റേഞ്ച് റോവറിന്റെ ആഡംബര എസ്‌യുവി സ്വന്തമാക്കി അല്ലു അര്‍ജുന്‍
സിനിമ താരങ്ങളില്‍ മിക്കവര്‍ക്കും ആഢംബര വാഹനങ്ങളോടുള്ള ഇഷ്ടം ഒന്നു വേറെ തന്നെയാണ്. സിനിമ താരങ്ങള്‍ക്ക് മാത്രമല്ല സെലിബ്രറ്റികളായ എല്ലാവര്‍ക്കും തന്നെ ആഡംബര വാഹനങ്ങളോട് ഒരു കമ്പം ഉണ്ട്.

വാഹനങ്ങളോട് തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുനുള്ള ഇഷ്ടം ഒന്നു വേറെ തന്നെയാണ്. നിരവധി ആഡംബര മോഡലുകള്‍ അദ്ദേഹത്തിന്റെ ഗ്യാരേജില്‍ കാണാന്‍ സാധിക്കും. അടുത്തിടെ താരം സ്വന്തമാക്കിയ ഒരു ക്യാരവാനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഒരുപാട് ചര്‍ച്ചയായിരുന്നു.

ഏകദേശം ഏഴ് കോടി രൂപയാണ് ഈ വാഹനത്തിനായി താരം അന്ന് ചിലവിട്ടത്. അതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയൊരു വാര്‍ത്തയും എത്തിയിരിക്കുന്നത്. മറ്റൊന്നുമല്ല താരത്തിന്റെ ഗ്യാരേജില്‍ പുതിയൊരു അതിഥി കൂടി എത്തിയിരിക്കുന്നു.

ലാന്‍ഡ് റോവറിന്റെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നായ റേഞ്ച് റോവറാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. താരം തന്നെയാണ് ഈ വിവരം തന്റെ ഇന്‍സ്റ്റഗ്രാം ആക്കൗണ്ടിലൂടെയും, ട്വിറ്ററിലൂടെയും വെളിപ്പെടുത്തിയത്. സൂപ്പര്‍ താരങ്ങളുടെയെല്ലാം ഇഷ്ട വാഹനമാണ് റേഞ്ച് റോവര്‍.

മിക്ക താരങ്ങളുടെയും ഗ്യാരേജില്‍ റേഞ്ച് റോവര്‍ ഇടം പിടിച്ചിട്ടുണ്ട്. തന്റെ ഈ പുതിയ വാഹനത്തിന് ബീസ്റ്റ് എന്ന പേരാണ് അല്ലു അര്‍ജുന്‍ നല്‍കിയത്. വാഹനത്തിന്റെ ചിത്രങ്ങളും താരം ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുണ്ട്.

ആഡംബരത്തിനൊപ്പം തന്നെ സുരക്ഷയും നല്‍കുന്ന വാഹനമാണ് റേഞ്ച് റോവര്‍. എഴുപതുകള്‍ മുതല്‍ തന്നെ ലാന്‍ഡ് റോവര്‍ നിരയിലെ സാന്നിധ്യമാണ് റേഞ്ച് റോവര്‍. വോഗ്, വോഗ് SE, ഓട്ടോബയോഗ്രാഫി തുടങ്ങി വിവിധ മോഡലുകളില്‍ ഈ ആഡംബര വാഹനം വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്.

ഇന്ത്യന്‍ പ്രധാനമന്ത്രി ഉള്‍പ്പടെ ലോകത്തെ നിരവധി നേതാക്കളാണ് റേഞ്ച് റോവര്‍ ഉപയോഗിക്കുന്നത്. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന റേഞ്ച് റോവറിന് ഏകദേശം 2 കോടി രൂപ മുതലാണ് വിപണിയിലെ വില.
Most Read:സെപ്തംബറില്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങള്‍

റേഞ്ച് റോവറിന്റെ ഏത് വേരിയന്റാണ് താരം സ്വന്തമാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്. 3 ലിറ്റര്‍ V6 ടര്‍ബോ ഡീസല്‍ എഞ്ചിനാണ് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയും.
Most Read:ജനങ്ങളുടെ ഇഷ്ടവാഹനമായി മാരുതി ഡിസയര്‍ തുടരുന്നതിനുള്ള കാരണങ്ങള്‍

3.0 ലീറ്റര്‍ പെട്രോള്‍, 3.0 ലീറ്റര്‍ ഡീസല്‍, 4.4 ലീറ്റര്‍ SDV8 ഡീസല്‍, 5.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുകളാണ് വിപണിയിലുള്ളത്. 3 ലിറ്റര്‍ എന്‍ജിന്‍ 4000 rpm -ല്‍ 244 bhp കരുത്തും 2000 rphm -ല്‍ 600 Nm torque ഉം ഉല്‍പാദിപ്പിക്കും.
Most Read:പുനരുദ്ധാരണം പ്രാപിച്ച് നിരത്തിലെത്തിയെങ്കിലും തുരുമ്പ് വിട്ടു മാറാതെ ജാവ

210 കിലോമീറ്ററാണ് പരമാവധി വേഗത. 4.4 ലിറ്റര്‍ എന്‍ജിന്റെ പരമാവധി കരുത്ത് 335 bhp -യും 740 Nm torque ഉം ആണ് ഉത്പാദിപ്പിക്കുക. ഈ എഞ്ചിന്റെ പരമാവധി വേഗത 218 കിലോമീറ്ററാണ്. 5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് 503 bhp കരുത്തും 625 Nm torque ഉം സൃഷ്ടിക്കും. 225 കിലോമീറ്ററാണ് ഈ എഞ്ചിന്റെ പരമാവധി വേഗത.

സഞ്ജയ് ദത്ത്, ആലിയ ബട്ട്, കത്രീന കൈഫ്, ശില്‍പ ഷെട്ടി, സല്‍മാന്‍ ഖാന്‍, വിരാട് കോഹ്ലി, രണ്‍ബിര്‍ കപുര്‍, ആകാശ് അംബാനി തുടങ്ങി നിരവധി താരങ്ങളുടെയും ഗ്യാരേജില്‍ റേഞ്ച് റോവര്‍ കാറുകള്‍ കാണാന്‍ സാധിക്കും. അടുത്തിടെ പൃഥ്വിരാജും ഏകദേശം 2 കോടി രൂപ വിലയുള്ള ഈ എസ്‌യുവി സ്വന്തമാക്കിയിരിക്കുന്നു.

അടുത്തിടെയാണ് താരം ആഡംബര ക്യാരവാന്‍ സ്വന്തമാക്കിയത്. അല്ലു അര്‍ജുന് വേണ്ടി റെഡ്ഡി കസ്റ്റംസാണ് വാഹനം രൂപകല്‍പ്പന ചെയ്തത്. ഭാരത് ബെന്‍സ് ചാസിയിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. താരത്തിന്റെ ആവശ്യത്തിനനുസരിച്ചാണ് വാഹനത്തിന്റെ ബോഡി ഡിസൈന്‍ ചെയ്തിരിക്കുന്നതും.

ആഡംബരം തുളുമ്പുന്ന ക്യാബിനാണ് വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഒരു പ്രീമിയം അപ്പാര്‍ട്ട്മെന്റിനെ വെല്ലുന്ന സൗകര്യങ്ങളാണ് ക്യാബിനുള്ളില്‍ നല്‍കിയിരിക്കുന്നത്. ഒരേ സമയം വിശ്രമ മുറിയായും, മേക്കപ്പ് റൂമായും, മീറ്റിംഗ് റൂമായും എല്ലാം മാറ്റാം. ആവശ്യമെങ്കില്‍ വശങ്ങള്‍ പുറത്തേക്ക് തള്ളി മുറിയുടെ വീതി കൂട്ടാനും സാധിക്കും.


Click it and Unblock the Notifications








