റെക്കോഡുകള്‍ തിരുത്തിയെഴുതി കിയ സെല്‍റ്റോസ്

പുറത്തിറങ്ങി ആദ്യ മാസം തന്നെ വില്‍പ്പന റെക്കോഡുകള്‍ തിരുത്തി എഴുതുകയാണ് കിയ സെല്‍റ്റോസ്. ആദ്യ മാസം തന്നെ 6,200 യൂണിറ്റ് വാഹനങ്ങലാണ് കമ്പനി വിറ്റഴിച്ചത്. സെല്‍റ്റോസിന്റെ മികച്ച വില്‍പ്പന കിയയെ ഇന്ത്യന്‍ വിപണിയില്‍ ആരംഭം കുറിച്ച നിര്‍മ്മാതാക്കളില്‍ ഒന്നാമനാക്കുന്നു.

റെക്കോഡുകള്‍ തിരുത്തിയെഴുതി കിയ സെല്‍റ്റോസ്

തങ്ങളുടെ ആദ്യ വാഹനം പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ 6000 -ല്‍ പരം വില്‍പ്പന ഇന്ത്യയില്‍ ഇതുവരെ മറ്റാര്‍ക്കും സാധ്യമായിരുന്നില്ല. വളരെ ആകര്‍ഷകമായ വിലയിലാണ് കൊറിയന്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ വാഹനത്തെ പുറത്തിറക്കിയിരിക്കുന്നത്.

റെക്കോഡുകള്‍ തിരുത്തിയെഴുതി കിയ സെല്‍റ്റോസ്

എസ്‌യുവിയുടെ പ്രാരംഭ പതിപ്പിന് 9.69 ലക്ഷം രൂപയും ഏറ്റവും ഉയര്‍ന്ന പതിപ്പിന് 15.99 ലക്ഷം രൂപയുമാണ് വില. വിപണിയില്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ച്ചിരുന്ന ഹ്യുണ്ടായി ക്രെറ്റയെ പിന്തള്ളിയാണ് സെല്‍റ്റോസ് വിപണി കീഴടക്കിയത്. വാഹനത്തിന് ഹ്യുണ്ടായി കുടുംബത്തില്‍ നിന്ന് തന്നെ മത്സരം കടുക്കുന്നു എന്നതും വില്‍പ്പനയെ ബാധിക്കുന്ന മറ്റൊരു ഘടകമാണ്.

റെക്കോഡുകള്‍ തിരുത്തിയെഴുതി കിയ സെല്‍റ്റോസ്

എന്നാല്‍ മറുവശത്ത് കിയ സെല്‍റ്റോസിന് ആവശ്യക്കാര്‍ ഏറി വരികയാണ്. ഇപ്പോള്‍ തന്നെ 25,000 -ത്തോളം ബുക്കിങുകള്‍ വാഹനത്തിന് ലഭിച്ചു കഴിഞ്ഞു. ആന്ധ്ര പ്രധേശിലെ അനന്തപൂരിലെ കിയ മോട്ടോസിന്റെ നിര്‍മ്മാണശാലയ്ക്ക് ഇനി മുമ്പോട്ട് വിശ്രമമില്ലാത്ത ദിനങ്ങളാവും.

റെക്കോഡുകള്‍ തിരുത്തിയെഴുതി കിയ സെല്‍റ്റോസ്

വാഹത്തിനായുള്ള കാത്തിരിപ്പ് കാലയളവിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ പ്ലാന്റില്‍ രണ്ടാം ഷിഫ്റ്റും ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം. ഉപഭോക്താക്കളുടെ ബജറ്റിനനുസരിച്ചുള്ള വിലയിലും, ഫീച്ചറുകളിലും വരുന്ന ഒരു നീണ്ട പതിപ്പുകളുടെ നിര തന്നെ സെല്‍റ്റോസ് നല്‍കുന്നു.

റെക്കോഡുകള്‍ തിരുത്തിയെഴുതി കിയ സെല്‍റ്റോസ്

ശ്രേണിയില്‍ രണ്ട് പെട്രോളും ഒരു ഡീസല്‍ എഞ്ചിനുമുള്‍പ്പടെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളാണ് കിയ പ്രധാനം ചെയ്യുന്നത്. എല്ലാ എഞ്ചിനുകളും ബിഎസ് VI നിലവാരമുള്ളവയാണ്.

റെക്കോഡുകള്‍ തിരുത്തിയെഴുതി കിയ സെല്‍റ്റോസ്

നാല് ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് വാഹനത്തില്‍ വരുന്നത്. മൂന്ന് എഞ്ചിനുകള്‍ക്കും വ്യത്യസ്ഥ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകളാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്നത്.

Most Read: 2020 ഹ്യുണ്ടായി ക്രെറ്റയുടെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

റെക്കോഡുകള്‍ തിരുത്തിയെഴുതി കിയ സെല്‍റ്റോസ്

വാഹനത്തിന്റെ പ്രാരംഭ പതിപ്പില്‍ വരുന്ന 1.5 ലിറ്റര്‍ നാല് സിലണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 115 bhp കരുത്തും 144 Nm torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് മാനുവല്‍, CVT ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകള്‍ വാഹനത്തില്‍ വരുന്നു.

Most Read: ഇന്ത്യന്‍ വിപണിയിലെ അഞ്ച് മികച്ച എസ്‌യുവികള്‍

റെക്കോഡുകള്‍ തിരുത്തിയെഴുതി കിയ സെല്‍റ്റോസ്

സെല്‍റ്റോസിന്റെ ഏറ്റവും കരുത്തുറ്റതും കൂടുതല്‍ സ്‌പോര്‍ടിയുമായ 1.4 ലിറ്റര്‍ നാല് സിലണ്ടര്‍ പെട്രോള്‍ യൂണിറ്റ് 142 bhp കരുത്തും 242 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകളാണ്.

Most Read: പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

റെക്കോഡുകള്‍ തിരുത്തിയെഴുതി കിയ സെല്‍റ്റോസ്

എസ്‌യുവിയുടെ 1.5 ലിറ്റര്‍ നാല് സിലണ്ടര്‍ ഡീസല്‍ പതിപ്പില്‍ 115 bhp കരുത്തും 250 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കാനാവും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം torque കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സും വാഹനത്തില്‍ വരുന്നു.

റെക്കോഡുകള്‍ തിരുത്തിയെഴുതി കിയ സെല്‍റ്റോസ്

നിരവധി ഫീച്ചറുകളുമായിട്ടാണ് എസ്‌യുവി വിപണിയിലെത്തുന്നത്. വെന്റിലേറ്റഡ് ഇലക്ട്രിക്ക് സീറ്റുകള്‍, ഇലക്ട്രിക്ക് സണ്‍റൂഫ്, അന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍പ്ലേ എന്നിവയടങ്ങുന്ന വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം, UVO കണ്ക്ടിവിറ്റി, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, എയര്‍ പ്യൂരിഫൈയര്‍, 360 ഡിഗ്രി ക്യാമറ എന്നിവയാണ് വാഹനത്തിന്റെ ചില സവിശേഷതകള്‍.

More from DriveSpark

Article Published On: Monday, September 2, 2019, 12:12 [IST]
English summary
Kia Seltos August Sales over 6200 units. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X