ഒടുവില്‍ മാരുതി വിറ്റാര ബ്രെസ്സയ്ക്കും കിട്ടി പെട്രോള്‍ എഞ്ചിന്‍

കോമ്പാക്ട് എസ്‌യുവി വിപണിയില്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ച്ചിരുന്ന മാരുതിയുടെ വിറ്റാര ബ്രെസ്സ ഈ അടുത്ത കാലത്ത് വില്‍പ്പനയില്‍ വന്‍ ഇടിവാണ് നേരിട്ടത്. ശ്രേണിയിലേക്ക് പുതിയ മോഡലുകളുടെ കടന്നു വരവും, പെട്രോള്‍ എഞ്ചിന്റെ അഭാവവുമാണ് വാഹനത്തിന്റെ വീഴ്ച്ചയ്ക്കുള്ള പ്രധാന കാരണം.

ഒടുവില്‍ മാരുതി വിറ്റാര ബ്രെസ്സയ്ക്കും കിട്ടി പെട്രോള്‍ എഞ്ചിന്‍

എന്നാല്‍ ബ്രെസ്സയിലെ പെട്രോള്‍ എഞ്ചിന്റെ അഭാവം നികത്താനൊരുങ്ങുകയാണ് മാരുതി. മാരുതി എര്‍ട്ടിഗ, സിയാസ് എന്നീ മോഡലുകള്‍ക്ക് കരുത്ത് നല്‍കുന്ന 1.5 ലിറ്റര്‍ നാലു സിലണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് K-സീരീസ് പെട്രോള്‍ എഞ്ചിന്‍ കോമ്പാക്ട് എസ്‌യുവിയിലും നല്‍കാനാണ് മാരുതിയുടെ തീരുമാനം.

ഒടുവില്‍ മാരുതി വിറ്റാര ബ്രെസ്സയ്ക്കും കിട്ടി പെട്രോള്‍ എഞ്ചിന്‍

മൈല്‍ഡ് ഹൈബ്രിഡ് പവര്‍ടെറെയിനുമായി ബന്ധിപ്പിച്ചിരിക്കുന്ന എഞ്ചിന്‍ 104 bhp കരുത്തും 138 Nm torque ഉം പ്രധാനം ചെയ്യും. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് torque കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകളാണ് എര്‍ട്ടിഗയിലും, സിയാസിലും നിര്‍മ്മാതാക്കള്‍ നല്‍കുന്നത്. ബ്രെസ്സയിലും ഇതേ ഓപ്ഷനുകളാവും കമ്പനി ഒരുക്കുന്നത്.

ഒടുവില്‍ മാരുതി വിറ്റാര ബ്രെസ്സയ്ക്കും കിട്ടി പെട്രോള്‍ എഞ്ചിന്‍

പുതിയ പെട്രോള്‍ എഞ്ചിനുകള്‍ കൂടാതെ വാഹനത്തിന് അടിമുടി ഒരു മാറ്റം അത്യാവശ്യമാണ്. നിലവില്‍ വിഭാഗത്തിലുള്ള മറ്റ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വിറ്റാര ബ്രെസ്സയുടെ മോഡല്‍ വളരെ പഴക്കം ചെന്നതാണ്. 2020 ഫെബ്രുവരിയില്‍ വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് മാരുതി.

ഒടുവില്‍ മാരുതി വിറ്റാര ബ്രെസ്സയ്ക്കും കിട്ടി പെട്രോള്‍ എഞ്ചിന്‍

എന്നാല്‍ ബ്രെസ്സയുടെ പുതിയ പെട്രോള്‍ എഞ്ചിന്‍ പതിപ്പിന് ഡീസല്‍ പതിപ്പിനേക്കാള്‍ അധികം വിലക്കുറവ് പ്രതീക്ഷിക്കേണ്ട. കാരണം എന്തെന്നാല്‍ ഈ പതിപ്പിന് നാലുമീറ്ററില്‍ താഴെയുള്ള വാഹനത്തിന് ലഭിക്കുന്ന GST ഇളവ് ലഭിക്കില്ല. വാഹനം നാല് മീറ്ററില്‍ താഴെ തന്നെയാണ് പക്ഷേ എഞ്ചിന്‍ കരുത്ത് 1,200 സിസിക്കു മുകളിലായതിനാലാണിത്.

ഒടുവില്‍ മാരുതി വിറ്റാര ബ്രെസ്സയ്ക്കും കിട്ടി പെട്രോള്‍ എഞ്ചിന്‍

നിലവില്‍ മാരുതി ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 82 bhp കരുത്തും 112 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ്, ഹൈബ്രിഡ് പതിപ്പില്‍ ഇത് 90 bhp കരുത്തും 112 Nm torque ഉം സൃഷ്ടിക്കുന്നു. എന്നാല്‍ ഹാച്ച്ബാക്ക്, സെഡാന്‍ എന്നിവയേക്കാള്‍ ഭാരമുള്ള ബ്രെസ്സയ്ക്ക് ഈ എഞ്ചിന്‍ അനുയോജ്യമാവില്ല.

ഒടുവില്‍ മാരുതി വിറ്റാര ബ്രെസ്സയ്ക്കും കിട്ടി പെട്രോള്‍ എഞ്ചിന്‍

അടുത്ത ഓപ്ഷന്‍ ബലേനോ RS -ല്‍ മാരുതി നല്‍കുന്ന 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ ബൂസ്റ്റര്‍ ജെറ്റ് ടര്‍ബോ പെട്രോള്‍ എഞ്ചിനാണ്. 101 bhp കരുത്തും 150 Nm torque പ്രദാനം ചെയ്യുന്ന ഈ എഞ്ചിന്‍ ബ്രെസ്സയ്ക്ക് ചേര്‍ന്നതാണ് എന്നാലും പെര്‍ഫോമെന്‍സിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലാതെ മാരുതി 1.5 ലിറ്ററുമായി മുമ്പോട്ട് പോവുകയാണ്.

Most Read: വിറ്റാര ബ്രെസയുടെ വില്‍പ്പനയില്‍ ഇടിവുണ്ടാകാനുള്ള അഞ്ച് കാരണങ്ങള്‍

ഒടുവില്‍ മാരുതി വിറ്റാര ബ്രെസ്സയ്ക്കും കിട്ടി പെട്രോള്‍ എഞ്ചിന്‍

ശ്രെണിയിലേക്ക് പ്രീമിയം ഫീച്ചറുകളുമായി കടന്നു വന്ന ഹ്യുണ്ടായി വെന്യുവാണ് ബ്രെസ്സയുടെ പതനത്തിന്റെ പ്രധാന കാരണക്കാരന്‍. ജൂലായി മാസത്തില്‍ 63 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 5,302 യൂണിറ്റുകള്‍ മാത്രമാണ് വിറ്റു പോയത്. ബ്രെസ്സ പുറത്തിറങ്ങിയതു മുതലുള്ള ഏറ്റവും മോശപ്പെട്ട വില്‍പ്പനയായിരുന്നു കഴിഞ്ഞ മാസം നടന്നത്.

Most Read: ഹ്യുണ്ടായി വെന്യുവിനെ ജനപ്രിയമാക്കുന്നത് എന്തെല്ലാം

ഒടുവില്‍ മാരുതി വിറ്റാര ബ്രെസ്സയ്ക്കും കിട്ടി പെട്രോള്‍ എഞ്ചിന്‍

2019 ജൂണിനെ അപേക്ഷിച്ച് 40 ശതമാനം വില്‍പ്പനയിടിവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ജൂലായില്‍ 14,181 യൂണിറ്റ് വാഹനങ്ങളാണ് വിറ്റു പോയത്. ഇത്തവണ രാജ്യത്ത് ഏറ്റവു കൂടുതല്‍ വില്‍പ്പന നടത്തിയ 10 വാഹനങ്ങളുടെ പട്ടികയില്‍ പോലും സ്ഥാനം പിടിക്കാന്‍ ബ്രെസ്സയ്ക്കായില്ല.

Most Read: പത്ത് ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഓട്ടോമാറ്റിക്ക് എസ്‌യുവികള്‍

ഒടുവില്‍ മാരുതി വിറ്റാര ബ്രെസ്സയ്ക്കും കിട്ടി പെട്രോള്‍ എഞ്ചിന്‍

നിലവില്‍ വലിയ പ്രതിസന്ധിയാണ് ഇന്ത്യ വാഹന വിപണിയും വാഹന നിര്‍മ്മാതാക്കളും നേരിടുന്നത്. ഇതില്‍ നിന്ന് കരകയറാന്‍ നിരവധി മാര്‍ഗങ്ങള്‍ പരീക്ഷിക്കുകയാണ് പലരും. അത്തരത്തില്‍ ബ്രെസ്സയ്ക്ക് പുതിയ പെട്രോള്‍ ഹൃദം നല്‍കി വില്‍പ്പന മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് മാരുതി.

Most Read Articles

Malayalam
English summary
Maruti Vitara Brezza to get petrol engine. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X