കൊയമ്പത്തൂരില്‍ മാലിന്യ നിര്‍മ്മാജനത്തിന് ഇനി മലിനീകരണമുണ്ടാക്കാത്ത വാഹനങ്ങള്‍

ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിച്ച് ജില്ലയിലെ മാലിന്യ നിര്‍മ്മാജനം കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദ്ധമാക്കാന്‍ ഒരുങ്ങുകയാണ് കൊയമ്പത്തൂര്‍. വീടുകളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങണമെന്ന താല്‍പര്യം നഗരസഭ മുമ്പോട്ട് വയ്ച്ചു. ഒരു ടണ്‍ മാലിന്യം വഹിക്കാന്‍ കഴിവുള്ളവയാവണം ഈ വാഹനങ്ങള്‍.

കൊയമ്പത്തൂരില്‍ മാലിന്യ നിര്‍മ്മാജനത്തിന് ഇനി മലിനീകരണമുണ്ടാക്കാത്ത വാഹനങ്ങള്‍

ഓരോ ദിവസം കഴിയുംതോറും ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രാധാന്യം കൂടി വരികയാണ്. ഇലക്ട്രിക്ക് വാഹന രംഗത്തേക്ക് ഇപ്പോള്‍ നിരവധി നിര്‍മ്മാതാക്കളാണ് അനു ദിനവും കടന്നും വന്നു കൊണ്ടിരിക്കുന്നത്. അതോടൊപ്പം ഇവ വാങ്ങാനായി നോക്കിയിരിക്കുന്ന ഉപഭോക്താക്കളുടെയും എണ്ണം വര്‍ദ്ധിക്കുകയാണ്.

കൊയമ്പത്തൂരില്‍ മാലിന്യ നിര്‍മ്മാജനത്തിന് ഇനി മലിനീകരണമുണ്ടാക്കാത്ത വാഹനങ്ങള്‍

സര്‍ക്കാരിന്റെ നയങ്ങളും പ്രോത്സാഹനവും വൈദ്യുത വാഹന രംഗത്തിന്റെ വളര്‍ച്ചയ്ക്ക് കൂടുതല്‍ വേഗതയേകുന്നു. രാജ്യത്ത് ഇലക്ട്രിക്ക് വാഹങ്ങളുടെ പ്രചരണത്തിനായി സര്‍ക്കാര്‍ പരമാവധി പ്രോത്സാഹനമാണ് നല്‍കുന്നത്. അടുത്തിടെ പ്രഖ്യാപിച്ച ഇലക്ട്രിക്ക് വാഹനങ്ങളുടെ GST ഇളവും ഇതിനോട് അനുബന്ധിച്ചായിരുന്നു.

കൊയമ്പത്തൂരില്‍ മാലിന്യ നിര്‍മ്മാജനത്തിന് ഇനി മലിനീകരണമുണ്ടാക്കാത്ത വാഹനങ്ങള്‍

കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല വിവിധ സംസ്ഥാന സര്‍ക്കാരുകളും, തെേദ്ദെശ സ്വയംഭരണ സ്ഥാപനങ്ങളും ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കാനും അവയെ പ്രോത്സാഹിപ്പിക്കുവാനുമുള്ള ഒരുക്കത്തിലാണ്. അതിനുള്ള ഏറ്റവും അടുത്ത ഉദാഹരണമാണ് കൊയമ്പത്തൂര്‍ നഗരസഭ.

കൊയമ്പത്തൂരില്‍ മാലിന്യ നിര്‍മ്മാജനത്തിന് ഇനി മലിനീകരണമുണ്ടാക്കാത്ത വാഹനങ്ങള്‍

കഴിഞ്ഞ വര്‍ഷം വീടുകളില്‍ നിന്നും മറ്റ് ജനവാസ കേന്ദ്രങ്ങളില്‍ നിന്നും വേര്‍ത്തിരിച്ച മാലിന്യങ്ങള്‍ ശേഖരിക്കാനായി 50 ഇലക്ട്രിക്ക് മുച്ചക്ര വാഹനങ്ങള്‍ നഗരസഭ വാങ്ങിയിരുന്നു. ഇവയുടെ പ്രവര്‍ത്തന ചിലവ് പില്‍ക്കാലത്ത് ഉപയോഗിച്ചിരുന്ന ഡീസല്‍ വാഹനങ്ങളേക്കാള്‍ വളരെയധികം കുറവാണെന്നും നഗരസഭ കണ്ടെത്തി.

കൊയമ്പത്തൂരില്‍ മാലിന്യ നിര്‍മ്മാജനത്തിന് ഇനി മലിനീകരണമുണ്ടാക്കാത്ത വാഹനങ്ങള്‍

ഉന്തുവണ്ടികള്‍ ഉപയോഗിച്ച് മാലിന്യം ശേഖരിക്കുന്നതിലും പതിന്മടങ്ങ് കാര്യക്ഷമമായി ഇലക്ട്രിക്ക് വാഹനങ്ങള്‍ ഈ കര്‍മ്മം നിര്‍വ്വഹിക്കുന്നു. ഈ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഇനിയും 100 ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ഓഡര്‍ നല്‍കാനുള്ള ഒരുക്കത്തിലാണിവര്‍.

കൊയമ്പത്തൂരില്‍ മാലിന്യ നിര്‍മ്മാജനത്തിന് ഇനി മലിനീകരണമുണ്ടാക്കാത്ത വാഹനങ്ങള്‍

എന്നാല്‍ ഇത്തരത്തില്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് ഈ ഇലക്ട്രിക്ക് മുച്ചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്ന തൊഴിലാളികളില്‍ നിന്ന് പരാതികള്‍ ഉയരാന്‍ തുടങ്ങിയത്.

Most Read: ബിഎസ് IV വാഹനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിയുന്നു; നയങ്ങള്‍ വ്യക്തമാക്കി നിര്‍മ്മല

കൊയമ്പത്തൂരില്‍ മാലിന്യ നിര്‍മ്മാജനത്തിന് ഇനി മലിനീകരണമുണ്ടാക്കാത്ത വാഹനങ്ങള്‍

ചുരുങ്ങിയ സമയം മാത്രം നില്‍ക്കുന്ന വാഹനങ്ങളുടെ ബാറ്ററി ശേഷി, നിരവധി അറ്റകുറ്റ പണികള്‍ എന്നിവയായിരുന്നു പ്രധാന പ്രശ്‌നങ്ങള്‍. അതിനാല്‍ കൊയമ്പത്തൂര്‍ നഗരസഭ വീണ്ടും ഡീസല്‍ വാഹനങ്ങളെ ആശ്രയിക്കുകയാണ്.

Most Read: ആദ്യ ഇലക്ട്രിക്ക് കാര്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ലെക്‌സസ്

കൊയമ്പത്തൂരില്‍ മാലിന്യ നിര്‍മ്മാജനത്തിന് ഇനി മലിനീകരണമുണ്ടാക്കാത്ത വാഹനങ്ങള്‍

ആഗസ്റ്റ് 22 -ന് 102 ഡീസല്‍ മുച്ചക്ര വാഹനങ്ങളെ നഗരസഭ ഫ്‌ളാഗ് ഓഫ് ചെയ്തു, ഇനിയും 283 വാഹനങ്ങള്‍ വാങ്ങാനുള്ള ഒരുക്കത്തിലുമാണ്. എന്നാല്‍ അനുയോജ്യമായ ഇലക്ട്രിക്ക് വാഹനങ്ങള്‍ ആകര്‍ഷകമായ വിലയ്ക്ക് ലഭിക്കുമെങ്കില്‍ ഇലക്ട്രിക്ക് വാഹങ്ങളിലേക്ക് ഉറപ്പായും തിരി പോകുമെന്നും കോര്‍പ്പൊറേഷന്‍ അറിയിച്ചു.

Most Read: വെന്യു 1.5 ലിറ്റര്‍ ഡീസല്‍ വകഭേതം പുറത്തിറക്കാൻ ഹ്യുണ്ടായി

കൊയമ്പത്തൂരില്‍ മാലിന്യ നിര്‍മ്മാജനത്തിന് ഇനി മലിനീകരണമുണ്ടാക്കാത്ത വാഹനങ്ങള്‍

ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളില്‍ നിന്ന് ഒരു ടണ്‍ മാലിന്യം വഹിക്കാന്‍ കഴിയുന്ന വാഹനം ഉത്പാദിപ്പിച്ച് തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന നിര്‍മ്മാതാക്കളില്‍ നിന്ന് ടെന്‍ഡറുകള്‍ സ്വീകരിക്കാനുള്ള നീക്കത്തിലാണ് നഗരസഭ.

More from DriveSpark

Article Published On: Tuesday, August 27, 2019, 19:31 [IST]
English summary
EVs For Garbage Collection: Coimbatore To Try Electric Four-Wheelers For Waste Management. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X