പുനരുദ്ധാരണം പ്രാപിച്ച് നിരത്തിലെത്തിയെങ്കിലും തുരുമ്പ് വിട്ടു മാറാതെ ജാവ

ഓര്‍മ്മയായി തുടങ്ങിയിരുന്ന ജാവ ബ്രാന്റ് മോട്ടോര്‍സൈക്കിളുകളെ മഹീന്ദ്രയുടെ ഉപഘടകമായ ക്ലാസ്സിക്ക് ലെജന്‍ഡ്‌സാണ് വീണ്ടും നിരത്തിലെത്തിച്ചത്. തുരുമ്പടിച്ച് തുടങ്ങിയ ജാവയെ പുനരുദ്ധാരണം നല്‍കി തിരികെ വിപണിയില്‍ എത്തിച്ചെങ്കിലും വാഹനത്തെ തുരുമ്പ് വിടാതെ പിന്‍തുടരുകയാണ്.

പുനരുദ്ധാരണം പ്രാപിച്ച് നിരത്തിലെത്തിയെങ്കിലും തുരുമ്പ് വിട്ടു മാറാതെ ജാവ

ഡെലിവറി ലഭിച്ച് ആഴ്ച്ചകള്‍ക്കുള്ളിലാണ് വാഹനത്തില്‍ തുരുമ്പ് പിടിക്കുന്നത്. ജാവ പ്രേമികളുടേയും, ഉടമസ്ഥരുടേയും ഫെയ്‌സ്ബുക്ക് കൂട്ടായ്മയില്‍ ആദര്‍ശ് ഗുപ്തയാണ് തന്റെ പുതിയ ജാവ ബൈക്ക് തുരുമ്പടിക്കുന്ന ചിത്രം പങ്കു വയ്ച്ചത്.

പുനരുദ്ധാരണം പ്രാപിച്ച് നിരത്തിലെത്തിയെങ്കിലും തുരുമ്പ് വിട്ടു മാറാതെ ജാവ

തുരുമ്പടിച്ച ഹാന്‍ഡില്‍ നട്ട്, എഞ്ചിന്‍ ബ്ലോക്ക് എന്നിവയുടെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. 2019 ആഗസ്റ്റ് 12 -നാണ് ആദര്‍ശ് ഗുപ്തയ്ക്ക് വാഹനത്തിന്റെ ഡെലിവറി ലഭിച്ചത് എന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ സൂചിപ്പിക്കുന്നത്. വാഹനം ലഭിച്ച് രണ്ടാഴ്ച്ചയ്ക്കുള്ളിലാണ് തുരുമ്പുടിക്കുന്ന അവസ്ഥയെന്നും അദ്ദേഹം ഈ പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

പുനരുദ്ധാരണം പ്രാപിച്ച് നിരത്തിലെത്തിയെങ്കിലും തുരുമ്പ് വിട്ടു മാറാതെ ജാവ

ഇതിനോട് സമാനമായ സംഭവം കഴിഞ്ഞ ദിവസം മുംബൈയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശൈലേഷ് സ്വര്‍ണ്ണ എന്ന ഉപഭോക്താവും വാഹനം ലഭിച്ച് ഒരു മാസം ആവുന്നതിന് മുമ്പ് തന്നെ തുരുമ്പടിക്കുന്ന അവസ്ഥയാണെന്ന് പരാതിപ്പെട്ടിരുന്നു.

പുനരുദ്ധാരണം പ്രാപിച്ച് നിരത്തിലെത്തിയെങ്കിലും തുരുമ്പ് വിട്ടു മാറാതെ ജാവ

ബൈക്കിന്റെ തുരുമ്പടിച്ച പലഭാഗങ്ങളുടേയും ചിത്രങ്ങള്‍ അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്ക് വയ്ച്ചിരുന്നു. ഹാന്‍ഡില്‍ബാര്‍ നട്ട്, സൈലന്‍സര്‍, ഡിസ്‌ക്ക് റോട്ടര്‍, റിമ്മുകള്‍, ചാസിയുടെ ഭാഗങ്ങള്‍ എന്നിങ്ങനെ പലഭാഗങ്ങളിലും തുരുമ്പടിക്കുന്ന അവസ്ഥയാണ്. കൂടാതെ വാഹനത്തിന്റെ സ്പീഡോമീറ്ററിനുള്ളില്‍ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയും സ്വര്‍ണ്ണ ചൂണ്ടിക്കാട്ടുന്നു.

പുനരുദ്ധാരണം പ്രാപിച്ച് നിരത്തിലെത്തിയെങ്കിലും തുരുമ്പ് വിട്ടു മാറാതെ ജാവ

ശൈലേഷ് സ്വര്‍ണ്ണയുടെ പരാതിക്ക് കേടുപാട് സംഭവിച്ച് ഘടകങ്ങള്‍ മാറ്റി സ്ഥാപിച്ച് റീ പെയിന്റിങ്ങ് പോംവഴിയുമായിട്ട് ജാവ ഡീലര്‍ രംഗത്ത് എത്തിയിരുന്നു.

പുനരുദ്ധാരണം പ്രാപിച്ച് നിരത്തിലെത്തിയെങ്കിലും തുരുമ്പ് വിട്ടു മാറാതെ ജാവ

ഇതു വരേയും വാഹനം തുരുമ്പടിക്കുന്നതായി ഈ രണ്ട് പരാതികളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇനിയും ഇത്തരത്തിലുള്ള പരാതികള്‍ ഉണ്ടാവാം.

Most Read: മാസങ്ങളായുള്ള കാത്തിരിപ്പ് അസഹനീയം; ജാവ ഉപഭോക്താക്കള്‍ ബുക്കിങ്ങുകള്‍ റദ്ദാക്കുന്നു

പുനരുദ്ധാരണം പ്രാപിച്ച് നിരത്തിലെത്തിയെങ്കിലും തുരുമ്പ് വിട്ടു മാറാതെ ജാവ

ജാവയക്ക് എതിരെയുള്ള മറ്റൊരു സുപ്രധാന പരാതി ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഡെലിവറി എസ്റ്റിമേറ്ററിനെ കുറിച്ചാണ്. കൂടാതെ അനധികൃതമായി ഹാന്‍ഡിലിങ് ചാര്‍ജുകളുടെ പേരില്‍ അധിക തുക ഈടാക്കിയതായും പരാതി ഉയര്‍ന്നിരുന്നു.

Most Read: കാത്തിരിപ്പിനു പുറമേ ഹാന്‍ഡിലിങ് ചാര്‍ജുകളും; ജാവ ഡീലറിനെതിരെ ഉപഭോക്താവ്

പുനരുദ്ധാരണം പ്രാപിച്ച് നിരത്തിലെത്തിയെങ്കിലും തുരുമ്പ് വിട്ടു മാറാതെ ജാവ

വലിയ വരവേല്‍പ്പോടെ വിപണിയില്‍ തിരിച്ചെത്തിയ ജാവ ഇന്ന് കുപ്രസിദ്ധിയുടെ പടു കുഴിയിലാണ്. ഗുണമേന്മയും, മികച്ച നിലവാരവും മുഖമുദ്രയായി ഉയര്‍ത്തിപ്പിടിച്ച നിര്‍മ്മാതാക്കള്‍ കാര്യമായ ശ്രദ്ധ ഇക്കാര്യത്തില്‍ നല്‍കിയിട്ടില്ല എന്നു വേണം പറയാന്‍.

Most Read: യെസ്ഡി വീണ്ടും തിരിച്ചെത്തിയേക്കാം!

പുനരുദ്ധാരണം പ്രാപിച്ച് നിരത്തിലെത്തിയെങ്കിലും തുരുമ്പ് വിട്ടു മാറാതെ ജാവ

ബൈക്കുകളുടെ ഡെലിവറി ലഭിക്കാനായിട്ടുള്ള നീണ്ട കാത്തിരിപ്പ് തന്നെ ഉപഭോക്താക്കളെ മുഷിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം പ്രശ്‌നങ്ങളും. മാസങ്ങള്‍ കാത്തിരുന്ന് ലഭിക്കുന്ന പുതിയ വാഹനം ആഴ്ച്ചകള്‍ക്കുള്ളില്‍ തുരുമ്പടിക്കുന്നത് ഒരു ഉപഭോക്താവിനും അംഗീകരിക്കാവുന്ന കാര്യമല്ല.

പുനരുദ്ധാരണം പ്രാപിച്ച് നിരത്തിലെത്തിയെങ്കിലും തുരുമ്പ് വിട്ടു മാറാതെ ജാവ

ഇതിനോടകം വളരെയധികം കുപ്രസിദ്ധി ആര്‍ജിച്ച നിര്‍മ്മാതാക്കള്‍ക്ക് ഇനിയും വിപണിയില്‍ നിലനില്‍ക്കണമങ്കില്‍ ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന പരാതികള്‍ക്ക് എത്രയും പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്തണം. നിലവില്‍ വാഹനങ്ങള്‍ ബുക്ക് ചെയ്ത പല ഉപഭോക്താക്കളും ബുക്കിങ് റദ്ദാക്കുന്ന അവസ്ഥയുമാണ്.

Most Read Articles

Malayalam
English summary
Jawa Owners F’rust’rated With Quality Of Motorcycles: Is This The Beginning Of The End? Read more Malayalam.
Story first published: Monday, August 26, 2019, 13:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X