റൊമാന്റിക് യാത്രകൾക്ക് സൺറൂഫ് കാർ വേണ്ടേ? യുവ ദമ്പതികൾക്കായി ഇതാ 7 കാറുകൾ; പോക്കറ്റും സേഫ്

പുതുതായി വിവാഹ ജീവിതത്തിലേക്ക് കടന്ന യുവമിഥുനങ്ങളെ സംബന്ധിച്ച് തങ്ങൾ ഒരുമിച്ച് വാങ്ങുന്ന ആദ്യ ഫാമിലി കാർ വളരെ സ്പെഷ്യലാകും. അവർ കാർ തിരഞ്ഞെടുക്കുമ്പോൾ പല കാര്യങ്ങളും പരിഗണന വിധേയമാക്കും. പ്രയോഗികത ഒട്ടും ചോരാതെ സ്റ്റൈൽ, ഫീച്ചർ, ടെക്‌നോളജി എന്നിവക്ക് പ്രാമുഖ്യം കൊടുക്കുന്ന കാറുകളോടാണ് യംഗ് കപ്പിൾസിന് പ്രിയം. ഈ ആവശ്യകതകൾ നിറവേറ്റുന്ന കുറഞ്ഞ വിലയുള്ള മൈക്രോ എസ്‌യുവികൾ മുതൽ ഫീച്ചർ പായ്ക്ക്ഡ് മിഡ്‌സൈസ് എസ്‌യുവികൾ അടക്കം നിരവധി ഓപ്ഷനുകൾ വിപണിയിൽ ലഭ്യമാണ്.

അതുകൊണ്ട് തന്നെ ഇന്ന് ഇന്ത്യൻ വിപണിയിൽ നിന്ന് പുതുമോടിയിലുള്ള യുവ ദമ്പതികൾക്ക് അനുയോജ്യമായ വാഹനങ്ങൾ തിരഞ്ഞെടുക്കുന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഈ സാഹചര്യത്തിൽ യങ് കപ്പിൾസിന് ഫാമിലി കാറായി വാങ്ങാൻ പറ്റിയ 7 മികച്ച കാറുകൾ ഈ ലേഖനത്തിൽ പരിചയപ്പെടാം. സുരക്ഷ, ഇന്ധനക്ഷമത, ആധുനിക ഫീച്ചറുകൾ എന്നിവ ഒത്തുചേരുന്ന ഈ മോഡലുകൾ ഉപഭോക്താക്കളുടെ പോക്കറ്റും കീറില്ല

tata punch facelift

1. ടാറ്റ പഞ്ച് (Tata Punch)

മൈക്രോ എസ്‌യുവി എന്ന പുതിയ സെഗ്‌മെന്റ് സൃഷ്ടിച്ച് ഇന്ത്യന്‍ കാര്‍ വിപണിയില വിപ്ലവം സൃഷ്ടിച്ച ടാറ്റ പഞ്ച് ചെറു കുടുംബങ്ങളുടെ ആദ്യ ചോയ്‌സാണ്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് കരസ്ഥമാക്കിയ ഈ കുഞ്ഞന്‍ എസ്‌യുവി സുരക്ഷ ഉറപ്പുനല്‍കുന്നു.

1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഏകദേശം 86 bhp പവറും 113 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന എഞ്ചിന്‍ മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കുന്നു. നിലവില്‍ 5.59 ലക്ഷം രൂപ മുതലാണ് പഞ്ചിന്റെ വില തുടങ്ങുന്നത്.

2. ടാറ്റ നെക്സോൺ (Tata Nexon)

നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ കാർ ആണ് നൊക്സോൺ. അത്യാധുനിക രൂപകൽപ്പനയും കരുത്തുറ്റ നിർമ്മാണ നിലവാരവുമാണ് നെക്സോണിന്റെ പ്രത്യേകത. 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഈ വാഹനം ലഭ്യമാണ്. കംഫർട് യാത്രക്കായി മികച്ച ലെഗ്റൂമും അത്യാധുനിക ഇൻഫോടെയ്ൻമെന്റ് സജ്ജീകരണവും നെക്സോണിൽ ടാറ്റ വാഗ്ദാനം ചെയ്യുന്നു. നിലവിൽ 7.31 ലക്ഷം രൂപ മുതലാണ് നെക്സോണിന്റെ വില തുടങ്ങുന്നത്.

3. കിയ സോനെറ്റ് (Kia Sonet)

കിടിലൻ ലുക്കും മോഡേൺ ഫീച്ചറുകളുമുള്ള വാഹനം ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന മോഡലാണ് ]സോനെറ്റ്. പ്രീമിയം ഇന്റീരിയർ, വെന്റിലേറ്റഡ് സീറ്റുകൾ, ബോസ് സൗണ്ട് സിസ്റ്റം എന്നിവയടക്കമുള്ള സവിശേഷതകൾ സോനെറ്റിനെ ആകർഷകമാക്കുന്നു. 1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ കോംപാക്ട് എസ്‌യുവി വാങ്ങാം. നിലവിൽ 7.30 ലക്ഷം മുതൽ 14.09 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില പോകുന്നത്.

hyundai creta

4. ഹ്യുണ്ടായി ക്രെറ്റ (Hyundai Creta)

മിഡ്സൈസ് എസ്‌യുവി വിഭാഗത്തിലെ രാജാവായി അറിയപ്പെടുന്ന ഹ്യുണ്ടായി ക്രെറ്റ വിപണിയിലെത്തി ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും അതിന്റെ പ്രൗഢി നിലനിർത്തുന്നു. വിശാലമായ ക്യാബിനും പനോരമിക് സൺറൂഫ് അടക്കമുള്ള ട്രെൻഡിംഗ് ഫീച്ചറുകളും എസ്‌യുവി പ്രേമികളെ ക്രെറ്റയിലേക്ക് ആകർഷിക്കുന്നു. ഫെയ്‌സ്‌ലിഫ്റ്റിന്റെ ഭാഗമായി 19 ആക്ടീവ് സേഫ്റ്റി, ഡ്രൈവര്‍ അസിസ്റ്റന്‍സ് ഫീച്ചറുകളുള്ള ഹ്യുണ്ടായി സ്മാര്‍ട്‌സെന്‍സ് ലെവല്‍ 2 ADAS എസ്‌യുവിക്ക് ലഭിച്ചിരുന്നു.

മികച്ച പ്രകടനം കാഴ്ചവെക്കുന്ന 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ ചോയ്സുകളിൽ വാങ്ങാം. കുടുംബത്തിന്റെ കൂടെ യാത്ര ചെയ്യാനുള്ള കാറിൽ ആഡംബരവും സൗകര്യവും ഒരുമിച്ച് വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ക്രെറ്റ ഒരു മികച്ച പങ്കാളിയായിരിക്കും. നിലവിൽ 10.79 ലക്ഷം രൂപയാണ് ക്രെറ്റയുടെ എൻട്രി ലെവൽ വേരിയന്റിന്റെ വില.

mahindra xuv 3xo

5. മഹീന്ദ്ര XUV 3XO (Mahindra XUV 3XO)

അടിമുടി മാറിയെത്തിയ മഹീന്ദ്ര XUV300 സബ് കോംപ്ക്ട് എസ്‌യുവിയുടെ ഫേസ്ലിഫ്റ്റ് പതിപ്പായ XUV 3XO വിപണിയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. സെഗ്മെന്റിലെ ഏറ്റവും വലിയ സ്കൈറൂഫും (Skyroof) അത്യാധുനിക ഇന്റീരിയറുമാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. പെട്രോൾ, ഡീസൽ ഉൾപ്പടെ മൾട്ടിപ്പിൾ പവർട്രെയിൻ ഓപ്ഷനുകളും മികച്ച സേഫ്റ്റി റേറ്റിംഗും ഈ എസ്‌യുവിയെ യുവാക്കൾക്കും കുടുംബങ്ങൾക്കും ഒരുപോലെ പ്രിയങ്കരമാക്കുന്നു. നിലവിൽ 7.36 ലക്ഷം രൂപ മുതലാണ് ഈ എസ്‌യുവിയുടെ വില തുടങ്ങുന്നത്.

6. മാരുതി സുസുക്കി ഫ്രോങ്ക്സ് (Maruti Suzuki Fronx)

ബാലേനോ പ്രീമിയം ഹാച്ച്ബാങ്കിനെ അടിസ്ഥാനമാക്കി നിർമിച്ച ക്രോസ്ഓവർ എസ്‌യുവിയാണ് ഫ്രോങ്ക്സ്. കൂപ്പെ സ്‌റ്റൈലിങ്ങിനൊപ്പം മാരുതിയുടെ വിശ്വാസ്യതയും ഒത്തുചേരുന്ന മോഡൽ മാരുതിയുടെകമ്പനിയുടെ ബെസ്റ്റ് സെല്ലറുകളിൽ ഒന്നാണ്. ഇതിലെ കരുത്തുറ്റ 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് എഞ്ചിൻ പെർഫോമൻസ് കാർ പ്രേമികളെ ആകർഷിക്കുന്നു. ഉയർന്ന മൈലേജും കുറഞ്ഞ പരിപാലന ചിലവുമുള്ള കോംപ്ക്ട് എസ്‌യുവി തേടുന്നവർക്ക് ഫ്രോങ്ക്സ് ബെസ്റ്റാണ്. 6.85 ലക്ഷം മുതൽ 11.98 ലക്ഷം രൂപ വരെയാണ് നിലവിൽ കാറിന്റെ വില.

maruti victoris

7. മാരുതി സുസുക്കി വിക്ടോറിസ് (Maruti Suzuki Victoris)

മാരുതി സുസുക്കി ഏറ്റവും പുതുതായി പുറത്തിറങ്ങിയ കോംപാക്ട് എസ്‌യുവിയാണ് വിക്ടോറിസ്. അരീന ചാനൽ വഴി വിപണനം ചെയ്യുന്ന മോഡൽ ചുരുങ്ങിയ നാളുകൾ കൊണ്ട് മികച്ച പേര് സമ്പാദിച്ചിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യക്കൊപ്പം മാരുതിയുടെ വിശ്വാസ്യത കൂടി സാമന്വയിക്കുന്ന വാഹനം ഉയർന്ന ഇന്ധനക്ഷമതയുള്ള സ്ട്രോങ്ങ്‌ ഹൈബ്രിഡ്, സിഎൻജി പവർട്രൈനുകളിലും ഓഫർ ചെയ്യുന്നു. പുതിയ കാലത്തെ ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന അത്യാധുനിക ഫീച്ചറുകൾ സജ്ജീകരിച്ചെത്തുന്ന കാറിന് പരിപാലന ചെലവും കുറവാണെന്നതാണ് കുടുംബങ്ങളെ ഇതിലേക്ക് ആകർഷിക്കുന്നത്.

10.50 ലക്ഷം രൂപയാണ് ഈ 5-സീറ്റർ എസ്‌യുവിയുടെ പ്രാരംഭ വില. ഈ 7 വാഹനങ്ങളും സ്വന്തം സെഗ്മെന്റിൽ മുൻനിരയിൽ സ്ഥാനം പിടിക്കുന്നവയാണ്. ഉപഭോക്താകൾക്ക് അവരുടെ ബജറ്റും ആവശ്യങ്ങളും മുൻനിർത്തി അനുയോജ്യമായ മോഡലുകൾ തിരഞ്ഞെടുക്കാം. ഇന്ത്യൻ നിരത്തുകൾക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്ത ഈ കാറുകൾ ഫാമിലി ട്രിപ്പുകൾ കൂടുതൽ ആസ്വാദ്യകരമാക്കും. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും മതിയായ സുരക്ഷയും ഈ 7 കാറുകളും ഉറപ്പ് നൽകുന്നു.

മോഡേൺ കണക്റ്റിവിറ്റി ഫീച്ചറുകൾ യാത്രയ്ക്കിടയിലും കണക്റ്റഡായി ഇരിക്കാൻ യാത്രക്കാരെ സഹായിക്കും. വാഹനങ്ങളുടെ ലഭ്യതയെ കുറിച്ചും ഓഫറുകൾ ഉണ്ടെങ്കിൽ അതിനെ കുറിച്ചും കൂടുതൽ അറിയാൻ അടുത്തുള്ള ഷോറൂമുകളുമായി ബന്ധപ്പെടാവുന്നതാണ്. 2026-ൽ ഒരു പുത്തൻ കാർ വാങ്ങാൻ ഒരുങ്ങുന്നവർക്ക് മുകളിൽ പറഞ്ഞ മോഡലുകളിൽ ഒന്ന് ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ തർക്കമില്ല. ആവശ്യങ്ങളും ബജറ്റും പരിഗണിച്ച് കൃത്യമായ പ്ലാനിംഗിലൂടെ നിങ്ങൾക്കും കുടുംബത്തിനും പറ്റിയ ഏറ്റവും മികച്ച വാഹനം തിരഞ്ഞെടുക്കാം.

More from DriveSpark

Article Published On: Saturday, March 7, 2026, 8:00 [IST]
English summary
7 best cars for young families couples india 2026 tata punch to maruti victoris
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X