഷാ സംവിധാനങ്ങളുള്ള വാഹനം ഗ്രനേഡുകളില്‍ നിന്നും വെടിയുണ്ടകളില്‍ നിന്നുമെല്ലാം യാത്രക്കാരെ സംരക്ഷിക്കും.

ഔദ്യോഗിക വാഹനം നന്നാക്കണമെന്ന ആവശ്യവുമായി മുലായം സിങ് യാദവ്; കൈയ്യൊഴിഞ്ഞ് ബിജെപി സര്‍ക്കാര്‍

പുറത്ത് ആക്രമണം ഉണ്ടായാല്‍ വാഹനത്തിന് ഉള്ളില്‍ ഉള്ളവര്‍ക്ക് 8 മിനിറ്റ് വരെ ശുദ്ധവായു ലഭിക്കും. റെഗുലര്‍ പതിപ്പില്‍ നിന്നും സുരക്ഷ കൂടിയ പതിപ്പിന് 400 കിലോഗ്രാം ഭാരകൂടുതല്‍ ഉണ്ടായിരിക്കുമെന്നും കമ്പനി അറിയിച്ചു.

Most Read: നീണ്ട 25 വർഷങ്ങൾ; സുമോയുടെ ഉത്പാദനം നിർത്തി ടാറ്റ

ഔദ്യോഗിക വാഹനം നന്നാക്കണമെന്ന ആവശ്യവുമായി മുലായം സിങ് യാദവ്; കൈയ്യൊഴിഞ്ഞ് ബിജെപി സര്‍ക്കാര്‍

ഭാര കൂടുതല്‍ ഉണ്ടെങ്കിലും 6.5 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.അതേസമയം കേടായ വാഹനത്തിന് പകരം ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ പ്രാഡോ നല്‍കാമെന്നാണ് യോഗി സര്‍ക്കാര്‍ അദ്ദേഹത്തെ അറിയിച്ചിരിക്കുന്നത്.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

ഔദ്യോഗിക വാഹനം നന്നാക്കണമെന്ന ആവശ്യവുമായി മുലായം സിങ് യാദവ്; കൈയ്യൊഴിഞ്ഞ് ബിജെപി സര്‍ക്കാര്‍

ടൊയോട്ടയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലാണ് ലാന്‍ഡ് ക്രൂസര്‍ പ്രാഡോ. കഴിഞ്ഞ വര്‍ഷമാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.

Msot Read: 10 മില്യൺ വിൽപ്പനയെന്ന നേട്ടം കൊയ്ത് ടൊയോട്ട ലാൻഡ് ക്രൂയിസർ

ഔദ്യോഗിക വാഹനം നന്നാക്കണമെന്ന ആവശ്യവുമായി മുലായം സിങ് യാദവ്; കൈയ്യൊഴിഞ്ഞ് ബിജെപി സര്‍ക്കാര്‍

92.6 ലക്ഷം രൂപയാണ് ഈ ലക്ഷ്വറി എസ്‌യുവിയുടെ ഡല്‍ഹി എക്,സ്‌ഷോറും വില. പൂര്‍ണമായും നിര്‍മ്മിച്ച് ഇറക്കുമതി ചെയ്യുന്ന രൂപത്തിലാണ് പുതിയ പ്രാഡോ വിപണിയില്‍ എത്തുന്നത്. അതുകൊണ്ട് തന്നെയാണ് വാഹനത്തിന് വിലയില്‍ വര്‍ധനവും ഉണ്ടായിരിക്കുന്നത്.

ഔദ്യോഗിക വാഹനം നന്നാക്കണമെന്ന ആവശ്യവുമായി മുലായം സിങ് യാദവ്; കൈയ്യൊഴിഞ്ഞ് ബിജെപി സര്‍ക്കാര്‍

3.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജഡ് ഡീസല്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 170 bhp പവറും 410 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. ഫോര്‍ വീല്‍ ഡ്രൈവില്‍ കംഫര്‍ട്ട്, നോര്‍മല്‍, സ്‌പോര്‍ട് എന്നീ മൂന്ന് മോഡുകളും ലഭ്യമാണ്.

ഔദ്യോഗിക വാഹനം നന്നാക്കണമെന്ന ആവശ്യവുമായി മുലായം സിങ് യാദവ്; കൈയ്യൊഴിഞ്ഞ് ബിജെപി സര്‍ക്കാര്‍

പ്രീമിയം വാഹനങ്ങളില്‍ കാണുന്ന ഫീച്ചറുകള്‍ എല്ലാം വാഹനത്തിന്റെ സവിശേഷതകളാണ്. സുരക്ഷയ്ക്കായി ഏഴ് എയര്‍ബാഗുകള്‍, ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യുഷന്‍, വെഹിക്കിള്‍ സേഫ്റ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങളും വാഹനത്തിലുണ്ട്.

More from DriveSpark

Article Published On: Tuesday, September 24, 2019, 15:49 [IST]
English summary
Uttar Pradesh Ex-CM Mulayam Singh Yadav Set To Lose His Mercedes Benz ML500 Guard SUV. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X