മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

ഏതൊരാളും വാഹനം എടുക്കുന്നതിന് മുമ്പ് ആദ്യം തിരയുന്നത് വാഹനത്തിന്റെ മൈലേജ് തന്നെയാണ്. എന്നാല്‍ കമ്പനി വാഗ്ദാനം ചെയ്ത മൈലേജ് ലഭിക്കുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് വാഹന ഉടമ.

മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

52 വയസ്സുള്ള ശശികുമാര്‍ എന്നയാളാണ് താന്‍ എടുത്ത വാഹനത്തിന് മൈലേജ് ലഭിക്കുന്നില്ലെന്ന പരാതിയുമായി എത്തിയിരിക്കുന്നത്. ബാംഗളൂര്‍ സ്വദേശിയായ ഇദ്ദേഹം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

ജെപി നഗര്‍ പൊലീസ് സ്റ്റേഷനിലാണ് ഇദ്ദേഹം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്നുകില്‍ പുതിയ വാഹനം നല്‍കുക അല്ലെങ്കില്‍ താന്‍ മുടക്കിയ കാശ് തിരിച്ച് നല്‍കണം എന്നാണ് അദ്ദേഹം പറയുന്നത്. നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് താന്‍ ഡീലര്‍ഷിപ്പിനെ സമീപിച്ചിരുന്നു.

മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

എന്നാല്‍ ഒരു പ്രതികരണവും അവരില്‍ നിന്ന് ലഭിച്ചില്ല. അതിന് ശേഷം താന്‍ ജീപ്പ് ഇന്ത്യയ്ക്കും മെയില്‍ അയച്ചു. എന്നാല്‍ മെയിലുകള്‍ക്കും തൃപിതികരമായ പ്രതികരണം ഒന്നും ലഭിച്ചില്ല. അതുകൊണ്ടാണ് പൊലീസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

ഇത്തരത്തിലുള്ള പരാതി ആദ്യമായിട്ടാണ് രജിസ്റ്റര്‍ ചെയ്യുന്നതെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. 2018 നവംബറില്‍ ശശികുമാര്‍ ബാംഗ്ലൂരിലെ യശ്വന്ത്പുരിലുള്ള ജീപ്പ് ഇന്ത്യ ഷോറുമില്‍ നിന്നാണ് വാഹനം സ്വന്തമാക്കിയത്. 26 ലക്ഷം രൂപയാണ് വാഹനത്തിനായി ചെലവാക്കിയത്.

മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

വാഹനം വാങ്ങിയപ്പോള്‍ മുതല്‍ കൂറഞ്ഞ മൈലേജാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജന്മദിനത്തില്‍ മകള്‍ക്ക് സമ്മാനിക്കാനാണ് കാര്‍ വാങ്ങിയത്.അത് മകള്‍ക്ക് സമ്മാനിക്കുകയും ചെയ്തു.

മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

എന്നാല്‍ മകള്‍ ഇന്ധനം നിറയ്ക്കുന്നതിനായി കൂടുതല്‍ കാശ് ചോദിച്ചപ്പോഴാണ് കാറിന് മൈലേജ് ലഭിക്കുന്നില്ലെന്ന വിവരം മനസ്സിലായത്. 16 കിലോമീറ്റര്‍ മൈലേജ് കാറിന് ലഭിക്കുമെന്നായിരുന്നു അറിയിച്ചത്.

Most Read: പ്രാരാബ്ധങ്ങക്കിടയിലും ആഡംബര വാഹനം സ്വന്തമാക്കി മലയാളി താരം

മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

ടെസ്റ്റ് ട്രൈവിനിടയിലും ഡീലര്‍ഷിപ്പ് ജീവനക്കാര്‍ 16 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കാര്‍ പരിശോധിച്ചപ്പോള്‍ താന്‍ വാങ്ങിയ കാറിന് 5 കിലോമീറ്റര്‍ മാത്രമാണ് മൈലേജ് ലഭിക്കുന്നതെന്നും ശശികുമാര്‍ പറഞ്ഞു.

Most Read: ബൈക്ക് ഓടിക്കുമ്പോള്‍ ഷൂസ് ശീലമാക്കിക്കോളൂ, ഇല്ലെങ്കില്‍ അതിനും കിട്ടാം പിഴ

മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

ഇതോടെയാണ് ഡീലര്‍ഷിപ്പിനെ സമീപ്പിച്ചത്. പ്രതികരണം ലഭിക്കാത്തതുകൊണ്ട് ജിപ്പ് ഇന്ത്യയ്ക്ക് മെയിലുകള്‍ അയക്കുകയും കമ്പനിയുമായി ബന്ധപ്പെടുകയും ചെയ്തു. എന്നാല്‍ പ്രതികരണം ലഭിക്കാതായതോടെയാണ് പൊലീസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Most Read: ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങുന്ന 10 കാറുകൾ

മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

ജീപ്പ കോംപസിന്റെ പെട്രോള്‍ ഓട്ടോമാറ്റിക്ക് പതിപ്പാണ് ശശികുമാര്‍ സ്വന്തമാക്കിയത്. അമേരിക്കന്‍ തറവാട്ടില്‍ നിന്നുള്ള ജീപ്പിന്റെ ഇന്ത്യയിലെ വജ്രായുധമാണ് കോമ്പസ്. വിപണിയിലെത്തി ചുരുങ്ങിയ കാലയളവിനുള്ളില്‍ മികച്ച വില്‍പ്പന സ്വന്തമാക്കാന്‍ കോംപസിന് സാധിച്ചു.

മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

ആദ്യ വരവില്‍ കോംപസിന്റെ മാനുവല്‍ പതിപ്പ് മാത്രമാണ് വിപണിയില്‍ എത്തിയിരുന്നത്. ഓട്ടോമാറ്റിക്ക് കാറുകള്‍ക്ക് ആവശ്യക്കാര്‍ ഏറി വരുന്ന സാഹചര്യം കണക്കിലെടുത്ത് പെട്രോള്‍ ഓട്ടോമാറ്റിക് മോഡല്‍ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഗുജറാത്തിലെ രഞ്ജഗോവന്‍ പ്ലാന്റിലാണ് പെട്രോള്‍ ഓട്ടോമാറ്റിക് കോംപസിന്റെ നിര്‍മാണം.

മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

നിലവിലുള്ള സംവിധാനങ്ങള്‍ക്ക് പുറമെ സണ്‍റൂഫും പുതിയ നിരയില്‍ ജീപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിമിറ്റഡ്, ലിമിറ്റഡ് ഓപ്ഷന്‍ എന്നീ രണ്ടു വകഭേദങ്ങളിലാണ് പെട്രോള്‍ ഓട്ടോമാറ്റിക് ലഭ്യമാകുക. ലിമിറ്റഡ് പതിപ്പിന് 18.96 ലക്ഷവും ലിമിറ്റഡ് ഓപ്ഷണലിന് 19.67 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

സണ്‍റൂഫ് ഉള്‍പ്പെടുത്തുന്നതൊഴികെ രൂപത്തില്‍ മറ്റു മാറ്റങ്ങളൊന്നും തന്നെയില്ല. 1.4 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 160 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. 7 സ്പീഡ് ട്വിന്‍ ക്ലച്ച് ഓട്ടോമാറ്റിക്കായിരിക്കും ട്രന്‍സ്മിഷന്‍. ആറ് എയര്‍ബാഗുകളും നിരവധി സുരക്ഷാ സംവിധാനങ്ങളും വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, September 12, 2019, 16:26 [IST]
English summary
Poor Mileage Jeep Compass SUV Owner FIR. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X