യൂട്ടിലിറ്റി നിരയില്‍ പുതിയ നാഴികകല്ല് സൃഷ്ടിച്ച് മാരുതി സുസുക്കി

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളാണ് മാരുതി സുസുക്കി. എന്നാല്‍ ഏതാനും മാസങ്ങളായി തുടരുന്ന വാഹനവിപണിയിലെ മാന്ദ്യം എല്ലാ വാഹന നിര്‍മാതാക്കളെയും ഒരുപോലെയാണ് ബാധിച്ചിരിക്കുന്നത്.

യൂട്ടിലിറ്റി നിരയില്‍ പുതിയ നാഴികകല്ല് സൃഷ്ടിച്ച് മാരുതി സുസുക്കി

ഓഗസ്റ്റ് മാസത്തില്‍ തന്നെ മാരുതി സുസുക്കിയുടെ ആഭ്യന്തര വില്‍പ്പനയില്‍ 36 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.വില്‍പ്പനയുടെ കണക്കില്‍ കുറവുകള്‍ സംഭവിക്കുന്നുണ്ടെങ്കിലും വിപണിയില്‍ ഒന്നാമത് മാരുതി സുസുക്കി തന്നെയാണെന്നാണ് റിപ്പോര്‍ട്ട്.

യൂട്ടിലിറ്റി നിരയില്‍ പുതിയ നാഴികകല്ല് സൃഷ്ടിച്ച് മാരുതി സുസുക്കി

യൂട്ടിലിറ്റി വാഹന വിപണിയില്‍ പുതിയൊരു നാഴികകല്ല് പിന്നിട്ടിരിക്കുകയാണ് മാരുതി. ഈ ശ്രേണിയില്‍ 10 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് മാരുതി നിരത്തിലെത്തിച്ചത്. വിറ്റാര ബ്രെസ, എര്‍ട്ടിഗ, എസ്-ക്രോസ് എന്നീ യൂട്ടിലിറ്റി വാഹനങ്ങളുടെ വിപണിയിലെ വിജയം മൂലമാണ് മാരുതിക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.

യൂട്ടിലിറ്റി നിരയില്‍ പുതിയ നാഴികകല്ല് സൃഷ്ടിച്ച് മാരുതി സുസുക്കി

കഴിഞ്ഞ ഏതാനു വര്‍ഷങ്ങളായി യൂട്ടിലിറ്റി നിര മാരുതി വികസിപ്പിച്ചുകൊണ്ടുവരികയാണ്. ഇവയുടെ ആഭ്യന്തര വില്‍പ്പന 2017-18 സാമ്പത്തിക വര്‍ഷം 29.6 ശതമാനം ഉയര്‍ന്ന് 2,53,759 യൂണിറ്റിലേക്കെത്തി. ഇതോടെ കമ്പനിക്ക് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ 27.5 ശതമാനം വിപണി വിഹിതമായി.

യൂട്ടിലിറ്റി നിരയില്‍ പുതിയ നാഴികകല്ല് സൃഷ്ടിച്ച് മാരുതി സുസുക്കി

എന്നാല്‍ 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസങ്ങളില്‍ തന്നെ 25.46 ശതമാനം വിപണി വിഹിതം രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചു. ഇതുതന്നെയാണ് യൂട്ടിലിറ്റി വാഹന വിപണിയില്‍ പുതിയൊരു നാഴികകല്ല് പിന്നിടാന്‍ സാധിച്ചതെന്നും കമ്പനി അറിയിച്ചു.

യൂട്ടിലിറ്റി നിരയില്‍ പുതിയ നാഴികകല്ല് സൃഷ്ടിച്ച് മാരുതി സുസുക്കി

വിറ്റാര ബ്രെസ, എര്‍ട്ടിഗ, എസ്-ക്രോസ് മൂന്ന് മോഡലുകളും വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചെന്നും കമ്പനി അറിയിച്ചു. യൂട്ടിലിറ്റി നിരയിലേക്ക് കമ്പനി അവസാനം എത്തിച്ച മോഡലാണ് പ്രീമിയം എംപിവിയായ മാരുതി സുസുക്കി XL6. ഈ മോഡലിനും ഈ ശ്രേണിയില്‍ വലിയ ചലനം സൃഷ്ടിക്കുമെന്നും കമ്പനി അറിയിച്ചു.

യൂട്ടിലിറ്റി നിരയില്‍ പുതിയ നാഴികകല്ല് സൃഷ്ടിച്ച് മാരുതി സുസുക്കി

2018 നവംബറിലാണ് രണ്ടാം തലമുറ എര്‍ട്ടിഗയെ വിപണിയില്‍ അവതരിപ്പിച്ചത്. പുതിയ ഡീസൈനും, നിരവധി ഫീച്ചറുകളും, ആകര്‍ഷണമായ അകത്തളവും എല്ലാം പുതിയ എര്‍ട്ടിഗയുടെ ആവശ്യകത വര്‍ധിപ്പിച്ചു. 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനോടെയാണ് വാഹനം വിപണിയില്‍ എത്തുന്നത്.

Most Read:എഞ്ചിന്‍ പണിയൊന്നുമില്ലാതെ അഞ്ച് ലക്ഷം കിലോമീറ്റര്‍ പൂര്‍ത്തീകരിച്ച് ടാറ്റ ഇന്‍ഡിക്ക

യൂട്ടിലിറ്റി നിരയില്‍ പുതിയ നാഴികകല്ല് സൃഷ്ടിച്ച് മാരുതി സുസുക്കി

ഈ മൂന്ന് മോഡലുകളില്‍ വിറ്റാര ബ്രെസ മാത്രമാണ് പഴയ മോഡല്‍. 2016 -ലാണ് മോഡലിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. എസ്-ക്രോസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ 2018 -ലാണ് കമ്പനി വിപണിയില്‍ എത്തിക്കുന്നത്. എര്‍ട്ടിഗയുടെയും, എസ്-ക്രോസിന്റെയും പഴയ പതിപ്പുകള്‍ക്കും ഈ വിജയത്തില്‍ പങ്കുണ്ടെന്ന് കമ്പനി അറിയിച്ചു.

Most Read:26 വര്‍ഷത്തെ കാത്തിരിപ്പ്; മഹീന്ദ്ര എംഡി പവന്‍ ഗോയങ്ക ആദ്യമായി സ്വന്തമാക്കിയത് XUV300 ഓട്ടോമാറ്റിക്

യൂട്ടിലിറ്റി നിരയില്‍ പുതിയ നാഴികകല്ല് സൃഷ്ടിച്ച് മാരുതി സുസുക്കി

ഈ മൂന്ന് മോഡലുകളുടെയും വ്യക്തമായ പ്രതിമാസ കണക്കുകള്‍ കമ്പനി പങ്കുവെച്ചിട്ടില്ലെങ്കിലും, ബ്രെസയുടെ 8,600 യൂണിറ്റുകളാണ് ശരാശരി പ്രതിമാസ വില്‍പ്പന. എര്‍ട്ടിഗയുടേത് 8,400 യൂണിറ്റും, എസ്-ക്രോസിന്റേത് ഒരു മാസം 1,700 യൂണിറ്റുകളുമാണെന്നാണ് റിപ്പോര്‍ട്ട്.

Most Read:റോള്‍സ് റോയ്‌സിന്റെ കലിനന്‍ ഇന്ത്യയില്‍ ആദ്യം സ്വന്തമാക്കിയത് മുകേഷ് അംബാനി

യൂട്ടിലിറ്റി നിരയില്‍ പുതിയ നാഴികകല്ല് സൃഷ്ടിച്ച് മാരുതി സുസുക്കി

വിറ്റാര ബ്രെസ്സയ്ക്കും എസ്-ക്രോസിനും 1.3 ലിറ്റര്‍ DDiS 200 ഡീസല്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 89 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കുന്നു. അതേസമയം സ്മാര്‍ട്ട് ഹൈബ്രിഡ് എഞ്ചിനാണ് എസ്-ക്രോസിന് ലഭിക്കുന്നത്.

യൂട്ടിലിറ്റി നിരയില്‍ പുതിയ നാഴികകല്ല് സൃഷ്ടിച്ച് മാരുതി സുസുക്കി

വിറ്റാര ബ്രെസ്സയ്ക്ക് അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപഷനുകള്‍ ലഭിക്കുമ്പോള്‍ എസ്-ക്രോസിന് അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാണ് ലഭിക്കുന്നത്. അതേസമയം വാഹന വിപണിയിലെ മാന്ദ്യം വലിയ തളര്‍ച്ചയാണ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത്.

യൂട്ടിലിറ്റി നിരയില്‍ പുതിയ നാഴികകല്ല് സൃഷ്ടിച്ച് മാരുതി സുസുക്കി

ഇതിനിടെ പുതിയ കുറച്ച് മോഡലുകളെ കൂടി വിപണിയില്‍ എത്തിച്ച് വിപണി തിരിച്ച് പിടിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. എന്‍ട്രി ലെവല്‍ ശ്രേണി മുതല്‍ എസ്യുവി ശ്രേണി വരെ പുതിയ മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കും.

യൂട്ടിലിറ്റി നിരയില്‍ പുതിയ നാഴികകല്ല് സൃഷ്ടിച്ച് മാരുതി സുസുക്കി

2020 മുതല്‍ വരാനിരിക്കുന്ന ബിഎസ് VI മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ പഴയ വാഹനങ്ങള്‍ പരിഷ്‌കരിക്കാന്‍ തയ്യാറെടുക്കുകയാണ് കമ്പനി. ഇലക്ട്രിക്ക് നിരയിലേക്കും മാരുതിയില്‍ നിന്നും ഉടന്‍ വാഹനം വിപണിയില്‍ എത്തും.

Most Read Articles

Malayalam
English summary
Maruti Suzuki utility vehicles cross one million cumulative sales milestone. Read more in Malayalam.
Story first published: Wednesday, September 4, 2019, 12:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X