സെല്‍റ്റോസിന് പിന്നാലെ ഗ്രാന്‍ഡ് കാര്‍ണിവല്‍ എംപിവിയുമായി കിയ
അടുത്തിടെയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ സെല്‍റ്റോസിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പുറത്തിറക്കി ആദ്യ മാസം തന്നെ വില്‍പ്പനയില്‍ വലിയ റേക്കോര്‍ഡ് തന്നെയാണ് സെല്‍റ്റോസ് സ്വന്തമാക്കിയത്.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കിയ പുതിയ എംപിവിയായ കാര്‍ണിവല്‍, വിപണയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത്. അടുത്ത വര്‍ഷം ആദ്യത്തോടെ കിയയുടെ രണ്ടാമത്തെ വാഹനമായ കാര്‍ണിവല്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

വാഹനം പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങളും വാര്‍ത്തകളും അടുത്തിടെ പുറത്തുവന്നിരുന്നു. 2020 ഫെബ്രുവരിയില്‍ നടക്കുന്ന ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലൂടെയായിരിക്കും പുതിയ വാഹനത്തെ പ്രദര്‍ശിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കിയയുടെ ആഡംബര എംപിവിയാണ് ഗ്രാന്‍ഡ് കാര്‍ണിവല്‍. ചില വിപണികളില്‍ ഗ്രാന്‍ഡ് കാര്‍ണിവല്‍ എന്ന പേരിലും ചില രാജ്യങ്ങളില്‍ സെഡൊണ എന്ന പേരിലും ലഭ്യമാവുന്ന ഈ എംപിവി ഇന്ത്യന്‍ വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ആദ്യ വാഹനമായ സെല്‍റ്റോസിന് ശേഷം ഓരോ ആറുമാസത്തിലും പുതിയ വാഹനങ്ങള്‍ പുറത്തിറക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ഗ്രാന്‍ഡ് കാര്‍ണിവലിനു ലഭിച്ചത്.

അഞ്ചു വാതിലുള്ള എംപിവിയായ ഗ്രാന്‍ഡ് കാര്‍ണിവല്‍ വിദേശ വിപണികളില്‍ ഏഴ്, എട്ട്, ഒന്‍പത്, 11 സീറ്റ് ക്രമീകരണങ്ങളോടെ വില്‍പനയ്ക്കുണ്ട്. ഇന്ത്യയ്ക്കായി മധ്യ നിരയില്‍ മികച്ച യാത്രാസുഖം ഉറപ്പാക്കാന്‍ ഏഴു സീറ്റുള്ള പതിപ്പാണു കിയ പരിഗണിക്കുന്നതെന്നും റിപ്പോര്‍ട്ട് സൂചന നല്‍കുന്നു.

സെല്‍റ്റോസില്‍ നല്‍കിയിരിക്കുന്ന കമ്പനിയുടെ വലിയ ടൈഗര്‍ നോസ് ഗ്രില്ല് തന്നെയാണ് ഗ്രാന്‍ഡ് കാര്‍ണിവലില്ലും ശ്രദ്ധയാകര്‍ഷിക്കുന്നത്. ഗ്രില്ലിന് ഇരുവശത്തും മൂര്‍ച്ചയേറിയ സ്മോക്ക്ഡ് ഹെഡ്ലാമ്പുകളെ കാണാം. എല്‍ഇഡി ടെയ്ല്‍ലാമ്പും, ബമ്പറിന് താഴെയായി നല്‍കിയിരിക്കുന്ന സ്‌കിഡ് പ്ലേറ്റ് എന്നിവയും വാഹനത്തിന്റെ സവിശേഷതയാണ്.
Most Read: ജിം മാസ്റ്റര്‍ക്ക് ഓണസമ്മാനമായി യമഹ R15 V3 നല്‍കി ഉണ്ണിമുകുന്ദന്‍; വീഡിയോ

വശങ്ങളില്‍ അലോയ് വീല്‍ ശൈലിയും മറ്റൊരു സവിശേഷത തന്നെയാണ്. 17 ഇഞ്ച് അലോയി വീലുകളാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫീച്ചറുകളാല്‍ സമ്പന്നമാണ് ഗ്രാന്‍ഡ് കാര്‍ണിവല്ലിന്റെ അകത്തളവും.
Most Read: ഉദയ്പുര്‍ രാജകുമാരന് ഥാര്‍ 700 സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര

വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കിയ യുവിഒ കണക്റ്റ് സംവിധാനം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവ അകത്തളത്തെ സവിശേഷതകളാണ്. മധ്യ നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും ഉള്‍വലിയുന്ന വിധത്തിലുള്ള ഫുട്‌റസ്റ്റുമൊക്കെയുള്ള പതിപ്പും ഗ്രാന്‍ഡ് കാര്‍ണിവലിനുണ്ട്.
Most Read: റോള്‍സ് റോയ്‌സിന്റെ കലിനന്‍ ഇന്ത്യയില്‍ ആദ്യം സ്വന്തമാക്കിയത് മുകേഷ് അംബാനി

ഇരട്ട സണ്‍റൂഫ്, മൂന്നു മേഖലയായി തിരിച്ച ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്രണ്ട് കര്‍ട്ടന്‍ എയര്‍ബാഗ്, മള്‍ട്ടിപ്പിള്‍ യുഎസ്ബി ചാര്‍ജിങ് പോര്‍ട്ട് തുടങ്ങിയ നിരവധി സവിശേഷതകളോടെയാകും വാഹനം വിപണിയില്‍ എത്തുന്നത്. ഇന്നോവ ക്രിസ്റ്റയെക്കാള്‍ വലുപ്പക്കാരനാണ് കാര്‍ണിവല്‍.

380 mm നീളവും 155 mm വീതിയും കാര്‍ണിവലിന് കൂടുതലുണ്ട്. 5115 mm നീളവും 1985 mm വീതിയും 1740 mm ഉയരവും 3060 mm വീല്‍ബേസും വാഹനത്തിനുണ്ട്. വില സംബന്ധിച്ച് പ്രഖ്യാപനം ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും ഗ്രാന്‍ഡ് കാര്‍ണിവലിന് 20 ലക്ഷം രൂപ മുതല്‍ വിപണിയില്‍ വില പ്രതീക്ഷിക്കാം.

ഇന്ത്യയില്‍ ഡീസല്‍ എന്‍ജിനോടെ മാത്രമാവും ഗ്രാന്‍ഡ് കാര്‍ണിവല്‍ എത്തുക. വിദേശത്ത് 200 bhp കരുത്ത് സൃഷ്ടിക്കുന്ന, 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് എംപിവിക്കു കരുത്തേകുന്നത്. സുരക്ഷയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല കിയയുടെ ഈ ആഡംബര എംപിവി.

എട്ട് എയര്‍ ബാഗുകള്‍, എബിഎസ്, ഇഎസ്സി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, റിവേഴ്സ് പാര്‍ക്കിങ് സെന്‍സറും ക്യാമറയും ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ അസിസ്റ്റ് എന്നിങ്ങനെ നിരവധി സുരക്ഷ ഫീച്ചറുകളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റ തന്നെയാകും ഗ്രാന്‍ഡ് കാര്‍ണിവല്ലിന്റെ നിരത്തിലെ എതിരാളി. ട്രെസോര്‍ എസ്യുവി, സെറാറ്റൊ സെഡാന്‍, ഗ്രാന്‍ഡ് കാര്‍ണിവല്‍ എംപിവി, സ്റ്റോണിക് ക്രോസ്ഓവര്‍ എന്നിവരെയാണ് ഇന്ത്യന്‍ വിപണിയിലേക്ക് കിയ ആദ്യം നിശ്ചയിച്ചിട്ടുള്ളത്.
Images Credit: Powerdrift


Click it and Unblock the Notifications








