2020 ഹ്യുണ്ടായി ക്രെറ്റയുടെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ ക്രെറ്റയുടെ പുതിയ മോഡലിനെ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്. പുതിയ പതിപ്പിനെ 2020 ഓട്ടോ എക്സ്പോയിൽ കമ്പനി അവതരിപ്പിക്കും.

2020 ഹ്യുണ്ടായി ക്രെറ്റയുടെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി പുതിയ ഹ്യുണ്ടായി ക്രെറ്റയുടെ ഇന്റീരിയറിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. ഇന്റീരിയറിന്റെ ചിത്രങ്ങൾ അടുത്തിടെ നടന്ന ബീജിംഗ് ഓട്ടോ ഷോയിൽ പ്രദർശിപ്പിച്ച ഹ്യുണ്ടായ് ix25 നെ അടിസ്ഥാനമാക്കിയുള്ളതാണ്.

2020 ഹ്യുണ്ടായി ക്രെറ്റയുടെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്ത ഇന്റീരിയറുകളുമായാണ് പുതിയ ക്രെറ്റ എത്തുന്നത്. നിലവിലെ മോഡലിനെ അപേക്ഷിച്ച് കൂടുതൽ മികച്ചതും പ്രീമിയവും ഫ്യൂച്ചറിസ്റ്റ് ലുക്കും വാഗ്ദാനം ചെയ്യും പുതിയ എസ്‌യുവി.

2020 ഹ്യുണ്ടായി ക്രെറ്റയുടെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

പൂർണമായും കറുത്ത നിറത്തിലാണ് കമ്പനി വാഹനത്തിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. ഇതിൽ അപ്ഹോൾസ്റ്ററി, സെന്റർ കൺസോൾ, ഡാഷ്‌ബോർഡ് എന്നിവയെല്ലാം കറുത്ത നിറത്തിലാണ്. എന്നാൽ, സെൻട്രൽ കൺസോളിൽ സിൽവർ ആക്സന്റുകളുണ്ട്. ഇത് പുതിയ എസ്‌യുവിയുടെ പ്രീമിയം അപ്പീൽ വർധിപ്പിക്കുന്നു.

2020 ഹ്യുണ്ടായി ക്രെറ്റയുടെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

ഒരു വലിയ ഫ്ലോട്ടിംഗ് ടച്ച്സ്ക്രീൻ ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നതെന്ന് ചിത്രങ്ങളിലൂടെ വ്യക്തമാണ്. പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്റ്റാർട്ട് / സ്റ്റോപ്പ് പുഷ്-ബട്ടൺ, 360 ഡിഗ്രി പാർക്കിംഗ് ക്യാമറ, സ്റ്റിയറിംഗ് മൌണ്ട് ചെയ്ത ഓഡിയോ, ക്രൂയിസ് കൺട്രോൾ ഫംഗ്ഷനുകൾ എന്നിവയാണ് പുതിയ ഹ്യുണ്ടായി ക്രെറ്റയിൽ കാണുന്നത്.

2020 ഹ്യുണ്ടായി ക്രെറ്റയുടെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

ഹ്യുണ്ടായി വെന്യുവിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏറ്റവും പുതിയ ബ്ലൂ ലിങ്ക് കണക്റ്റിവിറ്റി സാങ്കേതികവിദ്യയും എസ്‌യുവിയിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ക്രെറ്റയിലെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ഇ-സിം, വോയ്‌സ് പ്രാപ്‌തമാക്കിയ പ്രവർത്തനങ്ങൾ എന്നിവയും വാഗ്ദാനം ചെയ്യും.

2020 ഹ്യുണ്ടായി ക്രെറ്റയുടെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

നിലവിലെ മോഡലിൽ വാഗാദാനം ചെയ്യുന്ന 1.4 ലിറ്റർ ഡീസൽ, 1.6 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഹ്യുണ്ടായി നിർത്തലാക്കും. പകരം കിയ സെൽറ്റോസിന്റെ എഞ്ചിനാകും പുതുതലമുറ ക്രെറ്റയിൽ ഹ്യുണ്ടായി അവതരിപ്പിക്കുക. 1.4 ലിറ്റർ ടി-ജിഡിഐ പെട്രോൾ, 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ ഓപ്ഷനുകൾ ഇതിൽ ഉൾപ്പെടുന്നു. മൂന്ന് എഞ്ചിനുകളും ഇതിനകം തന്നെ ബിഎസ്-VI മാനദണ്ഡം അടിസ്ഥാനമാക്കിയുള്ളതാണ്.

Most Read: ഗ്രാന്റ് i10 നിയോസിന്റെ CNG പതിപ്പ് പുറത്തിറക്കാന്‍ ഹ്യുണ്ടായി

2020 ഹ്യുണ്ടായി ക്രെറ്റയുടെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

1.5 ലിറ്റർ പെട്രോൾ 115 bhp കരുത്തും 144 Nm torque ഉം ഉത്പാദിപ്പിക്കും. 1.4 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ് 144 bhp കരുത്തും 242 Nm torque ഉം സൃഷ്ടിക്കും.1.5 ലിറ്റർ ഡീസൽ എഞ്ചിൻ 115 bhp കരുത്തിൽ 250 Nm torque വാഗ്ദാനം ചെയ്യും.

Most Read: റെനോ ട്രൈബര്‍ പുറത്തിറങ്ങി; പ്രാരംഭ വില 4.95 ലക്ഷം

2020 ഹ്യുണ്ടായി ക്രെറ്റയുടെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

എല്ലാ എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ഘടിപ്പിച്ചിരിക്കുന്നത്. 1.5 പെട്രോൾ, 1.5 ഡീസൽ, 1.4 ലിറ്റർ ടർബോ പെട്രോൾ എന്നിവയ്ക്ക് യഥാക്രമം സിവിടി, ടോർക്ക് കൺവെർട്ടർ ഡിസിടി ട്രാൻസ്മിഷനുകളും ലഭിക്കും.

Most Read: എംപിവി ശ്രേണിയിലേക്ക് പുതിയ വാഹനത്തെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

2020 ഹ്യുണ്ടായി ക്രെറ്റയുടെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

പുതിയ ഹ്യൂണ്ടായി ക്രെറ്റ ഇതിനകം ഇന്ത്യൻ നിരത്തുകളിൽ നിരവധി തവണ പരീക്ഷണ ഓട്ടം നടത്തിയിട്ടുണ്ട്. പുറംഭാഗത്തിന്റെ കാര്യത്തിൽ തികച്ചും പുതിയ രൂപകൽപ്പനയുള്ള ഈ കാറിന്റെ ഓട്ടോ എക്‌സ്‌പോ 2020 ൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.

2020 ഹ്യുണ്ടായി ക്രെറ്റയുടെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ നിലവിൽ ഹ്യുണ്ടായി ക്രെറ്റയാണ് ഒന്നാമൻ. 2020 ക്രെറ്റ എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതോടെ മറ്റ് പുതുതലമുറ വാഹനങ്ങളുമായുള്ള കടുത്ത മത്സരത്തിൽ പിടിച്ചുനിൽക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. കിയ സെൽറ്റോസ്, എംജി ഹെക്ടർ തുടങ്ങിയ പുതുമുഖ വാഹനങ്ങളാണ് ക്രെറ്റയുടെ പ്രധാന എതിരാളികൾ.

More from DriveSpark

Article Published On: Friday, August 30, 2019, 13:28 [IST]
English summary
2020 Hyundai Creta Interior Spy Pics Leaked. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X