ഓണക്കാലത്ത് വാഹനങ്ങള്‍ക്ക് വമ്പിച്ച ഓഫറുകള്‍ നല്‍കി റെനോ

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഓണക്കാലത്ത് തങ്ങളുടെ മോഡലുകള്‍ക്ക് നല്‍കുന്ന ഓഫറുകള്‍ പുറത്തു വിട്ടു. ഉത്സവകാലത്തിന്റെ ആരംഭത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കി വാഹനങ്ങളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. തങ്ങളുടെ വാഹന നിരയിലുടനീളം നിര്‍മ്മാതാക്കള്‍ നല്‍കുന്ന ഓണക്കാല ഓഫറുകള്‍ എന്തെല്ലാമെന്ന് നോക്കാം.

ഓണക്കാലത്ത് വാഹനങ്ങള്‍ക്ക് വമ്പിച്ച ഓഫറുകള്‍ നല്‍കി റെനോ

1. ക്വിഡ്

പുറത്തിറങ്ങിയ നാള്‍ മുതല്‍ കമ്പനിയുടെ ഏറ്റവും ജനപ്രിയവും, വില്‍പ്പനയുമുള്ള മോഡലാണ് ക്വിഡ്. 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും, 2000 രൂപ കോര്‍പ്പൊറേറ്റ് ബോണസുമാണ് റെനോ വാഗ്ദാനം ചെയ്യുന്നത്.

ഓണക്കാലത്ത് വാഹനങ്ങള്‍ക്ക് വമ്പിച്ച ഓഫറുകള്‍ നല്‍കി റെനോ

നാല് വകഭേതങ്ങളില്‍ എത്തുന്ന വാഹനത്തില്‍ 53 bhp കരുത്തും 72 Nm torque ഉം ഉത്പാദിപ്പിക്കുന്ന 0.8 ലിറ്റര്‍, 67 bhp കരുത്തും 91 Nm torque ഉം സൃഷ്ടിക്കുന്ന 1.0 ലിറ്റര്‍ എഞ്ചിനുമാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്നത്. മാനുവല്‍, ഓട്ടോമാറ്റിക്ക് വകഭേതങ്ങളില്‍ വാഹനം ലഭ്യമാണ്. ക്വിഡിന്റെ പ്രാരംഭ പതിപ്പിന് 2.76 ലക്ഷം രൂപ മുതല്‍ ഏറ്റവും ഉയര്‍ന്ന പതിപ്പിന് 4.75 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില.

ഓണക്കാലത്ത് വാഹനങ്ങള്‍ക്ക് വമ്പിച്ച ഓഫറുകള്‍ നല്‍കി റെനോ

2. ഡസ്റ്റര്‍

റെനോയുടെ വാഹന നിരയില്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും അധികം ഓഫറുകളുമായി എത്തുന്ന വാഹനമാണ് ഡസ്റ്റര്‍. വാഹനത്തിന്റെ മുന്‍ തലമുറയില്‍പ്പെട്ട ഓട്ടോമാറ്റിക്ക് പതിപ്പുകള്‍ക്ക് 1.5 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും 5,000 രൂപ കോര്‍പ്പൊറേറ്റ് ഡിസ്‌കൗണ്ടും കമ്പനി നല്‍കുന്നു.

ഓണക്കാലത്ത് വാഹനങ്ങള്‍ക്ക് വമ്പിച്ച ഓഫറുകള്‍ നല്‍കി റെനോ

എസ്‌യുവിയുടെ മുന്‍തലമുറ മാനുവല്‍ പതിപ്പിന് 50,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും, 50,000 എക്‌സ്‌ചേഞ്ച് ബോണസും, 5,000 രൂപ കോര്‍പ്പൊറേറ്റ് ഡിസ്‌കൗണ്ടുമാണ് വരുന്നത്. വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 5,000 രൂപ കോര്‍പ്പൊറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കുന്നു.

ഓണക്കാലത്ത് വാഹനങ്ങള്‍ക്ക് വമ്പിച്ച ഓഫറുകള്‍ നല്‍കി റെനോ

മൂന്ന് പെട്രോള്‍ പതിപ്പിലും ആറ് ഡീസല്‍ പതിപ്പിലും എസ്‌യുവി ലഭ്യമാണ്. 105 bhp കരുത്തും 142 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ എഞ്ചിനാണ് പെട്രോള്‍ പതിപ്പുകളില്‍ വരുന്നത്. RXE, RXS വകഭേതങ്ങളില്‍ 84 bhp കരുത്തും 200 Nm torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും വരുന്നുണ്ട്.

ഓണക്കാലത്ത് വാഹനങ്ങള്‍ക്ക് വമ്പിച്ച ഓഫറുകള്‍ നല്‍കി റെനോ

RXZ, RXS -ന്റെ മറ്റ് രണ്ട് പതിപ്പുകള്‍ എന്നിവയില്‍ 108 bhp കരുത്തും 245 Nm torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് കമ്പനി നല്‍കുന്നത്. മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകളില്‍ വാഹനം ലഭ്യമാവും. 8 ലക്ഷം രൂപ മുതല്‍ 12.5 ലക്ഷം രൂപ വരെയാണ് ഡസ്റ്ററിന്റെ എക്‌സ്-ഷോറൂം വില.

Most Read: യൂട്ടിലിറ്റി നിരയില്‍ പുതിയ നാഴികകല്ല് സൃഷ്ടിച്ച് മാരുതി സുസുക്കി

ഓണക്കാലത്ത് വാഹനങ്ങള്‍ക്ക് വമ്പിച്ച ഓഫറുകള്‍ നല്‍കി റെനോ

3. ക്യാപ്ച്ചര്‍

പ്രാദേശികമായി ഉത്പാദനം ഉണ്ടായിട്ടും വിപണിയില്‍ കാര്യമായ നേട്ടങ്ങളൊന്നും കൈവരിക്കാത്ത ഒരു മോഡലാണ് റെനോ ക്യാപ്ച്ചര്‍. 1.5 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും, 5,000 രൂപ കോര്‍പ്പൊറേറ്റ് ഡിസ്‌കൗണ്ടും നിര്‍മ്മാതാക്കള്‍ നല്‍കുന്നു.

Most Read: ഡീസൽ എഞ്ചിനുകൾ നിർത്തലാക്കാൻ ഒരുങ്ങുന്ന വാഹന നിർമ്മാതാക്കൾ

ഓണക്കാലത്ത് വാഹനങ്ങള്‍ക്ക് വമ്പിച്ച ഓഫറുകള്‍ നല്‍കി റെനോ

രണ്ട് പെട്രോള്‍ വകഭേതങ്ങളിലും, രണ്ട് ഡീസല്‍ വകഭേതങ്ങളിലും വാഹനം ലഭ്യമാണ്. 105 bhp കരുത്തും 142 Nm torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ യൂണിറ്റാണ് പെട്രോള്‍ വകഭേതങ്ങളില്‍ വരുന്നത്. 109 bhp കരുത്തും 240 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ എഞ്ചിനാണ് ഡീസല്‍ വകഭേതങ്ങളില്‍. മാനുവല്‍, ഓട്ടോമാറ്റിക്ക് പതിപ്പുകളില്‍ എത്തുന്ന വാഹനത്തിന് 9.50 ലക്ഷം രൂപ മുതല്‍ 13 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില.

Most Read: 650 ഇരട്ടകളുടെ വില 6,400 രൂപയോളം വർധിപ്പിച്ച് റോയൽ എൻഫീൽഡ്

ഓണക്കാലത്ത് വാഹനങ്ങള്‍ക്ക് വമ്പിച്ച ഓഫറുകള്‍ നല്‍കി റെനോ

4. ട്രൈബര്‍

കമ്പനിയുടെ വാഹന നിരയില്‍ നിന്ന് ഒരു ഓഫറുകളുമില്ലാതെ എത്തുന്ന വാഹനമാണ് ട്രൈബര്‍. അടുത്തിടെയാണ് ട്രൈബറിനെ റെനോ പുറത്തിറക്കിയത്. പലവിധ ഉപയോഗങ്ങള്‍ക്ക് ആവശ്യാനുസരണം ക്രമീകരിക്കാന്‍ കഴിയുന്ന സീറ്റുകളോടെയാണ് എംപിവി എത്തുന്നത്.

ഓണക്കാലത്ത് വാഹനങ്ങള്‍ക്ക് വമ്പിച്ച ഓഫറുകള്‍ നല്‍കി റെനോ

71 bhp കരുത്തും 96 Nm torque ഉം സൃഷ്ടിക്കുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് റെനോ ട്രൈബറിന്റെ ഹൃദയം. നിലവില്‍ മാനുവല്‍ ഗിയര്‍ബോകസില്‍ മാത്രമാണ് വാഹനം പുറത്തിറങ്ങുന്നത്. ഓട്ടോമാറ്റിക്ക് പതിപ്പിനെ അടുത്ത വര്‍ഷം ആദ്യം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Kwid, Duster, Captur: Discounts & Offers For September. Read more Malayalam.
Story first published: Thursday, September 5, 2019, 12:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X