റിവോള്‍ട്ട് RV300, RV400 ഇലക്ട്രിക്ക് ബൈക്കുകള്‍ പുറത്തിറങ്ങി

RV300, RV400 ഇലക്ട്രിക്ക് ബൈക്കുകളേ റിവോള്‍ട്ട് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. RV400 -ന്റെ വരവ് പ്രതീക്ഷിച്ചിരുന്ന ജനതയെ അതിശയിപ്പിച്ചു കൊണ്ടാണ് RV300 -നെയും കൂടെ കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്. ഇത് കൂടാതെ ബേസ്, പ്രീമിയം എന്നിങ്ങനെ രണ്ട് വകഭേതങ്ങളില്‍ RV400 ലഭ്യമാണ്.

റിവോള്‍ട്ട് RV300, RV400 ഇലക്ട്രിക്ക് ബൈക്കുകള്‍ പുറത്തിറങ്ങി

വളരെ വ്യത്യസ്ഥമായ തരത്തിലുള്ള തവണ വ്യവസ്ഥയിലാണ് റിവോള്‍ട്ട് ഇലക്ട്രിക്ക് ബൈക്കുകള്‍ ലഭിക്കുന്നത്. മാസ തവണ അടിസ്ഥാനത്തിലാണ് ഇവ എത്തുന്നത്. RV300 -ന് പ്രതിമാസം 2999 രൂപയാണ് അടയ്‌ക്കേണ്ടത്. RV400 -ന്റെ രണ്ട് വകഭേതങ്ങളില്‍ ബേസ് പതിപ്പിന് പ്രതിമാസം 3499 രൂപയും, പ്രീമിയം പതിപ്പിന് പ്രതിമാസം 3999 രൂപയും അടവു വരും.

റിവോള്‍ട്ട് RV300, RV400 ഇലക്ട്രിക്ക് ബൈക്കുകള്‍ പുറത്തിറങ്ങി

വാഹനത്തിന്റെ ബുക്കിങ്ങുകള്‍ നാളെ മുതല്‍ കമ്പനി ഡീലര്‍ഷിപ്പുകളില്‍ ആരംഭിക്കും. ഘട്ടം ഘട്ടമായിട്ടാവും നിര്‍മ്മാതാക്കള്‍ ബൈക്കുകള്‍ വില്‍ക്കുക. ആദ്യ ഘട്ടത്തില്‍ ഡെല്‍ഹിയിലും, പൂനെയിലും മാത്രമാവും വാഹനങ്ങള്‍ വില്‍പ്പനയ്ക്ക് എത്തുക. അടുത്ത മാസം തന്നെ ഇരു മോഡലുകളുടേയും ഡെലിവറികള്‍ ആരംഭിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

റിവോള്‍ട്ട് RV300, RV400 ഇലക്ട്രിക്ക് ബൈക്കുകള്‍ പുറത്തിറങ്ങി

റിവോള്‍ട്ട മോട്ടോര്‍സ് പ്രധാനം ചെയ്യുന്ന ഇരു ബൈക്കുകളും നിരവധി ഫീച്ചറുകളോടെയാണ് വിപണിയിലെത്തുന്നത്. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഡേ ടൈം റണ്ണിങ് ലൈറ്റുകള്‍, ടെയില്‍ ലാമ്പുകള്‍ എന്നിവയാണ്.

റിവോള്‍ട്ട് RV300, RV400 ഇലക്ട്രിക്ക് ബൈക്കുകള്‍ പുറത്തിറങ്ങി

ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സ്മാര്‍ട്ട് കീ, കീലെസ്സ് ഇഗ്നിഷന്‍, ലോകത്തിലെ ആദ്യ വോയിസ് ആക്ടിവേറ്റഡ് ബൈക്ക് സ്റ്റാര്‍ട്ട് സാങ്കേതിക വിദ്യയും വാഹനത്തില്‍ വരുന്നു.

റിവോള്‍ട്ട് RV300, RV400 ഇലക്ട്രിക്ക് ബൈക്കുകള്‍ പുറത്തിറങ്ങി

ഇരു വാഹനങ്ങളിലും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കഴിവുകളുള്ള സാങ്കേതിക വിദ്യകളും കമ്പനി നല്‍കിയിരിക്കുന്നു. ജിയോഫെന്‍സിങ്, ലൈവ് ട്രാക്കിങ്, ചാര്‍ജിങ് സ്റ്റേഷന്‍ ലൊക്കേഷന്‍, ടേര്‍ണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, ബൈക്കിന്റെയും ബാറ്ററിയുടേയും പ്രവര്‍ത്തന വിവരങ്ങള്‍ എന്നിവയാണ് അവയില്‍ ചിലത്.

റിവോള്‍ട്ട് RV300, RV400 ഇലക്ട്രിക്ക് ബൈക്കുകള്‍ പുറത്തിറങ്ങി

ബൈക്ക് റൈഡറുടെ ആവശ്യാനുസരണം എക്‌സോസ്റ്റ് ശബ്ദം ക്രമീകരിക്കാന്‍ കഴിയുന്ന ഫീച്ചറും വാഹനത്തില്‍ വരുന്നു. ഇതിനായി ഇന്‍ബിള്‍ഡ് സ്പീക്കറുകളുമായിട്ടാണ് റിവോള്‍ട്ട് ബൈക്കുകള്‍ എത്തുന്നത്. ഉപഭോക്താവിന് ഇഷ്ടമുള്ള രീതിയില്‍ സ്മാര്‍ട്ട് ആപ്പ് ഉപയോഗിച്ച് തന്റെ വാഹനത്തിന്റെ ശബ്ദം നിയന്ത്രിക്കാം.

Most Read: ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹാര്‍ലി

റിവോള്‍ട്ട് RV300, RV400 ഇലക്ട്രിക്ക് ബൈക്കുകള്‍ പുറത്തിറങ്ങി

2.7 kW ലിത്തിയം-അയണ്‍ ബാറ്ററിയാണ് RV300 -ല്‍ വരുന്നത്. വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന 1.5 kW ഇലക്ടിക്ക് മോട്ടര്‍ ഒരു തവണ പൂര്‍ണ്ണമായ ചാര്‍ജ് ചെയ്താല്‍ 180 കിലോമീറ്റര്‍ മൈലേജ് നല്‍കും. മണിക്കൂറില്‍ 65 കിലോമീറ്ററാണ് ബൈക്കിന്റെ പരമാവധി വേഗം.

Most Read: കൊയമ്പത്തൂരില്‍ മാലിന്യ നിര്‍മ്മാജനത്തിന് ഇനി മലിനീകരണമുണ്ടാക്കാത്ത വാഹനങ്ങള്‍

റിവോള്‍ട്ട് RV300, RV400 ഇലക്ട്രിക്ക് ബൈക്കുകള്‍ പുറത്തിറങ്ങി

3 kW ഇലക്ട്രിക്ക് മോട്ടര്‍ വരുന്ന RV400 -ല്‍ 3.24 kW ലിത്തിയം-അയണ്‍ ബാറ്ററിയാണ് നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്. 170 Nm torque സൃഷ്ടിക്കാന്‍ ഇലക്ട്രിക്ക് ബൈക്കിനാവും. ഒരു തവണ പൂര്‍ണ്ണ ചാര്‍ജിങ്ങില്‍ 156 കിലോമീറ്റര്‍ ദൂരം വാഹനത്തിന് സഞ്ചരിക്കാനാവും. മണിക്കൂറില്‍ 85 കിലോമീറ്ററാണ് RV400 -ന്റെ പരമാവധി വേഗം.

Most Read: കൂടുതല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തി 2020 തണ്ടര്‍ബേര്‍ഡ് X -ന്റെ പരീക്ഷണ ചിത്രങ്ങള്‍

റിവോള്‍ട്ട് RV300, RV400 ഇലക്ട്രിക്ക് ബൈക്കുകള്‍ പുറത്തിറങ്ങി

സിറ്റി, ഇക്കോ, സ്‌പോര്‍ട് എന്നിങ്ങനെ മൂന്ന് വ്യത്യസ്ഥ ഡൈവിങ് മോഡുകള്‍ റിവോള്‍ട്ട് ഇലക്ട്രിക്ക് ബൈക്കുകളില്‍ വരുന്നു. വാഹനത്തിന്റെ മുന്‍ വശത്ത് അപ്പ്‌സൈഡ് സൗണ്‍ ഫോര്‍ക്കുകളും, പിന്‍ വശത്ത് ക്രമീകരിക്കാന്‍ കഴിയുന്ന മോണോഷോക്ക് സസ്‌പെന്‍ഷനുമാണ് കമ്പനി നല്‍കിയിരിക്കുന്നത്. മുന്നിലും പിന്നിലും കോമ്പി ബ്രേക്കിങ് സിസ്റ്റത്തോട് ബന്ധിപ്പിച്ചിരിക്കുന്ന 240 mm ഡിസ്‌ക് ബ്രേക്കുകളാണ്.

റിവോള്‍ട്ട് RV300, RV400 ഇലക്ട്രിക്ക് ബൈക്കുകള്‍ പുറത്തിറങ്ങി

വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് നാല് വ്യത്യസ്ഥ രീതികളാണ് റിവോള്‍ട്ട് മോട്ടോര്‍സ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഹോം ചാര്‍ജിങ്, റിമൂവബിള്‍ ബാറ്ററി പാക്ക്, മൊബൈല്‍ ബാറ്ററി സ്റ്റേഷനുകള്‍, ബാറ്ററി ഹോം ഡെലിവറി.

റിവോള്‍ട്ട് RV300, RV400 ഇലക്ട്രിക്ക് ബൈക്കുകള്‍ പുറത്തിറങ്ങി

നിയോണ്‍ ബ്ലാക്ക്, സ്‌മോക്കി ഗ്രേ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് RV300 ലഭ്യമാവുന്നത്. റിബല്‍ റെഡ്, കോസ്മിക്ക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളാവും RV400 -ല്‍ വരുന്നത്.

Most Read Articles

Malayalam
English summary
Revolt RV300 & RV400 Electric Bikes Launched In India: Offered With A Unique Monthly Payment Scheme. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more