മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതി; ബ്രെസയ്ക്ക് 1.05 ലക്ഷം രൂപ വരെ ഇളവ്

വാഹനങ്ങള്‍ക്ക് മികച്ച് ഓഫറുകളുമായി രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. തെരഞ്ഞെടുത്ത ചില മോഡലുകള്‍ക്കാണ് കമ്പനി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ കാറിന്റേയും മോഡുലുകള്‍ക്ക് അനുസരിച്ച് ഇളവുകളില്‍ വ്യത്യാസമുണ്ടായിരിക്കും.

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതി; ബ്രെസയ്ക്ക് 1.05 ലക്ഷം രൂപ വരെ ഇളവ്

ഈ മാസം അവസാനം വരെയാണ് ഇളവുകള്‍ ബാധകം. വിപണിയില്‍ മാന്ദ്യം നേരിട്ടതോടെ മറ്റ് നിര്‍മ്മാതാക്കളും തങ്കളുടെ മോഡലുകള്‍ക്ക് ഇളവുകളുമായി രംഗത്തെത്തിയിരുന്നു.മാരുതി തങ്കളുടെ ജനപ്രീയ മോഡലുകളായ ഓള്‍ട്ടോ, സ്വിഫ്റ്റ്, ബ്രെസ, ഡിസയര്‍, സെലേറിയോ, ഇക്കോ തുടങ്ങിയ വാഹനങ്ങള്‍ക്കാണ് ഇളവുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതി; ബ്രെസയ്ക്ക് 1.05 ലക്ഷം രൂപ വരെ ഇളവ്

മാരുതി സുസുക്കി വിറ്റാര ബ്രെസ

കോംപാക്ട് എസ്യുവിയായ ബ്രെസയ്ക്കാണ് മാരുതി ഏറ്റവും അധികം ഇളവുകള്‍ നല്‍കുന്നത്. വിവിധ മോഡലുകളിലായി ഏകദേശം 1.05 ലക്ഷം രൂപ വരെയാണ് ബ്രെസയുടെ ഇളവ്.

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതി; ബ്രെസയ്ക്ക് 1.05 ലക്ഷം രൂപ വരെ ഇളവ്

50000 രൂപയും 5 വര്‍ഷം വാറന്റിയും അടങ്ങിയ കണ്‍സ്യൂമര്‍ ഓഫറും 20000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 10000 രൂപ കോര്‍പ്പറേറ്റ് ഓഫറും അടക്കമാണ് 1.05 ലക്ഷം രൂപ വരെ ഇളവ് നല്‍കുന്നത്.2016 -ലാണ് മാരുതി വിറ്റാര ബ്രെസയെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്.

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതി; ബ്രെസയ്ക്ക് 1.05 ലക്ഷം രൂപ വരെ ഇളവ്

നിലവില്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ വിപണിയില്‍ ലഭ്യമല്ല. അടുത്തിടെ ഹ്യുണ്ടായി വെന്യുവിനെ വിപണിയില്‍ അവതരിപ്പിച്ചതിന് പിന്നാലെ 2020 ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് മാരുതി.

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതി; ബ്രെസയ്ക്ക് 1.05 ലക്ഷം രൂപ വരെ ഇളവ്

കൂടുതല്‍ മോഡലുകള്‍ ഈ ശ്രേണിയിലേക്ക് എത്തിയതോടെയാണ് പുതിയ പതിപ്പിനെ കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നത്. പ്രതിമാസം 15,000 യൂണിറ്റുകളുടെ വില്‍പ്പനയാണ് ബ്രെസയ്ക്ക് ലഭിക്കുന്നത്. മാരുതി വികസിപ്പിച്ച പുതിയ 1.5 ലിറ്റര്‍ E15A DDiS 225 ഡീസല്‍ എഞ്ചിനാകും പുതിയ വാഹനത്തില്‍ ഇടംപിടിച്ചേക്കും.

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതി; ബ്രെസയ്ക്ക് 1.05 ലക്ഷം രൂപ വരെ ഇളവ്

മാരുതി സുസുക്കി ഡിസയര്‍

സെഗ്മെന്റില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലാണ് ഡിസയര്‍. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ എത്തും. ഡിസയറിന്റെ പെട്രോളിന് 55,000 രൂപയും ഡീസലിന് 84,100 രൂപയുമാണ് കമ്പനി ഇളവ് നല്‍കുന്നത്.

Most Read:തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതി; ബ്രെസയ്ക്ക് 1.05 ലക്ഷം രൂപ വരെ ഇളവ്

മാരുതി സുസുക്കി സ്വിഫ്റ്റ്

ആള്‍ട്ടോ കഴിഞ്ഞാല്‍ മാരുതി സുസുക്കി നിരയിലെ ജനപ്രീയ മോഡലാണ് സ്വിഫ്റ്റ്. വര്‍ഷങ്ങളായി മാരുതിയുടെ ഏറ്റവും കൂടുതല്‍ വില്‍പ്പന ഉള്ളൊരു മോഡല്‍ കൂടിയാണിത്. സ്വിഫ്റ്റിന്റെ പെട്രോള്‍ പതിപ്പിന് 50,000 രൂപയും ഡീസല്‍ പതിപ്പിന് 77,700 രൂപയുടെ ഇളവും കമ്പനി നല്‍കുന്നുണ്ട്.

Most Read:ഓണക്കാലത്ത് വാഹനങ്ങള്‍ക്ക് വമ്പിച്ച ഓഫറുകള്‍ നല്‍കി റെനോ

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതി; ബ്രെസയ്ക്ക് 1.05 ലക്ഷം രൂപ വരെ ഇളവ്

മാരുതി സുസുക്കി ആള്‍ട്ടോ, ആള്‍ട്ടോ K10

ആള്‍ട്ടോ 800 -നും ആള്‍ട്ടോ K10 -നും 65,000 രൂപയുടെ ഇളവാണ് മാരുതി നല്‍കുന്നത്. മാരുതി നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലുകള്‍ കൂടിയാണിത്. ബിഎസ് VI നിലവാരത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം ആള്‍ട്ടോയുടെ ഫെയ്‌സ്‌ലിഫ്റ്റിനെ കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു.

Most Read:25,000 രൂപ പിഴ, ക്ഷുഭിതനായ യുവാവ് ബൈക്കിന് തീ കൊളുത്തി

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതി; ബ്രെസയ്ക്ക് 1.05 ലക്ഷം രൂപ വരെ ഇളവ്

മാരുതി സുസുക്കി സെലെരിയോ

മാരുതിയുടെ സെലെരിയോ ഹാച്ച്ബാക്കിന് 65,000 രൂപയുടെ ഇളവുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഹ്യുണ്ടായ് സാന്റോ, ടാറ്റാ ടിയാഗോ എന്നിവരാണ് സെലെരിയോയുടെ നിരത്തിലെ എതിരാളികള്‍.

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതി; ബ്രെസയ്ക്ക് 1.05 ലക്ഷം രൂപ വരെ ഇളവ്

പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തുന്നത്. 998 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. 6000 rpm -ല്‍ 67 bhp പവറും 3500 rpm -ല്‍ 90 Nm torque ഉം ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ വാഹനം ലഭ്യമാകും.

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതി; ബ്രെസയ്ക്ക് 1.05 ലക്ഷം രൂപ വരെ ഇളവ്

മാരുതി സുസുക്കി ഇക്കോ

ഇക്കോയുടെ 7 സീറ്ററിന് 50,000 രൂപയും 5 സീറ്ററിന് 40,000 രൂപയും കമ്പനി ഇളവ് നല്‍കുന്നു. എല്ലാ വാഹനങ്ങള്‍ക്കും കണ്‍സ്യൂമര്‍ ഓഫറും എക്‌സ്‌ചേഞ്ച് ബോണസും കോര്‍പ്പറേറ്റ് ഓഫറും അടക്കമാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതി; ബ്രെസയ്ക്ക് 1.05 ലക്ഷം രൂപ വരെ ഇളവ്

രൂപത്തില്‍ മാറ്റം ഒന്നും വരുത്തിയിട്ടില്ലെങ്കിലും അടുത്തിടെ ഇക്കോയുടെ പുതിയ പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. സുരക്ഷാ സന്നാഹങ്ങള്‍ ശക്തിപ്പെടുത്തിയാണ് ഇക്കോ വിപണിയില്‍ തിരിച്ചെത്തിയിരിക്കുന്നത്.

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതി; ബ്രെസയ്ക്ക് 1.05 ലക്ഷം രൂപ വരെ ഇളവ്

മാരുതി സുസുക്കി വാഗണ്‍ആര്‍

ഈ വര്‍ഷം ജൂലൈ മാസത്തിലാണ് പുതിയ വാഗണ്‍ആറിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. 15,000 അധികം യൂണിറ്റുകളുടെ വില്‍പ്പനയും ഇതുവരെ നടന്നുവെന്നാണ് റിപ്പോര്‍ട്ട്. പഴയ പതിപ്പ് മുതല്‍ മാരുതി ലൈനപ്പില്‍ വില്‍പ്പനയില്‍ ഏറ്റവും മുന്നിലുള്ള വാഹനമാണ് വാഗണ്‍ആര്‍.

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതി; ബ്രെസയ്ക്ക് 1.05 ലക്ഷം രൂപ വരെ ഇളവ്

ഈ ഹാച്ച്ബാക്കിന്റെ എല്ലാ വേരിയന്റുകളിലും 25,000 രൂപയുടെ ഇളവുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്. 89 bhp പവറും 113 Nm torque ഉം സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ K സീരിസ് എന്‍ജിനും 67 bhp പവറും 90 Nm torque ഉം നല്‍കുന്ന 1.0 ലിറ്റര്‍ എന്‍ജിനുമാണ് വാഹനത്തിന് കരുത്തേകുക. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം ഓട്ടോമാറ്റിക് (AGS- ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) ട്രാന്‍സ്മിഷനും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.

More from DriveSpark

Article Published On: Friday, September 6, 2019, 18:29 [IST]
English summary
Maruti Suzuki September discounts. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X