പുതിയ നിയമത്തില്‍ പിടിവീണ് പൊലീസ് ഉദ്യോഗസ്ഥന്‍
പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നിട്ട് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ രാജ്യം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നതും വാര്‍ത്തകളില്‍ നിറയുന്നതും ട്രാഫിക് നിയമലംഘനത്തിന് പിഴയായി ഏര്‍പ്പെടുത്തുന്ന വന്‍ തുകയെക്കുറിച്ചാണ്.

ഒഡീഷയില്‍ ഓട്ടോഡ്രെവര്‍ക്ക് പിഴ ചുമത്തിയത് 47,000 രൂപയാണ്. കേരളത്തില്‍ ടിപ്പര്‍ ലോറിക്കും കിട്ട് 62,000 രൂപ പിഴ. ഡല്‍ഹി സ്വദേശിക്ക് പിഴ അടക്കേണ്ടി വന്നത് 23,000 രൂപയാണ്. ഇങ്ങനെ ഉയര്‍ന്ന പിഴകളുടെ വാര്‍ത്തകളും ചിത്രങ്ങളും എല്ലാം ആണ് സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നത്.

എന്നാല്‍ പൊതുജനങ്ങള്‍ക്ക് മാത്രമല്ല പൊലീസിനും പുതിയ നിയമപരിഷ്‌കാരത്തില്‍ പിടിവീണിരുക്കുകയാണ് ഇപ്പോള്‍. ഗതാഗത നിമയം പാലിക്കാതെ വാഹനമോടിച്ച പൊലീസ് ഉദ്യോഗസ്ഥന് പിഴ ചുമത്തി മാതൃകയായിരിക്കുന്നത് ഛണ്ഡീഗഡ് പൊലീസ്.

മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് കൊണ്ട് ഇരുചക്രവാഹനമോടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഛണ്ഡീഗഡിലെ സെക്ടര്‍ 9 നും 10 നും ഇടയിലുള്ള റോഡില്‍ വെച്ചാണ് സംഭവം.

എന്നാല്‍ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കാലാവധിയും കഴിഞ്ഞെന്ന് കണ്ടെത്തിയതോടെ ഉദ്യോഗസ്ഥന് 10,000 രൂപ പിഴ ചുമത്തുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പൊലിസ് വെളിപ്പെടുത്തിയിട്ടില്ല. പഞ്ചാബ് പൊലീസിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറാണെന്നാണ് റിപ്പോര്‍ട്ട്.

പട്യാല രജിസ്‌ട്രേഷനിലുള്ള വാഹനം ഗുര്‍മീത് സിങ് എന്നയാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സെപ്തംബര്‍ ഒന്നു മുതലാണ് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ കൂട്ടിക്കൊണ്ട് പുതുക്കിയ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ പ്രാബല്യത്തില്‍ വന്നത്.

പ്രതിവര്‍ഷം നിരത്തുകളിലെ അപകടങ്ങളുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ട്രാഫിക്ക് നിയമങ്ങള്‍ കര്‍ശനമാക്കി അപകടങ്ങള്‍ കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ശക്തമാവുകയും ചെയ്തിട്ടുണ്ട്.
Most Read: അംബാനിയുടെ ഡ്രൈവറുടെ ശമ്പളം എത്രയെന്ന് ഊഹിക്കാമോ?

പുതുക്കിയ മോട്ടോര്‍ വാഹന ഭേദഗതികള്‍ അംഗീകരിക്കാനില്ലെന്ന വ്യക്തമാക്കി മൂന്ന് സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു. മധ്യപ്രദേശും, രാജസ്ഥാനും, പശ്ചിമബംഗാളുമാണ് ബില്ലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. വലിയ പിഴ അടയ്ക്കുന്ന രീതി അംഗികരിക്കാനാവില്ലെന്നാണ് ഈ സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
Most Read: മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതി; ബ്രെസയ്ക്ക് 1.05 ലക്ഷം രൂപ വരെ ഇളവ്

ഭേദഗതി നടപ്പിലാക്കും എന്നാല്‍ പിഴ തുക പുനപരിശോധിക്കുമെന്ന് രാജസ്ഥാന്‍ ഗതാഗത മന്ത്രി പ്രതാപ് സിങ് ഖച്ചാരിയാവാസ് പറഞ്ഞു. പിഴ തുകയിലെ വര്‍ധനവ് ജനങ്ങളില്‍ അതൃപ്തി ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
Most Read: 25,000 രൂപ പിഴ, ക്ഷുപിതനായ യുവാവ് ബൈക്കിന് തീ കൊളുത്തി

അതേസമയം നിയമം തല്‍ക്കാലം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മധ്യപ്രദേശ് നിയമമന്ത്രി പി.സി ശര്‍മയും പ്രതികരിച്ചു. പിഴത്തുക വളരെ വലുതാണെന്നും ഇത് എല്ലാര്‍ക്കും താങ്ങാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.

പശ്ചിമബംഗാളിലും ഇതു തന്നെയാണ് നിലപാട്. സര്‍ക്കാര്‍ ഇത് ഇപ്പോള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മമത ബാനര്‍ജി വ്യക്തമാക്കി. നിയമത്തിലെ ചില കാര്യങ്ങള്‍ അംഗികരിക്കാനാകില്ല. പ്രധാനമായും ചെറിയ നിയമലംഘനങ്ങള്‍ക്ക് വലിയ പിഴ ഈടാക്കുന്നത് ശരിയല്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും മമത ബാനര്‍ജി അറിയിച്ചു.


Click it and Unblock the Notifications








