ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങുന്ന 10 കാറുകൾ

2020 ഏപ്രിൽ ഒന്നു മുതൽ എല്ലാ വാഹന നിർമ്മാതാക്കളും ബിഎസ്-VI കംപ്ലയിന്റ് കാറുകൾ മാത്രമേ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുകയുള്ളൂ. അതിനാൽ എല്ലാ നിർമ്മാതാക്കളും തങ്ങളുടെ മോഡലുകൾ ബിഎസ്-VI ലേക്ക് പരിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ്.

ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങുന്ന 10 കാറുകൾ

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഡീസലിൽ പ്രവർത്തിക്കുന്ന കാറുകൾ വിപണിയിൽ നൽകില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മാരുതി സുസുക്കിയെ കൂടാതെ മറ്റ് പ്രമുഖ നിർമ്മാതാക്കളും ഇതേ തീരുമാനം കൈ കൊണ്ടിട്ടുണ്ട്.

ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങുന്ന 10 കാറുകൾ

വിപണിയിൽ ബിഎസ്-VI മാനദണ്ഡങ്ങൾ നടപ്പാക്കുമ്പോൾ പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കൂടുതൽ കാറുകൾ ഇന്ത്യൻ വിപണിയിൽ വാഗ്ദാനം ചെയ്യും. പുതിയ കർശനമായ മാനദണ്ഡങ്ങൾ വരുന്നതുമൂലം ഡീസൽ എഞ്ചിനുകൾ ഉത്പാദിപ്പിക്കുന്നത് കൂടുതൽ സങ്കീർണ്ണമായതിനാൽ വളരെയധികം നിക്ഷേപം ആവശ്യമാണ്.

ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങുന്ന 10 കാറുകൾ

ഇത് ചെലവേറിയതിനാലാണ് ഡീസൽ എഞ്ചിനുകൾ ഉപേക്ഷിക്കാൻ കമ്പനികളെ നിർബന്ധിതരാക്കുന്നത്. കൂടാതെ ഇത് ഡീസൽ വാഹനങ്ങളുടെ വില വർധിക്കാനും കാരണമാകും. നിലവിൽ ഡീസൽ എഞ്ചിനുകൾ വാഗ്ദാനം ചെയ്യുകയും ബിഎസ്-VI നിലവിൽ വന്നതിനു ശേഷം ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ പോവുന്ന പ്രധാന മോഡലുകൾ ഏതെല്ലാമെന്ന് പരിചയപ്പെടാം.

ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങുന്ന 10 കാറുകൾ

1. മാരുതി സുസുക്കി സിയാസ്

മാരുതി സുസുക്കി സിയാസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കഴിഞ്ഞ വർഷമാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. കൂടാതെ മാരുതി വികസിപ്പിച്ചെടുത്ത 1.5 ലിറ്റർ ഡീസൽ എഞ്ചിൻ സിയാസിൽ കമ്പനി അവതരിപ്പിക്കുകയും ചെയ്തു.

ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങുന്ന 10 കാറുകൾ

ഈ വിഭാഗത്തിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള വാഹനമാണ് സിയാസ് ഡീസൽ. എന്നിരുന്നാലും അടുത്ത വർഷം മുതൽ വിപണിയിൽ ഡീസൽ ഉപയോഗിച്ചുള്ള സിയാസിന്റെ ഉത്പാദനം മാരുതി സുസുക്കി ഉപേക്ഷിക്കും.

ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങുന്ന 10 കാറുകൾ

2. മാരുതി സുസുക്കി സ്വിഫ്റ്റ്

മാരുതിയുടെ ജനപ്രിയ ഹാച്ചബാക്കായ സ്വിഫ്റ്റിൽ 1.3 ലിറ്റർ DDiS എഞ്ചിനാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇത് ഇന്ത്യയിലെ വിവിധ കാറുകളിൽ ഉപയോഗിക്കുന്ന ഫിയറ്റ് മൾട്ടിജെറ്റ് എഞ്ചിനാണ്. ഇത് വളരെ മിതവും ആശ്രയയോഗ്യവുമായ എഞ്ചിനാണ്. എന്നിരുന്നാലും എഞ്ചിൻ‌ വളരെ പഴയതായതിനാൽ‌ ഇത് ബിഎസ്-VI നിലവാരത്തിലേക്ക് പരിഷ്ക്കരിക്കാനുള്ള സാധ്യതകൾ കാണുന്നില്ല.

Most Read: സ്വിഫ്റ്റിന്റെ സിഎൻജി പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങി മാരുതി

ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങുന്ന 10 കാറുകൾ

പുതിയ മലിനീകരണ മാനദണ്ഡങ്ങൾ നടപ്പിലാക്കുമ്പോൾ ഫിയറ്റ് ഈ എഞ്ചിൻ ഔദ്യോഗികമായി നിർത്തലാക്കുകയും ഇതോടെ ഒരു യുഗത്തിന് അറുതി വരുത്തുകയും ചെയ്യും. സ്വിഫ്റ്റിൽ പ്രവർത്തിക്കുന്ന 1.3 ലിറ്റർ ഡീസൽ എഞ്ചിന്റെ അഭാവം സൃഷ്ടിക്കുന്ന ശൂന്യത നികത്താൻ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ സിഎൻജി പതിപ്പ് പുറത്തിറക്കും.

Most Read: ടാറ്റ നെക്‌സോണ്‍ ക്രാസ് പതിപ്പ് പുറത്തിറങ്ങി; വില 7.57 ലക്ഷം രൂപ

ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങുന്ന 10 കാറുകൾ

3. മാരുതി സുസുക്കി വിറ്റാര ബ്രെസ

വളരെക്കാലമായി ഇന്ത്യൻ വിപണിയിലെ കോംപാക്ട് എസ്യുവി ശ്രേണി ഭരിച്ചിരുന്ന കാറായിരുന്നു മാരുതി സുസുക്കി വിറ്റാര ബ്രെസ. എന്നാൽ ഹ്യുണ്ടായി വെന്യുവിന്റെ വരവോടെ വാഹനത്തിന്റെ വിപണിയിൽ വൻ ഇടിവുണ്ടായി.

Most Read: 100 സിസി ശ്രേണിയിലെ മികച്ച ബൈക്കുകള്‍

ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങുന്ന 10 കാറുകൾ

ബ്രെസ പുറത്തിറങ്ങിയതു മുതൽ അതിന്റെ പെട്രോൾ പതിപ്പ് പുറത്തിറങ്ങുമെന്നുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ഉടൻ പുറത്തിറങ്ങുന്നതോടെ ബ്രെസയിൽ വാഗ്ദാനം ചെയ്യുന്ന ഡീസൽ എഞ്ചിൻ കമ്പനി പിൻവലിക്കും.

ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങുന്ന 10 കാറുകൾ

4. മാരുതി സുസുക്കി എസ്-ക്രോസ്

നെക്സ ഡീലർഷിപ്പ് ശൃംഖലയിലൂടെ ലഭ്യമായ ഏറ്റവും ചെലവേറിയ ക്രോസ്ഓവറാണ് മാരുതി സുസുക്കി എസ് ക്രോസ്. 1.3 ലിറ്റർ ഡീസൽ എഞ്ചിൻ, 1.6 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ഉപയോഗിച്ചാണ് എസ്-ക്രോസ് തുടക്കത്തിൽ വിപണിയിലെത്തിയത്.

ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങുന്ന 10 കാറുകൾ

എന്നിരുന്നാലും എസ്-ക്രോസിന്റെ ഫെയ്‌സ് ലിഫ്റ്റ് പതിപ്പ് പുറത്തിറങ്ങിയതോടെ 1.6 ലിറ്റർ ഡീസൽ എഞ്ചിൻ വാഹനത്തിൽ നിന്നും കമ്പനി പിൻവലിച്ചു. നിലവിൽ SHVS മൈൽഡ്-ഹൈബ്രിഡ് സിസ്റ്റമുള്ള 1.3 ലിറ്റർ എഞ്ചിനിൽ മാത്രമേ ഇത് ലഭ്യമാകൂ. വിറ്റാര ബ്രെസയെപ്പോലെ, എസ്-ക്രോസിന് 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ഉടൻ ലഭിക്കും.

ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങുന്ന 10 കാറുകൾ

5. മാരുതി സുസുക്കി എർട്ടിഗ

1.3 ലിറ്റർ ഡീസൽ, 1.5 ലിറ്റർ ഡീസൽ എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ മാരുതി സുസുക്കി എർട്ടിഗ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ 1.3 ലിറ്റർ ഡീസൽ എഞ്ചിൻ കമ്പനി അടുത്തിടെ നിർത്തലാക്കിയിരുന്നു. എന്നാൽ മാരുതി സുസുക്കി അടുത്തിടെ കാറിന്റെ സിഎൻജി പതിപ്പ് വിപണിയിലെത്തിച്ചിരുന്നു.

ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങുന്ന 10 കാറുകൾ

എന്നാൽ ബിഎസ്-VI നിലവിൽ വരുന്നതോടെ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ മാത്രമേ വാഹനത്തിന് ലഭ്യമാകൂ. കൂടാതെ സി‌എൻ‌ജി ഓപ്ഷനും വിപണിയിൽ വാഗ്ദാനം ചെയ്യുന്നത് മാരുതി തുടരും.

ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങുന്ന 10 കാറുകൾ

6. മാരുതി സുസുക്കി ബലേനോ

മാരുതിയിൽ നിന്നുമുള്ള ആദ്യത്തെ പ്രീമിയം ഹാച്ച്ബാക്കാണ് ബലേനോ. നിലവിൽ ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനം കൂടിയാണിത്. 1.4 ലിറ്റർ പെട്രോൾ എഞ്ചിനൊപ്പം 1.3 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനിലും ബലേനോ ലഭ്യമാണ്. എന്നിരുന്നാലും, വരും കാലങ്ങളിൽ ബലേനോയുടെ പെട്രോൾ പതിപ്പ് മാത്രമേ വിപണിയിലെത്തുകയുള്ളൂ.

ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങുന്ന 10 കാറുകൾ

7. മാരുതി സുസുക്കി ഡിസയർ

ഏതാനും മാസങ്ങളായി വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കോംപാക്ട് സെഡാൻ ഡീസൽ മോഡലാണ് ഡിസയർ. എന്നിരുന്നാലും, ബിഎസ്-VI നടപ്പാക്കുന്നതിനു പിന്നാലെ സ്വിഫ്റ്റിനെപ്പോലെ, ഡിസയറിന്റെ ഡീസൽ വകഭേദങ്ങളും വിപണിയിൽ നിന്ന് മാരുതി പിൻവലിക്കും.

ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങുന്ന 10 കാറുകൾ

8. നിസാൻ കിക്ക്സ്

ഈ വർഷം ആദ്യമാണ് കിക്ക്സിനെ നിസാൻ പുറത്തിറക്കിയത്. എങ്കിലും ഈ ശ്രേണിയിലെ കടുത്ത മത്സരത്തിൽ മികച്ച വിപണി കണ്ടെത്താൻ കിക്ക്സിന് സാധിച്ചില്ല. 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ DCi ഡീസൽ എഞ്ചിൻ എന്നീ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. കിക്ക്സിന്റെ ഡീസൽ എഞ്ചിൻ ബിഎസ്-VI കംപ്ലയിന്റിലേക്ക് പരിഷ്ക്കരിക്കാൻ നിസാൻ പദ്ധതിയിടുന്നില്ല. അതിനാലാണ് ഡീസൽ പതിപ്പ് വിപണിയിൽ നിന്ന് നിർത്തുന്നത്.

ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങുന്ന 10 കാറുകൾ

9. റെനോ ക്യാപ്ച്ചർ

നിലവിൽ ഇന്ത്യൻ വിപണിയിൽ റെനോ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ചെലവേറിയ വാഹനമാണ് ക്യാപ്ച്ചർ. ഡസ്റ്ററിന് സമാനമായ പ്ലാറ്റ്ഫോമിലാണ് വാഹനത്തിനെ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ അതേ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാണ് ക്യാപ്ച്ചറിൽ റെനോ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങുന്ന 10 കാറുകൾ

എന്നാൽ റെനോ ട്രൈബറിനെ വിപണിയിൽ അവതരിപ്പിച്ചതോടെയും ബിഎസ്-VI നിലവിൽ വരുന്നതോടെയും ക്യാപ്ച്ചറിന്റെ ഡീസൽ പതിപ്പ് വിപണിയിൽ നിന്ന് പിൻവലിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങുന്ന 10 കാറുകൾ

10. റെനോ ഡസ്റ്റർ

ഡസ്റ്ററിനെ വിപണിയിൽ എത്തിച്ചതോടെ റെനോയുടെ ഏറ്റവും വിൽപ്പനയുള്ള വാഹനമായി ഇത് മാറി. എന്നാൽ കാലക്രമേണ പുതിയ മോഡലുകളുടെ വരവ് വാഹനത്തിന്റെ വിപണിയെ സാരമായി ബാധിച്ചു. എങ്കിലും ഡസ്റ്ററിന്റെ പുതിയ ഫെയ്‌സ് ലിഫ്റ്റ് പതിപ്പ് റെനോ അടുത്തിടെ പുറത്തിറക്കിയിരുന്നു.

ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങുന്ന 10 കാറുകൾ

നിലവിൽ ഇത് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ കാർ ലഭ്യമാണ്. വളരെ വിശ്വസനീയമായ 1.5 ലിറ്റർ DC എഞ്ചിൻ ഡസ്റ്ററിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നിരുന്നാലും ഇന്ത്യയിൽ ബി‌എസ്-VI നടപ്പാലാക്കുന്നതോടെ ഡീസൽ എഞ്ചിൻ റെനോ നിർത്തലാക്കും.

Most Read Articles

Malayalam
English summary
10 Diesel Car Variants to be Discontinued. Read more Malayalam
Story first published: Thursday, September 12, 2019, 12:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X