റിവോള്‍ട്ട് RV400 -ന്റെ ഈ സവിശേഷതകള്‍ അറിഞ്ഞിരിക്കണം

ഗുരുഗ്രാം ആസ്ഥാനമായുള്ള റിവോള്‍ട്ട് ഇന്റലികോര്‍പ്പിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെ എത്തുന്ന ആദ്യ ഇലക്ട്രിക്ക് ബൈക്കുകളാണ് RV400, RV300. അടുത്തിടെയാണ് ഇരു മോഡലുകളെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

റിവോള്‍ട്ട് RV400 -ന്റെ ഈ സവിശേഷതകള്‍ അറിഞ്ഞിരിക്കണം

ഇരു മോഡലുകള്‍ക്കായുള്ള ബുക്കിങ് കമ്പനി ജൂണ്‍ മാസം തന്നെ ആരംഭിച്ചിരുന്നു. തുടക്കത്തില്‍ കമ്പനി വെബ്‌സൈറ്റിനൊപ്പം ആമസോണിലൂടെയും ബുക്ക് ചെയ്യുന്നതിനുള്ള അവസരം കമ്പനി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കമ്പനി വെബ്‌സൈറ്റിലൂടെ മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളു.

റിവോള്‍ട്ട് RV400 -ന്റെ ഈ സവിശേഷതകള്‍ അറിഞ്ഞിരിക്കണം

1,000 രൂപയാണ് ബുക്കിങ് തുക. ഇതുവരെ ഏകദേശം 2,265 -ല്‍ അധികം ബുക്കിങുകള്‍ ബൈക്കിന് ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മുതല്‍ ബൈക്കിനായുള്ള ബുക്കിങ് കമ്പനി നിര്‍ത്തിവെയ്ക്കുകയാണെന്ന് അറിയിച്ചിരിക്കുന്നത്.

റിവോള്‍ട്ട് RV400 -ന്റെ ഈ സവിശേഷതകള്‍ അറിഞ്ഞിരിക്കണം

എന്നാല്‍ സെപ്തംബര്‍ - ഒക്ടോബര്‍ മാസത്തേക്കുള്ള ബുക്കിങാണ് കമ്പനി അവസാനിപ്പിച്ചിരിക്കുന്നത്. നവംബര്‍ - ഡിസംബര്‍ മാസത്തേക്കുള്ള ബുക്കിങ് വെബ്സൈറ്റില്‍ ലഭ്യമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. സെപ്തംബര്‍ - ഒക്ടോബര്‍ മാസങ്ങളിലേക്കുള്ള ബുക്കിങ് അധികം ആണെന്നും, അതുകൊണ്ടാണ് ബുക്കിങ് അവസാനിപ്പിക്കുന്നതെന്നാണ് കമ്പനി അറിയിച്ചത്.

റിവോള്‍ട്ട് RV400 -ന്റെ ഈ സവിശേഷതകള്‍ അറിഞ്ഞിരിക്കണം

RV300, RV400 എന്നിങ്ങനെ രണ്ട് മോഡലുകളെയാണ് ഇലക്ട്രിക്ക് നിരയിലേക്ക് റിവോള്‍ട്ട് അവതരിപ്പിച്ചത്. RV300 -ല്‍ നിന്നും ഒരു പതിപ്പ് മാത്രമാണ് വിപണിയില്‍ എത്തുന്നത്. എന്നാല്‍ RV400 -ല്‍ നിന്നും രണ്ട് പതിപ്പുകള്‍ വിപണിയില്‍ എത്തുന്നു.

റിവോള്‍ട്ട് RV400 -ന്റെ ഈ സവിശേഷതകള്‍ അറിഞ്ഞിരിക്കണം

റഗുലര്‍ ബൈക്കുകള്‍ക്ക് സമാനമായ രൂപഘടനയാണ് തന്നെയാണ് റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കിനുമുള്ളത്. അതേസമയം റഗുലര്‍ ബൈക്കുകളെക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ ബൈക്കില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത് കാണാന്‍ സാധിക്കും. പുതിയ RV400 -ന്റെ ഈ ആഞ്ച് സവിശേഷതകള്‍ അറിഞ്ഞിരിക്കണം.

റിവോള്‍ട്ട് RV400 -ന്റെ ഈ സവിശേഷതകള്‍ അറിഞ്ഞിരിക്കണം

മൈലേജ്

ഏത് വാഹനം ആയാലും ആദ്യം അന്വേഷിക്കുന്നത് അതിന്റെ മൈലേജ് തന്നെയാണ്. അതിപ്പോള്‍ ഇലക്ട്രിക്ക് വാഹനത്തിലായാലും നമ്മള്‍ ആദ്യം അന്വേഷിക്കുന്നത് മൈലേജ് തന്നെയാണ്. സിറ്റി, ഇക്കോ, സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്ന് മോഡുകള്‍ രണ്ടു പതിപ്പുകളിലും കമ്പനി നല്‍കിയിട്ടുണ്ട്.

Most Read:ജിം മാസ്റ്റര്‍ക്ക് ഓണസമ്മാനമായി യമഹ R15 V3 നല്‍കി ഉണ്ണിമുകുന്ദന്‍; വീഡിയോ

റിവോള്‍ട്ട് RV400 -ന്റെ ഈ സവിശേഷതകള്‍ അറിഞ്ഞിരിക്കണം

ഇക്കോ മോഡില്‍ ഒറ്റ ചാര്‍ജില്‍ 156 കിലോമീറ്റര്‍ (ARAI- സര്‍ട്ടിഫൈഡ്) വരെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സിറ്റി മോഡില്‍ 80-90 കിലോമീറ്റര്‍ ദൂരം വരെ ലഭിക്കും. എന്നാല്‍ സ്പോര്‍ട്ട് മോഡില്‍ ഉപഭോക്താവിന്റെ റൈഡിന് അനുസരിച്ച് വ്യത്യസ്തപ്പെടാം എന്നാണ് കമ്പനി പറയുന്നത്.

Most Read:ഡീസൽ എഞ്ചിനുകൾ നിർത്തലാക്കാൻ ഒരുങ്ങുന്ന വാഹന നിർമ്മാതാക്കൾ

റിവോള്‍ട്ട് RV400 -ന്റെ ഈ സവിശേഷതകള്‍ അറിഞ്ഞിരിക്കണം

ഫീച്ചറുകളാല്‍ സമ്പന്നം

ഇലക്ട്രിക്ക് ബൈക്കുകളുടെ നിരയില്‍ രാജ്യത്ത് അവതരിപ്പിച്ചതില്‍ വെച്ച് ധാരളം ഫീച്ചറുകളാല്‍ സമ്പന്നമാണ് RV400. നേക്കഡ് സ്‌റ്റൈല്‍ സ്‌പോര്‍ട്‌സ് ബൈക്കിന്റെ രൂപകല്‍പ്പനയാണ് RV400 -ന് നല്‍കിയിരിക്കുന്നത്.

Most Read:സെല്‍റ്റോസിന് പിന്നാലെ ഗ്രാന്‍ഡ് കാര്‍ണിവല്‍ എംപിവിയുമായി കിയ

റിവോള്‍ട്ട് RV400 -ന്റെ ഈ സവിശേഷതകള്‍ അറിഞ്ഞിരിക്കണം

ലൈറ്റ് വെയ്റ്റ് സിംഗിള്‍ ക്രാഡില്‍ ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. ഫുള്‍ എല്‍ഇഡി ലൈറ്റ്, ഫുള്‍ ഡിജിറ്റല്‍ കണ്‍സോള്‍, വലിയ ടയറുകള്‍, സ്‌പോര്‍ട്ടി റൈഡിങ് പൊസിഷന്‍ എന്നിവ വാഹനത്തെ വ്യത്യസ്തമാക്കും.

റിവോള്‍ട്ട് RV400 -ന്റെ ഈ സവിശേഷതകള്‍ അറിഞ്ഞിരിക്കണം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം വഴി നിരവധി അഡീഷ്ണല്‍ കണക്റ്റിവിറ്റി ഫീച്ചേഴ്‌സും RV400 -ല്‍ കമ്പനി നല്‍കുന്നു. വിവിധ സവിശേഷതകള്‍ നേരിട്ട് ആക്‌സസ് ചെയ്യുന്നതിനായി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലേക്ക് 4 ജി സിം കാര്‍ഡ് ഇന്‍സേര്‍ട്ട് ചെയ്തിട്ടുണ്ട്.

റിവോള്‍ട്ട് RV400 -ന്റെ ഈ സവിശേഷതകള്‍ അറിഞ്ഞിരിക്കണം

സ്മാര്‍ട്ട് ഫോണില്‍ കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ വാഹനത്തിന്റെ പെര്‍ഫോമന്‍സ്, ഹെല്‍ത്ത് എന്നിവ ട്രാക്ക് ചെയ്യാനാകുമെന്ന് കമ്പനി അറിയിച്ചു. അതിനൊപ്പം തന്നെ കീ ഉപയോഗിക്കാതെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിനും ഈ ആപ്പ് ഉപയോഗിക്കാം.

റിവോള്‍ട്ട് RV400 -ന്റെ ഈ സവിശേഷതകള്‍ അറിഞ്ഞിരിക്കണം

സസ്പെന്‍ഷനും ബ്രേക്കും

സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കും പിന്നില്‍ അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് ബൈക്കിന്റെ സസ്പെന്‍ഷന്‍. 17 ഇഞ്ച് അലോയ് വീലുകള്‍ക്ക് ഡിസ്‌ക് ബ്രേക്കുകളും നല്‍കിയിട്ടുണ്ട്. അധിക സുരക്ഷയ്ക്കായി കംബൈന്‍ഡ് ബ്രേക്കിങ് സംവിധാനവും റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

റിവോള്‍ട്ട് RV400 -ന്റെ ഈ സവിശേഷതകള്‍ അറിഞ്ഞിരിക്കണം

ബാറ്ററി വിവരങ്ങള്‍

ഹോം ചാര്‍ജിങ്, റിമൂവബിള്‍ ബാറ്ററി പാക്ക്, മൊബൈല്‍ ബാറ്ററി സ്റ്റേഷനുകള്‍, ബാറ്ററി ഹോം ഡെലിവറി എന്നിങ്ങനെ നാല് വ്യത്യസ്ത രീതികളില്‍ വാഹനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നതാണ് ബൈക്കിന്റെ മറ്റൊരു സവിശേഷത.

റിവോള്‍ട്ട് RV400 -ന്റെ ഈ സവിശേഷതകള്‍ അറിഞ്ഞിരിക്കണം

3.24 കിലോവാട്ട് ബാറ്ററിയും 3,000 വാട്ട് ഇലക്ട്രിക് മോട്ടോറുമാണ് റിവോള്‍ട്ട് RV400 -ല്‍ ഘടിപ്പിച്ചിരിക്കുന്നത്. ഈ ഇലക്ട്രിക് മോട്ടോര്‍ 170 Nm ടോര്‍ക്ക് സൃഷ്ടിക്കും. മണിക്കൂറില്‍ 85 കിലോമീറ്ററാണ് RV 400 -ന്റെ പരമാവധി വേഗം.

റിവോള്‍ട്ട് RV400 -ന്റെ ഈ സവിശേഷതകള്‍ അറിഞ്ഞിരിക്കണം

വില

ആരെയും ആകര്‍ഷിക്കുന്ന രീതിയിലുള്ളതാണ് വാഹനത്തിന്റെ വില. മുഴുവന്‍ തുകയും ഒന്നിച്ച് വാങ്ങാതെ മാസംതോറും നിശ്ചിത തുക സ്വീകരിച്ചുള്ള ഒരു വിപണനമാണ് കമ്പനി വിപണിയില്‍ മുന്നോട്ടുവെയ്ക്കുന്നത്.

റിവോള്‍ട്ട് RV400 -ന്റെ ഈ സവിശേഷതകള്‍ അറിഞ്ഞിരിക്കണം

37 മാസ കാലയളവില്‍ മാസം തോറും 3,499 രൂപയ്ക്ക് RV 400 ബേസ് മോഡല്‍ സ്വന്തമാക്കാം. മാസംതോറും 3,999 രൂപയാണ് RV400 പ്രീമിയത്തിന്റെ വില. തുടക്കത്തില്‍ ഡൗണ്‍ പേയ്മെന്റ് ആവശ്യമില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
You should know about Revolt RV 400. Read more in Malayalam.
Story first published: Wednesday, September 4, 2019, 15:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X