വെന്യു 1.5 ലിറ്റര്‍ ഡീസല്‍ വകഭേതം പുറത്തിറക്കാൻ ഹ്യുണ്ടായി

രാജ്യത്ത് ബിഎസ് VI മലീനീകരണ നിരോധന ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് വെന്യുവിന്റെ 1.5 ലിറ്റര്‍ ഡീസല്‍ പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഹ്യുണ്ടായി.

വെന്യു 1.5 ലിറ്റര്‍ ഡീസല്‍ വകഭേതം പുറത്തിറക്കാൻ ഹ്യുണ്ടായി

രണ്ട് ഓപ്ഷനുകളിലാണ് പുതിയ എഞ്ചിനുകള്‍ വരുന്നത്. 115 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന വേരിയബിള്‍ ജോമട്രി ടര്‍ബോ (VGT) യൂണിറ്റ്, 90 bhp കരുത്തും 220 Nm torque ഉം പുറപ്പെടുവിക്കുന്ന നാച്ചുറലി ആസ്പിരേറ്റഡ് ഡീസല്‍ എഞ്ചിനുമാണ്.

വെന്യു 1.5 ലിറ്റര്‍ ഡീസല്‍ വകഭേതം പുറത്തിറക്കാൻ ഹ്യുണ്ടായി

2020 ഏപ്രിലില്‍ ബിഎസ് VI ചട്ടങ്ങള്‍ നിലവില്‍ വരുന്നതോടെ ഇപ്പോള്‍ വിപണിയിലുള്ള 1.4 ലിറ്റര്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ നിര്‍ത്തലാക്കുമെന്ന് ഹ്യുണ്ടായി വ്യക്തമാക്കി. ഇവയ്ക്ക് പകരമായി കിയ സെല്‍റ്റോസില്‍ ഉപയോഗിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാവും കമ്പനി ഉപയോഗിക്കുക.

വെന്യു 1.5 ലിറ്റര്‍ ഡീസല്‍ വകഭേതം പുറത്തിറക്കാൻ ഹ്യുണ്ടായി

നിലവില്‍ 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എന്നീ എഞ്ചിനുകളാണ് വെന്യുവില്‍ നിര്‍മ്മാതാക്കള്‍ നല്‍കുന്നത്. വരുംകാലത്ത് പുതകിയ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് ഡീസല്‍ എഞ്ചിന്‍ 1.4 ലിറ്റര്‍ ഡീസലിനേയും, 1.5 ലിറ്റര്‍ VGT ഡീസല്‍ 1.6 ലിറ്റര്‍ ഡീസല്‍ യൂണിറ്റിനേയും പകരം വയ്ക്കും. തങ്ങളുടെ വാഹന നിരയില്‍ ഉടനീളം നിരവധി മോഡലുകളില്‍ ഈ എഞ്ചിന്‍ ഉപയോഗിക്കുമെന്നും ഹ്യുണ്ടായി അറിയിച്ചു.

വെന്യു 1.5 ലിറ്റര്‍ ഡീസല്‍ വകഭേതം പുറത്തിറക്കാൻ ഹ്യുണ്ടായി

പുതുതലനുറ i20 ഹാച്ച്ബാക്ക്, വെര്‍ണ, ക്രെറ്റ എന്നിവയുടെ പ്രാരംഭ വകഭേതങ്ങളില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന നാച്ചുറലി ആസ്പിരേറ്റഡ് ഡീസല്‍ എഞ്ചിനാവും വെന്യുവിലും വരുന്നത്.

വെന്യു 1.5 ലിറ്റര്‍ ഡീസല്‍ വകഭേതം പുറത്തിറക്കാൻ ഹ്യുണ്ടായി

തുടര്‍ന്നും ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്ന 90 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ വെന്യുവിനെ ഹ്യുണ്ടായി പുറത്തിറക്കും. പുതിയ എഞ്ചിന്‍ വരുന്ന വാഹനത്തെ ബിഎസ് VI ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് കമ്പനി പുറത്തിറക്കുമെന്ന് കരുതാം.

വെന്യു 1.5 ലിറ്റര്‍ ഡീസല്‍ വകഭേതം പുറത്തിറക്കാൻ ഹ്യുണ്ടായി

ബ്ലൂ ലിങ്ക് കണക്ടിവിറ്റിയോടു കൂടി ഇന്ത്യന്‍ വിപണിയിലെത്തുന്ന ആദ്യ കണക്ടഡ് കാറാണ് ഹ്യുണ്ടായി വെന്യു. അത് കൂടാതെ ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ്സ് ഫോണ്‍ ചാര്‍ജിങ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ അടങ്ങുന്ന 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റമാണ് വാഹനത്തില്‍ വരുന്നത്.

Most Read: മാരുതി സ്വിഫ്റ്റിനേക്കാള്‍ മികച്ചത് ഗ്രാന്‍ഡ് i 10 നിയോസ്? ഹ്യൂണ്ടായിയുടെ അവകാശവാദങ്ങള്‍ ഇങ്ങനെ

വെന്യു 1.5 ലിറ്റര്‍ ഡീസല്‍ വകഭേതം പുറത്തിറക്കാൻ ഹ്യുണ്ടായി

ആറ് എയര്‍ബാഗുകള്‍, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി മാനേജ്‌മെന്റ്, ഇലക്ട്രോണിക്ക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ABS, EBD, പിന്‍ പാര്‍ക്കിങ് ക്യാമറ എന്നീ സുരക്ഷാ ക്രമീകരണങ്ങളും നിര്‍മ്മാതാക്കള്‍ നല്‍കുന്നു.

Most Read: 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ആറ് എസ്‌യുവികൾ

വെന്യു 1.5 ലിറ്റര്‍ ഡീസല്‍ വകഭേതം പുറത്തിറക്കാൻ ഹ്യുണ്ടായി

പുറത്തിറങ്ങി രണ്ട് മാസത്തിനുള്ളില്‍ 50,000 ബുക്കിങ്ങുകളാണ് വാഹനം സ്വന്തമാക്കിയത്. ജൂലായി മാസത്തില്‍ കോമ്പാക്ട് എസ്യുവി ശ്രേണിയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന ലഭിച്ചതും വെന്യുവിനാണ്.

Most Read: ഒടുവില്‍ മാരുതി വിറ്റാര ബ്രെസ്സയ്ക്കും കിട്ടി പെട്രോള്‍ എഞ്ചിന്‍

വെന്യു 1.5 ലിറ്റര്‍ ഡീസല്‍ വകഭേതം പുറത്തിറക്കാൻ ഹ്യുണ്ടായി

മാരുതി വിറ്റാര ബ്രെസ്സ കൈയ്യടിക്കിയിരുന്ന സ്ഥാനം പുറത്തിങ്ങി അല്‍പ്പ സമയത്തിനുള്ളില്‍ തന്നെ വെന്യുനേടിയെടുത്തു. മഹീന്ദ്ര XUV300, മാരുതി വിറ്റാര ബ്രെസ്സ, ടാറ്റ നെക്‌സോണ്‍ എന്നിവയാണ് വെന്യുവിന്റെ പ്രധാന എതിരാളികള്‍.

More from DriveSpark

Article Published On: Thursday, August 22, 2019, 16:40 [IST]
English summary
Hyundai Venue 1.5-Litre Diesel Engine Variant Launch Confirmed For Before BS-VI Deadline. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X