2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ആറ് എസ്‌യുവികൾ

ഇന്ത്യൻ വാഹന വിപണി അതിവേഗം വളരുകയാണ്. അതിനു പിന്നിലെ പ്രധാന സംഭാവന എസ്‌യുവി ശ്രേണിയിൽ നിന്നാണ്. ഇന്ത്യൻ വിപണിയിൽ നിലവിൽ ഏറ്റവും കൂടുതൽ ആളുകൾ തെരഞ്ഞെടുക്കുന്നത് കോംപാക്ട് എസ്‌യുവികളാണ്.

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ആറ് എസ്‌യുവികൾ

ഈ ഒരു വിഭാഗത്തിലെ വിൽപ്പന കുതിച്ചുയരുകയാണിപ്പോൾ അതിനാൽ കോംപാക്ട് എസ്‌യുവി ശ്രേണിയിലെ മത്സരവും കടുക്കുകയാണ്. അതിന്റെ ഭാഗമായി അടുത്ത വർഷം ഡൽഹിയിൽ നടക്കാനാരിക്കുന്ന ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാനിരിക്കുന്ന പ്രധാന ആറ് എസ്‌യുവികൾ ഏതൊക്കെയെന്ന് നോക്കാം.

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ആറ് എസ്‌യുവികൾ

1. 2020 ഹ്യുണ്ടായി ക്രെറ്റ

ആദ്യ തലമുറയിൽപെട്ട ക്രെറ്റയുടെ പ്രധാന എതിരാളി മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസയായിരുന്നു. എന്നാൽ കോംപാക്ട് എസ്‌യുവി മുതൽ പ്രീമിയം എസ്‌യുവികളെ വരെയാണ് പുതിയ ക്രെറ്റ ലക്ഷ്യമിടുന്നത്. കാരണം ഈ ശ്രേണിയിൽ നിലവിൽ ഹ്യുണ്ടായി വെന്യുവിനെ അവതരിപ്പിച്ച് വിപണിയിൽ മുന്നേറ്റമുണ്ടാക്കുന്നുണ്ട്.

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ആറ് എസ്‌യുവികൾ

ഇതിനോടകം തന്നെ ഇന്ത്യയിൽ പുതിയ ക്രെറ്റയുടെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. വരാനിരിക്കുന്ന കിയ സെൽറ്റോസ്, എംജി ഹെക്ടർ, ടാറ്റ ഹാരിയർ എന്നീ വാഹനങ്ങളാകും ക്രെറ്റയുടെ പുതിയ വിപണി എതിരാളികൾ. ചൈനീസ് വിപണിയിലുള്ള ix25 എന്ന മോഡലിനെ അടിസ്ഥാനമാക്കിയാണ് പുതിയ പതിപ്പിന്റെ നിർമ്മാണം. ഹ്യുണ്ടായ് ക്രെറ്റ ബിഎസ്-VI- നെ 2020 ഓട്ടോ എക്‌സ്‌പോയിൽ കമ്പനി പ്രദർശിപ്പിക്കും.

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ആറ് എസ്‌യുവികൾ

2. 2020 മഹീന്ദ്ര ഥാർ

മറ്റൊരു നിർമ്മാതാക്കൾക്കും കടന്നുവരാൻ ആഗ്രഹിക്കാത്ത ശ്രേണിയിലാണ് മഹീന്ദ്രയുടെ ജനപ്രിയ ഓഫ് റോഡർ എസ്‌യുവിയുടെ സ്ഥാനം. വളരെക്കാലമായി ഒരേ ജീപ്പ് പ്രചോദിത രൂപകൽപ്പനയോടെ വിറ്റഴിക്കപ്പെടുന്ന വാഹനമാണ് ഥാർ. വാഹനത്തിന്റെ പുതുതലമുറ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ആറ് എസ്‌യുവികൾ

പഴയ മോഡലിന്റെ സ്മരണക്കായി മഹീന്ദ്ര അടുത്തിടെ ഥാർ 700 സ്പെഷ്യൽ എഡിഷൻ പുറത്തിറക്കിയിരുന്നു. പുതിയ ഥാർ മോഡലിന്റെ ഡിസൈനിൽ കൂടുതൽ പ്രീമിയം, അധിക സുരക്ഷാ സവിശേഷതകൾ, ബിഎസ്-VI എഞ്ചിൻ എന്നിവ ഉണ്ടാകും.

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ആറ് എസ്‌യുവികൾ

3. ടാറ്റ ഹോൺബിൽ

അടുത്തിടെ നടന്ന ജെനീവ മോട്ടാര്‍ ഷോയില്‍ ടാറ്റ H2X/ഹോൺബിൽ ആശയം അവതരിപ്പിച്ചിരുന്നു. അതിനാല്‍ 2020 ഓട്ടോ എക്‌സ്‌പോയില്‍ കാറിന്റെ നിര്‍മ്മാണ പതിപ്പ് നമുക്ക് കാണാന്‍ സാധിക്കും. ടാറ്റയില്‍ നിന്നുമുള്ള എന്‍ട്രിലെവല്‍ എസ്‌യുവിയാണ് ഹോൺബിൽ.

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ആറ് എസ്‌യുവികൾ

നെക്‌സോണിന് താഴെ വരുന്ന മോഡല്‍ കൂടിയായേക്കും ഈ വാഹനം. വിപണിയില്‍ വരാനിരിക്കുന്ന മാരുതി S-Presso യ്ക്കും മഹീന്ദ്രയുടെ KUV 100 നും എതിരാളിയാണ് ടാറ്റയുടെ ഹോൺബിൽ. സബ് കോംപാക്റ്റ് എസ്‌യുവിക്ക് മികച്ച പ്രകടനം, കണക്റ്റിവിറ്റി സൗകര്യം, മികച്ച ഇന്റീരിയർ റൂം എന്നിവ ഉണ്ടായിരിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നു.

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ആറ് എസ്‌യുവികൾ

4. 2020 മഹീന്ദ്ര സ്കോർപിയോ

മൂന്നാം തലമുറയിൽപെട്ട മഹീന്ദ്ര സ്കോർപിയോ ആയിരിക്കും 2020 ഓട്ടോ എക്‌സ്‌പോയിൽ കാണാൻ സാധിക്കുക. പാസഞ്ചർ വെഹിക്കിൾ വിഭാഗത്തിൽ മഹീന്ദ്ര ബ്രാൻഡ് ഇന്ത്യയിൽ സ്ഥാപിച്ച കാറാണ് ജനപ്രിയ ബജറ്റ് ഏഴ് സീറ്റർ എസ്‌യുവി. പഴയതലമുറയില്‍പെട്ട മഹീന്ദ്ര സ്‌കോര്‍പിയോയില്‍ നിന്ന് ഏറെ മാറ്റങ്ങളുമായാകും പുതിയ മോഡല്‍ എത്തുക.

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ആറ് എസ്‌യുവികൾ

വലിപ്പത്തിലാകും പ്രധാനമായ മാറ്റം മഹീന്ദ്ര വരുത്തുക. കൂടാതെ പുതിയ ഡിസൈനുമാകും വാഹനത്തിന് നൽകുക. മൂന്നാം നിരയിലെ സീറ്റുകൾ കൂടുതൽ വിശാലമായിരിക്കും. മുമ്പത്തെ മഹീന്ദ്ര കാറുകളേക്കാളും മികച്ച ഫീച്ചറുകളായിരിക്കും ഇതിലുണ്ടാവുക. ബിഎസ്-VI റെഡി ടെക്‌നോളജി ഉള്ള 2.2 ലിറ്റർ എംഹോക്ക് എഞ്ചിൻ തന്നെയാകും മഹീന്ദ്ര സ്കോർപിയോയിൽ ഉൾപ്പെടുത്തുക.

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ആറ് എസ്‌യുവികൾ

5. മാരുതി സുസുക്കി വിറ്റാര

ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയര്‍ എന്നീ വാഹനങ്ങളോട് മത്സരിക്കാൻ മാരുതി വിപണിയിലെക്കിക്കുന്ന പുതിയ വാഹനമാണ് വിറ്റാര. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന യൂട്ടിലിറ്റി വാഹമായ വിറ്റാര ബ്രെസയുടെ ഉയര്‍ന്ന വിഭാഗത്തിലേക്ക് എത്തുന്ന വാഹനം കൂടിയാകും വിറ്റാര.

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ആറ് എസ്‌യുവികൾ

പെട്രോള്‍ എഞ്ചിനില്‍ മാത്രമായിരിക്കും വാഹനം വിപണിയിലെത്തുക. എസ്‌യുവി വിഭാഗത്തിൽ ഡീസൽ മോഡലുകലാണ് കൂടുതലും വിറ്റഴിക്കുന്നത്. അവിടെ പെട്രോൾ എഞ്ചിൻ മാത്രം വാഗ്ദാനം ചെയ്യുന്ന വിറ്റാരയ്ക്ക് ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുമോ എന്നാണ് പ്രധാന വെല്ലുവിളി.

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ആറ് എസ്‌യുവികൾ

6. മാരുതി വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ്

കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിൽ മൂന്ന് വർഷത്തിലേറെയായി ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയിരുന്ന വാഹനമായിരുന്നു മാരുതി സുസുക്കി വിറ്റാര ബ്രെസ. എന്നാൽ അടുത്തിടെ സമാരംഭിച്ച ഹ്യുണ്ടായ് വെന്യു ബ്രെസയെ മറികടന്നു. അതിനാൽ വിപണി തിരിച്ചുപിടിക്കാൻ കൂടുതൽ മാറ്റങ്ങളും ഫീച്ചറുകളും ഉൾപ്പെടുത്തി കമ്പനി വാഹനത്തെ അവതരിപ്പിക്കും.

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ആറ് എസ്‌യുവികൾ

സിയാസിലും എർട്ടിഗയിലും ഉൾപ്പെടുത്തിയിരിക്കുന്ന 1.5 ലിറ്റർ നാല് സിലിണ്ടർ SHVS പെട്രോൾ എഞ്ചിൻ 104.7 bhp കരുത്തിൽ 138 Nm torque ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായിരിക്കും ഉൾപ്പെടുത്തുക.

Image Source: 4, 5

More from DriveSpark

Article Published On: Tuesday, August 20, 2019, 11:24 [IST]
English summary
Six New SUV To Debut At 2020 Auto Expo. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X