ആഗസ്റ്റ് മാസത്തില്‍ ഏറ്റവുമധികം വില്‍പ്പന ലഭിച്ച വാഹനങ്ങള്‍

വാഹന വിപണിയില്‍ വളരെയധികം പ്രശന്ങ്ങള്‍ അനുദിനം വര്‍ദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തിലും ആഗസ്റ്റില്‍ മികച്ച വില്‍പ്പന കാഴ്ച്ച വയ്ച്ച വാഹനങ്ങളുടെ പട്ടിക പുറത്തു വന്നിരിക്കുന്നു.

ആഗസ്റ്റ് മാസത്തില്‍ ഏറ്റവുമധികം വില്‍പ്പന ലഭിച്ച വാഹനങ്ങള്‍

കഴിഞ്ഞ മാസം പുറത്തു വന്ന വില്‍പ്പന പട്ടികയില്‍ മികച്ച വില്‍പ്പന നടത്തിയ പത്ത് കാറുകളില്‍ എട്ട് എണ്ണവും മാരുതിയുടേതായിരുന്നു. ഈ മാസം എന്താണ് സ്ഥിതി എന്ന് നമുക്ക് പരിശോധിക്കാം.

ആഗസ്റ്റ് മാസത്തില്‍ ഏറ്റവുമധികം വില്‍പ്പന ലഭിച്ച വാഹനങ്ങള്‍

ഇത്തവണ വില്‍പ്പനയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് മാരുതി ഡിസൈറാണ്. കമ്പനിയുടെ ഏറ്റവും ജനപ്രിയമായ സെഡാന്‍ കഴിഞ്ഞ മാസം 13,274 യൂമിറ്റുകളുടെ വില്‍പ്പനയാണ് നേടിയിരിക്കുന്നത്.

ആഗസ്റ്റ് മാസത്തില്‍ ഏറ്റവുമധികം വില്‍പ്പന ലഭിച്ച വാഹനങ്ങള്‍

ഡിസൈറിന് തൊട്ടു പിന്നില്‍ രണ്ടാം സ്ഥാനത്ത് സഹോദര സ്ഥാനീയനായ സ്വിഫ്റ്റാണ്. മൂന്നാം തലമുറ സ്വിറ്റ് ഹാച്ച്ബാക്ക് 12,444 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2018 ഓട്ടോ എകസ്‌പോയിലാണ് വാഹനത്തിന്റെ പുതു തലമുറയെ കമ്പനി അവതരിപ്പിച്ചത്. കാലങ്ങളായി മികച്ച വില്‍പ്പന കാഴ്ച്ച വയ്ച്ച് നിര്‍മ്മാതാക്കള്‍ക്ക് നേട്ടങ്ങള്‍ നേടി കൊടുക്കുന്ന മോഡലാണിത്.

ആഗസ്റ്റ് മാസത്തില്‍ ഏറ്റവുമധികം വില്‍പ്പന ലഭിച്ച വാഹനങ്ങള്‍

പുതുതലമുറ വാഗണ്‍ആര്‍ ആണ് മൂന്നാം സ്ഥാനത്ത്. നിര്‍മ്മാതാക്കളുടെ മറ്റൊരു ജനപ്രിയ മോഡലാണ് വാഗണ്‍ആര്‍. ജൂലായില്‍ ഏറ്റവും അധികം വില്‍പ്പന രേഖപ്പെടുത്തിയ മോഡലാണിത് എന്നാല്‍ ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. ജൂലായില്‍ 15,062 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ആഗസ്റ്റില്‍ 11,402 യൂണിറ്റുകള്‍ മാത്രമാണ് വിറ്റുപോയത്.

ആഗസ്റ്റ് മാസത്തില്‍ ഏറ്റവുമധികം വില്‍പ്പന ലഭിച്ച വാഹനങ്ങള്‍

നാലും അഞ്ചും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയിരിക്കുന്നതും മാരുതിയുടെ വാഹനങ്ങള്‍ തന്നെയാണ്. യഥാക്രമം ബലേനോയും, ആള്‍ട്ടോയുമാണ് ഈ സ്ഥാനങ്ങള്‍ നേടിയിരിക്കുന്നത്. 11,067 യൂണിറ്റുകള്‍ വില്‍പ്പനയോടെ മാരുതി ബലേനോയാണ് വിപണിയിലെ ഏറ്റവും വില്‍പ്പനയുള്ള പ്രീമിയം ഹാച്ച്ബാക്ക്.

ആഗസ്റ്റ് മാസത്തില്‍ ഏറ്റവുമധികം വില്‍പ്പന ലഭിച്ച വാഹനങ്ങള്‍

നാളുകളായി വില്‍പ്പന പട്ടികയില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ കരസ്ഥമാക്കിയിരുന്ന ആള്‍ട്ടോ ഇത്തവണ അഞ്ചാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. ആഗസ്റ്റില്‍ 10,123 യൂണിറ്റ് വാഹനങ്ങള്‍ മാത്രമാണ് വിറ്റഴിക്കപ്പെട്ടത്. അടുത്തിടയായി ആള്‍ട്ടോയുടെ വില്‍പ്പനയില്‍ കാര്യമായ കുറവ് കണ്ടു വരുന്നുണ്ട്.

Most Read: പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ റെനോയുടെ മികച്ച വാഹനമായി ട്രൈബര്‍

ആഗസ്റ്റ് മാസത്തില്‍ ഏറ്റവുമധികം വില്‍പ്പന ലഭിച്ച വാഹനങ്ങള്‍

ആറും, ഏഴും സ്ഥാനങ്ങളില്‍ മാരുതിയെ കടത്തി വെട്ടി ഹ്യുണ്ടായി കൈയ്യടക്കിയിരിക്കുന്നു. കൊറിയന്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും പുതുയ മോഡലായ ഗ്രാന്റ് i10 നിയോസാണ് ആറാം സ്ഥാനം നേടിയിരിക്കുന്നത്. കഴിഞ്ഞ മാസം തന്നെ 9,403 യൂിറ്റ് നിയോസാണ് കമ്പനി വിറ്റഴിച്ചത്.

Most Read: പുതിയ നിയമത്തില്‍ പിടിവീണ് പൊലീസ് ഉദ്യോഗസ്ഥന്‍

ആഗസ്റ്റ് മാസത്തില്‍ ഏറ്റവുമധികം വില്‍പ്പന ലഭിച്ച വാഹനങ്ങള്‍

ആഗസ്റ്റിലാണ് ഗ്രാന്റ് i10 -ന്റെ മൂന്നാം തലമുറയെ കമ്പനി പുറത്തിറക്കിയത്. ഒറ്റമാസം കൊണ്ട് തന്നെ വെന്യുവിനെ പിന്‍തള്ളി ഹ്യുണ്ടായിയുടെ ഏറ്റവും വില്‍പ്പനയുള്ള വാഹനമായി നിയോസ് മാറിക്കഴിഞ്ഞു. പുതിയ ഹാച്ച്ബാക്കിന്റെ മുന്നേറ്റം കോമ്പാക്ട് എസ്‌യുവിയായ വെന്യുവിനെ ഏഴാം സ്ഥാനത്തേക്ക് പിന്‍തള്ളി. ജുലായില്‍ 9,535 യൂണിറ്റഉകള്‍ വില്‍പ്പന ലഭിച്ച വാഹനത്തിന് ആഗസ്റ്റില്‍ 9,342 യൂണിറ്റുകള്‍ വില്‍ക്കാനേ സാധിച്ചുള്ളൂ.

Most Read: എംജി ഹെക്ടര്‍ ബുക്കിങ്ങുകൾ പുനരാരംഭിക്കുന്നു

ആഗസ്റ്റ് മാസത്തില്‍ ഏറ്റവുമധികം വില്‍പ്പന ലഭിച്ച വാഹനങ്ങള്‍

പട്ടികയുടെ അവസാന മൂന്ന് തട്ടുകളും മാരുതി തന്നെയാണ് കരസേഥമാക്കിയിരിക്കുന്നത്. യഥാക്രമം ഇക്കോ, എര്‍ട്ടിഗ, വിറ്റാര ബ്രെസ്സ എന്നിവയാണ് എട്ടും, ഒമ്പതും, പത്തും സ്ഥാനങ്ങളില്‍. ഇക്കോ 8,658 യൂണിറ്റ്, എര്‍ട്ടിഗ 8,391 യൂണിറ്റ്, വിറ്റാര ബ്രെസ്സ 7,109 യൂണിറ്റ് വില്‍പ്പനയാണ് കരസ്ഥമാക്കിയത്.

Most Read Articles

Malayalam
English summary
Top-Selling Cars In India In August 2019: Maruti Dzire Overtakes Swift & WagonR To Take The Top-Slot. Read more Malayalam.
Story first published: Monday, September 9, 2019, 17:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X