എല്ലാത്തരത്തിലും ബെഡ്റൂമിനേക്കാൾ സൗകര്യം, പണം കൊടുത്ത് വാങ്ങാൻ കഴിയുന്ന ഏറ്റവും വലിയ ആഡംബര എംപിവികൾ

ആഡംബര കാറുകൾ ഇഷ്‌ടപ്പെടാത്ത വാഹന പ്രേമികളുണ്ടാവുമോ അല്ലേ. ഈ ജന്മത്ത് വാങ്ങാൻ ഒക്കില്ലെങ്കിലും അവയുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ വാൾപ്പേപ്പറാക്കുന്നതും അവയുടെ വാർത്തകൾ ഒന്നുവിടാതെ പിന്തുടരുന്നതുമെല്ലാം മിക്കവരുടേയും പ്രധാന വിനോദങ്ങളിൽ ഒന്നാവും. അതിലെ എല്ലാത്തരം പ്രവർത്തനങ്ങൾ യൂട്യൂബിൽ നോക്കി പഠിക്കുന്നത് വരെ ചിലർ ചെയ്യാറുണ്ട്. ഒരിക്കലും സ്വന്തമാക്കാനാവില്ലെന്ന് അറിഞ്ഞുകൊണ്ടാണെങ്കിലും ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ മനസിന് വല്ലാത്തൊരു സന്തോഷം കൈവരിക്കാനാവുമെന്നതാണ് സത്യം. ലക്ഷ്വറി വാഹനങ്ങൾ എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് മെർസിഡീസ് ബെൻസ്, ബിഎംഡബ്ല്യു, ഔഡി പോലുള്ള ബ്രാൻഡുകളായിരിക്കും.

ഇവർ കൂടാതെ മറ്റനേകം ബ്രാൻഡുകളും അവരുടെ വാഹനങ്ങളും ഇന്ന് വിപണിയിലുണ്ട് കേട്ടോ. ഇന്ത്യയിൽ ആഡംബര കാറുകൾക്കായുള്ള ആവശ്യം വർധിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. ഏകൊട്ടാരത്തിന് സമാനമായ അല്ലെങ്കിൽ ഒരു റിസോർട്ടിലെ സ്യൂട്ട് റൂമിന് തരാനാവുന്നതിലും വലിയ ആഡംബര യാത്രയാവും ഈ വാഹനങ്ങൾ സമ്മാനിക്കുക. ഏറ്റവും കൂടുതൽ ലക്ഷ്വൂറിയസായ യാത്രകൾ സമ്മാനിക്കുന്നത് ആഡംബര എംപിവികളാവും. എന്നാൽ ഏറ്റവും ആഡംബരത്തം തുളുമ്പുന്ന ഇന്ത്യയിലെ ഏറ്റവും വിലയ ആഡംബര എംപിവികൾ ഏതെല്ലാമെന്ന് നോക്കിയാലോ?

Toyota Vellfire To Mercedes-Benz V Class Most Luxurious MPVs In India You Can Buy

ലെക്‌സസ് LM350h

ലെക്‌സസിൻ്റെ ഇന്ത്യയിലെ ഏറ്റവും ആഡംബരപൂർണമായ എംപിവി മോഡലായ LM350h. 2.15 കോടി രൂപയോളം എക്സ്ഷോറൂം വില വരുന്ന ഈ വാഹനത്തിൽ ഇല്ലാത്തതായ ഫീച്ചറുകളൊന്നുമില്ല. വൺ-ടച്ച് പവർ സ്ലൈഡ് റിയർ ഡോർ, ഓട്ടോമൻ രണ്ടാം നിര സീറ്റുകൾ, 14-കളർ ആംബിയന്റ് ലൈറ്റിംഗ്, സ്വതന്ത്രമായി പ്രവർത്തിക്കാവുന്ന സൺറൂഫ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, മെമ്മറി വൺ-ടച്ച് കംഫർട്ട് മോഡ് സ്വിച്ച്, 13.8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 13.8 ഇഞ്ച് പിൻ വിനോദ സ്‌ക്രീൻ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ എന്നിവ പോലുള്ള കിടിലൻ സവിശേഷതകളാണ് ഇതിൽ കുത്തിനിറച്ചിരിക്കുന്നത്.

മെർസിഡീസ് ബെൻസ് വി ക്ലാസ്

ജർമൻ വാഹന നിർമ്മാതാക്കളായ മെർസിഡീസ് ബെൻസ് അടുത്തിടെ ഇന്ത്യയിൽ തങ്ങളുടെ വി-ക്ലാസ് എംപിവിയെ പുനരവതരിപ്പിച്ചിരുന്നു. ഏകദേശം 1.40 കോടി രൂപ എക്സ്ഷോറൂം വില വരുന്ന ഈ ആഡംബര കാറിൽ രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകൾ, വെന്റിലേറ്റഡ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, മുൻ നിരയിലെ ഡ്രൈവർ, പാസഞ്ചർ സീറ്റുകൾക്കുള്ള ഫോർ-വേ ലംബർ സപ്പോർട്ട്, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകൾ, ഹീറ്റഡ്, വെൻ്റിലേറ്റഡ് രണ്ടാം നിര സീറ്റുകൾ, ബർമെസ്റ്റർ സൗണ്ട് സിസ്റ്റം, MBUX , വൈഡ്‌സ്‌ക്രീൻ കോക്ക്പിറ്റ് എന്നിവ പോലുള്ള ഫീച്ചറുകളാണ് ലഭിക്കുന്നത്.

Toyota Vellfire To Mercedes-Benz V Class Most Luxurious MPVs In India You Can Buy

ടൊയോട്ട വെൽഫയർ

ടൊയോട്ടയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര എംപിവി മോഡലായ വെൽഫയറിന് പ്രത്യേകിച്ച് ആമുഖത്തിൻ്റെ ആവശ്യമൊന്നും വേണമെന്ന് തോന്നുന്നില്ല. 1.19 കോടി രൂപ എക്സ്ഷോറൂം വിലയുള്ള കാറിൽ വൺ-ടച്ച് പവർ സ്ലൈഡ് റിയർ ഡോർ, ഓട്ടോമൻ രണ്ടാം നിര സീറ്റുകൾ, 14-കളർ ആംബിയന്റ് ലൈറ്റിംഗ്, വലിയ സൺറൂഫ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, മെമ്മറിയുള്ള വൺ-ടച്ച് കംഫർട്ട് മോഡ് സ്വിച്ച്, 13.8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 13.8 ഇഞ്ച് പിൻ വിനോദ സ്‌ക്രീൻ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ എന്നിവ പോലുള്ള ഫീച്ചറുകളാണ് ഒരുക്കിയിട്ടുള്ളത്.

എംജി M9

എംജിയിൽ നിന്നുള്ള ഇലക്ട്രിക് ആഡംബര എംപിവിയായ M9 ഇന്ത്യയിലെ ഏറ്റവും ആഡംബരപൂർണമായ മോഡലുകളിൽ ഒന്നാണ്. 69.90 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ഇവിയിൽ 16-വേ അഡ്ജസ്റ്റ്‌മെന്റുള്ള പ്രസിഡൻഷ്യൽ സീറ്റുകൾ, 8 മസാജ് ക്രമീകരണങ്ങൾ, ഹീറ്റിംഗ് ആൻഡ് വെന്റിലേഷൻ, ഡ്യുവൽ സൺറൂഫ്, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, 13-സ്പീക്കർ സൗണ്ട് സിസ്റ്റം പോലുള്ള അത്യാധുനിക ഫീച്ചറുകളെല്ലാം ലഭിക്കുന്നതാണ്.

Toyota Vellfire To Mercedes-Benz V Class Most Luxurious MPVs In India You Can Buy

ഇതുകൂടാതെ രണ്ടാം നിര സീറ്റുകളുടെ മസാജ്, വെന്റിലേഷൻ, ഹീറ്റിംഗ് സവിശേഷതകൾ നിയന്ത്രിക്കാൻ ശേഷിയുള്ള ഇന്റലിജന്റ് ആം റെസ്റ്റ്, കോഗ്നാക് ബ്രൗൺ ലെതർ, സ്യൂഡ് റാപ്പ്ഡ് സീറ്റുകൾ, 1720 ലിറ്റർ വരെ ഫ്ലെക്സിബിൾ സ്റ്റോറേജ് സ്‌പേസ്, 55 ലിറ്റർ ഫ്രങ്ക് എന്നിവയുൾപ്പെടെയുള്ള അത്യാഡംബര ഫീച്ചറുകളും എംജി മോട്ടോറിൻ്റെ M9 ഇലക്ട്രിക് ആഡംബര എംപിവിയിൽ ലഭിക്കുന്നതാണ്. സിംഗിൾ ചാർജിൽ 548 കിലോമീറ്റർ റേഞ്ചാണ് ഇതിന് നൽകാനാവുക.

കിയ കാർണിവൽ

50.42 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള കിയ കാർണിവലും ഇന്ത്യയിലെ ഏറ്റവും ആഡംബരം നിറഞ്ഞ എംപിവികളിൽ ഒന്നാണ്. ഫോർ-വേ ലംബർ സപ്പോർട്ടുള്ള 12-വേ പവർ ഡ്രൈവർ സീറ്റ്, വെന്റിലേഷൻ, ഹീറ്റിംഗ് ഫംഗ്ഷൻ എന്നിവയുള്ള മുൻ സീറ്റുകൾ, സ്ലൈഡ്, വെന്റിലേഷൻ ഫംഗ്ഷൻ ഉള്ള രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകൾ, ഫോർ-സ്പോക്ക് ലെതറെറ്റ് സ്റ്റിയറിംഗ് വീൽ, ഇലക്ട്രിക്കൽ സ്ലൈഡിംഗ് ഡോറുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, പാഡിൽ ഷിഫ്റ്ററുകൾ, വീതിയുള്ള ഡ്യുവൽ ഇലക്ട്രിക് സൺറൂഫ് എന്നിവയുൾപ്പെടെയുള്ള സവിശേഷതകൾ ഇതിൽ ലഭിക്കുന്നതാണ്.

More from DriveSpark

Article Published On: Tuesday, March 10, 2026, 9:02 [IST]
English summary
Toyota vellfire to mercedes benz v class most luxurious mpvs in india you can buy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X