1.30 ലക്ഷത്തിൻ്റെ ഇറ്റാലിയൻ സ്പോർട്ടി സ്‌കൂട്ടർ വാങ്ങണേൽ ഇനി കാശ് കൂടുതൽ വേണം, വില പുതുക്കി VLF

ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ പ്രശസ്‌തിയാർജിച്ചതിന് പിന്നാലെ ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ വെലോസിഫെറോ എന്ന VLF പെട്രോൾ സ്പോർട്ടി സ്‌കൂട്ടർ വിഭാഗത്തിലും തങ്ങളുടെ ആദ്യത്തെ മോഡൽ അവതരിപ്പിച്ച് ഇന്ത്യക്കാരെ കോരിത്തരിപ്പിച്ചിരുന്നു. ടിവിഎസ് എൻടോർഖ്, അപ്രീലിയ SR സീരീസ് എന്നിവർ അടക്കിവാഴുന്ന പെർഫോമൻസ് സ്‌കൂട്ടർ സെഗ്മെൻ്റിലേക്ക് മോബ്സ്റ്റർ എന്ന മിടുക്കനെ കൊണ്ടുവന്നാണ് കമ്പനി ഞെട്ടിച്ചത്. ഡിസൈനിലായാലും പെർഫോമൻസിലായാലും പകരക്കാരില്ലാത്ത ഒന്നാന്തരം വണ്ടിയാണ് ഇതെന്ന് പറയാം. കൂട്ടത്തിൽ കിടിലൻ വില നിർണയം കൂടിയായപ്പോൾ യൂത്തൻമാരെല്ലാം മോബ്സ്റ്റർ തിരക്കിയറങ്ങുകയും ചെയ്‌തിരുന്നു.

2025 സെപ്റ്റംബറിൽ 1.30 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ അവതരിപ്പിച്ച മോഡലിൻ്റെ വില വർധിപ്പിച്ചിരിക്കുകയാണ് വെലോസിഫെറോ. ആമുഖ വില അവസാനിച്ചുവെന്നും VLF മോബ്സ്റ്ററിനായി ഇനി അധികം പണം വേണമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 1.37 ലക്ഷം രൂപയായാണ് മോബ്‌സ്റ്റർ 135 സ്‌കൂട്ടറിനായി പുതുക്കി നിശ്ചയിച്ചിരിക്കുന്ന എക്സ്ഷോറൂം വിലയെന്നാണ് ഇറ്റാലിയൻ ഇരുചക്ര വാഹന ബ്രാൻഡ് പറയുന്നത്.

VLF Mobster 135 Scooter Becomes Expensive In India

അതായത് മുൻ വിലയേക്കാൾ 7,000 രൂപ അധികം മുടക്കിയാൽ മാത്രമേ മോബ്സ്റ്റർ സ്വന്തമാക്കാനാവൂവെന്ന് സാരം. ആദ്യം വാങ്ങാനെത്തുന്ന 2,500 പേർക്കാണ് വെലോസിഫെറോ 1.30 ലക്ഷത്തിന് ഗിയർലെസ് സ്പോർട്ടി സ്‍‌കൂട്ടർ നൽകിയിരുന്നത്. എന്നാൽ തുടക്കത്തിൽ മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്ന് ആമുഖ വില 3,000 പേരിലേക്കാക്കി ഉയർത്തുകയും ചെയ്‌തു. ഈ അലോട്ട്മെന്റ് പൂർത്തിയായിക്കഴിഞ്ഞാൽ വിലകൾ വർധിപ്പിക്കുമെന്ന് VLF അന്നേ വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്രയിലെ കോലാപ്പൂരിലുള്ള കമ്പനിയുടെ പ്ലാൻ്റിൽ മോബ്സ്റ്റർ 135 സ്കൂട്ടറിനായുള്ള നിർമാണം പുരോഗമിക്കുകയാണ്. ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ വെലോസിഫെറോയുടെ ഇന്ത്യയ്ക്കായുള്ള ആദ്യത്തെ പെട്രോൾ പവർ സ്കൂട്ടറാണിത്. ഡിസൈൻ തന്നെയാണ് മോബ്സ്റ്ററിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇറ്റാലിയൻ ഡിസൈനർ അലസാൻഡ്രോ ടാർട്ടാരിനിയാണ് VLF മോബ്‌സ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

VLF Mobster 135 Scooter Becomes Expensive In India

കൂടാതെ നിരവധി സ്ട്രീറ്റ്‌ഫൈറ്റർ മോട്ടോർസൈക്കിളുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്കൂട്ടർ നിർമിച്ചിരിക്കുന്നത്. ഡിആർഎല്ലുകളുള്ള ട്വിൻ എൽഇഡി ഹെഡ്‌ലാമ്പുകൾ, ടോളർ ഫ്ലൈസ്‌ക്രീൻ, ഓപ്പൺ ഹാൻഡിൽബാർ എന്നിവ മുൻവശത്തുണ്ട്. സൈഡ് പാനലുകൾ ഷാർപ്പായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ എഞ്ചിൻ തുറന്നുകാട്ടപ്പെടുന്നുണ്ട്. ഇത് പൊതുവേ ഇന്ത്യൻ സ്‌കൂട്ടറുകളിൽ കണ്ടുവരാത്തൊരു ശൈലിയാണെന്നത് യൂത്തൻമാരെ ആകർഷിക്കാൻ സഹായിക്കുന്ന കാര്യമാണ്.

അതേസമയം ഒതുക്കമുള്ള സിംഗിൾ പീസ് സീറ്റാണ് മോബ്സ്റ്ററിൽ വാഗ്‌ദാനം ചെയ്യുന്നത്. മറ്റ് ഫീച്ചറുകളുടെ കാര്യത്തിൽ മോബ്സ്റ്റർ 135 സ്പോർട്ടി സ്‌കൂട്ടറിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കീലെസ് ഇഗ്നിഷൻ, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, 5.0 ഇഞ്ച് TFT ഡിസ്പ്ലേ എന്നിവയെല്ലാമാണ് ലഭിക്കുന്നത്. ഇരുചക്ര വാഹനത്തിന് മൊത്തത്തിൽ 122 കിലോഗ്രാം ഭാരമാണുള്ളത്. 1,341 mm വീൽബേസ്, 797 mm സീറ്റ് ഉയരം, 155 mm ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാണ് മറ്റ് ഹൈലൈറ്റുകൾ.

8 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയുമാണ് VLF മോബ്സ്റ്റർ 135 സ്‌കൂട്ടറിനുള്ളത്. റെഡ്, ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് മോഡൽ വിപണനത്തിന് എത്തുന്നത്. 135 എന്ന പേരുണ്ടെങ്കിലും ഇതൊരു 125 സിസി എഞ്ചിനാണ് ഉപയോഗിക്കുന്നത്. 125 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഇതിൻ്റെ ഹൃദയം. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,250 ആർപിഎമ്മിൽ 12.1 bhp കരുത്തും 6,500 ആർപിഎമ്മിൽ 11.7 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്.

മോബ്സ്റ്ററിന് പരമാവധി 100 കിലോമീറ്റർ വേഗതയും ലിറ്ററിന് 46 കിലോമീറ്റർ മൈലേജുമാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കും ഗ്യാസ്-ചാർജ്ഡ് ട്വിൻ റിയർ ഷോക്കുകളും ഇടംപിടിക്കുമ്പോൾ 230 mm ഫ്രണ്ട്, 220 mm റിയർ ഡിസ്കുകളാണ് വെലോസിഫെറോ മോബ്സ്റ്ററിന്റെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. അധിക സുരക്ഷക്കായി ഡ്യുവൽ-ചാനൽ സ്വിച്ചബിൾ എബിഎസിൻ്റെ സപ്പോർട്ടുമുണ്ട് കേട്ടോ.

More from DriveSpark

Article Published On: Sunday, March 1, 2026, 18:24 [IST]
English summary
Vlf mobster 135 scooter becomes expensive in india new price 1 37 lakh
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X