പുതുക്കിയ ഗതാഗത നിയമം; നക്ഷത്രമെണ്ണി ഓട്ടോഡ്രൈവര്‍, പിഴ ചുമത്തിയത് 47,500 രൂപ

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ കൂട്ടിക്കൊണ്ട് പുതുക്കിയ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ സെപ്തംബര്‍ ഒന്നു മുതലാണ് പ്രാബല്യത്തില്‍ വന്നത്. ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം നിരവധി ആളുകള്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

പുതുക്കിയ ഗതാഗത നിയമം; നക്ഷത്രമെണ്ണി ഓട്ടോഡ്രൈവര്‍, പിഴ ചുമത്തിയത് 47,500 രൂപ

പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നിട്ട് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ പലരുടെയും കീശ കീറി തുടങ്ങിയ വാര്‍ത്തകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹി സ്വദേശിക്ക് പിഴ അടക്കേണ്ടി വന്നത് 23,000 രൂപയാണ്. സംഭവം വാര്‍ത്തയാകുകയും ചെയ്തിരുന്നു.

പുതുക്കിയ ഗതാഗത നിയമം; നക്ഷത്രമെണ്ണി ഓട്ടോഡ്രൈവര്‍, പിഴ ചുമത്തിയത് 47,500 രൂപ

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സമാനമായൊരു സംഭവവും വാര്‍ത്തയായിരിക്കുന്നത്. ഇത്തവണ പുതുക്കിയ ഗതാഗത നിയമങ്ങളില്‍ പെട്ട് നക്ഷത്രമെണ്ണിരിക്കുന്നത് ഒരു ഓട്ടോഡ്രൈവറാണ്. ഒഡീഷയിലെ ഭുവനേശ്വറിലുള്ള ഹരിബന്ധു കന്‍ഹാറിനാണ് കനത്ത തുക പിഴ അടയ്ക്കുന്നതിന് നോട്ടീസ് വന്നത്.

പുതുക്കിയ ഗതാഗത നിയമം; നക്ഷത്രമെണ്ണി ഓട്ടോഡ്രൈവര്‍, പിഴ ചുമത്തിയത് 47,500 രൂപ

47,500 രൂപയാണ് വിവിധ ഇനങ്ങളിലായി ഇദ്ദേഹത്തിന് പിഴ ചുമത്തിയിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ചതിന് മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് പിടികൂടിയ ഇയാളുടെ, മറ്റ് രേഖകള്‍ കൂടി കാണാതെ വന്നതോടെയാണ് വലിയ തുക പിഴ ആയി അടക്കുവാന്‍ നോട്ടീസ് ലഭിച്ചത്.

പുതുക്കിയ ഗതാഗത നിയമം; നക്ഷത്രമെണ്ണി ഓട്ടോഡ്രൈവര്‍, പിഴ ചുമത്തിയത് 47,500 രൂപ

പുതുക്കിയ ചട്ടങ്ങള്‍ അനുസരിച്ച് പ്രകാരമാണ് കനത്ത തുകയായതെന്നാണ് റിപ്പോര്‍ട്ട്. മദ്യപിച്ചതിന് പിന്നാലെ പെര്‍മിറ്റോ, ലൈസന്‍സോ, രജിസ്‌ട്രേഷനോ കൂടാതെയാണ് ഇയാള്‍ വാഹനമോടിച്ചിരുന്നത്. ഡ്രൈവിങ്ങ് ലൈസന്‍സ് ഇല്ലാത്തതിന് 5,000 രൂപയും, പെര്‍മിറ്റ് നിബന്ധനകള്‍ ലംഘിച്ചതിന് 10,000 രൂപയും മദ്യപിച്ച് വാഹനമോടിച്ചതിന് 10,000 രൂപയും നോട്ടീസില്‍ പിഴ ചുമത്തിയിട്ടുണ്ട്.

പുതുക്കിയ ഗതാഗത നിയമം; നക്ഷത്രമെണ്ണി ഓട്ടോഡ്രൈവര്‍, പിഴ ചുമത്തിയത് 47,500 രൂപ

അതിനൊപ്പം തന്നെ വായൂ, ശബ്ദ മലിനീകരണത്തിനായി 10,000 രൂപയും അനധീകൃതമായി മറ്റൊരാള്‍ക്ക് വാഹനം നല്‍കിയതിന് 5,000 രൂപയും രജിസ്‌ട്രേഷന്‍ കൂടാതെ വാഹനമോടിച്ചതിന് 5,000 രൂപയും ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് 2,000 രൂപയും നിയമലംഘനത്തിന് 500 രൂപയുമാണ് പിഴ ഈടാക്കുന്നത്.

പുതുക്കിയ ഗതാഗത നിയമം; നക്ഷത്രമെണ്ണി ഓട്ടോഡ്രൈവര്‍, പിഴ ചുമത്തിയത് 47,500 രൂപ

എന്നാല്‍, മദ്യപിച്ചെന്ന് സമ്മതിച്ച ഡ്രൈവര്‍ തന്റെ പക്കല്‍ ഇത്രയും വലിയ തുക അടയ്ക്കുവാന്‍ ഇല്ലെന്നും വാഹനം പിടിച്ചെടുത്ത ശേഷം തന്നെ ജയിലില്‍ അടച്ചുകൊള്ളാനും അധികൃതരോട് പറയുകയായിരുന്നു. തുടര്‍ന്ന് വാഹനവും ഡ്രൈവറേയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Most Read:വാഹനത്തിന്റെ പകുതി തുക പിഴയടച്ച് ഉടമസ്ഥർ

പുതുക്കിയ ഗതാഗത നിയമം; നക്ഷത്രമെണ്ണി ഓട്ടോഡ്രൈവര്‍, പിഴ ചുമത്തിയത് 47,500 രൂപ

സമാനമായ ഒരു സംഭവം തന്നെയാണ് തിരുവനന്തപുരത്തും സംഭവിച്ചിരിക്കുന്നത്. അമിതഭാരം കയറ്റിയ ടിപ്പര്‍ലോറിക്ക് 62,000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. പുതുക്കിയ മോട്ടോര്‍ വാഹന നിയമ പ്രകാരമാണ് പിഴ ചുമത്തിയിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

Most Read:യൂട്ടിലിറ്റി നിരയില്‍ പുതിയ നാഴികകല്ല് സൃഷ്ടിച്ച് മാരുതി സുസുക്കി

പുതുക്കിയ ഗതാഗത നിയമം; നക്ഷത്രമെണ്ണി ഓട്ടോഡ്രൈവര്‍, പിഴ ചുമത്തിയത് 47,500 രൂപ

തമിഴ്‌നാട്ടില്‍ നിന്ന് എംസാന്‍ഡുമായി വന്ന മള്‍ട്ടി ആക്‌സില്‍ ലോറിയാണ് ചാക്ക ഭാഗത്തുവെച്ച് അധികൃതര്‍ പിടികൂടിയത്. 28 ടണ്‍ ഭാരം കയറ്റാവുന്ന ലോറിയില്‍ 49 ടണ്‍ ഭാരമായിരുന്നു ഉണ്ടായിരുന്നത്.

Most Read:റിവോള്‍ട്ട് RV400 -ന്റെ ഈ സവിശേഷതകള്‍ അറിഞ്ഞിരിക്കണം

പുതുക്കിയ ഗതാഗത നിയമം; നക്ഷത്രമെണ്ണി ഓട്ടോഡ്രൈവര്‍, പിഴ ചുമത്തിയത് 47,500 രൂപ

അമിതഭാരം കയറ്റിയതിനുള്ള കുറഞ്ഞ പിഴയായ 20,000 രൂപയ്ക്കു പുറമേ അധികമുള്ള 21 ടണ്ണിനും രണ്ടായിരം രൂപവച്ച് പിഴ ചുമത്തുകയായിരുന്നു. ലോറി ആദ്യം പിടിച്ചെടുത്തെങ്കിലും പിന്നീട് പിഴ അടച്ചതോടെ വിട്ടുകൊടുത്തു.

പുതുക്കിയ ഗതാഗത നിയമം; നക്ഷത്രമെണ്ണി ഓട്ടോഡ്രൈവര്‍, പിഴ ചുമത്തിയത് 47,500 രൂപ

ചെക്കുപോസ്റ്റുകള്‍ വെട്ടിച്ച് തമിഴ്‌നാട്ടില്‍നിന്ന് അമിതഭാരവുമായി എത്തിയ അഞ്ച് ലോറികള്‍ ഇതിനുപുറമേ പിടികൂടിയിട്ടുണ്ട്. ഇവയില്‍നിന്ന് അരലക്ഷം രൂപവീതം പിഴ ഈടാക്കിയിട്ടുണ്ട്. പഴയ നിയമപ്രകാരം മിനിമം പിഴയായി 2000 രൂപയും അമിതമായ കയറ്റിയ ലോഡിന് ഒരു ടണ്ണിന് ആയിരം രൂപ വീതവും അടച്ചാല്‍ മതിയായിരുന്നു.

പുതുക്കിയ ഗതാഗത നിയമം; നക്ഷത്രമെണ്ണി ഓട്ടോഡ്രൈവര്‍, പിഴ ചുമത്തിയത് 47,500 രൂപ

എന്നാല്‍ പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ പ്രകാരം ഇതിപ്പോള്‍ ഇരട്ടിയായിട്ടുണ്ട്. പുതുക്കിയ മോട്ടോര്‍ വാഹന ഭേദഗതികള്‍ അംഗീകരിക്കാനില്ലെന്ന വ്യക്തമാക്കി മൂന്ന് സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു. മധ്യപ്രദേശും, രാജസ്ഥാനും, പശ്ചിമബംഗാളുമാണ് ബില്ലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. വലിയ പിഴ അടയ്ക്കുന്ന രീതി അംഗികരിക്കാനാവില്ലെന്നാണ് ഈ സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Autorickshaw driver in Bhubaneswar fined rs. 47,500 under new traffic laws. Read more in Malayalam.
Story first published: Thursday, September 5, 2019, 12:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X