ഉദയ്പുര്‍ രാജകുമാരന് ഥാര്‍ 700 സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര
മഹീന്ദ്ര ഥാറിന്റെ ലിമിറ്റഡ് എഡിഷന്‍ മോഡലായ ഥാര്‍ 700 സ്വന്തമാക്കി ഉദയ്പുര്‍ രാജകുമാരന്‍ ലക്ഷ്യരാജ് സിങ്ങ് മേവാര്‍. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് അദ്ദേഹത്തിന് പുതിയ വാഹനത്തിന്റെ താക്കോല്‍ കൈമാറിയത്.

ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. പോസ്റ്റിനൊപ്പം തന്നെ ചിത്രങ്ങളും ഇരുവരും തങ്കളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ലക്ഷ്യരാജ് സിങ് മേവാറിന് ഥാര്‍ 700 നല്‍കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

രാജസ്ഥാനിലെ ഷോ റൂമില്‍ നിന്നാണ് അദ്ദേഹം ഈ വഹനം സ്വന്തമാക്കിയത്. കാറുകളോട് ലക്ഷ്യരാജ് സിങ്ങ് മേവാറിന് ഒരു പ്രത്യേക താല്പര്യം തന്നെ ഉണ്ടായിരുന്നു. പിതാവില്‍ നിന്നു തന്നെയാണ് ലക്ഷ്യരാജ് സിങ്ങിനും കാറുകളോടുള്ള താല്പര്യം ഉണ്ടായത്.

1911 -ല്‍ രാജകുടുംബം ആദ്യത്തെ റോള്‍സ് റോയ്‌സ് കാര്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഥാര്‍ നിരയിലെ ലിമിറ്റഡ് എഡിഷന്‍ പതിപ്പാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലിമിറ്റഡ് എഡിഷന്‍ ഥാര്‍ 700 മോഡലിന്റെ 700 യൂണിറ്റുകള്‍ മാത്രമാണ് മഹീന്ദ്ര വിപണിയില്‍ എത്തിച്ചിട്ടുള്ളു.

ഇന്ത്യന്‍ വിപണിയില്‍ ഇതിന് 9.99 ലക്ഷം രൂപയാണ് വില. നിലവില്‍ വിപണിയിലുള്ള ഥാര്‍ തലമുറയിലെ അവസാന മോഡലാണ് ഥാര്‍ 700 എന്നാണ് കമ്പനി അറിയിച്ചത്. 2019 ജൂണിലാണ് ലിമിറ്റഡ് എഡിഷന്‍ ഥാറിനെ മഹീന്ദ്ര വിപണിയില്‍ എത്തിക്കുന്നത്.

2020 -ന്റെ തുടക്കത്തില്‍ തന്നെ ഥാറിന്റെ പുതുതലമുറ മോഡല്‍ നിരത്തിലെത്തുമെന്നും കമ്പനി അറിയിച്ചു. ഐതിഹാസിക ജീപ്പ് ആകൃതി തന്നെയാണ് ഥാര്‍ ലിമിറ്റഡ് എഡിഷനും പിന്‍തുടര്‍ന്നിരിക്കുന്നത്.

അക്വാമറൈന്‍, നാപോളി ബ്ലാക്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് പുതിയ ലിമിറ്റഡ് എഡിഷന്‍ ഥാര്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. ഗ്രില്ലിലെ ബ്ലാക്ക് ഫിനിഷ്, ബോണറ്റിലെ സില്‍വര്‍ ഫിനിഷ്, 5 സ്‌പോക്ക് അലോയ് വീല്‍, വശങ്ങളിലും ബോണറ്റിലുമുള്ള സ്‌പോര്‍ട്ടി ഡീക്കല്‍സ് എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്.
Most Read:റോള്‍സ് റോയ്‌സിന്റെ കലിനന്‍ ഇന്ത്യയില്‍ ആദ്യം സ്വന്തമാക്കിയത് മുകേഷ് അംബാനി

അതിനൊപ്പം മഹീന്ദ്ര ഗ്രൂപ്പ് ചെയന്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ കൈയ്യൊപ്പോടുകൂടിയ സ്‌പെഷ്യല്‍ ബാഡ്ജ് എന്നിവയും ഥാര്‍ 700 എഡിഷനെ വ്യത്യസ്തമാക്കും. ബോണറ്റില്‍ കറുപ്പ് ഗ്രാഫിക്‌സും മുന്‍വശത്തെ ബമ്പറിലെ സില്‍വര്‍ ഫിനിഷുമൊക്കെ ഥാറിന്റെ സവിശേഷതകളാണ്.
Most Read:യമഹ XSR 155 നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള പ്രധാന കാരണങ്ങൾ

ഥാര്‍ ലോഗോയോടുകൂടിയ ലതററ്റ് സീറ്റ് കവറുകളാണ് ലിമിറ്റഡ് എഡിഷന്‍ ഥാറിന്റെ അകത്തളത്തിലെ സവിശേഷത. സുരക്ഷയ്ക്കായി എബിഎസ് സംവിധാനവും വാഹനത്തില്‍ നല്‍കിയിരിക്കുന്നു. അതേസമയം വാഹനത്തിലെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടല്ല.
Most Read:റെക്കോഡുകള്‍ തിരുത്തിയെഴുതി കിയ സെല്‍റ്റോസ്

2.5 ലീറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ തന്നയാണ് വാഹനത്തിന്റെ കരുത്ത്. 3800 rpm -ല്‍ 105 bhp പവറും 1800-2000 rpm -ല്‍ 247 Nm torque ഉം സൃഷ്ടിക്കുന്നതാണ് ഈ എന്‍ജിന്‍. അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍.

അതേസമയം 140 bhp കരുത്ത് പുറപ്പെടുവിക്കുന്ന ഒരു പുതിയ 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനോടെയാകും പുതുതലമുറ ഥാര്‍ വിപണിയിലെത്തുക എന്നാണ് റിപ്പോര്‍ട്ട്. അതോടൊപ്പം ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പവര്‍ വിന്‍ഡോ, മുന്നിലേക്ക് നോക്കിയിരിക്കാവുന്ന മൂന്നാം നിര സീറ്റുകള്‍ എന്നിവയും വാഹനത്തില്‍ പ്രതീക്ഷിക്കാം.


Click it and Unblock the Notifications








