സെപ്തംബറില്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങള്‍

തുടര്‍ച്ചയായ ഒന്‍പതാം മാസവും വാഹന വിപണിയില്‍ മാന്ദ്യം തുടരുകയാണ്. വാഹന വില്‍പ്പനയില്‍ ഇടിവുണ്ടായതോടെ, മിക്ക കമ്പനികളും പിരിച്ചുവിടലുകളും, ഷിഫ്റ്റ് വെട്ടിക്കുറക്കലുകളും ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

സെപ്തംബറില്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങള്‍

ജൂലൈ മാസത്തില്‍ വാഹനങ്ങളുടെ വില്‍പ്പന 18.71 ശതമാനം ഇടിഞ്ഞതോടെ പ്രതിസന്ധി രൂക്ഷമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 19 വര്‍ഷത്തിനിടയിലെ മേഖലയിലെ ഏറ്റവും മോശമായ മാന്ദ്യമായി മാറിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സെപ്തംബറില്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങള്‍

അതേസമയം ഉത്സവ സീസണ്‍ വരെ വിവിധ ആനുകൂല്യങ്ങള്‍ നല്‍കി വിപണിയില്‍ പിടിച്ച് നില്‍ക്കാനാണ് മിക്ക നിര്‍മ്മാതാക്കളും ശ്രമിക്കുന്നത്. അതിനൊപ്പം തന്നെ പുതിയ മോഡലുകളെ വിപണിയില്‍ എത്തിച്ച് ശക്തമായ ഒരു തിരിച്ചു വരവുകൂടിയാണ് ഇവര്‍ ശ്രമിക്കുന്നത്.

സെപ്തംബറില്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങള്‍

ഓഗസ്റ്റ് മാസത്തില്‍ ഏകദേശം നാല് മോഡലുകളോളും പുതിയ വാഹനങ്ങള്‍ വിപണിയില്‍ എത്തി. കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ഗ്രാന്‍ഡ് i10 നിയോസ്, മാരുതി സുസുക്കി XL6, കിയ സെല്‍റ്റോസ്, ബിഎംഡബ്ല്യു 3 സീരിസ് മോഡലുകളെയാണ് ഓഗസ്റ്റ് മാസത്തില്‍ വിപണി പരിയപ്പെട്ടത്.

സെപ്തംബറില്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങള്‍

ഇതിന് പിന്നാലെയാണ് സെപ്തംബര്‍ മാസത്തില്‍ ഒരുപിടി പുതിയ മോഡലുകളെയും പതിപ്പുകളെയും നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ്, മാരുതി എസ്-പ്രെസ്സോ, ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്, ടാറ്റ ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്‍, ഔഡി A6 മോഡലുകളാണ് വിപണിയില്‍ എത്തുക.

സെപ്തംബറില്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങള്‍

റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ്

നിരവധി മാറ്റങ്ങളോടെയാണ് റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ് ഈ മാസം വിപണിയില്‍ എത്തുക. റെനോയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നുകൂടിയാണ് ചെറുഹാച്ച്ബാക്ക് ആയ ക്വിഡ്. ചൈനയില്‍ അവതരിപ്പിച്ച ക്വിഡിന്റെ ഇലക്ട്രിക്ക് K-ZE കണ്‍സെപ്റ്റിലാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്.

സെപ്തംബറില്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങള്‍

ചെന്നൈയിലെ ഒറഗഡാമിലെ റെനോ-നിസാന്‍ സംയുക്ത നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് ക്വിഡ് വിപണിയില്‍ എത്തുന്നത്. കുറഞ്ഞ ചിലവില്‍ കാറുകള്‍ പുറത്തിറക്കാന്‍ റെനോയും നിസാനും സംയുക്തമായി വികസിപ്പിച്ച CMF-A അടിത്തറയാണ് ക്വിഡ് ഉപയോഗിക്കുന്നത്.

സെപ്തംബറില്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങള്‍

നിരത്തിലുള്ള പതിപ്പുമായി സാമ്യം തോന്നുമെങ്കിലും നിരവധി മാറ്റങ്ങളാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിലും കമ്പനി കാര്യമായ ശ്രദ്ധ തന്നെ നല്‍കിയിട്ടുണ്ട്.

സെപ്തംബറില്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങള്‍

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ക്വിഡ് വിപണിയില്‍ ഉള്ളത്. 800 സിസി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍, 1.0 ലിറ്റര്‍ മുന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് വാഹനത്തിന്റെ കരുത്ത്. ഇതു എഞ്ചിനുകളും ബിഎസ് VI നിലവാരത്തിലേക്ക് മാറ്റിയേക്കും.

സെപ്തംബറില്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങള്‍

മാരുതി എസ്-പ്രെസ്സോ

സെപ്തംബര്‍ 30 -ഓടെ എസ്-പ്രെസ്സോയെ വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കളായ മാരുതി. ഇന്ത്യന്‍ വിപണിയിലേക്ക് വേറിട്ട ഒരു വാഹനം നിര്‍മ്മിക്കുകയാണ് താങ്കളെന്നാണ് മാരുതി വ്യക്തമാക്കിയിരിക്കുന്നത്.

സെപ്തംബറില്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങള്‍

രാജ്യത്തെ ഏറ്റവും വലിപ്പം കുറഞ്ഞ എസ്‌യുവി ആയിരിക്കും എസ്-പ്രെസ്സോ. കമ്പനിയുടെ അരീന ഷോറുമുകളിലൂടെയാണ് വാഹനത്തിന്റെ വില്‍പ്പന. മാരുതിയുടെ വാഹന ശ്രേണിയില്‍ കോമ്പാക്ട് എസ്യുവിയായ വിറ്റാര ബ്രെസ്സയുടെ കീഴിലാവും എസ്-പ്രെസ്സോയെ കമ്പനി അണി നിരത്തുന്നത്.

സെപ്തംബറില്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങള്‍

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സാണ് വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതിനൊപ്പം തന്നെ പുതുക്കിയ മെക്കാനിക്കല്‍ ഫീച്ചേഴ്‌സും, അതിനൊപ്പം നൂതന ഡിസൈനുമാണ് വാഹനത്തിന് കമ്പനി നല്‍കിയിരിക്കുന്നത്.

സെപ്തംബറില്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങള്‍

ഇഗ്നിസ്, സ്വിഫ്റ്റ്, വാഗണ്‍ആര്‍ എന്നിവയ്ക്കു കരുത്ത് നല്‍കുന്ന 1.2 ലിറ്റര്‍ പെയ്രോള്‍ എഞ്ചിന്റെ ബിഎസ് VI പതിപ്പാവും വാഹനത്തില്‍ വരുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും വാഹനത്തില്‍ ഉള്‍പ്പെടുത്തിയേക്കും.

സെപ്തംബറില്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങള്‍

ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്

സെപ്തംബര്‍ മാസത്തില്‍ എലാന്റ്രയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായി വ്യക്തമാക്കി. ്ഹ്യുണ്ടായിയുടെ ആഡംബര നിരയിലെ പ്രധാനിയാണ് എലാന്റ്ര. വിദേശത്ത് എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരുന്നു.

സെപ്തംബറില്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങള്‍

നിരവധി മാറ്റങ്ങളോടെയാണ് പുതിയ പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. ഗ്രില്ലിലും ഹെഡ്‌ലാമ്പിലും കമ്പനി പുതുമ കൊണ്ടുവന്നിട്ടുണ്ട്. മുന്നിലെ ബംമ്പറിലും, ഫോഗ്‌ലാമ്പിലും കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്. അലോയി വീലുകളുടെ ഡിസൈനിലും മാറ്റം കാണാം.

സെപ്തംബറില്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങള്‍

2.0 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ പതിപ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കാം. ഇന്ത്യയില്‍ വരാന്‍പോകുന്ന ഭാരത് സ്റ്റേജ് നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് ബിഎസ് VI നിലവാരത്തിലുള്ള എന്‍ജിനാകും കമ്പനി മോഡലില്‍ ഉള്‍പ്പെടുത്തുക.

സെപ്തംബറില്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങള്‍

ടാറ്റ ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്‍

ടാറ്റ മോട്ടോര്‍സില്‍ നിന്നും അടുത്തിടെ വിപണിയില്‍ എത്തിയ ഏറ്റവും പുതിയ എസ്‌യുവിയാണ് ഹാരിയര്‍. വ്യത്യസ്തമായ ഡിസൈനില്‍ അവതരിപ്പിച്ച വാഹനം വിപണിയില്‍ ശ്രദ്ധ പിടിക്കുകയും ചെയ്തു. ഇതോടെയാണ് പുതിയ നിറത്തില്‍ മോഡലിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

സെപ്തംബറില്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങള്‍

പുതിയ കളര്‍ ഓപ്ഷന്‍ കൂടി എത്തുന്നതോടെ മൊത്തം ആറ് നിറങ്ങളില്‍ ഹാരിയര്‍ വിപണിയില്‍ ലഭ്യമായി തുടങ്ങും. തുടക്കത്തില്‍ ഹാരിയറിന് വിപണിയില്‍ എതിരാളികള്‍ കുറവായിരുന്നെങ്കിലും എംജി ഹെക്ടര്‍, കിയ സെല്‍റ്റോസ് എന്നിവര്‍ എത്തിയതോടെ മത്സരം കടുത്തു.

സെപ്തംബറില്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങള്‍

ഇവരുടെ ഇടയില്‍ ഉള്ള പിടിച്ചു നില്‍പ്പുകൂടിയാണ് പുതിയ കളര്‍ ഓപ്ഷനിലൂടെ ടാറ്റ ലക്ഷ്യമിടുന്നതും. അകത്തും പുറത്തും മൊത്തത്തില്‍ ഒരു ബ്ലാക്ക് തീം ആണ് ഹാരിയറിന് കമ്പനി നല്‍കിയിരിക്കുന്നത്.

സെപ്തംബറില്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങള്‍

ഹാരിയറിന്റെ XZ വേരിയന്റില്‍ മാത്രമാണ് ഡാര്‍ക്ക് എഡിഷന്‍ ലഭിക്കുകയുള്ളു. 17 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകള്‍, വശങ്ങളില്‍ പ്രത്യേക ഡാര്‍ക്ക് മോണിക്കര്‍, ഗ്രേ ഹെഡ്ലാമ്പ് ബെസെലുകള്‍, ബ്ലാക്ക് ഡോര്‍ ഹാന്‍ഡിലുകള്‍, ബ്ലാക്ക്‌സ്റ്റോണ്‍ ഫ്രണ്ട്, റിയര്‍ സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവയാണ് വാഹനത്തിലെ മാറ്റങ്ങള്‍.

സെപ്തംബറില്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങള്‍

ഔഡി A6

ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ഔഡി A6 -ന്റെ വാര്‍ത്തകളും ചിത്രങ്ങളും കഴിഞ്ഞ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മോഡലിനെ ഈ മാസം കമ്പനി വിപണിയില്‍ എത്തിക്കുന്നത്.

സെപ്തംബറില്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങള്‍

ഓഡി A6 സെഡാന്റെ പുതുക്കിയ പതിപ്പില്‍ നിരവധി മാറ്റങ്ങളാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചെറിയ ചില സാങ്കേതിക മാറ്റങ്ങളും വാഹനത്തില്‍ വരുത്തിയിട്ടുണ്ട്. ഒരു പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനുമാണ് ഓഡി A6 -ലുള്ളത്.

സെപ്തംബറില്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങള്‍

ഫ്രണ്ട് ഗ്രില്ലിന്റെ ഡിസൈനിലും, ഫ്രണ്ട്, റിയര്‍ ബമ്പറുകളുടെ ഡിസൈനിലും കമ്പനി മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത് കാണാം. അകത്തളത്തിലും കമ്പനി മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. വലിയ ക്യാബിനാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത.

Most Read Articles

Malayalam
English summary
New car launches India in September 2019. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X