25,000 രൂപ പിഴ, ക്ഷുഭിതനായ യുവാവ് ബൈക്കിന് തീ കൊളുത്തി

പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ രാജ്യത്തിന്റെ പലഭാഗത്തു നിന്ന് ട്രാഫിക്ക് നിയമ ലംഘനത്തിന് ലഭിച്ച പിഴയും, ചെല്ലാനും കൊണ്ട് നിറയുകയാണ് ഇന്റര്‍നെറ്റ്.

25,000 രൂപ പിഴ, ക്ഷുഭിതനായ യുവാവ് ബൈക്കിന് തീ കൊളുത്തി

ഉയര്‍ന്ന പിഴകളുടെ വാര്‍ത്തകളും, ചിത്രങ്ങളും, ആളുകളുടെ പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിലും മറ്റും വൈറലാവുകയാണ്. കഴിഞ്ഞ ദിവസമാണ് ഗുരുഗ്രാമില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് 23,000 രൂപ പിഴ ലഭിച്ചത്. അതിന് ശേഷം ഒഡീഷയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് 47,000 രൂപയും കേരളത്തില്‍ ടിപ്പര്‍ ലോറിക്ക് 62,000 രൂപയും പിഴ ലഭിച്ചതും വാര്‍ത്തയായിരുന്നു.

25,000 രൂപ പിഴ, ക്ഷുഭിതനായ യുവാവ് ബൈക്കിന് തീ കൊളുത്തി

എന്നാല്‍ ഇപ്പോള്‍ ഈ പരമ്പരയില്‍ ഏറ്റവും വൈറലായ സംഭവം നടന്നിരിക്കുന്നത് ഡല്‍ഹിയിലാണ്. 25,000 രൂപ പിഴ ലഭിച്ച ബൈക്ക് യാത്രക്കാരന്റെ ആത്മരോക്ഷവും, അയാളുടെ അസാധാരണ പ്രതികരണവുമാണ് ഇപ്പോള്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

25,000 രൂപ പിഴ, ക്ഷുഭിതനായ യുവാവ് ബൈക്കിന് തീ കൊളുത്തി

പൊലീസ് പിഴ ഈടാക്കിയ ചെല്ലാന്‍ യാത്രക്കാരന് കൈമാറിയപ്പോള്‍ പൊലീസിന് മുമ്പിലിട്ട് തന്നെ തന്റെ ഹീറോ സ്പ്ലന്‍ഡര്‍ ബൈക്കിന് തീ കൊളുത്തുകയാണ് ഇയാള്‍ ചെയ്തത്.

25,000 രൂപ പിഴ, ക്ഷുഭിതനായ യുവാവ് ബൈക്കിന് തീ കൊളുത്തി

ഡല്‍ഹിയിലെ ഷെയ്ഖ് സറായില്‍ നടന്ന സംഭവം പൊലീസ് വിശദ്ധീകരിക്കുന്നത് ഇങ്ങനെ. സാധാരണ ട്രാഫിക്ക് ചെക്കിങിലാണ് ബൈക്ക് യാത്രക്കാരനെ ചെക്ക് ചെയ്യ്തത്. ഹെല്‍മെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതിനാണ് പൊലീസ് ഇദ്ദേഹത്തെ കൈ കാണിച്ച് നിര്‍ത്തിയത്.

25,000 രൂപ പിഴ, ക്ഷുഭിതനായ യുവാവ് ബൈക്കിന് തീ കൊളുത്തി

പരിശോധനയ്ക്കായി വാഹനം നിര്‍ത്തിയപ്പോഴാണ് ഇയാള്‍ മദ്യപിച്ചിട്ടുണ്ട് എന്ന കാര്യം മനസ്സിലായത്. താന്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ രേഖകള്‍ ചോദിച്ചപ്പോള്‍, അതും സമര്‍പ്പിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ല.

25,000 രൂപ പിഴ, ക്ഷുഭിതനായ യുവാവ് ബൈക്കിന് തീ കൊളുത്തി

അതോടെയാണ് ഇയാള്‍ക്ക് 25,000 രൂപ പിഴ പൊലീസ് ചുമത്തിയത്. പിഴ ഈടാക്കാനുള്ള ചെല്ലാന്‍ കൈയ്യില്‍ നല്‍കി ഈ തുക കോടതിയില്‍ അടയ്ക്കണം എന്ന് അറിയിച്ചതോടെ നടു റോഡില്‍ പൊലീസ് അധികാരികളുടെ മുമ്പിലിട്ടു തന്നെ തന്റെ ഹീറോ സ്‌പ്ലെന്‍ഡര്‍ ബൈക്കിന് മദ്യ ലഹറിയിലായിരുന്ന ഇയാള്‍ തീ കൊളുത്തുകയായിരുന്നു.

Most Read: വാഹനത്തിന്റെ പകുതി തുക പിഴയടച്ച് ഉടമസ്ഥർ

തീ അണയ്ക്കാനായി പൊലീസ് ഉടന്‍ തന്നെ അഗ്നിശമന സേനയേ അറിയിച്ചു. വാഹനത്തില്‍ കത്തിക്കയറിയ തീ അണയ്ക്കാന്‍ അഗ്നിശമന സേനാംഗങ്ങള്‍ പലതരത്തിലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് നമുക്ക് ഈ വീഡിയോയില്‍ കാണാന്‍ സാധിക്കും.

Most Read: പുതുക്കിയ ഗതാഗത നിയമം; നക്ഷത്രമെണ്ണി ഓട്ടോഡ്രൈവര്‍, പിഴ ചുമത്തിയത് 47,500 രൂപ

25,000 രൂപ പിഴ, ക്ഷുഭിതനായ യുവാവ് ബൈക്കിന് തീ കൊളുത്തി

വളരെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ സാധിച്ചത്. സംഭവസ്ഥലത്ത് എത്ര നേരം കൊണ്ട് അഗ്നിശമന സേന എത്തിയെന്നോ, അഗ്നിക്കിരയായ ബൈക്ക് ഇനി വീണ്ടെടുക്കാന്‍ സാധിക്കുമോ എന്നീ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

Most Read: ചെറുകാറുകളുടെ സിഎൻജി പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങി മാരുതി

25,000 രൂപ പിഴ, ക്ഷുഭിതനായ യുവാവ് ബൈക്കിന് തീ കൊളുത്തി

പൊതു നിരത്തുകളില്‍ ഇത്തരത്തില്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുന്നത് നിയമവുരുദ്ധമാണ്. ആയതിനാല്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കാം. സംഭവത്തെക്കുറിച്ച് ഡല്‍ഹി പൊലീസ് മറ്റു വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല.

25,000 രൂപ പിഴ, ക്ഷുഭിതനായ യുവാവ് ബൈക്കിന് തീ കൊളുത്തി

2019 സെപ്തംബര്‍ 1 -നാണ് പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ നിലവില്‍ വന്നത്. പൊതു നിരത്തുകളില്‍ ട്രാഫിക്ക് നിയമലംഘനം തടയുന്നതിനാണ് സര്‍ക്കാര്‍ പിഴയുടെ തുക പതിന്‍മടങ്ങ് വര്‍ദ്ധിപ്പിച്ചത്.

25,000 രൂപ പിഴ, ക്ഷുഭിതനായ യുവാവ് ബൈക്കിന് തീ കൊളുത്തി

പ്രതിവര്‍ഷം ഇന്ത്യന്‍ റോഡുകളില്‍ നടക്കുന്ന അപകടങ്ങള്‍ വളരെയധികമാണ്. ഇവയില്‍ നല്ലൊരു ശതമാനവും വളരെ ഗുരുതരവുമാണ്. പുതിയ നിയമങ്ങളനുസരിച്ച് എല്ലാ റോഡ് യാത്രക്കാരും ട്രാഫിക്ക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കാനും അതുവഴി റോഡ് അപകടങ്ങള്‍ കുറയ്ക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

25,000 രൂപ പിഴ, ക്ഷുഭിതനായ യുവാവ് ബൈക്കിന് തീ കൊളുത്തി

എന്നാല്‍ ഇത്തരത്തില്‍ കുത്തനേ ഉയര്‍ത്തിയ പിഴകള്‍ക്ക് എതിരെ ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, എഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ തങ്ങളുടെ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. പില്‍ക്കാലത്തുണ്ടായിരുന്ന നിയമങ്ങളും പിഴയുമാമ് ഇപ്പോള്‍ ഈ സംസ്ഥാനങ്ങള്‍ പിന്‍തുടരുന്നത്.

Most Read Articles

Malayalam
English summary
Man set bike ablaze after being issued a challan charging Rs.2500. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X