ബിഎസ് VI നിലവാരത്തിലേക്കുയര്‍ത്തി ഡീസല്‍ എഞ്ചിനുകള്‍ തുടരാന്‍ ടൊയോട്ട

അടുത്ത വര്‍ഷം ഏപ്രിലില്‍ നിലവില്‍ വരുന്ന ബിഎസ് VI നിലവാര ചട്ടങ്ങള്‍ക്ക് ശേഷവും തങ്ങളുടെ ഡീസല്‍ എഞ്ചിനുകള്‍ വില്‍ക്കാന്‍ ഒരുങ്ങുകയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട.

ബിഎസ് VI നിലവാരത്തിലേക്കുയര്‍ത്തി ഡീസല്‍ എഞ്ചിനുകള്‍ തുടരാന്‍ ടൊയോട്ട

വരും കാലത്തും ഇന്ത്യന്‍ വിപണിയില്‍ ഡീസല്‍ വാഹനങ്ങള്‍ളുടെ ആവശ്യക്കാര്‍ക്ക് കുറവൊന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നാണ് കമ്പനിയുടെ വിശ്വാസം.

ബിഎസ് VI നിലവാരത്തിലേക്കുയര്‍ത്തി ഡീസല്‍ എഞ്ചിനുകള്‍ തുടരാന്‍ ടൊയോട്ട

എന്തെല്ലാം സംഭവിച്ചാലും ഭാവിയിലും രാജ്യത്തെ ഡീസല്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ കുറവുണ്ടാവാവുകയില്ലെന്നും, നൂതന സാങ്കേതിക വിദ്യ കൈവശമുള്ള കാലത്തോളം ഡീസല്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുമെന്നും ടൊയോട്ട കിര്‍ലോസ്‌കര്‍ വൈസ് ചെയര്‍മാന്‍ ശേഖര്‍ വിശ്വനാഥന്‍ വ്യക്തമാക്കി.

ബിഎസ് VI നിലവാരത്തിലേക്കുയര്‍ത്തി ഡീസല്‍ എഞ്ചിനുകള്‍ തുടരാന്‍ ടൊയോട്ട

ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തിയ ഡീസല്‍ എഞ്ചിനുകള്‍ നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കള്‍ ആരംഭിച്ചിരുന്നു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തദ്ദേശിയമായിട്ടാണ് ഈ എഞ്ചിന്‍ വികസിപ്പിക്കുന്നത്. അതിനാല്‍ തന്നെ എഞ്ചിന്റെ നിര്‍മ്മാണ ചിലവും കുറവായിരിക്കും.

ബിഎസ് VI നിലവാരത്തിലേക്കുയര്‍ത്തി ഡീസല്‍ എഞ്ചിനുകള്‍ തുടരാന്‍ ടൊയോട്ട

ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്ചൂണര്‍ എന്നിവയാണ് കമ്പനിയുടെ ഏറ്റവുമധികം വില്‍പ്പനയുള്ള മോഡലുകള്‍. 2019 ജനുവരി മുതല്‍ ജൂലായി വരെയുള്ള കണക്കുകളെടുത്താല്‍ 82:18 എന്ന അനുപാദത്തിലാണ് ഡീസല്‍, പെട്രോള്‍ മോഡലുകളുടെ വില്‍പ്പന. പാസഞ്ചര്‍ വാഹനങ്ങള്‍ കണക്കിലെടുത്താല്‍ 50:50 എന്ന അനുപാദത്തിലാണിത്.

ബിഎസ് VI നിലവാരത്തിലേക്കുയര്‍ത്തി ഡീസല്‍ എഞ്ചിനുകള്‍ തുടരാന്‍ ടൊയോട്ട

ഇന്ത്യ വിപണിയിലേക്ക് ഇലക്ട്രിക്ക് വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍, കമ്പനിക്ക് ഇപ്പോള്‍ തന്നെ നിരവധി ഇലക്ട്രിക്ക് വാഹനങ്ങളുണ്ടെന്നും വിപണിയുടെ ആവശ്യാനുസരണം അവയെ പുറത്തിറക്കുമെന്നും ആയിരുന്നു വൈസ് ചെയര്‍മാന്റെ മറുപടി.

ബിഎസ് VI നിലവാരത്തിലേക്കുയര്‍ത്തി ഡീസല്‍ എഞ്ചിനുകള്‍ തുടരാന്‍ ടൊയോട്ട

ഹൈബ്രിഡ് ഇലക്ട്രിക്ക്, പ്ലഗ് ഇന്‍ ഹൈബ്രിഡ ഇലക്ട്രിക്ക്, ബാറ്ററി ഇലക്ട്രിക്ക്, ഫ്യുവല്‍ സെല്‍ ഇലക്ട്രിക്ക് എന്നിങ്ങനെ വിവിധ തരം വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ ടൊയോട്ടയുടെ പക്കലുണ്ട്.

Most Read: മാരുതി 40,000 വാഗണ്‍ആറുകൾ തിരിച്ചുവിളിക്കുന്നു

ബിഎസ് VI നിലവാരത്തിലേക്കുയര്‍ത്തി ഡീസല്‍ എഞ്ചിനുകള്‍ തുടരാന്‍ ടൊയോട്ട

എന്നാല്‍ ഇവ പുറത്തിറക്കുന്നതിനെ രാജ്യം, ഭൂഘടന, റോഡുകളുടെ സ്ഥിതി, വാഹനത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കുന്നതിനുള്ള സ്ഥികിഗതികള്‍ എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

Most Read: വെന്യു 1.5 ലിറ്റര്‍ ഡീസല്‍ വകഭേതം പുറത്തിറക്കാൻ ഹ്യുണ്ടായി

ബിഎസ് VI നിലവാരത്തിലേക്കുയര്‍ത്തി ഡീസല്‍ എഞ്ചിനുകള്‍ തുടരാന്‍ ടൊയോട്ട

ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വാഹനങ്ങള്‍, ഇലക്ട്രിക്ക് വാഹനങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബാറ്ററികള്‍ പോലെയുള്ള അടിസ്ഥാന സാങ്കേതിക വിദ്യയും, ഘടകങ്ങളും വികസിപ്പിച്ചെടുക്കുന്നതില്‍ സമയവും, അധ്വാനവും നല്‍കുകയാണ് ടൊയോട്ടയെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Most Read: ഹ്യുണ്ടായി നെക്സോ FCEV; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ബിഎസ് VI നിലവാരത്തിലേക്കുയര്‍ത്തി ഡീസല്‍ എഞ്ചിനുകള്‍ തുടരാന്‍ ടൊയോട്ട

ഉപഭോക്താക്കളുടെ ആവശ്യങ്ങളും, വിപണിയിലെ ട്രെന്റുകളും കമ്പനി ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ വിപണിക്കായി ഏത് വാഹനമാണ് നിര്‍മ്മാതാക്കള്‍ ഒരുക്കുന്നത് എന്നതിനെപ്പറ്റി യാതൊരു സൂചനയും വിശ്വനാഥന്‍ നല്‍കിയില്ല.

ബിഎസ് VI നിലവാരത്തിലേക്കുയര്‍ത്തി ഡീസല്‍ എഞ്ചിനുകള്‍ തുടരാന്‍ ടൊയോട്ട

രാജ്യത്ത് സര്‍ക്കാര്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കു മാത്രം പ്രോത്സാഹനം നല്‍കുമ്പോഴും ഹൈബ്രിഡ് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതും, അവയ്ക്കായി പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതും തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ബിഎസ് VI നിലവാരത്തിലേക്കുയര്‍ത്തി ഡീസല്‍ എഞ്ചിനുകള്‍ തുടരാന്‍ ടൊയോട്ട

മാരുതിയും, റെനോയുമുള്‍പ്പടെ നിരവധി വാഹന നിര്‍മ്മാതാക്കള്‍ ബിഎസ് VI നിലവാര ചട്ടങ്ങള്‍ നിലവില്‍ വരുന്നതോടെ ഡീസല്‍ എഞ്ചിനുകള്‍ നിര്‍ത്തലാക്കുമ്പോള്‍ ടൊയോട്ട ഒരു കൂസലുമില്ലാതെയാണ് മുമ്പോട്ട് പോവുന്നത്. നിര്‍മ്മാതാക്കളുടെ ഈ ആത്മവിശ്വാസമാണ് ഉപഭോക്താക്കള്‍ക്ക ടൊയോട്ടയുടെ മേലുള്ള ഉറപ്പും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota To Sell BS-VI Compliant Diesel Models After April Deadline Next Year. Read more Malayalam.
Story first published: Monday, August 26, 2019, 18:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X