സ്വിഫ്റ്റിന്റെ സിഎൻജി പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങി മാരുതി

പുതിയ ബി‌എസ്‌-VI മലിനീകരണ നിരോധന മാനദണ്ഡങ്ങൾ‌ നിലവിൽ വരാനിരിക്കുന്നതിലൂടെ കർശനമായ ചട്ടങ്ങൾ‌ പാലിക്കുന്നതിനായി കാർ‌ നിർമ്മാതാക്കൾ‌ അതിവേഗം തയ്യാറാവുകയാണ്.

സ്വിഫ്റ്റിന്റെ സിഎൻജി പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങി മാരുതി

രാജ്യത്ത് ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി അതിന്റെ ഡീസൽ മോഡലുകൾ നിർത്തലാക്കുകയും വിപണിയിൽ ഹൈബ്രിഡ്, ഓൾ-ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാൻ തയ്യാറാവുകയുമാണ്.

സ്വിഫ്റ്റിന്റെ സിഎൻജി പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങി മാരുതി

ഇലക്ട്രിക്ക് കാറുകളിലേക്ക് പരിവർത്തനം ചെയ്യുന്നതുവരെ സി‌എൻ‌ജിയെ ഹരിത ഇന്ധനമായി ഉപയോഗിക്കാൻ മാരുതി പ്രോത്സാഹിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി തങ്ങളുടെ ചെറുകാറുകളുടെയെല്ലാം സിഎൻജി പതിപ്പ് വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

സ്വിഫ്റ്റിന്റെ സിഎൻജി പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങി മാരുതി

ഇതിനായി, സ്വിഫ്റ്റിനും ഇഗ്നിസിനും ഉടൻ സി‌എൻ‌ജി ഓപ്ഷനുകൾ ലഭിക്കും. മാരുതി സുസുക്കിയുടെ പോർട്ട്‌ഫോളിയോയിലെ എല്ലാ ചെറിയ കാറുകളും സി‌എൻ‌ജിയിലേക്ക് പരിവർത്തനം ചെയ്യപ്പെടും. സി‌എൻ‌ജി ഇന്ധന വാഹനങ്ങൾക്ക് സർക്കാരിൽ നിന്ന് സ്വീകാര്യതയുണ്ട്. രാജ്യത്ത് 10,000 സി‌എൻ‌ജി വിതരണ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കാനായി സർക്കാർ മുൻകൈ എടുത്തിട്ടുണ്ടെന്നും കമ്പനിയുടെ പദ്ധതികളെക്കുറിച്ച് സംസാരിച്ച ചെയർമാൻ ആർ‌സി ഭാർ‌ഗവ പറഞ്ഞു.

സ്വിഫ്റ്റിന്റെ സിഎൻജി പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങി മാരുതി

നിലവിൽ മാരുതിയുടെ ഏഴ് മോഡലുകളിൽ സിഎൻജി വാഗ്ദാനം ചെയ്യുന്നുണ്ട്. ആൾട്ടോ 800, ആൾട്ടോ K10, വാഗൺ ആർ, സെലെറിയോ, ഡിസയർ ടൂർ എസ്, ഇക്കോ, സൂപ്പർ കാരി എന്നിവ ഉൾപ്പെടുന്നു. എന്നിരുന്നാലും 16 മോഡലുകളുള്ള ശക്തമായ മാരുതിയുടെ ശ്രേണിയിൽ കൂടുതൽ കാറുകളുടെ സിഎൻജി പതിപ്പുകൾ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു.

സ്വിഫ്റ്റിന്റെ സിഎൻജി പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങി മാരുതി

അടുത്തതായി ജനപ്രിയ ഹാച്ച്ബാക്കായ സ്വിഫ്റ്റിലായിരിക്കും സിഎൻജി അവതരിപ്പിക്കുക. തുടർന്ന് ഇഗ്നിസ്, ഡിസയർ, ബലേനോ, സിയാസ് എന്നീ കാറുകളിലും പരിസ്ഥിതി സൗഹാർദമായ സിഎൻജി എഞ്ചിൻ കമ്പനി വാഗ്ദാനം ചെയ്യും.

Most Read: ആഗസ്റ്റ് മാസത്തില്‍ ഏറ്റവുമധികം വില്‍പ്പന ലഭിച്ച വാഹനങ്ങള്‍

സ്വിഫ്റ്റിന്റെ സിഎൻജി പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങി മാരുതി

ഡൽഹി, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലെ കമ്പനിയുടെ മൊത്തം വിൽ‌പനയുടെ 30 ശതമാനവും സി‌എൻ‌ജി വേരിയന്റുകളിൽ നിന്നാണ്. നടപ്പ് സാമ്പത്തിക വർഷത്തിൽ 31,000 സി‌എൻ‌ജി സജ്ജീകരിച്ച കാറുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്.

Most Read: പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ റെനോയുടെ മികച്ച വാഹനമായി ട്രൈബര്‍

സ്വിഫ്റ്റിന്റെ സിഎൻജി പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങി മാരുതി

സി‌എൻ‌ജി മോഡലുകളുടെ ഉത്‌പാദനം 40 ശതമാനം വർധിപ്പിച്ചപ്പോൾ ഈ വർഷം അത് 50 ശതമാനമായി വർധിപ്പിക്കും. ഫാക്ടറി ഘടിപ്പിച്ച സി‌എൻ‌ജി കിറ്റുകൾക്ക് റിട്രോഫിറ്റ് ചെയ്തതിനേക്കാൾ വില കൂടുതലാണ്. എന്നാൽ ഉയർന്ന സുരക്ഷയാണ് ഫാക്ടറി ഘടിപ്പിച്ച സി‌എൻ‌ജി കിറ്റുകൾക്ക് നൽകുന്നതെന്ന് കമ്പനി ചെയർമാൻ ഭാർഗവ ചൂണ്ടിക്കാട്ടി.

Most Read: വിറ്റാര ബ്രെസ്സയ്ക്ക് പെട്രോളിന് പിന്നാലെ CNG പതിപ്പും പുറത്തിറക്കാനൊരുങ്ങി മാരുതി

സ്വിഫ്റ്റിന്റെ സിഎൻജി പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങി മാരുതി

സി‌എൻ‌ജിയിൽ പ്രവർത്തിക്കുന്ന പാസഞ്ചർ കാറുകളുടെ ഏറ്റവും വലിയ നിർമ്മാതാക്കൾ കൂടിയാണ് മാരുതി. സിഎൻജിയുടെ ഉപയോഗം വർധിപ്പിക്കുന്നതിലൂടെ രാജ്യത്തേക്കുള്ള ഡീസൽ, പെട്രോൾ ഇറക്കുമതി കുറയ്ക്കാനും മാരുതി സുസുക്കി ലക്ഷ്യമിടുന്നു.

സ്വിഫ്റ്റിന്റെ സിഎൻജി പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങി മാരുതി

കൂടാതെ വിറ്റാര ബ്രെസയുടെ പെട്രോൾ എഞ്ചിൻ അവതരിപ്പിക്കുന്നതിനോടൊപ്പം തന്നെ എസ്‌യുവിയില്‍ സിഎൻജി എഞ്ചിന്‍ കൂടെ നല്‍കാനുള്ള ഒരുക്കത്തിലാണ് മാരുതി. രാജ്യത്ത് നാലു മീറ്ററില്‍ താഴെയുള്ള എസ്‌യുവികളില്‍ CNG ഓപ്ഷനുമായി എത്തുന്ന ആദ്യ വാഹനമാവും വിറ്റാര ബ്രെസ.

More from DriveSpark

Article Published On: Tuesday, September 10, 2019, 11:05 [IST]
English summary
Maruti Suzuki Swift Likely To Get CNG Option. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X