650 ഇരട്ടകളുടെ വില 6,400 രൂപയോളം വർധിപ്പിച്ച് റോയൽ എൻഫീൽഡ്

റോയൽ എൻഫീൽഡ് കഴിഞ്ഞ വർഷം വിപണിയിൽ അവതരിപ്പിച്ച 650 ഇരട്ടകളായ ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി എന്നിവയുടെ വില വർധിപ്പിച്ചു. 6,000 മുതൽ 6,400 രൂപ വരെയാണ് വർധനവ് ഉണ്ടായിരിക്കുന്നത്.

650 ഇരട്ടകളുടെ വില 6,400 രൂപയോളം വർധിപ്പിച്ച് റോയൽ എൻഫീൽഡ്

ഇന്ത്യൻ വിപണിയിൽ ഈ ട്വിൻ മോട്ടോർസൈക്കിളുകൾ വിൽപ്പനക്കെത്തിയപ്പോൾ ഏറ്റവും താങ്ങാനാവുന്ന സമാന്തര-ഇരട്ട എഞ്ചിൻ പവർ ബൈക്കുകളായി ഇവ മാറിയിരുന്നു. ഇത് കെടിഎംഡ്യൂക്ക് 390 യെക്കാൾ താങ്ങാനാവുന്ന മോഡലും കൂടിയായിരുന്നു.

650 ഇരട്ടകളുടെ വില 6,400 രൂപയോളം വർധിപ്പിച്ച് റോയൽ എൻഫീൽഡ്

ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി 650 എന്നിവയുടെ വകഭേദങ്ങളിലുടനീളം വർധനവ് ബാധകമാണ്. 2.56 ലക്ഷം രൂപ മതലാണ് ഇപ്പോൾ ഇന്റർസെപ്റ്ററിന്റെ വില ആരംഭിക്കുന്നത്. ഇത് മുൻ വിലയേക്കാൾ 6,000 രൂപ കൂടുതലാണ്.

650 ഇരട്ടകളുടെ വില 6,400 രൂപയോളം വർധിപ്പിച്ച് റോയൽ എൻഫീൽഡ്

ഇന്റർസെപ്റ്ററിന്റെ റാവിഷിംഗ് റെഡ് കളർ, ബേക്കർ എക്സ്പ്രസ് വേരിയന്റുകൾക്ക് ഇപ്പോൾ 2.64 ലക്ഷം രൂപയാണ് വില. ഇന്റർസെപ്റ്ററിന്റെ ഗ്ലിറ്റർ ആൻഡ് ഡസ്റ്റ് വേരിയന്റിന് 2.76 ലക്ഷം രൂപയാണ് വില.

650 ഇരട്ടകളുടെ വില 6,400 രൂപയോളം വർധിപ്പിച്ച് റോയൽ എൻഫീൽഡ്

2.71 ലക്ഷം രൂപ രൂപ മുതലാണ് കോണ്ടിനെന്റൽ ജിടി 650 യുടെ വില ആരംഭിക്കുന്നത്. ഡോ. മേഹെം, ഐസ് ക്വീൻ തുടങ്ങിയ നിറങ്ങൾക്ക് 2.79 ലക്ഷം രൂപയാണ് വില ഏറ്റവും ഉയർന്ന മോഡലായ മിസ്റ്റർ ക്ലീൻ പതിപ്പിന് 2.92 ലക്ഷം രൂപയുമാണ് വില. 6,400 രൂപയാണ് ഈ മോഡലിന് വർധിപ്പിച്ചിരിക്കുന്ന വില.

650 ഇരട്ടകളുടെ വില 6,400 രൂപയോളം വർധിപ്പിച്ച് റോയൽ എൻഫീൽഡ്

മെക്കാനിക്കൽ അടിസ്ഥാനത്തിൽ റോയൽ എൻഫീൽഡ് 650 ട്വിന്നുകൾ അതേപടി തുടരുന്നു. എന്നാൽ അടുത്ത വർഷം വിപണിയിലെത്തുന്ന ബൈക്കുകളുടെ ബിഎസ്-VI പതിപ്പിൽ റോയൽ എൻഫീൽഡ് പ്രവർത്തിക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്. ബിഎസ്-VI കംപ്ലയിന്റിലേക്ക് പരിഷ്ക്കരിക്കുമ്പോൾ ബൈക്കുകളുടെ വിലയിൽ മാറ്റമുണ്ടായേക്കാം.

650 ഇരട്ടകളുടെ വില 6,400 രൂപയോളം വർധിപ്പിച്ച് റോയൽ എൻഫീൽഡ്

റോയൽ എൻഫീൽഡ് ഇന്റർസെപ്റ്ററും കോണ്ടിനെന്റൽ ജിടി 650 ഉം വിപണിയിലെത്തിയപ്പോൾ ആവശ്യക്കാർ ഏറെയായിരുന്നു. കമ്പനിയുടെ നിലവിലെ വിൽപ്പനയിലും കാര്യമായ ചലനങ്ങളാണ് ഇരു മോഡലുകളും സൃഷ്ടിക്കുന്നത്. രണ്ട് ബൈക്കുകളിലും ഒരേ 649 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് പരമാവധി 47 bhp കരുത്തും 52 Nm torque ഉം സൃഷ്ടിക്കും.

Most Read: RV300, RV400 ഇലക്ട്രിക്ക് ബൈക്കുകളുടെ ബുക്കിങ് അവസാനിപ്പിച്ച് റിവോള്‍ട്ട്

650 ഇരട്ടകളുടെ വില 6,400 രൂപയോളം വർധിപ്പിച്ച് റോയൽ എൻഫീൽഡ്

ഇതിൽ ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവും ബാലൻസർ ഷാഫ്റ്റുള്ള സിംഗിൾ-പീസ് ക്രാങ്ക്ഷാഫ്റ്റും ലഭിക്കുന്നു. ഇത് എഞ്ചിനെ സുഗമമാക്കാൻ സഹായിക്കുന്നു. വാഹന വിപണിയിലെ തകർച്ചക്കിടയിലും റോയൽ എൻഫീൽഡ് ശ്രേണിയിൽ മികച്ച വിൽപ്പന കാഴ്ച്ചവെക്കാൻ 650 ട്വിന്നുകൾക്ക് സാധിച്ചു.

Most Read: ജിം മാസ്റ്റര്‍ക്ക് ഓണസമ്മാനമായി യമഹ R15 V3 നല്‍കി ഉണ്ണിമുകുന്ദന്‍; വീഡിയോ

650 ഇരട്ടകളുടെ വില 6,400 രൂപയോളം വർധിപ്പിച്ച് റോയൽ എൻഫീൽഡ്

650 ട്വിൻ മോഡലുകളായ ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി എന്നിവയുടെ ഓഗസ്റ്റിലെ പ്രതിമാസ വിൽപ്പനയിൽ 27.07 ശതമാനമാനം വർധനവുണ്ടായിരുന്നു.

Most Read: മാരുതി സുസുക്കിയുടെ വിൽപ്പനയിൽ 36.1 ശതമാനം ഇടിവ്

650 ഇരട്ടകളുടെ വില 6,400 രൂപയോളം വർധിപ്പിച്ച് റോയൽ എൻഫീൽഡ്

ഇന്ത്യൻ വിപണിയിൽ മാത്രമല്ല അന്താരാഷ്ട്ര വിപണിയിലും തരംഗമാകാൻ റോയൽ എൻഫീൽഡ് 650 ഇരട്ടകൾക്ക് സാധിച്ചു. ഇടത്തര വിഭാഗത്തിൽ ആധിപത്യം സ്ഥാപിക്കാനുള്ള റോയൽ എൻഫീൽഡിന്റെ തന്ത്രത്തിന്റെ ഭാഗമാണ് ഈ 650 സിസി മോഡലുകൾ.

Most Read Articles

Malayalam
English summary
Royal Enfield 650-Twins Price Hike Upto Rs 6,400. Read more Malayalam
Story first published: Wednesday, September 4, 2019, 13:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X