ഗ്രാന്റ് i10 നിയോസിന്റെ CNG പതിപ്പ് പുറത്തിറക്കാന്‍ ഹ്യുണ്ടായി

ഗ്രാന്റ് i10 നിയോസിന്റെ CNG പതിപ്പ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. പുതിയ വാഹനത്തേയും കൂടെ ഉള്‍പ്പെടുത്തി തങ്ങളുടെ CNG വാഹന നിര വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. അടുത്തിടെയാണ് ഗ്രാന്റ് i10 -ന്റെ മൂന്നാം തലമുറയായ നിയോസിനെ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയത്.

ഗ്രാന്റ് i10 നിയോസിന്റെ CNG പതിപ്പ് പുറത്തിറക്കാന്‍ ഹ്യുണ്ടായി

നിലവില്‍ വിപണിയിലുള്ള ഗ്രാന്റ് i10 -നിലെ പോലെ മാഗ്ന വകഭേതത്തിലാവും നിര്‍മ്മാതാക്കള്‍ നിയോസിന്റെ CNG പതിപ്പും പുറത്തിറക്കുക. ഇപ്പോഴത്തെ ഗ്രാന്റ് i10 CNG വകഭേതത്തിന് 6.46 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. നിയോസിന് പിന്‍ തലമുറയില്‍ നിന്ന് അല്‍പ്പം കൂടി ഉയര്‍ന്ന വില പ്രതീക്ഷിക്കാം.

ഗ്രാന്റ് i10 നിയോസിന്റെ CNG പതിപ്പ് പുറത്തിറക്കാന്‍ ഹ്യുണ്ടായി

നിലവില്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി സാന്‍ട്രോയും, ഗ്രാന്റ് i10 -ഉം മാത്രമാണ് കമ്പനിയുടെ CNG നിരയിലുള്ളത്. അതോടൊപ്പം ടാക്‌സി ഓപ്പറേറ്റര്‍മാര്‍ക്കായി സെഡാന്‍ മോഡലായ എക്‌സെന്റിനേയും ഹ്യുണ്ടായി നല്‍കുന്നു.

ഗ്രാന്റ് i10 നിയോസിന്റെ CNG പതിപ്പ് പുറത്തിറക്കാന്‍ ഹ്യുണ്ടായി

അടുത്ത CNG വകഭേതത്തേ കൂടെ നിരയിലേക്ക് ഉള്‍പ്പെടുത്തി മാരുതിയുടെ സമഗ്ര CNG നിരയുമായി മത്സരിക്കാനുള്ള ഒരുക്കത്തിലാണ് കൊറിയന്‍ നിര്‍മ്മാതാക്കള്‍.

ഗ്രാന്റ് i10 നിയോസിന്റെ CNG പതിപ്പ് പുറത്തിറക്കാന്‍ ഹ്യുണ്ടായി

ആള്‍ട്ടോ, ആള്‍ട്ടോ K10, സെലേറിയോ, ലാഗണ്‍ആര്‍, എര്‍ട്ടിഗ എന്നിവയാണ് മാരുതിയുടെ നിരയിലുള്ളത്. എലൈറ്റ് i20 ഒഴിച്ച് തങ്ങളുടെ ഹാച്ച്ബാക്ക് നിരയ്‌ക്കെല്ലാം കമ്പനിയില്‍ നിന്ന് CNG കിറ്റുകള്‍ ഘടിപ്പിച്ച് വാഹനങ്ങള്‍ പുറത്തിറക്കാനാണ് ഹ്യുണ്ടായിയുടെ പദ്ധതി.

ഗ്രാന്റ് i10 നിയോസിന്റെ CNG പതിപ്പ് പുറത്തിറക്കാന്‍ ഹ്യുണ്ടായി

നിലവില്‍ പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളില്‍ 10 പതിപ്പുകളിലാണ് നിയോസിനെ നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്. 4.99 ലക്ഷം രൂപ മുതല്‍ 7.99 ലക്ഷം രൂപ വരെയാണ് പുതിയ വാഹനത്തിന്റെ വില.

ഗ്രാന്റ് i10 നിയോസിന്റെ CNG പതിപ്പ് പുറത്തിറക്കാന്‍ ഹ്യുണ്ടായി

82 bhp കരുത്തും 114 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ യൂണിറ്റാണ് നിയോസില്‍ വരുന്നത്. ബിഎസ് VI നിലവാരത്തില്‍ വരുന്ന ഈ പെട്രോള്‍ എഞ്ചിന്റെ അതേ പെര്‍ഫോമെന്‍സ് തന്നെ CNG പതിപ്പില്‍ നിന്നും പ്രതീക്ഷിക്കാം.

Most Read: പാക്കിസ്ഥാനില്‍ ലഭിക്കുന്നതും ഇന്ത്യയില്‍ ലഭിക്കാത്തതുമായ ചില വാഹനങ്ങള്‍

ഗ്രാന്റ് i10 നിയോസിന്റെ CNG പതിപ്പ് പുറത്തിറക്കാന്‍ ഹ്യുണ്ടായി

2020 ഏപ്രിലില്‍ പ്രാബല്യത്തില്‍ വരുന്ന ബിഎസ് VI മലിനീകരണ നിരോധന ചട്ടങ്ങള്‍ അനുസരിച്ച് മലിനീകരണ വിമുക്ത സഞ്ചാര മാര്‍ഗങ്ങളിലേക്ക് തിരിയുന്ന ജനതയ്ക്ക് CNG, ഹൈബ്രിഡ്, ഇലക്ട്രിക്ക് വാഹനങ്ങള്‍ എന്നിവയാണ് മുമ്പോട്ട് നീങ്ങാനുള്ള മാര്‍ഗങ്ങള്‍.

Most Read: ബിഎസ് VI നിലവാരത്തിലേക്കുയര്‍ത്തി ഡീസല്‍ എഞ്ചിനുകള്‍ തുടരാന്‍ ടൊയോട്ട

ഗ്രാന്റ് i10 നിയോസിന്റെ CNG പതിപ്പ് പുറത്തിറക്കാന്‍ ഹ്യുണ്ടായി

എന്നാല്‍ ഹൈബ്രിഡ്, സെമി-ഹൈബ്രിഡ്, ഇലക്ട്രിക്ക് വാഹനങ്ങളുടെ വികസനത്തില്‍ ഇന്ത്യ പ്രാരംഭ ഘട്ടത്തിലാണ്. അതിനാല്‍ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് ഫലപ്രദായ പകരക്കാരന്‍ CNG തന്നെയാണ്.

Most Read: കൂടുതല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തി 2020 തണ്ടര്‍ബേര്‍ഡ് X -ന്റെ പരീക്ഷണ ചിത്രങ്ങള്‍

ഗ്രാന്റ് i10 നിയോസിന്റെ CNG പതിപ്പ് പുറത്തിറക്കാന്‍ ഹ്യുണ്ടായി

നിയോസിന്റെ വരവോടെ രാജ്യത്തെ വാഹന പ്രേമികള്‍ക്ക് CNG വാഹന നിരയില്‍ കൂടുതല്‍ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കും. വാഹനത്തിന്റെ മികച്ച ലുക്കും, ഫീച്ചറുകളും CNG കിറ്റുമായി പുറത്തിറങ്ങുന്ന ഹാച്ച്ബാക്കുകളില്‍ നിയോസിന്റെ മൂല്യം കൂട്ടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Grand i10 NIOS CNG Variant India Launch Soon: To Rival Maruti's WagonR CNG Model. Read more Malayalam.
Story first published: Thursday, August 29, 2019, 12:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X