എംപിവി ശ്രേണിയിലേക്ക് പുതിയ വാഹനത്തെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി
മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ (എംപിവി) ശ്രേണിയിലേക്ക് പുതിയ പതിപ്പിനെ വാഹനത്തെ അവതരിപ്പിക്കാനൊരുങ്ങി കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ ഹ്യുണ്ടായി. ആദ്യ സമ്പൂര്‍ണ ഇലക്ട്രിക്ക് എസ്‌യുവിയായ കോനയെ കഴിഞ്ഞ മാസമാണ് ഹ്യുണ്ടായി വിപലണിയില്‍ എത്തിച്ചത്.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുന്ന എംപിവി ശ്രേണിയിലേക്കും ഹ്യുണ്ടായി പുതിയ മോഡലിനെ എത്തിക്കും എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. 2021 -ഓടെ വാഹനം വിപണിയില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതും.

എംപിവി ശ്രേണിയില്‍ ആവശ്യക്കാര്‍ ഏറിയതോടെയാണ് ഹ്യുണ്ടായിയും ഇത്തരത്തിലൊരു വാഹനം വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാരുതി എര്‍ട്ടിഗ, മഹീന്ദ്ര മരാസോ എന്നീ വാഹനങ്ങള്‍ക്ക് എതിരാളിയാകാനാണ് ഹ്യുണ്ടായി പുതിയ എംപിവിയെ വിപണിയില്‍ എത്തിക്കുന്നത്.

എന്നാല്‍ വാഹനത്തെ സംബന്ധിച്ച് ഹ്യുണ്ടായി വ്യക്തമായി ഒന്നും തന്നെ പറഞ്ഞിട്ടില്ല. എസ്‌യുവി ശ്രേണിയില്‍ കമ്പനി അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ച വെന്യുവിന്റെ അതേ പ്ലാറ്റ്ഫോമില്‍ തന്നെയായിരിക്കും പുതിയ വാഹനത്തെയും കമ്പനി നിരത്തിലെത്തിക്കുക.

സീറ്റുകളുടെ എണ്ണത്തിലും വ്യക്തമായ വിവരം കമ്പനി പങ്കുവെച്ചിട്ടില്ല. സിക്‌സ് സീറ്റര്‍, സെവന്‍ സീറ്റര്‍ ഘടനയില്‍ വാഹനം വിപണിയില്‍ എത്തിയേക്കാം. വെന്യുവില്‍ നല്‍കിയിട്ടുള്ളതിന് സമാനമായി മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളായിരിക്കും ഹ്യുണ്ടായി എംപിവിയിലും നല്‍കുക.

1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.4 ഡീസല്‍ എന്നിവയായിരിക്കും വാഹനത്തിലെ എന്‍ജിനുകള്‍. അഞ്ച്, ആറ് സ്പീഡ് മാനുവലും ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ചുമായിരിക്കും പുതിയ എംപിവിയുടെ ട്രാന്‍സ്മിഷന്‍.

1.2 ലിറ്റര്‍ നാല് സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിന്‍ 83 bhp കരുത്തും 115 Nm torque ഉം നല്‍കും. ഒരു ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 120 bhp കരുത്തും 172 Nm torque ഉം നല്‍കും. 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 90 bhp കരുത്തും 220 Nm torque ഉം ആണ് നല്‍കുക.
Most Read:റിവോള്‍ട്ട് RV300, RV400 ഇലക്ട്രിക്ക് ബൈക്കുകള്‍ പുറത്തിറങ്ങി

2012 ഓട്ടോഎക്‌സ്‌പോയില്‍ ഈ ശ്രേണിയിലേക്ക് ഹെക്‌സ സ്‌പെയ്‌സ് എന്നൊരു കണ്‍സെപ്റ്റിനെ കമ്പനി അവതരിപ്പിച്ചിരുന്നെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഈ ശ്രേണിയില്‍ ഇപ്പോള്‍ ആവശ്യക്കാര്‍ ഏറിയതോടെയാണ് ഹ്യുണ്ടായി തീരുമാനം മാറ്റിയിരിക്കുന്നത്.
Most Read:റേഞ്ച് റോവറിന്റെ ആഡംബര എസ്‌യുവി സ്വന്തമാക്കി അല്ലു അര്‍ജുന്‍

അടുത്തിടെ ഈ ശ്രേണിയിലേക്ക് മാരുതിയുടെ എര്‍ട്ടിഗയുടെ പുതിയ പതിപ്പ് എത്തിയിരുന്നു. അതിന് പിന്നാലെ ഈ ശ്രേണിയിലേക്ക് മാരുതി XL6 എന്നൊരു പതിപ്പിനെയും അവതരിപ്പിച്ചു. ഇതോടെ ഈ ശ്രേണിയിലേ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ് മാരുതി.
Most Read:ജനങ്ങളുടെ ഇഷ്ടവാഹനമായി മാരുതി ഡിസയര്‍ തുടരുന്നതിനുള്ള കാരണങ്ങള്‍

ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമായി മാറാനാണ് ഹ്യുണ്ടായി ശ്രമിക്കുന്നത്. അടുത്തിടെ പുതിയ കുറച്ച് മോഡലുകളെയും പതിപ്പുകളെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ആദ്യ ഇലക്ട്രിക്ക് കാറിനെ അവതരിപ്പിച്ച് ആ ശ്രേണിക്ക് ഹ്യുണ്ടായി തുടക്കം കുറിച്ചു.

പിന്നാലെ ഹാച്ച്ബാക്ക് ശ്രേണിയിലെ ഹ്യുണ്ടായിയുടെ മികച്ച വാഹനമായ ഗ്രാന്‍ഡ് i10 -ന്റെ പുതിയ പതിപ്പായ ഗ്രാന്‍ഡ് i10 നിയോസിനെയും കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോള്‍ എലന്‍്രായുടെയും, ക്രെറ്റയുടെയും പുതിയ പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ഹ്യുണ്ടായിയില്‍ നിന്നും ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഇരിക്കുന്ന മോഡലുകളാണ് എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റും, ക്രെറ്റയും. സെപ്തംബര്‍ മാസത്തോടെ എലാന്റ്രയെയും, അടുത്ത വര്‍ഷം ആദ്യത്തേടെ ക്രെറ്റയെയും വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications








