കൂടുതല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തി 2020 തണ്ടര്‍ബേര്‍ഡ് X -ന്റെ പരീക്ഷണ ചിത്രങ്ങള്‍

തണ്ടര്‍ബേര്‍ഡ് X ബിഎസ് VI വകഭേതത്തിന്റെ കൂടുതല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തിക്കൊണ്ട് പുതിയ പരീക്ഷണയോട്ട ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. നിരവധി തവണ വാഹനത്തിന്റെ പരീക്ഷണങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇത്തവണ ചെന്നൈയിലാണ് വാഹനം ക്രാമറയ്ക്കു മുന്നില്‍പ്പെട്ടത്.

കൂടുതല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തി 2020 തണ്ടര്‍ബേര്‍ഡ് X -ന്റെ പരീക്ഷണ ചിത്രങ്ങള്‍

ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടും പോലെ നിരവധി കോസ്‌മെറ്റിക്ക് മാറ്റങ്ങളാണ് വാഹനത്തില്‍ വന്നിരിക്കുന്നത്. നീളമേറിയ ഹാന്‍ഡില്‍ ബാറുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, പിന്നില്‍ ഇരട്ട ഗ്രാബ് റെയിലുകള്‍. ഇവ കൂടാതെ ഫ്യുവല്‍ ടാങ്കിനു കാര്യമായ പരിഷ്‌കാരങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തി 2020 തണ്ടര്‍ബേര്‍ഡ് X -ന്റെ പരീക്ഷണ ചിത്രങ്ങള്‍

അതോടൊപ്പം ചെറിയ പിന്‍ ഫെന്‍ഡര്‍, റെട്രോ സ്‌റ്റൈലില്‍ വട്ടത്തില്‍ വരുന്ന ടെയില്‍ ലാമ്പുകള്‍, പിന്നില്‍ താഴ്ത്തി ഘടിപ്പിച്ചിരിക്കുന്ന ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയാണ് പുതുതലമുറ വാഹനത്തിന്റെ മറ്റു മാറ്റങ്ങള്‍.

കൂടുതല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തി 2020 തണ്ടര്‍ബേര്‍ഡ് X -ന്റെ പരീക്ഷണ ചിത്രങ്ങള്‍

പതിവിലും വിപരീതമായി ക്രോം ഘടകങ്ങളാല്‍ തീര്‍ത്തിരിക്കുന്ന സിംഗിള്‍ പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് വാഹനത്തില്‍ വരുന്നതെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തി 2020 തണ്ടര്‍ബേര്‍ഡ് X -ന്റെ പരീക്ഷണ ചിത്രങ്ങള്‍

ചെറിയ ഡിജിറ്റല്‍ ഡിസ്‌പ്ലേയാണ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിനുള്ളില്‍ വരുന്നത്. നിലവിലുള്ള മോഡലുകളിലെ ഇരട്ട പോഡ് സെറ്റപ്പില്‍ വരുന്ന rpm മീറ്ററിനോട് നമ്മള്‍ വിട ചൊല്ലേണമോ എന്നത് വ്യക്തമല്ല.

കൂടുതല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തി 2020 തണ്ടര്‍ബേര്‍ഡ് X -ന്റെ പരീക്ഷണ ചിത്രങ്ങള്‍

ഇപ്പോള്‍ വിപണിയിലുള്ള തണ്ടര്‍ബേര്‍ഡ് X മോഡലിനേക്കാള്‍ നിര്‍മ്മാണ മികവുള്ള മോഡലായിരിക്കും 2020 -ല്‍ എത്തുന്ന വാഹനമെന്ന് പ്രതീക്ഷിക്കാം. അതോടൊപ്പം ബിഎസ് VI പതിപ്പ് സാധാരണ തണ്ടര്‍ബേര്‍ഡ് പതിപ്പിന് പരമ്പരാഗത സ്‌പോക്ക് റിമ്മുകളും, ബാക്ക് റെസ്റ്റും, സുഖപ്രദമാര്‍ന്ന റൈഡിങ് പൊസിഷനും കമ്പനി നല്‍കുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ ഈ മോഡലിന്റെ ചിത്രങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

കൂടുതല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തി 2020 തണ്ടര്‍ബേര്‍ഡ് X -ന്റെ പരീക്ഷണ ചിത്രങ്ങള്‍

തങ്ങളുടെ 350 സിസി, 500 സിസി വിഭാഗങ്ങളെ അഴിച്ചു പണിയുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. പുതിയ J മോഡുലാര്‍ ശൈലിയിലുള്ള ആര്‍ക്കിടെക്ച്ചറിലേക്ക് ചുവടു മാറ്റുകയാണ് കമ്പനി. ഈ പ്ലാറ്റഫോമാണ് 2020 -തലമുറ തണ്ടര്‍ബേര്‍ഡില്‍ വരുന്നത്.

Most Read: റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 വിൽപ്പനയിൽ ഇടിവ്, ഹിമാലയന് വളർച്ച

കൂടുതല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തി 2020 തണ്ടര്‍ബേര്‍ഡ് X -ന്റെ പരീക്ഷണ ചിത്രങ്ങള്‍

കോസ്‌മെറ്റിക്ക് മാറ്റങ്ങള്‍ക്കു പുറമേ റെട്രോ ബോബര്‍ ശൈലിയിലെത്തുന്ന വാഹനത്തിന് ബ്എസ് VI എഞ്ചിനുള്‍പ്പടെ നിരവധി മെക്കാനിക്കല്‍ മാറ്റങ്ങളും കമ്പനി നല്‍കുന്നുണ്ട്.

Most Read:ഡ്യൂക്ക് 790 നെ ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കെടിഎം

കൂടുതല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തി 2020 തണ്ടര്‍ബേര്‍ഡ് X -ന്റെ പരീക്ഷണ ചിത്രങ്ങള്‍

പിന്‍തലമുറ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുതുതലമുറ വാഹനത്തിന്റെ ചെയിന്‍ സ്‌പോക്കറ്റിന്റെയും, ഡിസ്‌ക് ബ്രേക്കിന്റെയും സ്ഥാനങ്ങള്‍ മാറ്റിയിട്ടുണ്ട്.

Most Read: പുനരുദ്ധാരണം പ്രാപിച്ച് നിരത്തിലെത്തിയെങ്കിലും തുരുമ്പ് വിട്ടു മാറാതെ ജാവ

കൂടുതല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തി 2020 തണ്ടര്‍ബേര്‍ഡ് X -ന്റെ പരീക്ഷണ ചിത്രങ്ങള്‍

പരിഷ്‌കരിച്ച പവര്‍ടെറെയിനും ഗിയര്‍ബോക്‌സുകളുമാവും വാഹനത്തില്‍ എത്തുന്നത് എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഇവയെപ്പറ്റി കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും ഇലക്രോണിക്ക് ഫ്യുവല്‍ ഇഞ്ചക്ഷന്‍ സിസ്റ്റമാവും നിര്‍മ്മാതാക്കള്‍ നല്‍കുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തി 2020 തണ്ടര്‍ബേര്‍ഡ് X -ന്റെ പരീക്ഷണ ചിത്രങ്ങള്‍

പുതി തണ്ടര്‍ബേര്‍ഡിന് ഈ അവസരത്തില്‍ കൂടുതല്‍ കരുത്തും ടോര്‍ക്കും കമ്പനി നല്‍കാന്‍ സാധ്യതയുണ്ട്. കൂടുതല്‍ മികച്ച, റിഫൈന്‍ഡായ എഞ്ചിനാവും വാഹനത്തില്‍ വരുന്നതെന്ന് പ്രതീക്ഷിക്കാം.

കൂടുതല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തി 2020 തണ്ടര്‍ബേര്‍ഡ് X -ന്റെ പരീക്ഷണ ചിത്രങ്ങള്‍

നിലവില്‍ റെട്രോ ക്ലാസിക്ക് മോട്ടോര്‍സൈക്കിളുകളുമായി റോയല്‍ എന്‍ഫീല്‍ഡ് തന്നെയാണ് തങ്ങളുടെ വിഭാഗം അടക്കി വാഴുന്നത്. പരിഷ്‌കാരങ്ങളോടെയെത്തുന്ന പുതുതലമുറ കമ്പനിയുടെ ആരാധകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷയിലാണ്.

Source: Bikewale

Most Read Articles

Malayalam
English summary
Royal Enfield Thunderbird 350X Spy Pics Reveal Single-Pod Instrument Cluster & More. Read more Malayalam.
Story first published: Tuesday, August 27, 2019, 18:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X